Tuesday, June 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഹൃദയം തുറക്കാതെ വാല്‍വ് മാറ്റിവച്ചു; നൂതന ഹൃദയ ശസ്ത്രക്രിയ വിജയകരമായി നടത്തി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി; ചരിത്രനേട്ടം

ശനിയാഴ്ച നടന്ന ശസ്ത്രക്രിയയ്‌ക്ക് ശേഷം രോഗി സുഖം പ്രാപിച്ചു വരുന്നു. വിജയകരമായി ശസ്ത്രക്രിയ നടത്തിയ മുഴുവന്‍ ടീമിനും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അഭിനന്ദനമറിയിച്ചു. തകരാറിലായ അയോര്‍ട്ടിക് വാല്‍വ് മാറ്റിവയ്‌ക്കേണ്ടതും എന്നാല്‍ പ്രായാധിക്യമോ മറ്റു അവശതകളോ കാരണം ഹൃദയം തുറന്നുള്ള ശസ്ത്രക്രിയക്ക് വിധേയരാകാന്‍ സാധിക്കാത്തവരിലാണ് ടാവി ചെയ്യുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 6, 2023, 05:13 pm IST
in Kerala

കോട്ടയം: ഹൃദയം തുറക്കാതെ രക്തക്കുഴലുകളില്‍ കൂടി കടത്തിവിടുന്ന ട്യൂബിലൂടെ (കത്തീറ്റര്‍) ഹൃദയ വാല്‍വ് മാറ്റുന്ന നൂതന ശസ്ത്രക്രിയയായ ടാവി വിജയകരമായി നടത്തി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി. കോട്ടയം മെഡിക്കല്‍ കോളജില്‍ ഇതാദ്യമായാണ് ടാവി ശസ്ത്രക്രിയ നടക്കുന്നത്. പത്തനംതിട്ട സ്വദേശിയായ അറുപത്തിയൊന്നു കാരിയാണ് ശസ്‌ക്രിയയ്‌ക്ക് വിധേയയായത്.

ശനിയാഴ്ച നടന്ന ശസ്ത്രക്രിയയ്‌ക്ക് ശേഷം രോഗി സുഖം പ്രാപിച്ചു വരുന്നു. വിജയകരമായി ശസ്ത്രക്രിയ നടത്തിയ മുഴുവന്‍ ടീമിനും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അഭിനന്ദനമറിയിച്ചു. തകരാറിലായ അയോര്‍ട്ടിക് വാല്‍വ് മാറ്റിവയ്‌ക്കേണ്ടതും എന്നാല്‍ പ്രായാധിക്യമോ മറ്റു അവശതകളോ കാരണം ഹൃദയം തുറന്നുള്ള ശസ്ത്രക്രിയക്ക് വിധേയരാകാന്‍ സാധിക്കാത്തവരിലാണ് ടാവി ചെയ്യുന്നത്. അയോര്‍ട്ടിക് സ്റ്റിനോസിസ് ഉള്ളപ്പോഴും വളരെ ചുരുക്കമായി അയോര്‍ട്ടിക് വാല്‍വിന് ചോര്‍ച്ച വരുന്ന അവസ്ഥയിലുമാണ് ടാവി ചെയ്യാറുള്ളത്.

ടാവിക്ക് സാധാരണ വാല്‍വ് മാറ്റിവയ്‌ക്കല്‍ ശാസ്ത്രക്രിയയുമായി വ്യത്യാസങ്ങളുണ്ട്. പ്രായം കൂടിയവര്‍, ശ്വാസകോശ സംബന്ധമായ അസുഖമുള്ളവര്‍, ഹൃദയത്തിന്റെ പമ്പിങ് കുറഞ്ഞവര്‍ എന്നിവരില്‍ ഹൃദയം തുറന്നുള്ള (ഓപ്പണ്‍ ഹാര്‍ട്ട് സര്‍ജറി) ശസ്ത്രക്രിയ ബുദ്ധിമുട്ടാണ്. ഇങ്ങനെ യുള്ള രോഗികള്‍ക്ക് ഗുണകരമാണ് ടാവി. രോഗിയെ ബോധം കെടുത്തുന്നില്ല, വലിയ മുറിവ് ഉണ്ടാകുന്നില്ല, രക്തനഷ്ടം കുറവാണ് എന്നിവ ടാവിയുടെ പ്രത്യേകതയാണ്. കുറഞ്ഞ ദിവസത്തെ ആശുപത്രി വാസത്തിനു ശേഷം വളരെ വേഗം തന്നെ രോഗിക്ക് സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരാന്‍ സാധിക്കും.

മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാര്‍, കാര്‍ഡിയോളജി വിഭാഗം മേധാവി ഡോ. വി.എല്‍. ജയപ്രകാശ്, ഡോ. ആശിഷ് കുമാര്‍, ഡോ. എന്‍. ജയപ്രസാദ്, ഡോ. സുരേഷ് മാധവന്‍, ഡോ. പി.ജി അനീഷ്, ഡോ. മഞ്ജുഷ പിള്ള, നഴ്‌സുമാരായ എലിസബത്ത്, ഗോപിക, ടെക്‌നീഷ്യന്മാരായ അരുണ, ജിജിന്‍, സന്ധ്യ എന്നിവരടങ്ങിയ മെഡിക്കല്‍ സംഘമാണ് ടാവിക്ക് നേതൃത്വം നല്‍കിയത്. പ്രിന്‍സിപ്പല്‍ ഡോ. ശങ്കറും സന്നിഹിതനായിരുന്നു. 13 ലക്ഷം രൂപ ചെലവു വരുന്ന ശസ്ത്രക്രിയ ഏകദേശം 11 ലക്ഷം രൂപയ്‌ക്ക് പൂര്‍ത്തീകരിക്കാനായി.

Tags: keralakottayam medical collegeHeart
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശ്രീറാം സാംബശിവ റാവു എക്‌സൈസ് കമ്മിഷണര്‍

Kerala

മഴക്കാലമായി തേങ്ങ വില കുത്തനെ താഴ്ന്നു

Kerala

കേരള നിയമസഭയുടെ ചരിത്രത്തിൽ ആദ്യമായി വന്ദേമാതരം ആലപിച്ചു; അവതരിപ്പിച്ചത് ആദ്യ രണ്ട് ഈരടികൾ മാത്രം

Kerala

നയപ്രഖ്യാപനത്തിൽ സിനിമാ മേഖലയ്‌ക്ക്; സംസ്ഥാനത്ത് മീഡിയ സിറ്റി, രാജ്യാന്തര ചലച്ചിത്ര മേള മറ്റിടങ്ങളിലേക്കും

Kerala

ബിജെപി ഭരിയ്‌ക്കുന്ന സംസ്ഥാനങ്ങളില്‍ പെട്രോളിന് വിലക്കുറവ്; സതീശന്റെയും വിജയിന്റെയും രേവന്ത് റെഡ്ഡിയുടെയും ഇടങ്ങളില്‍ വിലക്കൂടുതല്‍

പുതിയ വാര്‍ത്തകള്‍

‘ഓപ്പറേഷൻ ചെക്ക്‌മേറ്റ്’: അമേരിക്കയിൽ 30 ഭാരതീയരായ ട്രക്ക് ഡ്രൈവർമാർ പിടിയിൽ; ഉടൻ നാടുകടത്തും

രക്തക്കറ, സമീപത്ത് സ്തീകളുടെയും കുട്ടികളുടെയും വസ്ത്രങ്ങൾ; കണ്ണൂരിൽ ദുരൂഹ സാഹചര്യത്തിൽ കാർ തകർത്ത നിലയിൽ

പ്രണയനൈരാശ്യം; കൊളുക്കുമലയിൽ യുവാവ് കൊക്കയിലേക്ക് ചാടി ജീവനൊടുക്കി, മൃതദേഹം കണ്ടെത്തിയത് 400 അടി താഴ്ചയില്‍ നിന്നും

പീഡനക്കേസ്: പാലക്കാട് നഗരസഭ കൗൺസിലർ പ്രശോഭിനെ കസ്റ്റഡിയിൽ വിട്ടു

കമന്റടിച്ചത് ചോദ്യം ചെയ്തതിന് പെൺകുട്ടികൾക്ക് ക്രൂര മർദ്ദനം; ആക്രമണം ഇന്ന് പുലർച്ചെ, ഗുരുതര പരിക്കേറ്റ പെൺകുട്ടി ആശുപത്രിയിൽ

അക്കരെ കൊട്ടിയൂര്‍ സന്നിധാനത്തില്‍ താത്കാലിക ശ്രീകോവില്‍ നിര്‍മ്മാണം ആരംഭിച്ചു; തിരുവോണം ആരാധന 5ന്

നിതിൻ നബീനും , ബി.എൽ. സന്തോഷുമായി ചർച്ച നടത്തി കെ അണ്ണാമലൈ : രാജ്യസഭയിലേയ്‌ക്ക് എത്തുമെന്നും റിപ്പോർട്ടുകൾ ; മുതിർന്ന നേതാക്കളുമായും ചർച്ച നടത്തും

കാലാവസ്ഥ അനുകൂലം; കേദാര്‍നാഥ് തീര്‍ത്ഥാടനം പുനരാരംഭിച്ചു

സിബിഎസ്ഇയുടെ കളികൾക്ക് കേന്ദ്രത്തിന്റെ പൂട്ടുവീഴുന്നു; പോർട്ടൽ ഇടപാടുകൾ സുഗമമായി

ആരാധകരുടെ ആശങ്കകള്‍ക്ക് അറുതി; ലോകകപ്പ് ഫുട്‌ബോള്‍ കാണാം സീ സ്‌പോര്‍ട്‌സില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.