Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഉത്തര്‍പ്രദേശില്‍ ബലംപ്രയോഗിച്ച് മതം മാറ്റുന്നതായി ക്രിസ്ത്യന്‍ സമുദായസംഘടനയ്‌ക്കെതിരെ പരാതി; ഡോ. സാമുവല്‍ മാത്യുവിന് സംരക്ഷണം നല്‍കാന്‍ സുപ്രീംകോടതി

ഉത്തര്‍പ്രദേശില്‍ ബലംപ്രയോഗിച്ച് മതം മാറ്റുന്ന ക്രിസ്ത്യന്‍ സമുദായസംഘടനയ്‌ക്കും പ്രവര്‍ത്തകര്‍ക്കും സംരക്ഷണം നല്‍കാന്‍ സുപ്രീംകോടതിയുടെ ഉത്തരവ്. ബ്രോഡ് വെല്‍ ചെയര്‍മാന്‍ ഡോ. സാമുവല്‍ മാത്യുവാണ് മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി സുപ്രീംകോടതിയെ സമീപിച്ചത്. ഉത്തര്‍പ്രദേശിലെ ഫത്തേപൂര്‍ ജില്ലയില്‍ ബ്രോഡ് വെല്‍ ക്രിസ്ത്യന്‍ ആശുപത്രി സൊസൈറ്റിയിലാണ് ബലപ്രയോഗത്തിലൂടെ മതം മാറ്റല്‍ നടക്കുന്നതായി ആരോപണം ഉയരുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 26, 2023, 04:07 pm IST
inIndia

ലഖ്നൗ: ഉത്തര്‍പ്രദേശില്‍ ബലംപ്രയോഗിച്ച് മതം മാറ്റുന്ന ക്രിസ്ത്യന്‍ സമുദായസംഘടനയ്‌ക്കും പ്രവര്‍ത്തകര്‍ക്കും സംരക്ഷണം നല്‍കാന്‍ സുപ്രീംകോടതിയുടെ ഉത്തരവ്. ബ്രോഡ് വെല്‍ ചെയര്‍മാന്‍ ഡോ. സാമുവല്‍ മാത്യുവാണ് മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി സുപ്രീംകോടതിയെ സമീപിച്ചത്. ഉത്തര്‍പ്രദേശിലെ ഫത്തേപൂര്‍ ജില്ലയില്‍ ബ്രോഡ് വെല്‍ ക്രിസ്ത്യന്‍ ആശുപത്രി സൊസൈറ്റിയിലാണ് ബലപ്രയോഗത്തിലൂടെ മതം മാറ്റല്‍ നടക്കുന്നതായി ആരോപണം ഉയരുന്നത്.  

പരാതിക്കാരനായ ബ്രോഡ് വെല്‍ ചെയര്‍മാന്‍ സാമുവല്‍ മാത്യുവിന് സംരക്ഷണം നല്‍കാന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് ഉത്തരവിട്ടു.  സാമുവല്‍ മാത്യുവിനെതിരെ ബലപ്രയോഗം നടത്തരുതെന്നും ഡി.വൈ. ചന്ദ്രചൂഡ് ഉത്തരവിട്ടു.  

ബ്രോഡ് വെല്‍  ആശുപത്രിയെ ഇവാഞ്ചലിക്കല്‍ ചര്‍ച്ച് ആണ് നിയന്ത്രിക്കുന്നത്. വേള്‍ഡ് വിഷന്‍ ഇന്ത്യ എന്ന ആഗോള ക്രിസ്ത്യന്‍ ചാരിറ്റി സംഘടനയുമായി ബന്ധമുണ്ട്. ഇതില്‍ വേള്‍ഡ് വിഷന്‍ ഇന്ത്യ മതപരിവര്‍ത്തനത്തിനായി വിദേശത്ത് നിന്നും ഫണ്ട് വാങ്ങിയതായി കണ്ടെത്തിയിരുന്നു. പക്ഷെ വേറെ കാരണം കാട്ടിയാണ് ഫണ്ട് വാങ്ങിയിരിക്കുന്നത്. ഇതേ തുടര്‍ന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം വേള്‍ഡ് വിഷന്‍ ഇന്ത്യ എന്ന എന്‍ജിഒയുടെ ലൈസന്‍സ് സസ്പെന്‍റ് ചെയ്തിട്ടുണ്ട്.  

2022 ഏപ്രിലില്‍ ആണ് ഈ ആശുപത്രിയില്‍ നിന്നും പത്ത് മിനിറ്റ് ദൂരത്തില്‍ ഉള്ള പള്ളിയില്‍ മറ്റ് മതത്തില്‍ നിന്നും ക്രിസ്ത്യന്‍ മതത്തിലേക്ക് മാറ്റാനുള്ളവരെ പാര്‍പ്പിച്ചിരുന്നത്. ഫത്തേപൂരിലെ ഹരിഹര്‍ഗഞ്ച് പ്രദേശത്തെ 90 ഹിന്ദുക്കളെ ബലംപ്രയോഗിച്ച് മതം മാറ്റിയിരുന്നു. ഇതിനെതിരെ വിശ്വഹിന്ദു പരിഷത്ത് പൊലീസില്‍ ഏഴ് കേസുകള്‍ നല്‍കിയിരുന്നു. ഹിന്ദുക്കളെ പ്രലോഭിപ്പിച്ച് ആകര്‍ഷിച്ച ശേഷം ബലംപ്രയോഗിച്ച് മതം മാറ്റുകയാണെന്നാണ് പരാതി. ബലംപ്രോയഗിച്ച് മതപരിവര്‍ത്തനം നടത്തുന്നു എന്നാരോപിച്ച് പൊലീസ് 56 പേര്‍ക്കെതിരെ കേസെടുത്തു. ഇതില്‍ 41 പരെ അറസ്റ്റ് ചെയ്തിരുന്നു. 

ഇതിനു മുന്‍പ് ജനവരി 23ന് ബജ് രംഗ് ദളും വിശ്വഹിന്ദു പരിഷത്തും ബലം പ്രയോഗിച്ച് ഹിന്ദുമതത്തിലുള്ളവരെ ക്രിസ്ത്യന്‍ മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യുന്നുവെന്ന് ആരോപിച്ച് ഉത്തര്‍പ്രദേശിലെ കോട് വാലി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. ഇതില്‍ പൊലീസ് ഡോ. സാമുവല്‍ മാത്യുവിനും ക്ലര്‍ക്കായ പര്‍മിന്ദര്‍ സിങ്ങിനും എതിരെ ഇന്ത്യന്‍ ശിക്ഷ നിയമത്തിലെ 420 (ഭൂമി നല്‍കി പ്രലോഭനം), 467 (വില്‍പത്രത്തിന്റെയും ഭൂസ്വത്തിന്റെയും കള്ളയാധാരമുണ്ടാക്കല്‍), 120 ബി (ക്രിമിനല്‍ ഗൂഢാലോചന), 506 (ക്രിമിനല്‍ ഭീഷണി നടത്തിയതിനുള്ള ശിക്ഷ) തുടങ്ങിയ വകുപ്പുകള്‍ പ്രകാരം ഇവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. അതുപോലെ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ കൊണ്ടുവന്ന അനധികൃത മതപരിവര്‍ത്തനം തടയല്‍ നിയമത്തിലെ സെക്ഷന്‍ 3 (ഒരു മതത്തില്‍ നിന്നും മറ്റൊരു മതത്തിലേക്ക് പരിവര്‍ത്തനം നടത്തല്‍) എന്നീ വകുപ്പു പ്രകാരവും കേസെടുത്തിട്ടുണ്ട്.  

എന്നാല്‍ തുടര്‍ച്ചയായ പൊലീസ് റെയ് ഡ് മൂലം ആശുപത്രി അടച്ചിട്ടിരിക്കുകയാണെന്നാണ് ഡോ. സാമുവല്‍ മാത്യു അവകാശപ്പെടുന്നത്. ഹിന്ദുമതത്തോട് അനുഭാവമുള്ളവര്‍ തുടര്‍ച്ചയായി ഡോക്ടറേയും ജോലിക്കാരെയും ഭീഷണിപ്പെടുത്തുന്നതായും സാമുവല്‍ മാത്യു പരാതിപ്പെടുന്നു.  

എന്നാല്‍ ബ്രോഡ് വെല്‍ ആശുപത്രി അധികൃതര്‍ ഹിന്ദുക്കളായ രോഗികള്‍ക്ക് സൈക്കിലും ഭക്ഷ്യവസ്തുക്കളും സൗജന്യമായി വിതരണം ചെയ്തിരുന്നതായി കോട് വാലി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. രോഗികളെ ചികിത്സിക്കാനും വാക്സിനുകള്‍ നല്‍കാനും ഈ ആശുപത്രിയ്‌ക്ക് ലൈസന്‍സുണ്ടെങ്കിലും ഹിന്ദുക്കളായ രോഗികള്‍ക്ക് ആടും സൈക്കിളും പലചരക്കും സൗജന്യമായി വിതരണം ചെയ്യാന്‍ അധികാരമില്ല. ഫത്തേപൂരില്‍ വിവിധ ഗ്രാമങ്ങളില്‍ നിന്നുള്ള 16 പേര്‍ക്കാണ് ഇതെല്ലാം വിതരണം ചെയ്തിരിക്കുന്നത്. ഇതില്‍ എല്ലാവരും ദളിതരും പാവങ്ങളുമാണ്.  

അസിയാപൂര്‍, ഹരിയപൂര്‍, മനിപൂര്‍, ദുന്ദേര, ജിന്ദ്പൂര്‍, ദുദുവ കോളനി, സന്‍ഗോവോന്‍, ബ്രഹ്മന്‍ താര എന്നീ ഗ്രാമങ്ങളില്‍ നിന്നുള്ള പാവങ്ങളെയാണ് മതപരിവര്‍ത്തനത്തിനായി ആശുപത്രിയില്‍ എത്തിക്കുന്നത്. ചികിത്സയുടെ പേരിലാണ് ആശുപത്രിയിലേക്ക് ഇവരെ കൊണ്ടുവരുന്നത്.  

എന്നാല്‍ ആടും സൈക്കിളും പലചരക്കും സൗജന്യമായി പാവങ്ങള്‍ക്ക് നല്‍കുന്നത് ജീവകാരുണ്യപ്രവര്‍ത്തനമാണെന്നാണ് ബ്രോഡ് വെല്‍ ആശുപത്രി അധികൃതര്‍ പറയുന്നത്. എന്നാല്‍ പൊലീസ് ഇതിനെ മതപരിവര്‍ത്തനത്തിനുള്ള പ്രലോഭനമായാണ് കാണുന്നതെന്നും ആശുപത്രി അധികൃതര്‍ പറയുന്നു. 

Tags: സാമുവല്‍ മാത്യുപട്ടിക ജാതികേസ്ഉത്തര്‍പ്രദേശ്മതപരിവര്‍ത്തനംനിര്‍ബന്ധിത മത പരിവര്‍ത്തനംക്രിസ്ത്യന്‍ മിഷണറിമാര്‍ക്രിസ്തീയ സുവിശേഷപ്രചാരകബ്രോഡ് വെല്‍ ക്രിസ്ത്യന്‍ ആശുപത്രി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഭര്‍ത്താവ് അറിയാതെ യുവതിയെ ഇസ്ലാമിലേക്ക് മതംമാറ്റി

Kerala

നാമജപയാത്ര: എൻഎസ്എസിനെതിരെ ചുമത്തിയ കേസ് അവസാനിപ്പിക്കാൻ നീക്കം, പ്രതിഷേധത്തിന് ഗൂഢാലോചനയില്ലെന്ന് പോലീസ്

India

സുപ്രീംകോടതിയെ പ്രശംസിച്ച് നരേന്ദ്രമോദി; പ്രധാനമന്ത്രിയ്‌ക്ക് നേരെ കൈകൂപ്പി ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ്

Kerala

പോക്‌സോ കേസില്‍ സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍

India

മോദിയുടെ ബിരുദം: തങ്ങളെ വിചാരണ ചെയ്യരുതെന്ന അരവിന്ദ് കെജ്രിവാളിന്റെ ഹര്‍ജി കോടതി തള്ളി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

തിട്ടൂരമൊന്നും മത പണ്ഡിതന്മാരോട് വേണ്ട ; ഇസ്ലാമിക നിയമപ്രകാരം സ്ത്രീപുരുഷന്മാർ എങ്ങനെ ജീവിക്കണമെന്ന് പറയാൻ മതപണ്ഡിതന്മാർക്ക് അവകാശമുണ്ട്

മനുസ്മൃതി നോക്കി സ്വാമിമാർ പറയുമ്പോൾ ഇനി വർഗീയതയെന്ന് പറഞ്ഞ് നിലവിളിക്കരുത് : ഓണം താത്തക്കുട്ടികൾ വിജയിപ്പിക്കുന്നതിന്റെ കാരണം ഇപ്പ പിടി കിട്ടിയോ

ബെംഗളൂരുവിൽ നടക്കാനിരുന്ന ‘പെപ്‌റ്റൈഡ് പാർട്ടി’ റദ്ദാക്കി

ജനവാസ മേഖലയിലിറങ്ങിയ കാട്ടുപോത്തിനെ തുരത്തുന്നതിനിടെ യുവാവിന് ദാരുണാന്ത്യം

ആചാരത്തിന്റെ പേരില്‍ മുടി വളര്‍ത്തുന്ന തടവുകാരെ മുണ്ഡനത്തിന് നിര്‍ബന്ധിക്കരുത്: മദ്രാസ് ഹൈക്കോടതി

കോട്ടയം ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണറുടെ വീട്ടിൽ അർദ്ധരാത്രി മിന്നൽ പരിശോധന; മൊബൈൽ ഫോൺ പിടിച്ചെടുത്തു

മൂന്നുവയസുകാരനെ പാലത്തില്‍ സ്കൂട്ടറിലിരുത്തി അച്ഛനും അമ്മയും നദിയിലേക്ക് ചാടി

അന്തരിച്ച സജ്ജൻകുമാറിന്റെ വീട് സന്ദർശിച്ചതിന് 3 എംപിമാരെ ബിജെപി ശാസിച്ചു

ഹൈക്കോടതി ഉത്തരവ് ലംഘിച്ചതിന് മമതാ ബാനർജിക്കും കൂട്ടർക്കുമെതിരേ കേസ്

മഞ്ചേരിയിൽ സംസ്ഥാനത്തെ ഏറ്റവും വലിയ എംഡിഎംഎ വേട്ട; 10 കിലോയിലധികം മയക്കുമരുന്നുമായി മൂന്നു പേർ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.