Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തിരുവനന്തപുരം റെയില്‍വേ സ്‌റ്റേഷനില്‍ 400 കോടിയുടെ വികസനം; സ്‌റ്റേഷനെ ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ത്തുമെന്ന് പി.കെ. കൃഷ്ണദാസ്

തിരുവനന്തപുരം റെയില്‍വേസ്‌റ്റേഷന്‍ വിമാനത്താവളത്തിനു തുല്യമായി ഉയര്‍ത്തുന്നതിനുള്ള നടപടികള്‍ ആരംഭിച്ചുകഴിഞ്ഞു. ഇതിനായി കണ്‍സള്‍ട്ടന്‍സിയെ നിശ്ചയിച്ചു. ഏപ്രില്‍മാസത്തില്‍ കണ്‍സള്‍ട്ടന്‍സി റിപ്പോര്‍ട്ട് നല്‍കും. മെയ്ജൂണ്‍ മാസത്തില്‍ ടെണ്ടര്‍ പ്രക്രിയ നടക്കും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 19, 2023, 04:42 pm IST
in Kerala

തിരുവനന്തപുരം: തിരുവനന്തപുരം റെയില്‍വേസ്‌റ്റേഷന്റെ മുഖഛായ മാറ്റുമെന്നും സ്‌റ്റേഷനെ ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ത്തി വിമാനത്താവള സമാനമായി വികസിപ്പിക്കുമെന്നും റെയില്‍വെ പാസഞ്ചേഴ്‌സ് അമിനിറ്റീസ് കമ്മിറ്റി ചെയര്‍മാന്‍ പി.കെ.കൃഷ്ണദാസ് പറഞ്ഞു. തിരുവനന്തപുരം റെയില്‍വേസ്‌റ്റേഷനില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തിരുവനന്തപുരം റെയില്‍വേസ്‌റ്റേഷന്‍ വിമാനത്താവളത്തിനു തുല്യമായി ഉയര്‍ത്തുന്നതിനുള്ള നടപടികള്‍ ആരംഭിച്ചുകഴിഞ്ഞു. ഇതിനായി കണ്‍സള്‍ട്ടന്‍സിയെ നിശ്ചയിച്ചു. ഏപ്രില്‍മാസത്തില്‍ കണ്‍സള്‍ട്ടന്‍സി റിപ്പോര്‍ട്ട് നല്‍കും. മെയ്ജൂണ്‍ മാസത്തില്‍ ടെണ്ടര്‍ പ്രക്രിയ നടക്കും. ജൂലായ്‌മാസത്തില്‍ പ്രവര്‍ത്തനം ആരംഭിക്കും. 400 കോടിയോളം രൂപ സെന്‍ട്രല്‍ റെയില്‍വേസ്‌റ്റേഷന്റെ നവീകരണത്തിനും വികസനത്തിനുംവേണ്ടി ചെലവഴിക്കും. 2026 ആകുമ്പോള്‍ നവീകരണം പൂര്‍ത്തിയാകും.

ആദ്യഘട്ടത്തില്‍ കൊല്ലം, എറണാകുളം ജംഗ്ഷന്‍, എറണാകുളം നോര്‍ത്ത് എന്നിവയാണ് വികസിപ്പിക്കുക. രണ്ടാംഘട്ടത്തിലാണ് തിരുവനന്തപുരം, വര്‍ക്കല, ചെങ്ങന്നൂര്‍, തൃശൂര്‍, കോഴിക്കോട് എന്നിവ വികസിപ്പിക്കുന്നത്. കുടാതെ കേരളത്തിലെ 25 റെയില്‍വേസ്‌റ്റേഷനുകളെ അമൃത് ഭാരത് സ്‌റ്റേഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തും. ഈ സ്‌റ്റേഷനുകളില്‍ ഒരു വര്‍ഷത്തിനുള്ളില്‍ 10 കോടിയുടെ വികസനം നടത്തും. ഇതിനായുള്ള ടെണ്ടര്‍ നടപടികള്‍ നടന്നുകൊണ്ടിരിക്കുന്നു. 2023 ഡിസംബര്‍ 31ന് മുമ്പ് ഇവയുടെ നിര്‍മ്മാണം പൂര്‍ത്തിയാകും. ഇതിന്റെ രണ്ടാംഘട്ടം 2024 ല്‍ ആദ്യത്തെ ആറുമാസക്കാലത്തിനുള്ളില്‍ പൂര്‍ത്തിയാകും. 2026 ആകുമ്പോഴും കേരളത്തില്‍ എല്ലാ റെയില്‍വേസ്‌റ്റേഷനുകളിലും ആധുനിക സൗകര്യങ്ങള്‍ ലഭിക്കുന്ന വിധത്തിലുള്ള വലിയ വികസനപ്രവര്‍ത്തനമാണ് പ്രധാമന്ത്രിയുടെയും റയില്‍വേമന്ത്രിയും നിര്‍ദ്ദേശാനുസരണം നടക്കുന്നതെന്നും പി.കെ.കൃഷ്ണദാസ് പറഞ്ഞു.

എക്‌സ്പ്രസ് വണ്ടികളുടെ വേഗം കൂട്ടുന്നതിനുവേണ്ടി തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡുവരെ ലിഡാര്‍ സര്‍വെയ്‌ക്ക് ഏജന്‍സിയെ നിയമിച്ചു. ഈമാസം അവസാനം ഹെലികോപ്ടര്‍ മുഖേനെയാണ്‌ സര്‍വെ നടത്തുന്നത്‌. അതു കിട്ടിക്കഴിഞ്ഞാല്‍ ലൈനിലെ വളവുനികത്താനുള്ള നടപടികളും സിഗ്‌നല്‍ സിസ്റ്റത്തിന്റെ നവീകരണവും ഉണ്ടാകും. അതോടെ എക്‌സ്പ്രസ് വണ്ടികളുടെ വേഗം 160 കിലോമീറ്ററായി വര്‍ധിക്കും. നേമം ടെര്‍മിനലിന്റെ മാസ്റ്റര്‍പ്ലാനില്‍ മാറ്റംവരുത്തിയെന്ന പ്രചരണം അടിസ്ഥാനരഹിതമാണ്. നേമം ടെര്‍മിനല്‍ വികസനം ആദ്യം തീരുമാനിച്ച രൂപരേഖ അനുസരിച്ച് തന്നെ നടക്കും. നേമത്തുനിന്നും പാറശാലവരെ പാതവികസിപ്പിക്കുന്നതിനുള്ള ഭൂമി സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്തു നല്‍കുന്നില്ല. അതുകൊണ്ടാണ് പാറശാലവരെയുള്ള പാത ഇരട്ടിപ്പിക്കല്‍ നടക്കാത്തത്. അതിനാല്‍ പാത ഇരട്ടിപ്പിക്കലിന് ആവശ്യമായ ഭൂമി എത്രയും പെട്ടെന്ന് ഏറ്റെടുത്ത് റെയില്‍വേയ്‌ക്ക് കൈമാറാനുള്ള നടപടി മുഖ്യമന്ത്രി കൈക്കൊള്ളണമെന്നും കൃഷ്ണദാസ് ആവശ്യപ്പെട്ടു.

Tags: തിരുവനന്തപുരംറെയില്‍വേ സ്റ്റേഷന്‍developmentindian railwaypk krishnadas
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓണത്തിരക്ക്: ബെംഗളൂരു – എറണാകുളം വന്ദേ ഭാരതിന് 16 കോച്ചുകളുള്ള പുതിയ ട്രെയിൻ അടുത്തയാഴ്ച മുതൽ

Editorial

ഹരിത സാങ്കേതിക വിദ്യയുടെ റെയില്‍വേ വിജയഗാഥ

Kerala

റെയില്‍വേ ട്രാക്കില്‍ മലം വീഴാതിരിക്കാന്‍ ബയോ ടോയ് ലറ്റ് എന്ന ആശയവുമായി അമിത് ഷായെ കണ്ടു, ഉടനെ പദ്ധതി നടപ്പാക്കി അമിത് ഷാ

Kerala

അമൃത് ഭാരത് സ്റ്റേഷൻ; അടിസ്ഥാന സൗകര്യ വികസനത്തിന് മോദി സർക്കാറിന്റെ മികച്ച ഉദാഹരണം: പി.കെ കൃഷ്ണദാസ്

മിസോറാമിലെ ബൈരബി-സൈരംഗ് റെയില്‍വേ ലൈന്‍ ഉദ്ഘാടനം ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തിയപ്പോള്‍
Varadyam

മുളങ്കാടുകള്‍ മൂളുന്ന വികസന മന്ത്രം

പുതിയ വാര്‍ത്തകള്‍

പൊലീസ് സംരക്ഷണം തേടി കുംഭമേള വൈറല്‍ പെണ്‍കുട്ടി എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനില്‍

ഡീലിമിറ്റേഷൻ ബില്ലിൽ ഡിഎംകെ മോദി സർക്കാരിനെ പിന്തുണയ്‌ക്കുമെന്ന് സർവകക്ഷി യോഗത്തിൽ സൂചന ; എൻഡിഎയ്‌ക്ക് നേട്ടമാകുക കോൺഗ്രസുമായുള്ള അകൽച്ച

ഞാൻ ഉറച്ച ഹിന്ദു വിശ്വാസി : എന്റെ വിശ്വാസങ്ങളെ അപമാനിക്കാൻ ശ്രമിച്ചത് കൊണ്ടാണ് ഞാൻ അഭിജിതിന് മേൽ മഷി ഒഴിച്ചത് , അതിൽ അഭിമാനമേയുള്ളൂ

ജിയോണ ജെയിംസിന്റെ നിയമന മാനദണ്ഡം മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് ലോയേഴ്‌സ് കോണ്‍ഗ്രസ്

മോദി ഗുരുവായൂരില്‍ എത്തിയപ്പോള്‍ മമ്മൂട്ടിയെ കാണുന്നതായി മോദി വിരുദ്ധര്‍ പ്രചരിപ്പിച്ച ചിത്രം. ഇതില്‍ കൈകെട്ടി നില്‍ക്കുന്ന മമ്മൂട്ടിയെ കാണാം (ഇടത്ത്) പത്മഭൂഷണ്‍ വാങ്ങുന്നതിന് മുന്നോടിയായി മോദിയ്ക്ക് മുന്നില‍് കൈകൂപ്പുന്ന മമ്മൂട്ടി (നടുവില്‍) മികച്ച നടനുള്ള ദേശീയ പുരസ്കാരം വാങ്ങിക്കൊടുത്ത ഭ്രമരത്തിലെ മമ്മൂട്ടിയുടെ കഥാപാത്രം (വലത്ത്)

ഗുരുവായൂരില്‍ മോദിയെ കണ്ടപ്പോള്‍ മമ്മൂട്ടി കൈകെട്ടി നിന്നെന്ന് പറഞ്ഞ് മമ്മൂട്ടിക്ക് കയ്യടിച്ചവര്‍ ഞെട്ടി, വാജ്പേയി-മോദീ കാലം മമ്മൂട്ടിക്ക് പുഷ്കലകാലം

റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാത്തതില്‍ പ്രതിഷേധം: സ്വകാര്യ ബസുകള്‍ പണിമുടക്കുന്നു

സോനം വാങ്ചുകിന്‍റെ ഭാര്യ ഗീതാഞ്ജലി വാങ്ചുക് (വലത്ത്)

സോനം വാങ്ചുക്കിനെ ആശുപത്രിയിലേക്ക് മാറ്റിയ സര്‍ക്കാര്‍ തീരുമാനത്തെ പിന്തുണച്ച് ദൽഹി ഹൈക്കോടതി; ഭാര്യ ഗീതാഞ്ജലിക്ക് തിരിച്ചടി

ലോകകപ്പ് ഫുട്‌ബോള്‍ ഫൈനല്‍: കൊച്ചി നഗരത്തില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കി സിറ്റി പൊലീസ്

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കേന്ദ്രത്തിന് തുല്യമായ ആനുകൂല്യങ്ങള്‍ നല്‍കുവാന്‍ എല്ലാ സംസ്ഥാനങ്ങളും തയാറാകണം: രാഷ്‌ട്രീയ രാജ്യകര്‍മ്മചാരി മഹാസംഘ്

ഫിഫ ലോകകപ്പ് ഫൈനൽ: കൈരളി തിയറ്ററുകളിൽ തത്സമയ പ്രദർശനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.