Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കാര്‍ഷിക മേഖലയുടെ വികസനത്തിനു മൂന്നു മേഖലകളില്‍ പ്രത്യേക ശ്രദ്ധ; ആറാമത് വൈഗ മേളയ്‌ക്ക് തുടക്കം കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

കാര്‍ഷികോത്പന്നങ്ങളെ വ്യാവസായിക മൂല്യവര്‍ധനവിനുള്ള നിക്ഷേപങ്ങളുമായി ബന്ധിപ്പിക്കുക എന്നിവയാണു ശ്രദ്ധ കേന്ദ്രീകരിക്കേണ്ട പ്രവര്‍ത്തന മേഖലകളെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് കൃഷി വകുപ്പിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ആറാമത് വൈഗ മേളയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 25, 2023, 08:18 pm IST
inKerala

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ കാര്‍ഷിക മേഖലയുടെ വികസനത്തിനു മൂന്നു മേഖലകളില്‍ പ്രത്യേക ശ്രദ്ധ നല്‍കിയുള്ള പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുകയാണു സര്‍ക്കാരിന്റെ ലക്ഷ്യമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ശാസ്ത്രീയ കൃഷി രീതി സംസ്ഥാനത്തു പ്രചാരത്തില്‍ കൊണ്ടുവരികവഴി ഉത്പാദന ക്ഷമത വര്‍ധിപ്പിക്കുക,  കാര്‍ഷികോത്പന്നങ്ങളുടെ ശേഖരണവും വിപണവും വര്‍ധിപ്പിച്ചു കര്‍ഷകര്‍ക്കു മികച്ച വരുമാന സ്ഥിരതയുള്ള വിപണി ലഭ്യമാക്കുക,

കാര്‍ഷികോത്പന്നങ്ങളെ വ്യാവസായിക മൂല്യവര്‍ധനവിനുള്ള നിക്ഷേപങ്ങളുമായി ബന്ധിപ്പിക്കുക എന്നിവയാണു ശ്രദ്ധ കേന്ദ്രീകരിക്കേണ്ട പ്രവര്‍ത്തന മേഖലകളെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് കൃഷി വകുപ്പിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ആറാമത് വൈഗ മേളയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

അടുത്ത സാമ്പത്തിക വര്‍ഷവും കാര്‍ഷികോത്പാദന വളര്‍ച്ചയ്‌ക്കു വലിയ പ്രാധാന്യം നല്‍കിയുള്ള പ്രവര്‍ത്തനങ്ങളാണു സര്‍ക്കാര്‍ വിഭാവനം ചെയ്തിരിക്കുന്നതെന്നു മുഖ്യമന്ത്രി പറഞ്ഞു. കാര്‍ഷികോത്പന്നങ്ങളെ വ്യാവസായികതലത്തിലുള്ള സംസ്‌കരണ, മൂല്യവര്‍ധന മേഖലകളുമായി ബന്ധിപ്പിച്ചാല്‍ മാത്രമേ സ്ഥിരതയുള്ള വിപണിയും ഉയര്‍ന്ന വിലയും കര്‍ഷകനു ലഭിക്കൂ. ഇത് ഉറപ്പുവരുത്താന്‍ കാര്‍ഷിക മൂല്യവര്‍ധനവിനായി വിവിധ പദ്ധതികള്‍ സര്‍ക്കാര്‍ ആവിഷ്‌കരിച്ചിട്ടുണ്ട്.

കിന്‍ഫ്രയുടെ നേതൃത്വത്തില്‍ ചെറുകിട സ്‌പൈസസ് സംസ്‌കരണ യൂണിറ്റുകള്‍ക്കായി തൊടുപുഴയില്‍ സ്‌പൈസസ് പാര്‍ക്ക് സ്ഥാപിക്കും. നെല്‍കൃഷി മേഖലയില്‍ പാലക്കാടും തൃശൂരും ആലപ്പുഴയിലും മൂന്ന് ഇന്റഗ്രറ്റഡ് റൈസ് ടെക്‌നോളജി പാര്‍ക്ക് സ്ഥാപിക്കും. നെല്ലിന്റെ സംസ്‌കരണത്തിനും മൂല്യവര്‍ധനവിനുംവേണ്ട പശ്ചാത്തല സൗകര്യം ഇവിടെ ഒരുക്കും. സ്വകാര്യ നിക്ഷേപം ആകര്‍ഷിക്കാന്‍ ഉതകുംവിധമാണ് ഈ പാര്‍ക്കിന്റെ പ്രവര്‍ത്തനം രൂപകല്‍പ്പന ചെയ്തിട്ടുള്ളത്.

കേരളത്തിലെ പ്രമുഖ വിളയായ നാളികേരത്തിന്റെ മൂല്യവര്‍ധന സാധ്യതകള്‍ ഉപയോഗപ്പെടുത്തുന്നതിനായി കുറ്റിയാടിയില്‍ നാളികേര ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക് സ്ഥാപിക്കും. കാപ്പി കര്‍ഷകരെ സഹായിക്കുന്നതിനു വയനാട് ജില്ലയില്‍ ഇന്റഗ്രേറ്റഡ് കോഫി ആന്‍ഡ് അഗ്രി പ്രൊഡ്യൂസ് പ്രോസസിങ് പാര്‍ക്ക് സ്ഥാപിക്കും. സുസ്ഥിരമായ രീതിയില്‍ കാപ്പി കൃഷിചെയ്തു കാര്‍ബണ്‍ ന്യൂട്രല്‍ മലബാര്‍ കോഫി എന്ന ബ്രാന്‍ഡായി അതിനെ വിപണിയിലെത്തിക്കും.

റബര്‍ മേഖലയിലെ സര്‍ക്കാരിന്റെ സുപ്രധാന ഇടപെടലാണു കോട്ടയത്ത് സ്ഥാപിക്കപ്പെടുന്ന കേരള റബര്‍ ലിമിറ്റഡ്. 1050 കോടി രൂപയാണ് ഈ പൊതുമേഖലാ സ്ഥാപനത്തിനു ചെലവു പ്രതീക്ഷഇക്കുന്നത്. ലാറ്റക്‌സ് ഉത്പന്നങ്ങളുടെ ഹബ്ബും സ്വാഭാവിക റബറിന്റെ സംഭരണത്തിനുള്ള സൗകര്യങ്ങളും ഇതിന്റെ ഭാഗമായുണ്ടാകും. ആദ്യ ഘട്ടത്തില്‍ 200 കോടി രൂപ ഇതിനു മുതല്‍മുടക്കുണ്ടാകും.

കാര്‍ഷിക മേഖലയുടെ സമഗ്ര മുന്നേറ്റത്തിന് കൃഷി വകുപ്പ് പ്രധാന പ്രവര്‍ത്തനം നടത്തുന്നതിനൊപ്പം സഹകരണ സംഘങ്ങള്‍, വ്യവസായ മേഖല, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ തുടങ്ങിയവയെല്ലാം പിന്തുണനല്‍കുന്ന പ്രവര്‍ത്തനങ്ങള്‍ ഏറ്റൈടുക്കണം. എങ്കിലേ ഉദ്ദേശിക്കുന്ന മുന്നേറ്റമുണ്ടാകൂ. കാര്‍ഷികോത്പന്നങ്ങളുടെ മൂല്യവര്‍ധനവിനു പ്രാധാന്യം നല്‍കുന്ന മേളയെന്ന നിലയില്‍ കാര്‍ഷിക രംഗത്തെ വരുംകാല മുന്നേറ്റങ്ങള്‍ സംബന്ധിച്ച വിശദമായ ചര്‍ച്ചകളും സംവാദങ്ങളും വൈഗ മേളയിലുണ്ടാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വൈഗയുടെ ഭാഗമായുള്ള റിസോഴ്‌സ് സെന്ററുകള്‍ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും വേണമെന്നു ചടങ്ങില്‍ അധ്യക്ഷത വഹിച്ച കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് പറഞ്ഞു. വൈഗയുടെ ഭാഗമായി സംഘടിപ്പിക്കുന്ന ഡിപിആര്‍ ക്ലിനിക്കുകള്‍ തുടര്‍ പ്രക്രിയയായി മുന്നോട്ടു കൊണ്ടുപോകാനാണ് ഉദ്ദേശിക്കുന്നതെന്നും മന്ത്രി പറഞ്ഞു. പത്മശ്രീ ചെറുവയല്‍ രാമന്‍, നബാര്‍ഡ് ചെയര്‍മാന്‍ കെ.വി. ഷാജി എന്നിവരെ മുഖ്യമന്ത്രി ആദരിച്ചു.

സിക്കം കൃഷി  മൃഗസംരക്ഷണ വകുപ്പ് മന്ത്രി ലോക്‌നാഥ് ശര്‍മ, അരുണാചല്‍ പ്രദേശ് കൃഷി  മൃഗസംരക്ഷണ വകുപ്പ് മന്ത്രി ടഗേ ടകി, ഹിമാചല്‍ പ്രദേശ് കൃഷി  മൃഗസംരക്ഷണ വകുപ്പ് മന്ത്രി ചന്ദേര്‍ കുമാര്‍, മേയര്‍ ആര്യ രാജേന്ദ്രന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാര്‍, ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ്, കൃഷി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബി. അശോക്, ഡയറക്ടര്‍ കെ.എസ്. അഞ്ജു തുടങ്ങിയവര്‍ പങ്കെടുത്തു. മാര്‍ച്ച് രണ്ടു വരെ നടക്കുന്ന മേളയില്‍ കാര്‍ഷിക മേഖലയിലെ നൂതന സാങ്കേതികവിദ്യകള്‍ പരിചയപ്പെടുത്തുന്ന 210ലേറെ പ്രദര്‍ശന സ്റ്റാളുകള്‍, വിവിധ വിഷയങ്ങളെ അടിസ്ഥാനമാക്കിയുള്ള സെമിനാറുകള്‍, കലാപരിപാടികള്‍ എന്നിവയുമുണ്ടാകും.

Tags: keralakrishiകേരള സര്‍ക്കാര്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ മുട്ടിന് വെടിവെച്ചാലും മുട്ടുകുത്തില്ല, എന്നെ തീവ്രവാദിയാക്കിയത് ഈ സിസ്റ്റമാണ് ‘ ; വീണ്ടും പോലീസിനെ വെല്ലുവിളിച്ച് അര്‍ജുന്‍ ആയങ്കി 

Kerala

നാളികേര പുതുകൃഷിക്കും നഴ്സറികള്‍ക്കും നാളികേര വികസന ബോര്‍ഡ് ധന സഹായം വര്‍ദ്ധിപ്പിച്ചു

Kerala

അതിതീവ്രമഴ: കെഎസ്ഇബിക്ക് 25.43 കോടി നഷ്ടം

Kerala

ദുരിത പെയ്‌ത്ത് തുടരുന്നു , എല്ലാ ജില്ലകളിലും മുന്നറിയിപ്പ് ; വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

മണിമലയാര്‍ കരകവിഞ്ഞതോടെ കോട്ടയം പൊന്‍കുന്നം ചെറുവള്ളി സെന്റ് മേരീസ് പള്ളി പാരീഷ് ഹാളിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന സ്‌കൂള്‍ ബസ് വെള്ളത്തിലായപ്പോള്‍
Kerala

ഭീതിപ്പെടുത്തിയ ആഗസ്തിലെ ഓര്‍മകള്‍ക്ക് എട്ടാണ്ട്…

പുതിയ വാര്‍ത്തകള്‍

റഷ്യയിൽ നിന്ന് ഇന്ത്യയിലേക്ക് ട്രെയിൻ ഓടും ! മോസ്കോ നേരിട്ടുള്ള റെയിൽവേ ലിങ്ക് നിർദ്ദേശിച്ചു , എന്താണ് പുടിന്റെ പുത്തൻ പദ്ധതി ?

താരിഫ് യുദ്ധത്തിനിടയിലും പ്രധാനമന്ത്രി മോദിയെ ഫോണിൽ വിളിച്ച് യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് ; ഇന്ത്യ-യുഎസ് തന്ത്രപരമായ പങ്കാളിത്തം ഉറപ്പാക്കും

ക്വിറ്റ് ഇന്ത്യ പ്രക്ഷോഭത്തില്‍ മഹാത്മാ ഗാന്ധി (ഫയല്‍)

ഇന്ന് ക്വിറ്റ് ഇന്ത്യ ദിനം: അവര്‍ ഒറ്റുകാര്‍; അന്നും ഇന്നും

എല്ലാവര്‍ക്കും കുറഞ്ഞ ചെലവില്‍ മികച്ച ചികിത്സ ആത്മനിര്‍ഭര്‍ മെഡ്‌ടെക്

കേന്ദ്ര ഫണ്ട് ലാപ്‌സ് ആകുന്നു; എസ്ഡിആര്‍എഫ് പ്രവര്‍ത്തനം കാര്യക്ഷമമാക്കണം

ക്രിമിനലിന്റെ വെല്ലുവിളിയും നാണക്കേടും; ഒടുവില്‍ അര്‍ജുന്‍ ആയങ്കിയെ പോലീസ് പിടിച്ചു

കശ്മീരില്‍ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ക്ക് സുരക്ഷാകവചം; സിസിടിവിയും സുരക്ഷാ ഓഡിറ്റും ശക്തമാക്കാന്‍ നിര്‍ദേശം

എറണാകുളത്ത് അന്താരാഷ്‌ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിന് സര്‍ക്കാര്‍ അനുമതി

അണ്ടര്‍ 20 ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ്: ഭാരതത്തിന് ആശിഷിന്റെ വെള്ളി മധുരം, നേട്ടം ജാവലിന്‍ ത്രോയില്‍

മധുര പൂരമീ മഴ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.