മാനന്തവാടി: ലൗ ജിഹാദിനെതിരെയും നാർക്കോട്ടിക് ജിഹാദിനെതിരെയും ശക്തമായ നിലപാടും പ്രചാരണവും നടത്തിയ കാസ എന്ന സംഘടന ക്രിസ്ത്യന്‍ സമുദായത്തിലെ അംഗങ്ങളെ ബോധവല്‍ക്കരിക്കുന്നതില്‍ വലിയൊരു അളവില്‍ വിജയിച്ചിരുന്നു. എന്നാലിപ്പോള്‍ കാസയുടെ വയനാട് ജില്ലാ കമ്മിറ്റിയും ഭാരവാഹികളും മുസ്ലിം സമുദായത്തിനെതിരെ വിദ്വേഷ പ്രചരണം നടത്തുന്നുവെന്ന ആരോപണവുമായി സ്റ്റുഡന്റ്സ് ഇസ്ലാമിക് ഓർഗനൈസേഷൻ (എസ്ഐഒ) പൊലീസിൽ പരാതി നല്‍കിയിരിക്കുകയാണ്.
കാസ സംഘടനയുടെ വയനാട് ജില്ലാ കമ്മിറ്റിക്കും ഭാരവാഹികൾക്കും എതിരെ . എസ്ഐഒ വയനാട് ജില്ലാ പ്രസിഡന്‍റ് മുനീബ് എൻ എയാണ് പുൽപള്ളി പൊലീസിൽ പരാതി നൽകിയത്. കേരളത്തിന്റെ സാമൂഹിക സഹവർത്തിത്വത്തെ തകർക്കുന്ന തരത്തിൽ മുസ്ലിം സമുദായത്തിനെതിരെ നിരന്തരം വർഗീയ പ്രചാരണങ്ങൾ നടത്തുന്ന സംഘടനയാണ് കാസയെന്ന് പരാതിയിൽ പറയുന്നു.
അതേ സമയം ലൗ ജിഹാദ്, നര്‍ക്കോട്ടിക് ജിഹാദ് എന്നിവയ്‌ക്കെതിരെ ശക്തമായ പ്രചാരണമാണ് കാസ കേരളത്തില്‍ അഴിച്ചുവിടുന്നത്. ലൗ ജിഹാദ്, നാർക്കോട്ടിക്ക് ജിഹാദ് എന്നിവ മുസ്ലിം സമുദായത്തിന് നേരെ വെറുപ്പ് ഉൽപാദിപ്പിക്കുന്നതിനായി മാത്രം രൂപപ്പെടുത്തിയ വ്യാജ നിർമ്മിതികളാണെന്ന് എസ് ഐഒ പറയുന്നു. അതേ സമയം, 2010ന് ശേഷം വിവിധ ക്രിസ്ത്യൻ സഭകളിൽ നിന്നുള്ള 20000 പെൺകുട്ടികൾ ‘ലവ് ജിഹാദിന്’ ഇരയായിട്ടുണ്ടെന്നാണ് കാസ വിലയിരുത്തുന്നത്. ഇതിൽ 15000 പെൺകുട്ടികളെങ്കിലും തീരുമാനങ്ങൾ തെറ്റായിരുന്നു എന്നു കരുതി ജീവിക്കുന്നവരാണെന്നും കാസ വിലയിരുത്തുന്നു. ഇവരെയെല്ലാം ക്രിസ്തുമത വിശ്വാസത്തിലേക്ക് തിരികെ കൊണ്ടുവരൽ കാസയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണ്.
പുൽപള്ളിയിൽ വെച്ച് കഴിഞ്ഞ ആഴ്ചയിലാണ് ചെറിയ കുട്ടികളെ അടക്കം ഉൾക്കൊള്ളിച്ച് കൊണ്ട് കാസ പരിപാടി സംഘടിപ്പിച്ചത്. കുട്ടികളിൽ അടക്കം മുസ്ലിം സമുദായത്തെ കുറിച്ച് തെറ്റിദ്ധാരണ പരത്തിയെന്നാണ് എസ് ഐഒ പറയുന്നത്. അതേ സമയം ഇനിയൊരു ലവ് ജിഹാദ് പാടില്ലെന്ന കര്‍ശന നിലപാടാണ് കാസയ്‌ക്കുള്ളത്. ലവ് ജിഹാദിനൊപ്പം നാർക്കോട്ടിക്ക് ജിഹാദുമുണ്ടെന്ന പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിലിന്റെ പ്രസ്താവനയെ ശക്തമായി പിന്തുണച്ച സംഘടനയാണ് കാസ. ഈ പ്രസ്താവനയെ വലിയൊരു ചര്‍ച്ചയാക്കി മാറ്റാന്‍ കാസയ്‌ക്ക് കഴിഞ്ഞിരുന്നു.
“ഓരോ ആഴ്‌ച്ചയും പത്തോ പതിനഞ്ചോ ഹേബിയസ് കോർപസ് ഹർജികളാണ് ഹൈക്കോടതി പരിഗണിക്കുന്നത്. പെൺകുട്ടികൾക്ക് പ്രായപൂർത്തിയായെന്ന് ചൂണ്ടിക്കാട്ടി അവരെ സ്വന്തം ഇഷ്ടത്തിന് വിടുകയാണ് കോടതി ചെയ്യുന്നത്. ബാലരാമപുരത്തെ കേസായാലും കാസർകോട് ഉപ്പളയിലെ കേസായാലും പ്രണയം നടിക്കുന്നവർക്ക് പിന്നിൽ സംഘടിത ശക്തികളുണ്ടെന്നാണ് ഞങ്ങൾ ഉറച്ചു വിശ്വസിക്കുന്നു.
കേരളത്തിലെ ‘ലവ് ജിഹാദിനെ’ കുറിച്ച് കേരള കൗമുദി പ്രസിദ്ധീകരിച്ച റിപ്പോർട്ടുകൾ അടങ്ങിയ പുസ്തകങ്ങളുടെ അഞ്ച് ലക്ഷം കോപ്പികളാണ് ചിലർ വാങ്ങി നശിപ്പിച്ചത് ഇതിനുള്ള തെളിവുകളിൽ ഒന്നാണ്. ദരിദ്രരായ പല പ്രതികൾക്കും വേണ്ടി ലക്ഷങ്ങൾ പ്രതിഫലം വാങ്ങുന്ന അഭിഭാഷകർ എത്തുന്നതും സംശയം ജനിപ്പിക്കുന്നു. 99 ശതമാനം ‘ലവ് ജിഹാദ്’ കേസുകളിലും മുസ്ലീം സമുദായത്തിൽ പെട്ട കൂട്ടുകാരികളാണ് മുഖ്യഘടകം. പ്രണയം അസ്ഥിക്കു പിടിച്ചു കഴിയുന്നതോടെ ഈ കൂട്ടുകാരി തിരശീലക്കു പുറകിൽ പോവും. നാർക്കോട്ടിക് ജിഹാദ് അടക്കമുള്ള വിഷയങ്ങളിൽ പാലാ പിതാവ് നടത്തിയ പ്രസ്താവന സത്യമാണ്. “- കാസയുടെ സംസ്ഥാന പ്രസിഡന്‍റ് കെവിന്‍ പീറ്റര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: