Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

നടന്‍ സൂര്യ മുംബൈയിലേക്ക് താമസം മാറ്റിയതിനെതിരെ സൈബറിടത്തില്‍ രൂക്ഷവിമര്‍ശനം; ‘ഹിന്ദി തെരിയാത് പോടാ എന്ന് ഇനി സൂര്യ പറയുമോ?’

ഹിന്ദി ഇംപോസിഷനും (ഹിന്ദി അടിച്ചേല്‍പിക്കല്‍) തമിഴ്നാട്ടില്‍ നീറ്റ് പരീക്ഷ നടത്തുന്നതിനും എതിരെ മുന്നില്‍ നിന്നും പോരാടിയ നടനാണ് സൂര്യ. ലോകത്തില്‍ വിദ്യാഭ്യാസത്തില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്ന തമിഴ്നാട്ടില്‍ പുതിയ ദേശീയവിദ്യാഭ്യാസം അടിച്ചേല്‍പിക്കാന്‍ മോദി സര്‍ക്കാരിനെ അനുവദിക്കില്ലെന്ന് സൂര്യ വാദിച്ചിരുന്നു. ഇപ്പോള്‍ കുട്ടികളുടെ മികച്ച വിദ്യാഭ്യാസത്തിനും മറ്റുമായി തമിഴില്‍ വിദ്യാഭ്യാസം നല്‍കാത്ത, ഹിന്ദിയില്‍ പഠിപ്പിക്കുന്നതിനെ എതിര്‍ക്കാത്ത മുംബൈയിലേക്ക് താമസം മാറ്റിയിരിക്കുകയാണ് സൂര്യ.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 27, 2023, 09:17 pm IST
inIndia

ചെന്നൈ: ഹിന്ദിയ്‌ക്കെതിരെ നിരന്തരമായി യുദ്ധം ചെയ്തിരുന്ന നടനാണ് സൂര്യ. പക്ഷെ ഇപ്പോള്‍ സൂര്യ കുടുംബത്തോടൊപ്പം ചെന്നൈയില്‍ നിന്നും മുംബൈയിലേക്ക് താമസം മാറ്റിയിരിക്കുകയാണ്. ഹിന്ദി സിനിമയില്‍ അവസരം തേടിയാണ് ഈ കൂടുമാറ്റം.  

ഇപ്പോള്‍ ഭാര്യ ജ്യോതിക ഒരു ഹിന്ദി വെബ് സീരീസില്‍ അഭിനയിക്കുന്നുണ്ട്. സൂര്യയുടെ മക്കളായ ദിയയും ദേവും മുംബൈ നഗരത്തിലെ ഹിന്ദിയിലും ഇംഗ്ലീഷിലും പഠിപ്പിക്കുന്ന സ്കൂളിലാണ് പഠിക്കുന്നത്. 70 കോടി രൂപ ചെലവാക്കിയാണ് സൂര്യ ഇപ്പോള്‍ മുംബൈയില്‍ പുതിയ വീട് വാങ്ങിയിരിക്കുന്നത്.  

മുന്‍പ് എന്‍ട്രന്‍സ് പരീക്ഷയിക്ക് മോദി സര്‍ക്കാര്‍ രൂപവല്‍ക്കരിച്ച കേന്ദ്രീകൃത പ്രവേശനപരീക്ഷയായ നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റും (നീറ്റ്), മോദി സര്‍ക്കാര്‍ നടപ്പാക്കിയ പുതിയ ദേശീയ വിദ്യാഭ്യാസ നയത്തെയും എതിര്‍ത്ത നടനാണ് സൂര്യ. ഹിന്ദി ഭാഷയ്‌ക്കെതിരെയും നിരന്തരമായി സൂര്യ മുന്‍കാലങ്ങളില്‍ അതിരൂക്ഷ വിമര്‍ശനം ഉയര്‍ത്തിയിട്ടുണ്ട്.  

എന്നാല്‍ ഇപ്പോള്‍  സൂര്യയുടെ ചെന്നൈയില്‍ നിന്നും മുംബൈയിലേക്കുള്ള അവസരവാദപരമായ ചുവടുമാറ്റത്തിനെതിരെ അതിരൂക്ഷ വിമര്‍ശനമാണ് സൈബറിടത്തില്‍ ഉയരുന്നത്. സൂര്യയുടെ ഹിന്ദി വിരോധം തമിഴ്നാട്ടില്‍ നില്‍ക്കുമ്പോള്‍ ദ്രാവിഡപാര്‍ട്ടികളുടെ പ്രീതി പിടിച്ചുപറ്റാനുള്ള കപടനാട്യം മാത്രമാണെന്നാണ് വിമര്‍ശനം ഉയരുന്നത്.  

“ഹിന്ദി ഇംപോസിഷനും (ഹിന്ദി അടിച്ചേല്‍പിക്കല്‍) തമിഴ്നാട്ടില്‍ നീറ്റ് പരീക്ഷ നടത്തുന്നതിനും എതിരെ മുന്നില്‍ നിന്നും പോരാടിയ നടനാണ് സൂര്യ. ലോകത്തില്‍ വിദ്യാഭ്യാസത്തില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്ന തമിഴ്നാട്ടില്‍ പുതിയ ദേശീയവിദ്യാഭ്യാസം അടിച്ചേല്‍പിക്കാന്‍ മോദി സര്‍ക്കാരിനെ അനുവദിക്കില്ലെന്ന് സൂര്യ വാദിച്ചിരുന്നു. ഇപ്പോള്‍ കുട്ടികളുടെ മികച്ച വിദ്യാഭ്യാസത്തിനും മറ്റുമായി തമിഴില്‍ വിദ്യാഭ്യാസം നല്‍കാത്ത, ഹിന്ദിയില്‍ പഠിപ്പിക്കുന്നതിനെ എതിര്‍ക്കാത്ത  മുംബൈയിലേക്ക് താമസം മാറ്റിയിരിക്കുകയാണ് സൂര്യ. ഇനി സൂര്യ മുംബൈയില്‍ നിന്ന് ഹിന്ദി തെരിയാത് പോടാ എന്ന് പറയുമോ ?”- ദന്തഡോക്ടറായ സ്വാതി ബെല്ലം ട്വിറ്ററില്‍ ചോദിക്കുന്നു.  

“സൂര്യ ഭാര്യയ്‌ക്കൊപ്പം പോയി കുട്ടികളെ മുംബൈയിലെ സ്കൂളില്‍ ചേര്‍ത്തി. ഇത് വ്യക്തിപരമായ അദ്ദേഹത്തിന്റെ ജീവിതമാണ്. ആര്‍ക്കും അതിനെ ചോദ്യം ചെയ്യാനാവില്ല. അദ്ദേഹം ഇംഗ്ലീഷും തമിഴും മാത്രം പഠിപപ്പിക്കുന്ന സ്കൂളില്‍, നീറ്റും ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കാത്തതുമായ സ്കൂളില്‍ തന്നെയായിരിക്കും കുട്ടികളെ ചേര്‍ത്തിരിക്കുന്നതെന്ന് കരുതുന്നു”- നിറഞ്ഞ പരിഹാസത്തോടെ മറ്റൊരാള്‍  ട്വിറ്ററില്‍ ചോദിക്കുന്നു.  

വൈജയന്തി എന്ന മറ്റൊരു ഉപയോക്താവ് ട്വിറ്ററില്‍ ചോദിക്കുന്നത് ഇങ്ങിനെയാണ്:”രസകരം. തമിഴില്‍ പഠിപ്പിക്കുന്ന സ്കൂള്‍ മുംബൈയില്‍ സൂര്യ കണ്ടെത്തിക്കാണും. അവിടെ ഇംഗ്ലീഷിലും തമിഴിലും പഠിപ്പിക്കുന്ന ശൈലിയായിരിക്കും കുട്ടികള്‍ പിന്തുടരുന്നത്.”

“സൂര്യയും ജ്യോതികയും ചെന്നൈയില്‍ നിന്നും മുംബൈയിലേക്ക് താമസം മാറി. മുംബൈയിലെ ധാരാവി ലോകത്തില്‍ വെച്ച് ഏറ്റവും മികച്ച  തമിഴ് സിലബസ് വാഗ്ദാനം ചെയ്യുന്ന സ്ഥലമാണ്.”- പരിഹസിച്ചുകൊണ്ട് മറ്റൊരു ട്വിറ്റര്‍ ഉപയോക്താവ് അരുണ്‍ വിശ്വനാഥന്‍ ചോദിക്കുന്നു.  

മോദി സര്‍ക്കാരിന്റെ പുതിയ ദേശീയ വിദ്യാഭ്യാസ നയം ഗ്രാമപ്രദേശത്തെ കുട്ടികളെ പിന്നാക്കാവസ്ഥയില്‍ തള്ളുന്ന ഒന്നാണെന്നതായിരുന്നു 2019ല്‍ സൂര്യ വാദിച്ചത്. ഹിന്ദി, ഇംഗ്ലീഷ്, പിന്നെ ഒരു പ്രാദേശിക ഭാഷ എന്നീ മൂന്ന് ഭാഷകളില്‍ വിദ്യാഭ്യാസം നല്‍കുന്ന നയത്തെ സൂര്യ കഠിനമായി എതിര്‍ത്തിരുന്നു.” ത്രിഭാഷ പദ്ധതി അടിച്ചേല്‍പ്പിക്കുന്നത് സര്‍ക്കാര്‍ സ്കൂളിലെ കുട്ടികളെ ബാധിക്കും.”- സൂര്യ അന്ന് വാദിച്ചു. “എന്റെ കുട്ടികളെപ്പോലും മൂന്നാമത് ഒരു ഭാഷ പഠിപ്പിക്കാന്‍ ബുദ്ധിമുട്ടാണെന്ന് ഞാന്‍ കണ്ടിരുന്നു. അപ്പോള്‍ പിന്നെ സര്‍ക്കാര്‍ സ്കൂളിലെ കുട്ടികളുടെ കാര്യം പറയണോ? ഈ ദേശീയ വിദ്യാഭ്യാസ നയത്തെക്കുറിച്ച് നമ്മള്‍ മിണ്ടാതിരുന്നാല്‍ അവര്‍ അത് അടിച്ചേല്‍പിക്കും”- അന്ന് സൂര്യ ഉയര്‍ത്തിയ വാദമാണിത്.  

അന്ന് ഹിന്ദി അടിച്ചേല്‍പ്പിക്കുന്നതിനെതിരായ സമരത്തില്‍ കമലഹാസനും സൂര്യയ്‌ക്കൊപ്പം ചേര്‍ന്നിരുന്നു. നീറ്റ് പരീക്ഷ മനു ധര്‍മ്മ പരീക്ഷയാണെന്നാണ് സൂര്യ പരിഹസിച്ചത്. “നീതിയില്ലാത്ത ഒരു പരീക്ഷാ സംവിധാനത്തില്‍ ബുദ്ധിമുട്ടുന്ന മാതാപിതാക്കള്‍ക്ക് ഇത് ജീവിതകാലം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന ശിക്ഷയാണ്. ഇത് സാധാരണകുട്ടികളുടെ മെഡിക്കല്‍ സ്വപ്നങ്ങള്‍ക്ക് തീയിടും.”- അന്ന് നീറ്റ് പരീക്ഷയ്‌ക്കെതിരെ സൂര്യ ഉയര്‍ത്തിയ വാദമാണിത്.  

Tags: ഹിന്ദി തെരിയാത് പോടാeducationലോകാരോഗ്യ സംഘടനദേശീയ വിദ്യാഭ്യാസ നയംhypocrisyHindiനീറ്റ്Suryaനടന്‍ സൂര്യ
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

100 കോടി ക്ലബ്ബില്‍ കേറി മമിത-സൂര്യ സിനിമ ‘വിശ്വനാഥ് ആൻഡ് സണ്‍സ്’; നേട്ടം കൈവരിച്ചത് രണ്ട് ദിവസത്തിനുള്ളില്‍

Kerala

മമിത ബൈജുവിനെ പുകഴ്‌ത്തി നടന്‍ സൂര്യ, സ്കൂളില്‍ പഠിക്കുമ്പോള്‍ സൂര്യയെ കാണാന്‍ വീട്ടുകാര്‍ വിടാത്ത ദുഖം പങ്കുവെച്ച് മമിത

News

വിദ്യാഭ്യാസ മേഖലയിൽ പരിഷ്‌കരണങ്ങൾക്ക് ബീഹാറിലെ സമ്രാട് ചൗധുരിയുടെ സർക്കാർ

Kerala

വിദ്യാര്‍ത്ഥികള്‍ക്കുള്ള ക്വിസില്‍ സവര്‍ക്കറെ കുറിച്ച് ചോദ്യം:കടുത്ത അസഹിഷ്ണുതയുമായി ഡിവൈഎഫ്ഐയും എംഎസ്എഫും,റിപ്പോര്‍ട്ട് തേടി മന്ത്രി ഷംസുദ്ദീന്‍

Entertainment

ഭാഗ്യനടിയായി മമിത ബൈജു…സൂര്യയുമായുള്ള വിശ്വനാഥ് ആന്‍റ് സണ്‍സിന്റെ ആദ്യ ഗാനം പട്ടാമ്പൂച്ചി സൂപ്പര്‍ ഹിറ്റ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ആമ്പല്‍ വസന്തത്തിനൊപ്പം മലരിക്കലില്‍ ത്രിമാന ദൃശ്യാനുഭവങ്ങള്‍ സമ്മാനിക്കുന്ന വെര്‍ച്വല്‍ റിയാലിറ്റി കേന്ദ്രവും

കേരളം മാറി വി.കെ. ശ്രീരാമാ….കുഴിമന്തിയെന്ന പേര് നിരോധിക്കണം എന്ന വാക്ക് അപ്പാടെ വിഴുങ്ങേണ്ടി വന്നു; ഇപ്പോള്‍ പുലിക്കളിയുടെ പേരിലും മാപ്പ്

എംഎല്‍എയുടെ പേഴ്സണല്‍ സ്റ്റാഫെന്ന വ്യാജേന തട്ടിപ്പ് : 3 പേര്‍ അറസ്റ്റില്‍

ജമ്മു കശ്മീര്‍ ഹൈക്കോടതിയുടെ ലഡാക്ക് ബെഞ്ചിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

കോടതി നടപടികള്‍ യൂട്യൂബ് ചാനലില്‍ അപ്ലോഡ് ചെയ്ത അഭിഭാഷകന് വിലക്ക്, കോടതിയലക്ഷ്യ നടപടി

ഭാര്യയോട് ബന്ധമുണ്ടെന്ന് സംശയം: സുഹൃത്തിനെ വെട്ടി പരിക്കേല്‍പ്പിച്ചയാള്‍ പിടിയില്‍

മുട്ടില്‍ മരം മുറിയിലെ വഞ്ചനാക്കേസ് : വിചാരണക്കോടതി നടപടികള്‍ സ്റ്റേ ചെയ്യണം എന്ന അഗസ്റ്റിന്‍ സഹോദരന്‍മാരുടെ ഹര്‍ജി ഹൈക്കോടതി തള്ളി

ഒന്‍പതുവയസ്സുകാരിക്കു നേരെ ലൈംഗിക അതിക്രമം നടത്തിയ 66 കാരന് 80 വര്‍ഷം കഠിന തടവും പിഴയും ശിക്ഷ

ലോ കോളേജുകളിലെ പരീക്ഷാ പേപ്പര്‍ മൂല്യനിര്‍ണയം: പരീക്ഷ കണ്‍ട്രോളറോട് വിവരങ്ങള്‍ തേടി വി സി

അര്‍മേനിയ സന്ദര്‍ശിച്ച പ്രതിരോധ സെക്രട്ടറി രാജേഷ് കുമാര്‍ സിങ്ങും അര്‍മേനിയയുടെ പ്രതിരോധമന്ത്രി സുരെന്‍ പാപ്യകാന്‍ പ്രളയ് തമ്മില്‍ നടന്ന ചര്‍ച്ച (ഇടത്ത്) പ്രളയ് മിസൈല്‍ (വലത്ത്)

ഇന്ത്യയുടെ പ്രളയ് മിസൈല്‍ വാങ്ങാന്‍ ഒരുങ്ങി അര്‍മേനിയ; 500 കിലോമീറ്റര്‍ വരെ ദൂരെയുള്ള ശത്രുകേന്ദ്രത്തെ നശിപ്പിക്കാന്‍ ശേഷിയുള്ള പ്രളയ് മിസൈല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.