Friday, October 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ജാതി കലാപങ്ങള്‍ സൃഷ്ടിക്കാന്‍ കേരളത്തില്‍ രഹസ്യ ശില്‍പശാല; ദലിത് പ്രക്ഷോഭം ഇളക്കി വിടാന്‍ ചന്ദ്രശേഖര്‍ ആസാദിനെ കാപ്പന്‍ കണ്ടു

ഹ ത്രാസ് ദൗത്യത്തിനു സിദ്ദിഖ് കാപ്പനു 20,000 രൂപ കമാല്‍ നല്‍കിയെന്നാണ് റൗഫ് ഷെറീഫ് യു.പി. പൊലീസിനു മൊഴി നല്‍കിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 12, 2023, 12:45 pm IST
inKerala

ലക്‌നൗ: ദലിത് സംഘടനാ നേതാക്കളെ മുന്നില്‍ നിര്‍ത്തf ഹിന്ദുക്കള്‍ക്കിടയില്‍ ജാതി കലാപങ്ങള്‍ സൃഷ്ടിക്കാനുള്ള പദ്ധതി ആവിഷ്‌കരിക്കാന്‍ പോപ്പുലര്‍ ഫ്രണ്ട് കേരളത്തില്‍  രഹസ്യ ശില്‍പശാല നടത്തിയിരുന്നതായി തെളിവുകള്‍ യു പി പോലീസിന് ലഭിച്ചു. ഹ ത്രാസ് സംഭവത്തിന്റെ  സ്‌ഫോടനം ഉണ്ടാക്കാനും ഉത്തരവാദിത്തം ദലിത് സംഘടനകളുടെ തലയിലാക്കി യു പിയിലാകെ ജാതി കലാപം സൃഷ്ടിക്കലുമായിരുന്നു സിദ്ദിഖ് കാപ്പന്റെ ഹ ത്രാസ് ലക്ഷ്യമെന്നും തെളിവുകള്‍ സൂചിപ്പിക്കുന്നു.

പോപ്പുലര്‍ ഫ്രണ്ട് കമാന്‍ഡര്‍ കെ.പി.കമാലിന് എതിരായ തെളിവുകള്‍ യുപി പൊലീസിനു ലഭിച്ചത് ക്യാംപസ് ഫ്രണ്ട് ജനറല്‍ സെക്രട്ടറി റൗഫ് ഷെറീഫിന്റെയും ഹിറ്റ് സ്‌ക്വാഡ് പരിശീലകന്‍ ബദറുദ്ദീന്റെയും മൊഴികളില്‍ നിന്ന്. കമാലിനുസിദ്ദിഖ് കാപ്പന്‍ അയച്ച ശബ്ദ സന്ദേശവും നിര്‍ണായക തെളിവായി.

ഹ ത്രാസ് ദൗത്യത്തിനു സിദ്ദിഖ് കാപ്പനു 20,000 രൂപ കമാല്‍ നല്‍കിയെന്നാണ് റൗഫ് ഷെറീഫ് യു.പി. പൊലീസിനു മൊഴി നല്‍കിയത്.

കാപ്പന്റെ മൊബൈലില്‍ നിന്നു കമാലിനയച്ച കോഡുകള്‍ നിറഞ്ഞ ശബ്ദ സന്ദേശം ആഗ്രയിലെ ഫോറന്‍സിക് ലാബില്‍ നടത്തിയ പരിശോധനയില്‍ വീണ്ടെടുത്തിരുന്നു. ഇതില്‍ പരാമര്‍ശിക്കുന്നത് 2020 സെപ്തംബറില്‍ പിഎഫ് ഐ കേരളത്തില്‍ സംഘടിപ്പിച്ച രഹസ്യ ശില്‍പശാലയെ കുറിച്ചാണെന്ന് റൗഫും ബദറുദ്ദീനും സ്ഥിരീകരിച്ചിട്ടുണ്ട്.

പി എഫ് ഐ ആസൂത്രണം ചെയ്ത രണ്ട് കലാപ ശ്രമങ്ങള്‍ ചീറ്റിപ്പോയതിനെ തുടര്‍ന്നാണ് ഭാവി പരിപാടികള്‍ ആസൂത്രണം ചെയ്യാന്‍ രഹസ്യ ശില്‍പശാല സംഘടിപ്പിച്ചത്. കമാലായിരുന്നു മുഖ്യ സംഘാടകന്‍. കാപ്പന്‍, റൗഫ്, ബദറുദ്ദീന്‍, ഫിറോസ് ഖാന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

അയോധ്യ കോടതി വിധിക്കെതിരെ മുസ് ലി ങ്ങളെ തെരുവിലിറക്കാന്‍ പി എഫ് ഐ നടത്തിയ ശ്രമം വിജയിച്ചില്ല. തുടര്‍ന്നാണ് പൗരത്വ ബില്ലിനെതിരെ രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിച്ചത്. പക്ഷേ കോവിഡ് ലോക് ഡൗണ്‍ വന്നതോടെ പൗരത്വ ബില്‍ സമരം ഉപേക്ഷിക്കേണ്ടി വന്നു. വടക്കു കിഴക്കന്‍ ഡല്‍ഹിയിലെ കലാപവും ഫലത്തില്‍ തിരിച്ചടിയായി. ആദ്യ ഘട്ടത്തില്‍ ഹിന്ദു സംഘടനാ പ്രവര്‍ത്തകരെ തിരഞ്ഞു പിടിച്ചു കൊന്നെങ്കിലും തിരിച്ചടി പ്രതീക്ഷിച്ചതിലും ഭീകരമായിരുന്നു. മുസ്ലിങ്ങള്‍ക്ക് വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ നിന്നു പലായനം ചെയ്യേണ്ടി വന്നതോടെ പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ക്ക് സമുദായത്തില്‍ നിന്നു തന്നെ പഴി കേള്‍ക്കേണ്ടി വന്നു.

ഇതിനു ശേഷം കേരളത്തില്‍ സംഘടിപ്പിച്ച രഹസ്യ ശില്‍പശാലയിലാണ് ഹിന്ദുക്കള്‍ക്കിടയില്‍ ജാതി കലാപങ്ങള്‍ സൃഷ്ടിക്കാനുള്ള പദ്ധതി ആവിഷ്‌കരിച്ചത്. ദലിത് സംഘടനാ നേതാക്കളെ മുന്നില്‍ നിര്‍ത്താനായിരുന്നു തീരുമാനം. ഇതനുസരിച്ച് സിദ്ദിഖ് കാപ്പന്‍ അഭിമുഖത്തിനെന്ന വ്യാജേന പല തവണ ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദുമായി കൂടിക്കാഴ്ച നടത്തി.

അതിനിടെയാണ് ഹ ത്രാസില്‍ ദലിത് പെണ്‍കുട്ടി കൊല്ലപ്പെട്ട സംഭവമുണ്ടായത്.  

ഹ ത്രാസില്‍ ദലിത് പ്രക്ഷോഭം ഇളക്കി വിടാന്‍ കാപ്പന്‍ വീണ്ടും ചന്ദ്രശേഖര്‍ ആസാദിനെ കണ്ടു. ചന്ദ്രശേഖര്‍ ആസാദിന്റെ സന്ദര്‍ശനത്തിനു മുന്നൊരുക്കങ്ങള്‍ നടത്താനാണ് കാപ്പന്‍ ക്യാംപസ് ഫ്രണ്ടുകാര്‍ക്ക് ഒപ്പം ഹ ത്രാസിലേക്ക് പോയത്. പിന്നാലെ ബോംബ് വിദഗ്ധരായ ബദറുദ്ദീനും ഫിറോസ് ഖാനും മറ്റൊരു വാഹനത്തില്‍ ഹ ത്രാസിലേക്ക് തിരിച്ചു. സ്‌ഫോടന ഉത്തരവാദിത്തം ദലിത് സംഘടനകളുടെ തലയിലാക്കി യു പിയിലാകെ ജാതി കലാപം സൃഷ്ടിക്കലായിരുന്നു ലക്ഷ്യം.

സിദ്ദിഖ് കാപ്പന്‍ പിടിയിലായതോടെ പദ്ധതി പൊളിഞ്ഞു.

ബദറുദ്ദീനും ഫിറോസ് ഖാനും അന്നു രക്ഷപ്പെട്ടെങ്കിലും നാലു മാസങ്ങള്‍ക്കു ശേഷം യു പി പൊലീസിന്റെ പിടിയിലായി. പിടികിട്ടാപ്പുള്ളിയായിരുന്ന കെ.പി.കമാലിനെ മലപ്പുറത്തു നിന്നു യുപി പൊലീസ് പൊക്കിയതോടെ ഹ ത്രാസ് കലാപ ഗൂഡാലോചന കേസില്‍ ചുരുളുകള്‍ അഴിയുന്നു. റിമാന്‍ഡിലുള്ള കമാലിനെ യുപി പൊലീസ് വൈകാതെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യും. മഹാനായ മാധ്യമ പ്രവര്‍ത്തകനെന്ന് ഇടത് മാധ്യമങ്ങള്‍ കൊട്ടിഘോഷിച്ച സിദ്ദിഖ് കാപ്പന്റെ ചെയ്തികളും കമാലി ലൂടെ വെളിപ്പെടും

Tags: പോപ്പുലര്‍ ഫ്രണ്ട്Siddique Kappanചന്ദ്രശേഖര്‍ ആസാദ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ശ്രീറാം വെങ്കട്ട് രാമന്‍ (ഇടത്ത്) സിദ്ദിഖ് കാപ്പന്‍ (വലത്ത്)
Kerala

ഭീകരവാദത്തിന്റെ പേരില്‍ അറസ്റ്റിലായ സിദ്ധിക് കാപ്പന്‍ പരിശുദ്ധന്‍, ശ്രീറാം വെങ്കട്ട് രാമന്‍ വില്ലനും, പിന്നില്‍ ജിഹാദി മാധ്യമമെന്ന് ഹിന്ദു ഐക്യവേദി

കൊച്ചിയില്‍ നടന്ന റിജാസ് ഐക്യദാര്‍ഢ്യത്തില്‍ സിദ്ധിഖ് കാപ്പന്‍ സംസാരിക്കുന്നു
Kerala

റിജാസ് ഐക്യദാര്‍ഢ്യ സംഗമം; സിദ്ദീഖ് കാപ്പനുള്‍പ്പെടെ 11 പേര്‍ക്കെതിരെ കേസ്‌

Kerala

ജാമ്യ വ്യവസ്ഥകൾ ലംഘിച്ച് സിദ്ദിഖ് കാപ്പൻ വീണ്ടും തീവ്രവാദ പ്രവർത്തനത്തിന്

Kerala

സിദ്ദിഖ് കാപ്പന്റെ വീട്ടിൽ പൊലീസ്: ഇഡി റെയ്ഡിനു മുന്നോടി

Kerala

കട്ടിങ് സൗത്ത് ആശയം പോപ്പുലർ ഫ്രണ്ടിൻ്റേത്; പ്രചാരകൻ സിദ്ദിഖ് കാപ്പൻ

പുതിയ വാര്‍ത്തകള്‍

‘ അത് ഇസ്ലാമിക് തീവ്രവാദി തന്നെ , അവനെ അയച്ചത് ആരായാലും അനുഭവിക്കേണ്ടി വരും ‘ ; നെതന്യാഹു

പെണ്‍കുട്ടിയെ കേരളത്തിനകത്തും പുറത്തുമുള്ള ഹോട്ടലുകളില്‍ എത്തിച്ച് ലൈംഗികമായി പീഡിപ്പിച്ച പ്രതി പിടിയില്‍

അന്ന് ബജ്രംഗ്ദളുമായി ഏറ്റുമുട്ടി , ഇന്ന് കോൺഗ്രസിന്റെ പിൻബലത്തിൽ ഹിന്ദു വ്യാപാരിയെ ഭീഷണിപ്പെടുത്തി ; മുഹമ്മദ് ദീപക്ക് അറസ്റ്റിൽ

പി.ജെ. ജോസഫിന് ഭരണ പരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷ പദവി നല്‍കാത്തതില്‍ അതൃപ്തി പരസ്യമാക്കി കേരള കോണ്‍ഗ്രസ്

ചെറിയ പ്ലാനുകള്‍ ഒളിപ്പിച്ചുവയ്‌ക്കുന്ന സ്വകാര്യ ടെലികോം കമ്പനികളുടെ ആ കളി ഇനി നടപ്പില്ല

ശബരിമല പ്രശ്നസമയത്ത് തലയില്‍ ചുമന്നു നടന്ന സിപിഎമ്മിന് ഇപ്പോള്‍ താന്‍ കൊള്ളാത്തവനായെന്ന് വെള്ളാപ്പള്ളി

കുപ്പിവെള്ളത്തിലും മറ്റും മൈക്രോപ്ലാസ്റ്റിക് സാന്നിദ്ധ്യം: മുന്നറിയിപ്പ് ലേബലുകള്‍ പതിക്കണമെന്ന് ഉത്തരവില്‍ മാറ്റമില്ല

കർഷക വനിതകളുടെ ദേശീയ മഹാസംഗമത്തിൽ ആയിരങ്ങൾ; കേരള വനിതകളുടെ സാന്നദ്ധ്യം ശ്രദ്ധേയമായി

പ്രതിപക്ഷത്തിന്‌റെ കള്ളക്കഥ സുപ്രീം കോടതിയും തള്ളി: ‘ഒരു രാഷ്‌ട്രം, ഒരു തിരഞ്ഞെടുപ്പ്’: ജെപിസിയുമായി ചര്‍ച്ചയില്ല

ശബരിമലയില്‍ ഹലാല്‍ ശര്‍ക്കര: ദേവസ്വം ബോര്‍ഡ് ശ്രദ്ധിക്കേണ്ടിയിരുന്നെന്ന് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.