കൊച്ചി : ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ തീയും പുകയും കെടത്താനുള്ള ശ്രമങ്ങള്‍ ഇന്നും തുടരുകയാണ്. തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ക്ക് വേഗം കൂട്ടുന്നതിന്റെ ഭാഗമായി കൂടുതല്‍ മണ്ണുമാന്തി യന്ത്രങ്ങള്‍ പിടിച്ചെടുത്തു. ദുരന്തനിവാരണ നിയമപ്രകാരമുള്ള ജില്ലാ കളക്ടറുടെ ഉത്തരവിലാണ് നടപടി. രണ്ടുദിവസം കൊണ്ട് പുക പൂര്‍ണമായും കെടുത്താനാകുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചത്. വ്യോമസേനയുടെ സഹായവും ഇതിനായി തേടിയിട്ടുണ്ട്.
അതേസമയം മാലിന്യപ്ലാന്റിലെ തീപിടിത്തവുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസ് ഹൈക്കോടതി ഇന്ന് ഉച്ചയ്ക്ക് വീണ്ടും പരിഗണിക്കും. സംഭവവുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടറോടും മലിനീകരണ നിയന്ത്രണ ബോര്‍ഡും, കൊച്ചി കോര്പ്പറേഷന് സെക്രട്ടറിയോടും നേരിട്ട് ഹാജരാകാനും ആവശ്യപ്പെട്ടിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് ഇന്ന് കോടതിയുടെ മുന്നിലെത്തും.
ബ്രഹ്മപുരത്ത് മലിനീകരണ നിയന്ത്രണ ബോര്‍ഡ് സാഹചര്യത്തിനനുസരിച്ച് പ്രവര്‍ത്തിച്ചില്ലെന്നാണ് കോടതിയുടെ വിലയിരുത്തല്‍. കേസ് ചൊവ്വാഴ്ച പരിഗണിച്ചപ്പോള്‍ കളക്ടര്‍ ഹാജരായിരുന്നില്ല. പകരം മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥനാണ് ഹാജരായത്. ബുധനാഴ്ച ഉച്ചയോടെ ബ്രഹ്മപുരത്തെ തീയും പുകയും അവസാനിക്കുമെന്നാണ് കോര്പ്പറേഷന് സെക്രട്ടറി അറിയിച്ചത്.
കൊച്ചി കോര്പ്പറേഷന് സെക്രട്ടറി കോടതിയില്‍ അറിയിച്ചു. അങ്ങനെയെങ്കില്‍ കേസ് ബുധനാഴ്ച ഉച്ചയ്ക്കു ശേഷം 1.45ന് കേസ് പരിഗണിക്കാമെന്നും കോടതി അറിയിക്കുകയായിരുന്നു. കൂടാതെ ബ്രഹ്മപുരത്തെ അഗ്നിബാധ മനുഷ്യനിര്‍മിതമാണോയെന്നും കോടതി ആരാഞ്ഞു. ഇത്തരത്തിലുള്ള അഗ്നിബാധ രാജ്യത്ത് പലയിടത്തും സംഭവിക്കുന്നുണ്ടെന്ന് കോര്പറേഷന് സെക്രട്ടറി ഇതിന് മറുപടി നല്കി. ജസ്റ്റിസുമാരായ എസ്.വി.ഭട്ടിയും ബസന്ത് ബാലാജിയും അടങ്ങുന്ന ഡിവിഷന് ബെഞ്ചാണ് വിഷയം പരിഗണിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: