മുംബൈ: അദാനി ഗ്രൂപ്പിനെ തകര്‍ക്കുക എന്ന ഉദ്ദേശ്യത്തോടെ ഹിന്‍ഡന്‍ബെര്‍ഗ് തയ്യാറാക്കിയ ആസൂത്രിത റിപ്പോര്‍ട്ടിനെതിരെ വിശ്വാസ്യത വീണ്ടെടുക്കാന്‍ അദാനി ഗ്രൂപ്പ്. അദാനി പോര്‍ട്സ് തിങ്കളാഴ്ച എസ് ബിഐ മ്യൂച്വല്‍ ഫണ്ടിന് നല്‍കേണ്ട വായ്പാ തിരിച്ചടവായ 1500 കോടി കൃത്യമായി തിങ്കളാഴ്ച തന്നെ തിരിച്ചുനല്‍കി അദാനി ഗ്രൂപ്പ്. ഇതോടെ അദാനി പോര്‍ട്ടിന്റെ ഓഹരി വില 1.4 രൂപ കൂടി 580 രൂപയില്‍ അവസാനിച്ചു.
ഇനി മാര്‍ച്ചില്‍ ചില ബോണ്ടുകളുടെ പേരില്‍ എസ് ബിഐ മ്യൂച്വല്‍ ഫണ്ടിന് നല്‍കേണ്ട ആയിരം കോടിയും തിരിച്ചുനല്‍കുമെന്ന് അദാനി ഗ്രൂപ്പ് അറിയിച്ചു. ബിസിനസില്‍ നിന്നും കിട്ടിയ ബാലന്‍സ് തുകയാണ് തിരിച്ചടച്ചതെന്നും അദാനി ഗ്രൂപ്പ് വക്താവ് അറിയിച്ചു.
ശ്രദ്ധയോടു കൂടി കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന രീതിയുടെയും വിവേകത്തോടെയുള്ള മൂലധനസമാഹരണത്തിന്റെയും പേരില്‍ വിപണി ഈ ഗ്രൂപ്പില്‍ അര്‍പ്പിച്ചിട്ടുള്ള ആത്മവിശ്വാസത്തിന് അടിവരയിടുന്നതാണ് ഈ നീക്കമെന്നും വക്താവ് അറിയിച്ചു. അക്കൗണ്ടില്‍ കൃത്രിമവും ഓഹരിവിലകളില്‍ തട്ടിപ്പുകളും നടത്തിയെന്ന ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിന്റെ ആരോപണം നിക്ഷേപകരെ അദാനി ഓഹരികളില്‍ നിന്നും അകറ്റിയിരുന്നു. എന്നാല്‍ ഇവരുടെ ഭയാശങ്കകള്‍ മാറ്റിയെടുക്കാനും കൃത്യമായ കരുനീക്കങ്ങളാണ് അദാനി നടത്തുന്നത്. കൃത്യമായി കടങ്ങള്‍ തിരിച്ചടച്ചും മറ്റും വിശ്വാസ്യത വീണ്ടെടുക്കുകയാണ് ലക്ഷ്യം. അദാനി ഗ്രൂപ്പിനെതിരായ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിന്റെ മുനയൊടിക്കാന്‍ വാക് ടെല്‍ എന്ന അമേരിക്കന്‍ ഗ്രൂപ്പിനെ നിയോഗിച്ചിട്ടുണ്ട്. അതുപോലെ അദാനി ഗ്രൂപ്പിന് അനുകൂലമായ വാര്‍ത്തകളും ആഖ്യാനങ്ങളും സൃഷ്ടിച്ചെടുക്കാന്‍ കെക്സ്റ്റ് സിഎന്‍സി എന്ന ആഗോള വാര്‍ത്താവിനിമയ ഉപദേഷ്ടാക്കളെയും നിയോഗിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: