കോഴിക്കോട് : പന്തീരാങ്കാവ് യുഎപിഎ കേസില്‍ അലന് ശുഹൈബിന്റെ ജാമ്യം റദ്ദാക്കണമെന്ന എന്‍ഐഎയുടെ ആവശ്യം കൊച്ചി എന്‍ഐഎ കോടതി തള്ളി. അലന് ഷുഹൈബ് ജാമ്യവ്യവസ്ഥ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി എന്‍ഐഎ കോടതിയെ സമീപിച്ചെങ്കിലും ഹര്‍ജി തള്ളുകയായിരുന്നു. കേസിന്റെ വിചാരണ ഇന്ന് തുടങ്ങാനിരിക്കേയാണ് അലന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യവുമായി എന്‍ഐഎ കോടതിയെ സമീപിച്ചത്.
ജാമ്യ വ്യവസ്ഥ ലംഘിച്ച് അലന് ഷുഹൈബ് സമൂഹ മാധ്യമങ്ങളില്‍ ചില പോസ്റ്റുകളും വീഡിയോയും ഷെയര്‍ ചെയ്യുന്നുണ്ടെന്നും ഇതിനെല്ലാം തീവ്രവാദ ബന്ധമുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് എന്‍ഐഎ കോടതിയെ സമീപിച്ചത്. എന്നാല്‍ ഈ പോസ്റ്റുകളൊന്നും അലന്റേത് അല്ലെന്നായിരുന്നു കോടതിയുടെ നിരീക്ഷണം.
2019 നവംബറിലാണ് അലന് ഷുഹൈബും താഹയും മാവോയിസ്റ്റ് ബന്ധത്തെ തുടര്‍ന്ന് അറസ്റ്റിലായത്. ഇരുവര്‍ക്കുമെതിരെ യുഎപിഎ ചുമത്തിയ കേസ് പിന്നീട് കേസ് എന്‍ഐഎ ഏറ്റെടുക്കുകയായികുന്നു. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ എന്‍ഐഎ കോടതി ഇരുവര്‍ക്കും ജാമ്യം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: