മലപ്പുറം: യുപിയില്‍ വര്‍ഗീയ കലാപങ്ങള്‍ സൃഷ്ടിക്കാനുള്ള പോപ്പുലര്‍ ഫ്രണ്ട് പദ്ധതി വെളിപ്പെടുത്തുന്നതാണ് ഹ ത്രാസ് കേസില്‍ യുപി പൊലീസ് മലപ്പുറത്ത് നിന്ന് അറസ്റ്റു ചെയ്ത കെ.പി.കമാല്‍ ഒളിവില്‍ പോകുന്നതിനു മുന്‍പ് 2020ലെ ട്വീറ്റുകള്‍. അറസ്റ്റിലായ സിദ്ദിഖ് കാപ്പന്റെ വ്യക്തി സ്വതന്ത്ര്യത്തെ കുറിച്ച് ആരും സംസാരിക്കുന്നില്ലല്ലോയെന്ന പരാതിയാണ് അവസാന ട്വീറ്റുകളിലൊന്ന്. പിന്നാലെ ട്വിറ്ററില്‍ നിന്നും ഡല്‍ഹിയില്‍ നിന്നും കമാല്‍ അപ്രത്യക്ഷനായി.
അയോധ്യ തര്‍ക്കം സംബന്ധിച്ച സുപ്രീം കോടതി വിധിക്കെതിരായ വിദ്വേഷ പ്രചരണവും കമാല്‍ ട്വിറ്ററില്‍ നടത്തിയിരുന്നു.അയോധ്യ വിധി രാജ്യത്തെ മത സൗഹാര്‍ദം തകര്‍ത്തു വെന്നാണ് കമാല്‍ പ്രചരിപ്പിച്ചത്. ബാബ്റി മസ്ജിദ് മുസ്ലിങ്ങളുടെ അവകാശമാണെന്നും ഔദാര്യമല്ലെന്നുമായിരുന്നു ഒരു ട്വീറ്റ്.ബാബ്റി ഭൂമി എക്കാലവും ബാബ്റി ഭൂമി തന്നെയായിരിക്കുമെന്ന് സുപ്രീം കോടതി വിധിയെ വെല്ലുവിളിക്കാനും കമാല്‍ മടിച്ചില്ല.ബാബ്റി മസ്ജിദ് നീതിക്കായി കാത്തിരിക്കുന്നു. ബാബ്റി ഓര്‍മകളാണ് ഫാസിസത്തിനെതിരായ പ്രതിരോധം എന്നിങ്ങനെ പോകുന്നു കമാലിന്റെ ട്വിറ്റര്‍ പ്രചരണം.
ബാബ്റി മസ്ജിദ് പുനര്‍ നിര്‍മാണമെന്ന പോപ്പുലര്‍ ഫ്രണ്ടിന്റെ അജന്‍ഡ കമാലിന്റെ പ്രചരണത്തില്‍ തെളിഞ്ഞു കാണാം. സുപ്രീം കോടതി വിധിക്കെതിരെ മുസ് ലിം വികാരമിളക്കി രാജ്യത്തു കലാപങ്ങള്‍ സൃഷ്ടിക്കാനുള്ള പോപ്പുലര്‍ ഫ്രണ്ട് പദ്ധതിക്കാണ് തിരിച്ചടിയേറ്റത്.
പോപ്പുലര്‍ ഫ്രണ്ടിന്റെ ഹിറ്റ് സ്ക്വാഡിന്റെ നോര്‍ത്ത് ഇന്ത്യന്‍ കമാന്‍ഡര്‍ ആണ് കമാല്‍. ഹത്രാസ് കേസില്‍ ലക്നൗ ജയിലില്‍ കഴിയുന്ന സിദ്ദിഖ് കാപ്പന്റെ കൂട്ടാളികളും ഹിറ്റ് സ്ക്വാഡ് ട്രെയിനര്‍മാരുമായ അന്‍ഷാദ് ബദറുദീന്റെയും ( പന്തളം സ്വദേശി) ഫിറോസ് ഖാന്റെയും (വടകര സ്വദേശി ) മൊഴികളുടെ പകര്‍പ്പില്‍ കമാലിനെക്കുറിച്ചു വ്യക്തമായി പറഞ്ഞിട്ടുണ്ട്. സിദ്ദിഖ് കാപ്പന്റെ ഫോണ്‍ രേഖകളുടെ അടിസ്ഥാനത്തിലായിരുന്നു കമാലിന്റെ അറസ്റ്റ്.മലപ്പുറം കോടതി ട്രാന്‍സിറ്റ് റിമാന്‍ഡ് അനുവദിച്ചതിനെതുടര്‍ന്ന് കമാലിനെ ലക്നൗവിലേക്ക് കൊണ്ടു പോയി
പ്രതികരിക്കാൻ ഇവിടെ എഴുതുക: