Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ കൂലി കേന്ദ്രം ഉയര്‍ത്തി; കേരളത്തില്‍ 22 രൂപ വര്‍ധിച്ചു, പുതുക്കിയ വേതന വര്‍ധനവ് ഏപ്രില്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍

ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിക്കായി കേന്ദ്ര സര്‍ക്കാര്‍ ഫെബ്രുവരിയില്‍ അനുവദിച്ച തുക വിനിയോഗിക്കുന്നതില്‍ കേരളം വീഴ്ച വരുത്തിയിരുന്നു. കേന്ദ്രഗ്രാമവികസന വകുപ്പ് ഫെബ്രുവരി എട്ടിന് അനുവദിച്ച 297 കോടി രൂപ ഒരു മാസത്തോളം വൈകിയാണ് സംസ്ഥാനം വിതരണം ചെയ്തത്.

പി.ഷിമിത്ത്byപി.ഷിമിത്ത്
Mar 26, 2023, 10:13 am IST
inIndia

ന്യൂദല്‍ഹി: ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ കൂലി വര്‍ധിപ്പിച്ച് കേന്ദ്രം. ഇതുപ്രകാരം കേരളത്തിലെ തൊഴിലാളികള്‍ക്ക് 22 രൂപ വര്‍ധിച്ചു. ഇതോടെ ദിവസക്കൂലി 333 രൂപയായി ഉയരും. നിലവില്‍ 311 രൂപയാണ് സംസ്ഥാനത്തെ തൊഴിലുറപ്പ് കൂലി. പുതുക്കിയ വേതന വര്‍ധനവ് ഏപ്രില്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരും. 2022 മാര്‍ച്ചിലാണ് അവസാനമായി കൂലി വര്‍ധിപ്പിച്ചത്. 291ല്‍ നിന്ന് 20 രൂപ കൂട്ടി 311 ആയാണ് അന്ന് ഉയര്‍ത്തിയത്. 2005ലെ മഹാത്മാഗാന്ധി നാഷണല്‍ റൂറല്‍ എംപ്ലോയ്‌മെന്റ് ഗ്യാരന്റി ആക്ടിന്റെ സെക്ഷന്‍ ആറിലെ സബ് സെക്ഷന്‍ (ഒന്ന്) പ്രകാരം കേന്ദ്ര ഗ്രാമവികസന മന്ത്രാലയമാണ് പുതുക്കിയ കൂലി നിരക്കുകള്‍ വിജ്ഞാപനം ചെയ്തത്.

സംസ്ഥാനം വര്‍ധിപ്പിച്ച തുകയുള്‍പ്പെടെയുള്ള കൂലി ബ്രാക്കറ്റില്‍ എന്ന ക്രമത്തില്‍. ആന്ധ്രാപ്രദേശ് (272), അരുണാചല്‍ പ്രദേശ് (224 രൂപ), അസം (238), ബിഹാര്‍ (228), ഛത്തീസ്ഗഡ് (221), ഗോവ (322), ഗുജറാത്ത് (256), ഹരിയാന (357), ഹിമാചല്‍ പ്രദേശ് (280), ജമ്മു കശ്മീര്‍ (244), ലഡാക്ക് (244), ഝാര്‍ഖണ്ഡ് (228), കര്‍ണാടക (316). മധ്യപ്രദേശ് (221), മഹാരാഷ്‌ട്ര(273), മണിപ്പൂര്‍(260), മേഘാലയ(238), മിസോറാം(249), നാഗാലാന്‍ഡ്(224), ഒഡീഷ(237), പഞ്ചാബ്(303), രാജസ്ഥാന്‍(255), സിക്കിം(354), തമിഴ്‌നാട്(294), തെലങ്കാന(272), ത്രിപുര(226), ഉത്തര്‍പ്രദേശ്(230), ഉത്തരാഖണ്ഡ്(230), ബംഗാള്‍(237), ആന്‍ഡമാന്‍ നിക്കോബര്‍(328), ദാദ്ര നഗര്‍ ഹവേലി ആന്‍ഡ് ദാമന്‍ ദിയൂ(297) ലക്ഷദ്വീപ്(304), പുതുച്ചേരി(294) എന്നിങ്ങനെയാണ്. 

ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിക്കായി കേന്ദ്ര സര്‍ക്കാര്‍ ഫെബ്രുവരിയില്‍ അനുവദിച്ച തുക വിനിയോഗിക്കുന്നതില്‍ കേരളം വീഴ്ച വരുത്തിയിരുന്നു. കേന്ദ്രഗ്രാമവികസന വകുപ്പ് ഫെബ്രുവരി എട്ടിന് അനുവദിച്ച 297 കോടി രൂപ ഒരു മാസത്തോളം വൈകിയാണ് സംസ്ഥാനം വിതരണം ചെയ്തത്. പണം ലഭിച്ച് മൂന്നു ദിവസത്തിനകം വിതരണം ചെയ്യണം. ഫണ്ട് വിനിയോഗിച്ചശേഷം തുകയുടെ വിവരങ്ങള്‍ തൊഴിലുറപ്പ്പദ്ധതി വെബ്സൈറ്റില്‍ രേഖപ്പെടുത്തണമെന്നും നിര്‍ദ്ദേശമുണ്ട്.

അനുവദിച്ച തുക കൃത്യമായി വിനിയോഗിക്കാതിരുന്നാല്‍ അടുത്ത ഘട്ടത്തില്‍ പണം അനുവദിക്കുന്നതിന് തടസ്സമുണ്ടാകും. നിര്‍ദ്ദേശപ്രകാരം തുക നല്‍കാതിരുന്നാല്‍ സംസ്ഥാനം 12 ശതമാനം പലിശ നല്‍കണമെന്നും വ്യവസ്ഥയുണ്ട്. എന്നാല്‍ സ്വാഭാവികമായ കാലതാമസം മാത്രമാണുണ്ടായതെന്ന വിശദീകരണമാണ് സംസ്ഥാന തൊഴിലുറപ്പ് മിഷന്‍ ഡയറക്ടറുടെ ഓഫീസ് നല്‍കിയത്.

സംസ്ഥാനത്തിന് വിവിധ പദ്ധതികള്‍ക്കായി അനുവദിക്കുന്ന തുക കൃത്യമായി വിനിയോഗിക്കുന്നില്ലെന്നും തുക വിനിയോഗ സര്‍ട്ടിഫിക്കറ്റ് വേണ്ട സമയത്ത് ഹാജരാക്കുന്നില്ലെന്നും കേന്ദ്രം നിരന്തരം അറിയിക്കുന്നുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ കേരളം തുടര്‍ച്ചയായി വീഴ്ച വരുത്തുകയാണ്. ഇതിനിടെയാണ് കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ കേന്ദ്രം കൂലി വര്‍ധിപ്പിച്ചത്.

Tags: keralaകേന്ദ്ര സര്‍ക്കാര്‍NREGSWages
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓണക്കാലത്തും ബിഎല്‍ഒമാരെ കൈവിട്ട് അധികൃതര്‍; സര്‍ക്കാരിന്റെ 100 ദിനാഘോഷം കഴിഞ്ഞിട്ടും ഇവര്‍ക്ക് കൂലി കിട്ടിയില്ല

Kerala

മഴ കനക്കും ; സംസ്ഥാനത്ത് നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് 

Kerala

‘ കൈ പിടിച്ച് വച്ച് ക്രൂരമായി മർദ്ദിച്ചു , ജനനേന്ദ്രിയം തകർത്തു ‘ ; 23 കാരനോട് കേരള പോലീസിന്റെ കൊടും ക്രൂരത

Samskriti

തൂശനിലയിലെ തിരുവോണസദ്യ

Travel

കോട്ടയം വഴിയുള്ള ബെംഗളൂരു- തിരുവനന്തപുരം ഓണം സ്‌പെഷ്യല്‍ ട്രെയിനുകള്‍ക്ക് റിസര്‍വേഷന്‍ ആരംഭിച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

അടിമുടി അഴിമതി : കര്‍ണാടകയില്‍ കോണ്‍ഗ്രസ് സർക്കാരിന് തിരിച്ചടിയായി മന്ത്രി ബി നാഗേന്ദ്ര രാജിവെച്ചു

സൂപ്പർ ബൈക്ക് പ്രേമികളെ ലക്ഷ്യമിട്ട് യമഹ വൈസെഡ്എഫ്-ആർ2 ഇന്ത്യയിൽ : വില 2.30 ലക്ഷം മുതൽ

‘അവർ എന്റെ അച്ഛനെ കൊല്ലാൻ ആഗ്രഹിക്കുന്നു…’: പാകിസ്ഥാൻ സർക്കാരിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച് ഇമ്രാൻ ഖാന്റെ മക്കൾ

മതങ്ങൾക്കെതിരായ അധിക്ഷേപങ്ങളിൽ സർക്കാരിന്റെ സെലക്ടീവ് പ്രതികരണം ഇരട്ടത്താപ്പ്: രാജീവ് ചന്ദ്രശേഖർ എംഎൽഎ

വെറുപ്പ്, പ്രതികാര മനോഭാവം : ആർ‌എസ്‌എസ് പരിപാടിയിൽ പങ്കെടുത്തതിന് രണ്ട് സർക്കാർ അധ്യാപകരെ സസ്‌പെൻഡ് ചെയ്ത കോൺഗ്രസിനെതിരെ ബിജെപിയുടെ രൂക്ഷ വിമർശനം

ജാപ്പനീസ് യുദ്ധവിമാനങ്ങൾ ആദ്യമായി ഇന്ത്യയിലേക്ക് വരുന്നു : പാകിസ്ഥാൻ അതിർത്തിയിൽ എഫ്-2എ അലറും

അന്യപുരുഷന്മാർക്കിടയിൽ യുവതികളെ പ്രദർശിപ്പിക്കരുത്; മതപരമായ അതിർവരമ്പുകൾ ലംഘിക്കുന്നത് ഗൗരവതരം: വിവാദ നിർദേശവുമായി കാന്തപുരം

നിഖിലിന്റെ ഓൾറൗണ്ട് മിടുക്കിൽ ട്രിവാൺഡ്രത്തിന് റോയൽ വിജയം

സുകുമാരക്കുറുപ്പിന്റെ തിരോധാനം; പ്രചരിക്കുന്നത് തൃശൂര്‍ സ്വദേശിയുടെ ചിത്രങ്ങൾ, സ്ഥിരീകരിച്ച് കേരള പോലീസ്

ടൈറ്റാൻസ് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്ത് ,റിലീസ് ഒക്ടോബർ ഒന്നിന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.