Thursday, July 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

‘ഭൂമി ചൊല്ലുന്നതി’ന്റെ നേരറിയിച്ച്

മനസ്സിന്റെ ഏകാന്തതീവ്രമായ നിമിഷങ്ങളില്‍ വാര്‍ന്നുവീഴുന്ന കാവ്യാക്ഷരങ്ങളില്‍ അച്ചടിമഷി പുരണ്ടുകാണാന്‍ കാത്തുകാത്തിരുന്ന ഒരു കാലം എങ്ങോ പോയ്‌മറഞ്ഞു. ഇന്ന് സൈബറിടങ്ങളില്‍ സ്വന്തമായി കവിതയെഴുതാനും പ്രചരിപ്പിക്കാനും ആര്‍ക്കും കഴിയുന്നു. കവികളുടെ തിക്കും തിരക്കും കവിതകളുടെ എണ്ണത്തെ അനന്തതയിലേക്ക് നയിക്കുകയാണെന്നു തോന്നും. ഇതിനിടയില്‍ അര്‍ത്ഥവത്തായ കാവ്യവിചാരങ്ങളും അതിന് കാതോര്‍ക്കുന്നവരും വിരളം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 20, 2023, 05:23 pm IST
in Varadyam
ഭൂമിചൊല്ലുന്നത് എന്ന കവിതാസമാഹാരം ഡോ. എ.എം ഉണ്ണികൃഷ്ണന്‍ ഡോ. എസ്.രമേഷ് കുമാറിന് നല്‍കി പ്രകാശനം ചെയ്യുന്നു. അസി. പ്രൊഫ. ലക്ഷ്മിദാസ്, ഡോ. ഷീമോള്‍, ഡോ.കെ. ജയകുമാര്‍, ഡോ.വി. സുജാത എന്നിവര്‍ സമീപം

ഭൂമിചൊല്ലുന്നത് എന്ന കവിതാസമാഹാരം ഡോ. എ.എം ഉണ്ണികൃഷ്ണന്‍ ഡോ. എസ്.രമേഷ് കുമാറിന് നല്‍കി പ്രകാശനം ചെയ്യുന്നു. അസി. പ്രൊഫ. ലക്ഷ്മിദാസ്, ഡോ. ഷീമോള്‍, ഡോ.കെ. ജയകുമാര്‍, ഡോ.വി. സുജാത എന്നിവര്‍ സമീപം

കവിതയുടെ പൂക്കാലമാണിതെന്ന് തീര്‍ത്തു പറയാം. എവിടെ നോക്കിയാലും കവികളും കവിതകളുമാണല്ലോ. കവിത എഴുതുന്നവരും കവിത ചൊല്ലുന്നവരും മാത്രമല്ല, കവിത പാടുന്നവരും പറയുന്നവരുമുണ്ട്. മനസ്സിന്റെ ഏകാന്തതീവ്രമായ നിമിഷങ്ങളില്‍ വാര്‍ന്നുവീഴുന്ന കാവ്യാക്ഷരങ്ങളില്‍ അച്ചടിമഷി പുരണ്ടുകാണാന്‍ കാത്തുകാത്തിരുന്ന ഒരു കാലം എങ്ങോ പോയ്‌മറഞ്ഞു. ഇന്ന് സൈബറിടങ്ങളില്‍ സ്വന്തമായി കവിതയെഴുതാനും പ്രചരിപ്പിക്കാനും ആര്‍ക്കും കഴിയുന്നു. കവികളുടെ തിക്കും തിരക്കും കവിതകളുടെ എണ്ണത്തെ അനന്തതയിലേക്ക് നയിക്കുകയാണെന്നു തോന്നും. ഇതിനിടയില്‍ അര്‍ത്ഥവത്തായ കാവ്യവിചാരങ്ങളും അതിന് കാതോര്‍ക്കുന്നവരും വിരളം.

ഇതിനൊരു അപവാദമായിരുന്നു ഇക്കഴിഞ്ഞ മാര്‍ച്ച് ഒന്‍പതിന് തിരുവനന്തപുരം മന്നം മെമ്മോറിയല്‍ നാഷണല്‍ ക്ലബ്ബില്‍ നടന്ന ഡോ. വി. സുജാതയുടെ ‘ഭൂമി ചൊല്ലുന്നത്’  എന്ന കവിതാസമാഹാരത്തിന്റെ പ്രകാശന ചടങ്ങില്‍ കേള്‍ക്കാന്‍ കഴിഞ്ഞ വാക്കുകള്‍.

വൃത്തമില്ലാതെയും അര്‍ത്ഥമില്ലാതെയുമുള്ള കവിതകളാണ് ഇപ്പോള്‍ അധികമെന്നും, വാക്കുകള്‍ ചേര്‍ത്തുവയ്‌ക്കുന്നതുകൊണ്ടു മാത്രം കവിതയാവില്ലെന്നും ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുത്ത കവിയും ഗാനരചയിതാവുമായ മുന്‍ ചീഫ് സെക്രട്ടറി  കെ. ജയകുമാര്‍ പറഞ്ഞത് വലിയൊരു തിരിച്ചറിവായി സദസ്സ് ഉള്‍ക്കൊണ്ടു. ”കവികള്‍  കാലാന്തരത്തില്‍ തത്വചിന്തകരായി മാറുകയാണ് പതിവ്. എന്നാല്‍ തത്വചിന്തയില്‍നിന്ന് കവിതയിലേക്ക് വരികയാണ് സുജാത. കവിത എന്തായിരിക്കണമെന്ന് ഒരു കൂട്ടര്‍ തീരുമാനിക്കുന്ന കാലമാണിത്. ചില കവികള്‍ നിശ്ചിത ലക്ഷ്യം വച്ച് കവിതയെഴുതുകയും ചെയ്യുന്നു. ആശയമില്ലാത്ത കവിതകള്‍ക്ക് ആത്മാവുണ്ടാവില്ല. ഫിലോസഫി പ്രൊഫസറായിരുന്ന സുജാതയ്‌ക്ക് ആശയമുണ്ട്. അതുകൊണ്ട് ഈ സമാഹാരത്തിലെ കവിതകള്‍ ആശയസമ്പുഷ്ടമാണ്. ആസ്വാദകര്‍ക്ക് അതനുഭവിക്കാം. മുഖ്യധാരയിലില്ലാത്തവരാണ് ഇപ്പോള്‍ കവിത നിലനിര്‍ത്തുന്നത്.  സുജാത അവരില്‍പ്പെടുന്നു.” പുസ്തകത്തിന്റെ ആത്മാവില്‍ തൊട്ടുകൊണ്ടുള്ളതായിരുന്നു ജയകുമാറിന്റെ ഈ വാക്കുകള്‍.  

”പ്രമേയപരമായ ലാഘവത്വംകൊണ്ടും ആഖ്യാനത്തിലെ കൃത്രിമത്വംകൊണ്ടും സമീപകാല കവിതയില്‍ കാറ്റുവീഴ്ച സംഭവിക്കുമ്പോള്‍, ഈ കവിതകളിലെ സ്വരഗൗരവവും സമഗ്രതയും സത്യസന്ധതയും വായനക്കാര്‍ ശ്രദ്ധിക്കുകയും സസന്തോഷം അംഗീകരിക്കുകയും ചെയ്യും” എന്ന് ‘ഭൂമിചൊല്ലുന്നതി’ന്റെ അവതാരികയില്‍ ജയകുമാര്‍ തന്നെ പറയുന്നതിന്റെ തുടര്‍ച്ചയായിരുന്നു പ്രകാശന ചടങ്ങിലെ വാക്കുകള്‍.

കാമ്പുള്ള എഴുത്തുകാരിയാണ് ഡോ. സുജാതയെന്നും, കവിതകളിലും ഇതു കാണാമെന്നുമാണ് പുസ്തക പ്രകാശനം നിര്‍വഹിച്ച കേരള സര്‍വകലാശാലയുടെ വിദൂരവിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. എ.എം. ഉണ്ണികൃഷ്ണന്‍ അഭിപ്രായപ്പെട്ടത്. ”എഴുതാന്‍ വേണ്ടി എഴുതിയ കവിതകളല്ല ഈ കവിയുടേത്. ഉള്ളില്‍ നിന്ന് വന്നതാണ്. പരമ്പരാഗതമായ സംസ്‌കാരം എഴുത്തിനെ സ്വാധീനിക്കുന്നത് ഡോ. സുജാതയുടെ ഉപന്യാസങ്ങളില്‍നിന്ന് തിരിച്ചറിയാന്‍ മുന്‍പേ എനിക്ക് കഴിഞ്ഞിട്ടുണ്ട്. ആത്മാര്‍ത്ഥതയും സാമൂഹ്യപ്രതിബദ്ധതയും നിറയുന്ന എഴുത്താണത്. കാവ്യാഭിരുചിയെ നിര്‍ണയിക്കുന്നതിലും ഈ ഗുണങ്ങള്‍ പങ്കുവഹിക്കുന്നു.” എഴുത്തിനെ അറിഞ്ഞതിന്റെ ഇഴയടുപ്പമുണ്ടായിരുന്നു ഡോ. ഉണ്ണികൃഷ്ണന്റെ വാക്കുകള്‍ക്ക്.   പാറശ്ശാല ജിവിഎച്ച്എസ്എസിലെ ഡോ. എസ്.രമേഷ് കുമാറാണ് പുസ്തകത്തിന്റെ ആദ്യ പ്രതി ഏറ്റുവാങ്ങിയത്.

സമാഹാരത്തിലെ ഓരോ കവിതയുടെയും ആശയങ്ങളിലേക്ക് ക്ഷണിക്കുന്നതാണ് അവയുടെ പേരുകളെന്ന് നിരീക്ഷിച്ച് പുസ്തകത്തെ പരിചയപ്പെടുത്തിയ നീറമണ്‍കര എന്‍എസ്എസ് കോളജിലെ അസി. പ്രൊഫസറും തപസ്യ സംസ്ഥാനസമിതിയംഗവുമായ ലക്ഷ്മിദാസ് സമാഹാരത്തിലെ അവസാന കവിതയായ ‘മലനാടിന്‍ മണ്ണ്’ ചൊല്ലി സദസ്സിന്റെ മനംകവര്‍ന്നു.

തനിക്ക് എഴുത്തിലേക്ക് വഴിതെളിച്ചത് ചെറുപ്പത്തില്‍ പഠിച്ച സംസ്‌കൃതമാണെന്നും, ഒരിക്കലും കവിതയെ തേടി നടക്കാറില്ലെന്നും, കവിത തേടിവരുന്നത്  കാത്തിരിക്കാറാണുള്ളതെന്നും പ്രതിസ്പന്ദത്തില്‍ ഡോ.സുജാത പറഞ്ഞത് സര്‍ഗാത്മകമായ ഒരു സത്യപ്രസ്താവനയായിരുന്നു.

ഡോ. ആര്‍. രവീന്ദ്രന്‍ പിള്ള, എസ്.എസ്. സുനില്‍കുമാര്‍, ഡോ. വി.ശശികല, കിരണ്‍ലാല്‍ പി.എസ്. തുടങ്ങിയ പ്രമുഖര്‍ ഉള്‍പ്പെടുന്ന സദസ്സിന് ഗവ.വിമന്‍സ് കോളജിലെ ഡോ. ഷീമോള്‍ സ്വാഗതമാശംസിച്ചു. ഡോ. സുജാത നന്ദിയറിയിച്ചതോടെ കാവ്യാനുസാരിയായ ഒരു ഒത്തുചേരല്‍ സാര്‍ത്ഥകമായി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ഹാരി കെയ്നിന്റെ ഇംഗ്ലണ്ടിനെ വീഴ്‌ത്തി അര്‍ജന്‍റീന ഫൈനലില്‍, ജയം ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക്

Kerala

ഡെലിവറി ദുരര്‍ത്ഥത്തിലുള്ള ആംഗ്യം കാണിച്ചത് പൊലീസുകാരിയോട്, ഉടനെ കയ്യോടെ പിടികൂടി പൊലീസ് സ്റ്റേഷനില്‍ കൊണ്ടുപോയി യുവതി

India

തൃശൂര്‍ ജില്ലയിലെ അന്തിക്കാട് ആസ്ഥാനമാക്കിയ സ്വര്‍ണ്ണപ്പണയ-വായ്‌പാ കമ്പനിയായ യോഗക്ഷേമം ലോണ്‍സിനെ ഏറ്റെടുത്ത് ടാറ്റാ ക്യാപിറ്റല്‍

യുകെയിലെ പീറ്റര്‍ ബറോ നഗരസഭാ പരിധിയില്‍ സ്ഥിതി ചെയ്യുന്ന ഹിന്ദുക്ഷേത്രം ഉള്‍പ്പെടെയുള്ള കെട്ടിടം. ഈ കെട്ടിടം ഈയിടെ പീറ്റര്‍ബറോ നഗരസഭാ കൗണ്‍സില്‍ ഖദീജ മസ്ജിദ് എന്ന സംഘടനയ്ക്ക് മോസ്ക് പണിയാന്‍ വിറ്റു
India

40 വര്‍ഷം പഴക്കമുള്ള ഹൈന്ദവ ക്ഷേത്രം പ്രവര്‍ത്തിക്കുന്ന കെട്ടിടം മുസ്ലിം പള്ളി പണിയാനായി ഇസ്ലാമിക സംഘടന ഖദീജ മസ് ജിദിന് വിറ്റ് യുകെയിലെ നഗരസഭ

Kerala

‘ എച്ച് ഐ വി ബാധിച്ച രണ്ട് കുഞ്ഞുങ്ങളെ ഹൃദയത്തിൽ സ്വീകരിച്ച മനുഷ്യന്റെ പേരാണ് സുരേഷ് ഗോപി ‘ ; സുകുമാരൻ നായർക്ക് മറുപടിയുമായി സമൂഹമാധ്യമങ്ങൾ

പുതിയ വാര്‍ത്തകള്‍

ഐഡിബിഐ ബാങ്ക് വാങ്ങാന്‍ കാനഡയിലെ ഫെയര്‍ഫാക്‌സ്; 54,720 കോടി വരെ പണമിറക്കാന്‍ തയ്യാര്‍

കേരളത്തിൽ കപ്പൽശാല സ്ഥാപിക്കാൻ താൽപര്യം പ്രകടിപ്പിച്ച് ടാറ്റ ഗ്രൂപ്പ് ; നിക്ഷേപിക്കുക 10,000 കോടി ; അന്തിമ തീരുമാനം ഒരു മാസത്തിനുള്ളിൽ

മുസ്ലിമാണോ എന്ന് ചോദിച്ച് അമേരിക്കയില്‍ യുവാവിനെ കുത്തിവീഴ്‌ത്തി അമേരിക്കയിലെ സായിപ്പ്; ഇസ്ലാമിക വിരുദ്ധത സായിപ്പന്മാര്‍ക്കിടയില്‍ കൂടുന്നു

ജൗഹർ സർവകലാശാലയ്‌ക്കെതിരെ ബുൾഡോസർ നടപടിയുമായി യോഗി സർക്കാർ ; 40 മുറികളിൽ 38 എണ്ണം പൊളിച്ചുമാറ്റാൻ ഉത്തരവ്

തൃണമൂല്‍ അദ്ധ്യക്ഷ മമത ബാനര്‍ജിക്ക് അടുത്ത അടി, വിശ്വസ്തനായ എംഎല്‍എ മദന്‍ മിത്ര പാര്‍ട്ടിവിട്ടു

ഒരു കാരണവശാലും ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങൾക്ക് ഈ മണ്ണ് ഉപയോഗിക്കരുത് : ഡോവൽ മ്യാന്മാറിലെത്തിയത് തന്ത്രപ്രധാനമായ താക്കീത് നൽകാൻ

സർ ക്രീക്ക് മേഖലയിൽ നുഴഞ്ഞു കയറുന്ന പാക് ബോട്ടുകളെ ചതുപ്പിൽ പുതയ്‌ക്കാനെത്തുന്നത് തദ്ദേശീയ ആംഫിബിയസ് യുദ്ധ ബോട്ടുകൾ ; കൂട്ടിന് ക്രീക്ക് ക്രോക്കഡൈൽസും

ബി.ജെ.പി നേരിട്ട് കേരളം ഭരിക്കുന്നതിന് സമാനമായ സാഹചര്യമാണ് സംസ്ഥാനത്ത് ;വി.ഡി സതീശനെതിരെ മുഹമ്മദ് റിയാസ്

കോക്രോച്ച് ജനതാ പാര്‍ട്ടി നേതാവ് അഭിജിത് ദീപ്കെയുടെ മുഖംമൂടിക്കുള്ളില്‍ മറഞ്ഞിരിക്കുന്ന കെജ്രിവാള്‍ (വലത്ത്) ആം ആദ്മി നേതാവ് അതിഷി സിജെപി വേദിയില്‍ നിരാഹാരമിരിക്കുന്ന സോനം വാങ്ചുകിനെ കാണുന്നു (ഇടത്ത്)

കോക്രോച്ച് പാര്‍ട്ടിക്ക് പിന്നില്‍ ആം ആദ്മിയാണെന്ന് തെളിഞ്ഞു, ഒടുവില്‍ സമരവേദിയില്‍ അതീഷി എത്തി… ആരെത്തിയിട്ടും സമരവേദിയില്‍ ആളില്ല

പശുവിനെ കെട്ടാന്‍ പോയ വീട്ടമ്മ കാല്‍ വഴുതി താഴ്ചയിലേക്ക് പതിച്ച് മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.