ന്യൂദല്‍ഹി: വണ്‍റാങ്ക് വണ്‍ പെന്ഷന് പദ്ധതി പ്രകാരമുള്ള കുടിശിക 2024 മാര്‍ച്ച് മാസത്തിന് മുമ്പ് പൂര്‍ണ്ണമായും കൊടുത്തു തീര്‍ക്കണമെന്ന് സുപ്രീംകോടതി. പത്തുലക്ഷത്തോളം വരുന്ന പെന്‍ഷന്‍കാര്‍ക്ക് തുക മൂന്നു ഗഡുക്കളായി നല്‍കാനായിരുന്നു കേന്ദ്രതീരുമാനം. എന്നാല്‍ ഒരുവര്‍ഷത്തിനകം കുടിശിക തീര്‍ക്കാനാണ് സുപ്രീംകോടതി നിര്‍ദ്ദേശം. 28,000 കോടി രൂപയാണ് കുടിശിക നല്‍കേണ്ടത്.
അതിനിടെ മുദ്രവച്ച കവറില്‍ രേഖകള്‍ സമര്‍പ്പിക്കുന്നതിനെ പ്രോത്സാഹിപ്പിക്കില്ലെന്ന് സുപ്രീംകോടതി ഇന്നലെ ആവര്‍ത്തിച്ചു. മുദ്രവെച്ച കവറില്‍ രേഖകള്‍ കൈമാറുന്നത് ജുഡീഷ്യല്‍ നടപടികളുടെ മൗലിക തത്വങ്ങള്‍ക്ക് എതിരാണെന്ന് ചീഫ് ജസ്റ്റിസ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് ചൂണ്ടിക്കാട്ടി. മുദ്രവെച്ച കവറില്‍ രേഖകള്‍ സ്വീകരിക്കുന്നത് അവസാനിപ്പിക്കുമെന്നും ചീഫ് ജസ്റ്റിസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: