തൃശൂർ: മഹത്മാഗാന്ധി ദേശിയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ കോഴിക്കൂട്, ആട്ടിന്‍കൂട്, പിറ്റുകള്‍, റോഡ്, എം സി എഫ്, വ്യക്തിഗത ആസ്തികള്‍, കയര്‍ ഭൂവസ്ത്രം തുടങ്ങിയ തൊഴില്‍ദാന പ്രവൃത്തികള്‍ക്ക് മെറ്റീരിയല്‍ നല്‍കിയ കരാറുകാര്‍ക്ക് മാള ബ്ലോക്ക് ഡിവിഷനില്‍ പഞ്ചായത്തുകള്‍ നല്‍കാനുള്ളത് ലക്ഷങ്ങള്‍. നിലവില്‍ കരാറുകാര്‍ക്ക് കിട്ടാനുള്ള കുടിശിക കിട്ടാത്തത്കാരണം പുതിയ വര്‍ക്കുകള്‍ പഞ്ചായത്തുകളില്‍ എടുക്കാന്‍ ആളില്ലാത്ത അവസ്ഥയാണ്. കിട്ടാനുള്ള കുടിശിക കിട്ടിയാല്‍ പുതിയ വര്‍ക്കുകള്‍ ഏറ്റെടുക്കുമെന്ന് കരാറുകാര്‍ പറയുന്നു.
തൊഴിലുറപ്പ് പദ്ധതിയില്‍ ആവശ്യമായ അവിദഗ്ധ സാമഗ്രികളുടെ വിലയുടെ 75%, നിലവില്‍ വഹിക്കുന്നത് കേന്ദ്രസര്‍ക്കാരാണ്. അവിദഗ്‌ദ്ധ വേതനം കേന്ദ്ര സര്‍ക്കാര്‍ നേരിട്ട് തൊഴിലാളികളുടെ ബാങ്ക് അക്കൗണ്ടിലേയ്‌ക്ക് നല്‍കുകയാണ്. സാമഗ്രികളുടെ ഫണ്ട് സംസ്ഥാന മിഷനില്‍ എത്തുന്ന വേളയില്‍ സ്ലോട്ട് ഓപ്പണ്‍ ചെയ്ത് നല്‍കുകയാണ് ചെയ്യുന്നത്. തുടര്‍ന്ന് ഗ്രാമപഞ്ചായത്തുകളില്‍ നിന്ന് എഫ്.റ്റി.ഒകള്‍ അയയ്‌ക്കുന്ന സമയത്ത് കൃത്യമായ മുന്‍ഗണനാക്രമം അതത് ഗ്രാമപഞ്ചായത്തുകള്‍ പാലിക്കേണ്ടതാണ്. അവിദഗ്‌ദ്ധ തൊഴിലാളികള്‍ക്ക് നല്‍കുന്നതുപോലെ കരാറുകര്‍ക്കു നേരിട്ടു അക്കൗണ്ടിലേക്കു നല്‍കാന്‍ നിലവില്‍ സംസ്ഥാനത്തു സംവിധാനമില്ല.
കഴിഞ്ഞ ജനുവരി വരെ സംസ്ഥാനത്ത് ഏകദേശം 300 കോടി കുടിശിക ഉണ്ടായിരുന്നു. ഈ കുടിശിക നിലവില്‍ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരിന് നല്‍കിയുട്ടുള്ളതുമാണ്. ഈ കുടിശിക ഇനത്തില്‍ കേന്ദ്ര ഗവണ്മെന്റ് നല്‍കിയ തുക ജില്ല തലത്തിലേക്കു എത്തിയിട്ടില്ലെന്ന് കരാറുകാര്‍ ആരോപിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: