തിരുവനന്തപുരം: കേരളാ ബജറ്റില്‍ പെട്രോളിനും ഡീസലിനും രണ്ടുരൂപ കൂട്ടിയതോടെ കേരളം ഇന്ധനവിലയില്‍ നമ്പര്‍ വണ്‍ സംസ്ഥാനങ്ങളില്‍ ഒന്നായി മാറും. കേരളത്തിലെ പെട്രോള്‍ വില ഇപ്പോഴത്തെ 108ല്‍ നിന്നും 110 ആകുന്നതോടെ ഇപ്പോള്‍ ഇന്ത്യയില്‍ പെട്രോളിന് ഏറ്റവും കൂടുതല്‍ വിലയുള്ള തെലുങ്കാന, ആന്ധ്ര സംസ്ഥാനങ്ങള്‍ക്കൊപ്പം കേരളവും എത്തും.
ഇതോടെ ബിജെപി ഇതര സംസ്ഥാനങ്ങളായ കേരളം, ആന്ധ്ര, തെലുങ്കാന എന്നീ മൂന്ന് സംസ്ഥാനങ്ങള്‍ ഇന്ധനത്തിന് ഏറ്റവും കൂടുതൽ വില നൽകേണ്ടിവരുന്ന ഇന്ത്യയിലെ സംസ്ഥാനങ്ങളായി മാറും.
തിരുവനന്തപുരത്ത് ഇപ്പോൾ പെട്രോളിന് 108 രൂപയും ഡീസലിന് 96.79 രൂപയുമാണ്. കൊച്ചിയിൽ പെട്രോളിന് 105.72 രൂപയും ഡീസലിന് 94.66 രൂപയുമാണ് നിലവിലെ നിരക്ക്. 2 രൂപ കൂടുന്നതോടെ തിരുവനന്തപുരത്തും പെട്രോൾ വില 110 രൂപയിലേക്കും ഡീസൽ വില 99 രൂപയിലേക്കുമെത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: