ഡി. വിജയന്
(സേവാഭാരതി ,സംസ്ഥാന ജനറല്‍ സെക്രട്ടറി)
സേവന മേഖലയില്‍ സേവാഭാരതിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് സമാനമാണ് ജന്മഭൂമിയുടെ പ്രവര്‍ത്തനവും. അമ്പതു വര്‍ഷം പിന്നിടുമ്പോള്‍ ജന്മഭൂമി ഏറ്റെടുത്ത സേവന ദൗത്യം സേവാഭാരതിയിലേക്ക് എത്തുകയായിരുന്നു. വാര്‍ത്തകള്‍ക്ക് പ്രധാന്യം നല്‍കുന്നതോടൊപ്പം സമൂഹത്തിന് വേണ്ടുന്ന സേവന പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു ദിശാബോധം ജന്മഭൂമി നല്കി.
എഡിഷന് വര്‍ദ്ധിച്ചത് സേവാഭാരതിക്കും ഗുണമായി. ഇതിലൂടെ കേരളത്തിലങ്ങോളമിങ്ങോളം ആവശ്യമായ സ്ഥലങ്ങളിലെല്ലാം സേവാപ്രവര്ത്തനങ്ങളെത്തിക്കാന് സാധിച്ചു. ഇതിലൂടെ സമൂഹത്തിന്റെ കണ്ണീരൊപ്പാന്‍ സേവാഭാരതിക്കായി. സമൂഹത്തിന് അറിയേണ്ട പലതും മറ്റ് മാധ്യമങ്ങള്‍ മറച്ചുവച്ചപ്പോള്‍ പുറത്തുകൊണ്ടുവരാന്‍ ജന്മഭൂമിക്ക് സാധിച്ചു. അതിനാലാണ് വാര്‍ഷിക വരിസംഖ്യ എഴുതിയവര്‍ വീണ്ടും വേണമെന്ന ആവശ്യവുമായി ഇങ്ങോട്ട് വരുന്നത്.
സംഘപരിവാര്‍ പ്രസ്ഥാനങ്ങളുടെ വാര്‍ത്തകള്‍ തമസ്ക്കരിക്കുക എന്നത് മലയാള മാധ്യമങ്ങളുടെ ഒരു അജണ്ടയായിരുന്നു. സേവന മേഖലയെ പോലും ഇക്കൂട്ടര്‍ തമസ്ക്കരിച്ചു. അപ്പോഴെല്ലാം സത്യംപുറത്തെത്തിക്കാന് ജന്മഭൂമി എത്തി.
ഒരു മുന്നേറ്റം ജന്മഭൂമിക്ക് അത്യാവശ്യമാണ്. സാങ്കേതികവിദ്യയുടെ നവീകരണം, വാര്‍ത്താവിശകലനങ്ങള്‍ക്ക് വളരെയധികം പ്രധാന്യം നല്കല്, പേജുകള്‍ വര്‍ദ്ധിപ്പിക്കല്‍ തുടങ്ങിയവ അത്യാവശ്യമായിരിക്കുന്നു. കോപ്പികള്‍ വര്‍ദ്ധിപ്പിച്ചാലെ നാം ആഗ്രഹിക്കുന്ന ഇടത്തേക്ക് എത്താന്‍ സാധിക്കൂ. പ്രതിസന്ധി ഘട്ടം കടന്നുപോകുക തന്നെ ചെയ്യും. അതിലേയ്ക്കായി സേവാഭാരതി സമൂഹം മറ്റൊരു സേവന മേഖല പോലെ ജന്മഭൂമിക്കായി പ്രവര്‍ത്തിക്കണം. ജന്മഭൂമി പ്രചാര പ്രവര്‍ത്തനങ്ങളില്‍ സേവനതല്പരരായി എല്ലാവര്ക്കും മുന്നിട്ടിറങ്ങാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: