കൊച്ചി:എറണാകുളം തമ്മനത്ത് കുടിവെള്ളപൈപ്പ് പൊട്ടി വെള്ളം കുത്തിയൊലിച്ചതോടെ റോഡ് പൊളിഞ്ഞു. ഇതോടെ പാലാരിവട്ടം ഭാഗത്ത് ഗതാഗതം തടസപ്പെട്ടു. ആലുവയില്‍നിന്ന് വെള്ളമെത്തിക്കുന്ന പൈപ്പാണ് പൊട്ടിയത്. ഒരു മണിക്കൂറോളം സമയം വെള്ളം കുത്തിയൊഴുകിയതോടെയാണ് റോഡ് നെടുകെ പിളര്‍ന്നത്. പുതിയ റോഡ് പരിസരത്തെ കടകളില്‍ വെള്ളം കയറിയിട്ടുണ്ട്.
ഒരു മണിക്കൂറിലേറെ വെള്ളം കുത്തി ഒഴുകി. രാവിലെ 10.30ഓടെയാണ് സംഭവം. കുത്തുപ്പാടി പമ്പ് ഹൗസിലേക്കുള്ള പൈപ്പ് ആണ് പൊട്ടിയത്. പൈപ്പ് പൊട്ടിയതിനാല്‍ ഇടപ്പള്ളി, തമ്മനം, പാലാരിവട്ടം, പുല്ലേപ്പടി, വെണ്ണല, ചളിക്കവട്ടം, ചങ്ങമ്പുഴ നഗര്‍, പോണേക്കര ഭാഗങ്ങളില്‍ രണ്ട് ദിവസത്തേക്ക് ജലവിതരണം തടസപ്പെടും. നഗരത്തിലെ മറ്റ് പ്രദേശങ്ങളില്‍ വിതരണം ചെയ്യുന്ന ജലത്തിന്റെ അളവ് കുറയുമെന്നും ജലവകുപ്പ് അറിയിച്ചു.
കൃത്യമായ സമയത്ത് അറ്റകുറ്റപ്പണി നടക്കാത്തതാണ് ഈ പ്രതിസന്ധിക്ക് പ്രധാനകാരണമെന്ന് നാട്ടുകാരടക്കം ആരോപിക്കുന്നു. 40 വര്‍ഷത്തോളം പഴക്കമുള്ള പൈപ്പാണ് പൊട്ടിയത്. പഴകിയ പൈപ് ലൈനുകൾ കിലോമീറ്ററുകളോളം ദൂരം കൊച്ചിയിൽ ഉണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: