Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Editorial

കെഎസ്ആര്‍ടിസിയെ കൊന്നുതള്ളരുത്

സ്വകാര്യവല്‍ക്കരണം എന്ന ഗൂഢപദ്ധതി ഉപേക്ഷിച്ച് കെഎസ്ആര്‍ടിസിയുടെ നിലനില്‍പ്പും പുരോഗതിയും ഉറപ്പുവരുത്തുന്ന നടപടികളാണ് അധികൃതരുടെ ഭാഗത്തുനിന്നുണ്ടാവേണ്ടത്. തൊഴിലില്ലായ്‌മകൊണ്ട് പൊറുതിമുട്ടുന്ന കേരളത്തില്‍ ഉള്ള ചോറില്‍ മണ്ണുവാരിയിടുന്ന പദ്ധതിയില്‍നിന്ന് അധികൃതര്‍ പിന്മാറണം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 27, 2023, 09:59 am IST
inEditorial

സ്വയം വിരമിക്കല്‍ പദ്ധതിയുടെ പേരില്‍ കെഎസ്ആര്‍ടിസി ജീവനക്കാരുടെ കൂട്ടപിരിച്ചുവിടലിന് തയ്യാറെടുക്കുന്ന അധികൃതരുടെ നീക്കം തൊഴിലില്ലായ്‌മയില്‍ നട്ടംതിരിയുന്ന കേരളത്തോടു ചെയ്യുന്ന കടുത്ത ദ്രോഹമാണെന്ന് പ്രത്യേകം പറയേണ്ടതില്ല. അന്‍പത് വയസു കഴിഞ്ഞ ജീവനക്കാരില്‍ ആവശ്യപ്പെടുന്നവരെയും, ഇരുപത് വര്‍ഷം സേവന കാലാവധി പൂര്‍ത്തിയാക്കിയവരെയും വിആര്‍എസ് എടുപ്പിക്കാനുള്ള നീക്കം ആസൂത്രിതമാണെന്ന് വ്യക്തം. വിരമിക്കുന്നവര്‍ക്ക് പതിനഞ്ച് ലക്ഷം രൂപ വീതം നല്‍കാമെന്ന വാഗ്ദാനം ശമ്പള പ്രതിസന്ധി നിലനില്‍ക്കുന്നതിനാല്‍ ജീവനക്കാര്‍ സ്വീകരിക്കുമെന്ന കണക്കുകൂട്ടലിലാണ് കെഎസ്ആര്‍ടിസി അധികൃതര്‍. ഇതിനായി 200 കോടി രൂപയാണത്രേ നീക്കിവയ്‌ക്കാന്‍ പോകുന്നത്. പതിവുപോലെ ഈ നീക്കം പുറത്താവുകയും മാധ്യമങ്ങളില്‍ വാര്‍ത്ത വരികയും ചെയ്തതോടെ നിഷേധ പ്രസ്താവനയുമായി കെഎസ്ആര്‍ടിസി സിഎംഡി രംഗത്തുവന്നിട്ടുണ്ടെങ്കിലും ജീവനക്കാര്‍ അത് മുഖവിലയ്‌ക്കെടുക്കുന്നില്ല. കാരണം വിആര്‍എസ് എടുപ്പിക്കാനുള്ള 7500 ജീവനക്കാരുടെ പട്ടിക തയ്യാറാക്കിക്കഴിഞ്ഞതായാണ് വിവരം. ജീവനക്കാര്‍ സ്ഥിരമായി ജോലിക്കു വരുന്നില്ല. 16 മണിക്കൂര്‍ ഡ്യൂട്ടി എന്ന നിബന്ധന പാലിക്കാന്‍ ചിലര്‍ തയ്യാറാവുന്നില്ല എന്നൊക്കെയുള്ള കാരണങ്ങളാണ് സിഎംഡി പറയുന്നത്. ഇതു ശരിയാണെങ്കില്‍ ഇത്തരക്കാര്‍ക്കെതിരെ അച്ചടക്ക നടപടി എടുക്കുകയാണ് വേണ്ടത്. പിരിച്ചുവിടലല്ല പരിഹാരം. അതിന് നിയമം അനുവദിക്കുന്നുമില്ല.

കെഎസ്ആര്‍ടിസിയെ ഘട്ടംഘട്ടമായി സ്വകാര്യവല്‍ക്കരിക്കുകയെന്ന പദ്ധതിയുടെ ഭാഗമാണ് ഈ നിര്‍ബന്ധിത സ്വയം വിരമിക്കല്‍ പദ്ധതി. സ്വകാര്യ കമ്പനിക്ക് ഏറ്റെടുക്കാന്‍ കഴിയുന്ന വിധത്തില്‍ ജീവനക്കാരെ കുറയ്‌ക്കുക എന്നതാണ് തന്ത്രം. പിണറായി വിജയന്‍ നേതൃത്വം നല്‍കുന്ന ഇടതുമുന്നണി സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോഴത്തെ സ്ഥിതിയില്‍നിന്ന് ജീവനക്കാരുടെ എണ്ണം പകുതിയോളമായി കുറച്ചിരിക്കുകയാണ്. എന്നിട്ട് ഡ്യൂട്ടിക്ക് ആളില്ലെന്ന് പരാതിപ്പെടുന്നത് നഗ്‌നമായ ഇരട്ടത്താപ്പാണ്. ഇവരില്‍നിന്ന് എണ്ണായിരത്തോളം പേരെ പിരിച്ചുവിടാനാണ് നീക്കം നടക്കുന്നത്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ ജോലിയെടുക്കുന്ന പൊതുമേഖലാ സ്ഥാപനമാണ് കെഎസ്ആര്‍ടിസി. ഇത് പൊതുമേഖലയില്‍ നിര്‍ത്തേണ്ടെന്ന ഉറച്ച തീരുമാനത്തിലാണ് സര്‍ക്കാര്‍. ഇന്നത്തെ നിലയ്‌ക്ക് കോര്‍പ്പറേഷന്‍ ലാഭത്തിലാക്കുന്ന ഒരു നടപടിയും അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാവാത്തത് ഇതുകൊണ്ടാണ്. ശമ്പള പ്രതിസന്ധി പെരുപ്പിച്ചുകാട്ടുകയും ചെയ്യുന്നു. ഡീസലിനും ശമ്പളത്തിനുമായി പ്രതിമാസം 80 കോടി രൂപയാണ് കെഎസ്ആര്‍ടിസിക്ക് വേണ്ടിവരുന്നത്. ഇത്രയും വരുമാനം ലഭിക്കുന്നതായി ജീവനക്കാര്‍ പറയുന്നു. ഈ തുക പലിശയടവിനും മറ്റുമായി ചെലവഴിക്കുന്നതിനാലാണ് ശമ്പളം നല്‍കാന്‍ കഴിയാത്തത്. ശമ്പളം നല്‍കാന്‍ 50 കോടി നല്‍കാമെന്ന സര്‍ക്കാര്‍ വാഗ്ദാനം പാലിക്കപ്പെടുന്നുമില്ല. ഈ വസ്തുതകളൊക്കെ മറച്ചുപിടിച്ച് കെഎസ്ആര്‍ടിസി നഷ്ടത്തിലോടുന്നതിനും നശിക്കുന്നതിനും കാരണക്കാര്‍ ജീവനക്കാരാണെന്ന പ്രചാരണം ആവര്‍ത്തിക്കുകയാണ് അധികൃതര്‍ ചെയ്യുന്നത്. സര്‍ക്കാര്‍ ഇതിന് കൂട്ടുനില്‍ക്കുകയും ചെയ്യുന്നു.

കെഎസ്ആര്‍ടിസി ഒരു വെള്ളാനയാണെന്ന പ്രചാരണം നടത്തി അതിനെ ദയാവധത്തിലേക്കു നയിക്കുകയാണെന്ന വസ്തുത കാണാതെ പോകരുത്. കെഎസ്ആര്‍ടിസിയുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും സാമ്പത്തിക പ്രതിസന്ധി മറികടക്കാനും നടപടിയെടുക്കേണ്ടത് ജീവനക്കാരല്ല, അധികൃതരാണ്. എന്നാല്‍ ഇതിനുവേണ്ടി ആത്മാര്‍ത്ഥമായ ശ്രമങ്ങളൊന്നും നടത്തുന്നില്ലെന്നു മാത്രമല്ല, പോംവഴികള്‍ ബോധപൂര്‍വം അടച്ചുകളയുകയും ചെയ്യുന്നു. പൊതുഗതാഗതത്തിന് മൂലധന നിക്ഷേപമായി 1000 ബസ്സുകള്‍ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്തിന് അനുവദിച്ചപ്പോള്‍ കെഎസ്ആര്‍ടിസിക്ക് ജീവനക്കാരില്ലെന്ന കാരണം പറഞ്ഞ് അത് കെ-സ്വിഫ്റ്റിന് നല്‍കാനുള്ള നീക്കം ഇതിനു തെളിവാണ്. സ്ഥാപനവിരുദ്ധവും തൊഴിലാളിവിരുദ്ധവുമായ ഇത്തരം നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാവുമ്പോള്‍ പാര്‍ട്ടി താല്‍പര്യം മാത്രം സംരക്ഷിക്കുന്ന ഇടതു തൊഴിലാളി യൂണിയനുകള്‍ ശബ്ദമുയര്‍ത്തുന്നില്ല. സര്‍ക്കാരും കെഎസ്ആര്‍ടിസി അധികൃതരും ഇടതു തൊഴിലാളി യൂണിയനുക ളും യഥാര്‍ത്ഥത്തില്‍ ഒരു അവിശുദ്ധ സഖ്യത്തിലേര്‍പ്പെട്ടിരിക്കുകയാണ്. തൊഴിലാളികളുടെ പക്ഷത്താണെന്ന പ്രതീതി സൃഷ്ടിക്കുകയും സ്വകാര്യവല്‍ക്കരണത്തിന് ഒത്താശ ചെയ്യുകയുമാണിവര്‍. രാഷ്‌ട്രീയബന്ധവും അത്തരമൊരു ബാധ്യതയുമില്ലാത്ത ബിഎംഎസിന്റെ ആഭിമുഖ്യത്തിലുള്ള കെഎസ്ടി സംഘിനെപ്പോലുള്ള യൂണിയനുകളാണ് ഇതു സംബന്ധിച്ച അസുഖകര  മായ വസ്തുതകള്‍ പുറത്തുകൊണ്ടുവന്ന് സ്ഥാപനത്തിന്റെയും ജീവനക്കാരുടെയും ഉത്തമ താല്‍പര്യങ്ങള്‍ക്കുവേണ്ടി നിലകൊള്ളുന്നത്. സ്വകാര്യവല്‍ക്കരണം എന്ന ഗൂഢപദ്ധതി ഉപേക്ഷിച്ച് കെഎസ്ആര്‍ടിസിയുടെ നിലനില്‍പ്പും പുരോഗതിയും ഉറപ്പുവരുത്തുന്ന നടപടികളാണ് അധികൃതരുടെ ഭാഗത്തുനിന്നുണ്ടാവേണ്ടത്. തൊഴിലില്ലായ്‌മകൊണ്ട് പൊറുതിമുട്ടുന്ന കേരളത്തില്‍ ഉള്ള ചോറില്‍ മണ്ണുവാരിയിടുന്ന പദ്ധതിയില്‍നിന്ന് അധികൃതര്‍ പിന്മാറണം.

Tags: Pinarayi Vijayanകെഎസ്ആര്‍ടിസിവിരമിക്കല്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാസപ്പടി കേസ്; പിണറായി വിജയനും മകൾ വീണയ്‌ക്കും മരുമകൻ മുഹമ്മദ് റിയാസിനും എതിരെ എഫ് ഐ ആർ ഇല്ലാതെ പ്രാഥമിക അന്വേഷണം

Kerala

മാസപ്പടി കേസിലെ ഇഡി റിപ്പോർട്ട്: പിണറായി വിജയനെതിരെ കേസെടുക്കുന്നതിൽ അന്തിമ തീരുമാനം ഉടൻ; മുഖ്യമന്ത്രി-ആഭ്യന്തര മന്ത്രി കൂടിക്കാഴ്ച ആരംഭിച്ചു

Kerala

പ്രളയസഹായം നല്‍കിയില്ല, യുഡിഎഫിന് മനുഷ്യത്വരഹിതമായ സമീപനമെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയന്‍

Kerala

മാസപ്പടി കേസ്: പിണറായി വിജയനെതിരെ കൈക്കൂലിക്കുറ്റം നിലനിൽക്കും

Kerala

മാസപ്പടി കേസ്; നിയമോപദേശം കിട്ടിയില്ല, ലഭിച്ചയുടൻ മുഖ്യമന്ത്രിയുമായി വിഷയം ചർച്ച ചെയ്യും: രമേശ് ചെന്നിത്തല

പുതിയ വാര്‍ത്തകള്‍

ബുർഖയും നിഖാബും നിരോധിക്കാനുള്ള തീരുമാനം ഉടൻ പുനപരിശോധിക്കണം : മെലോണിയ്‌ക്കെതിരെ ഇന്ത്യയിലെ തീവ്ര ഇസ്ലാമിസ്റ്റുകൾ

ചതിച്ചു , പാകിസ്ഥാൻ നൽകിയ വെടിക്കോപ്പുകൾക്ക് ഗുണനിലവാരമില്ലെന്ന് യുക്രെയ്ൻ

വലിപ്പച്ചെറുപ്പങ്ങളില്ലാതെയുള്ള ഇടപെടൽ അദ്ദേഹത്തിന്റെ മഹത്വമായിരുന്നു: സൂര്യകൃഷ്ണമൂര്‍ത്തിയെ സ്മരിച്ച് രാജീവ് ആലുങ്കല്‍

മലപ്പുറത്ത് അയല്‍വാസികള്‍ തമ്മിലുളള തര്‍ക്കത്തില്‍ ദമ്പതികള്‍ക്ക് വെട്ടേറ്റു

വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ യു എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുമായി കൂടിക്കാഴ്ച നടത്തി

വില്‍പ്പനയ്‌ക്കായി കൊണ്ടുവന്ന 2.2 കിലോ കഞ്ചാവുമായി പശ്ചിമബംഗാള്‍ സ്വദേശി ജാഹിദുള്‍ ഇസ്ലാം അറസ്റ്റില്‍

രാത്രി വീട്ടില്‍ക്കയറി പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 13 വര്‍ഷം കഠിനതടവ്

ഹോര്‍മുസ് കടലിടുക്കില്‍ ചരക്ക് കപ്പലിന് നേരെ ആക്രമണം: ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു

ആരിഫ് ഹുസൈന്‍ തെരുവത്ത് (വലത്ത്)

അബ്ദുള്ള ബാസിലിനെ കോളെജിലേക്ക് പ്രസംഗിക്കാന്‍ ക്ഷണിച്ചതിനെ വിമര്‍ശിച്ച് ആരിഫ് ഹുസൈന്‍ തെരുവത്ത്

സതീശന്‍ അതിസമ്പന്നരുടെ കളിപ്പാവയെന്ന് ബിനോയ് വിശ്വം, പ്രബുദ്ധ കേരളം നാണിക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.