Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

എഫ് പിഒ വഴി നിശ്ചിത ദിവസത്തില്‍ 20000 കോടി സമാഹരിക്കുമെന്ന് അദാനി പറഞ്ഞു; അത് നടന്നു; ഹിന്‍ഡന്‍ബര്‍ഗിന് ആദ്യ തോല്‍വി

ന്യൂയോര്‍ക്കിലെ നിക്ഷേപ ഗവേഷണ സ്ഥാപനമായ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് ഒരു അശനിപാതം പോലെയാണ് അദാനി ഗ്രൂപ്പിന് മീതെ പതിച്ചത്. പക്ഷെ ആ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ച ജനവരി 24ന് പ്രസിദ്ധീകരിച്ച തീയതി നോക്കിയാല്‍ ഹിന്‍ഡന്‍ബര്‍ഗിന് ചില ദുരുദ്ദേശ്യങ്ങളുണ്ടായിരുന്നു എന്ന് വ്യക്തം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 31, 2023, 07:13 pm IST
in Business

മുംബൈ: ന്യൂയോര്‍ക്കിലെ നിക്ഷേപ ഗവേഷണ സ്ഥാപനമായ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് ഒരു അശനിപാതം പോലെയാണ് അദാനി ഗ്രൂപ്പിന് മീതെ പതിച്ചത്. പക്ഷെ ആ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ച ജനവരി 24ന് പ്രസിദ്ധീകരിച്ച തീയതി നോക്കിയാല്‍ ഹിന്‍ഡന്‍ബര്‍ഗിന് ചില ദുരുദ്ദേശ്യങ്ങളുണ്ടായിരുന്നു എന്ന് വ്യക്തം. 

അദാനി എന്‍റര്‍പ്രൈസസിന്റെ അനുബന്ധ ഓഹരി വില്‍പനയിലൂടെ (എഫ് പി ഒ) 20000 കോടി ഇന്ത്യയിലെ ഓഹരി വിപണിയില്‍ നിന്നും അദാനി സമാഹരിക്കാന്‍ അദാനി ഉദ്ദേശിച്ചത് ജനവരി 27 മുതലാണ്. അപ്പോള്‍ ഹിന്‍ഡന്‍ബര്‍ഗിന്റെ ദുരുദ്ദേശ്യം വ്യക്തം. അദാനിയുടെ അനുബന്ധ ഓഹരി വില്‍പന കാറ്റില്‍ പറത്തുക. അത് നടന്നു. റിപ്പോര്‍ട്ടിന് പിന്നാലെ ഇന്ത്യന്‍ ഓഹരി വിപണി ആടിയുലഞ്ഞു. 

അദാനി ഗ്രൂപ്പിന്റെ വിവിധ ഓഹരികളുടെ വില തുടര്‍ച്ചയായി തകര്‍ന്നു. ഏകദേശം 3600 കോടി ഡോളറാണ് അദാനിയുടെ വിവിധ ഓഹരികളില്‍ നിന്നും നഷ്ടമായത്. കാരണം അത്രയ്‌ക്ക് ആഘാതം നല്‍കുന്ന റിപ്പോര്‍ട്ടായിരുന്നു ഹിന്‍ഡന്‍ബര്‍ഗിന്‍റേത്. അദാനി കുടുംബത്തിലുള്ളവര്‍ നികുതിയില്ലാത്ത രാജ്യങ്ങളില്‍ കടലാസുകമ്പനികള്‍ തുറന്ന് കള്ളപ്പണം വെളുപ്പിക്കുന്നു എന്ന് വരെ ആരോപണമുണ്ടായി. അദാനിയുടെ വിവിധ കമ്പനികളുടെ ഓഹരിവില ഊതിപ്പെരുപ്പിച്ചതാണെന്ന ആരോപണം അദാനി ഓഹരികളില്‍ പണം നിക്ഷേപിച്ച ചെറുകിട നിക്ഷേപകരെ ശരിക്കും ഭയപ്പെടുത്തി. അവര്‍ ഓഹരികള്‍ കിട്ടുന്ന വിലയ്‌ക്ക് വിറ്റഴിച്ചു.  

പക്ഷെ അദാനി ഭയന്നില്ല. ഒരു കാരണവശാലും എഫ് പിഒ പിന്‍വലിക്കില്ലെന്ന് ഉറച്ച പ്രഖ്യാപനം അദാനി നടത്തിയപ്പോഴും പലര്‍ക്കും ആശങ്കയുണ്ടായിരുന്നു. വിചാരിച്ചതുപോലെ 20000 കോടി ഈ സാഹചര്യത്തില്‍ സമാഹരിക്കാന്‍ അദാനി എന്‍റര്‍പ്രൈസസിന്റെ ഓഹരികള്‍ക്ക് സാധിക്കുമോ? ജനവരി 27 വെള്ളിയാഴ്ച എഫ് പിഒ ആരംഭിച്ച ദിവസം വെറും ഒരു ശതമാനം ഓഹരിയാണ് വിറ്റുപോയത്. ഇതോടെ അദാനിയിലുള്ള വിശ്വാസം പലര്‍ക്കും നഷ്ടമായി. എഫ് പിഒയുടെ രണ്ടാം ദിവസമാകട്ടെ വെറും നാല് ശതമാനം ഓഹരികള്‍ മാത്രമാണ് വിറ്റുപോയത്.  ഒരു ഘട്ടത്തില്‍ അദാനി എന്‍റര്‍പ്രൈസസ് ഓഹരി വില ഇടിഞ്ഞ് ഒരു വര്‍ഷത്തെ ഏറ്റവും താഴ്നന്ന നിലയായ 4190 എന്ന നിലയില്‍ എത്തിയിരുന്നു. 

വില്‍പനയ്‌ക്ക് വെച്ചിരിക്കുന്നത് 4.55 കോടി ഓഹരികളാണ്. വാങ്ങാന്‍ ആളില്ലെങ്കില്‍ അദാനിയുടെ മുഖം നഷ്ടപ്പെടും. അത് സര്‍ക്കാരിന്റെ പ്രതിച്ഛായയ്‌ക്കും മങ്ങലേല്‍പിക്കും. എന്ന് കരുതിയവര്‍ക്ക് തെറ്റി. അദാനിയെ സഹായിക്കാന്‍ അവസാന ദിനമായ ജനവരി 31 ചൊവ്വാഴ്ച വന്‍ തിരക്കായിരുന്നു.  

ആങ്കര്‍ ഇന്‍വെസ്റ്റര്‍മാരില്‍ ഒരാളായ അബുദാബിയിലെ ഐഎച്ച് സിയുടെ സിഇഒ സയ്യിദ് ബാസര്‍ ഷുഹെബ് അദാനിക്ക് പൂര്‍ണ്ണ പിന്തുണയുമായി എത്തി. എഫ് പിഒയ്‌ക്ക് മുന്‍പ് നിശ്ചിത എണ്ണം ഓഹരികള്‍ നിശ്ചിത വിലയ്‌ക്ക് വാങ്ങുന്ന നിക്ഷേപകരമാണ് ആങ്കര്‍ ഇന്‍വെസ്റ്റര്‍. അദാനി‍ എന്‍റര്‍പ്രൈസസിന്റെ എഫ് പിഒയ്‌ക്ക് ആങ്കര്‍ ഇന്‍വെസ്റ്റര്‍മാര്‍ ആകെ മുടക്കിയ 6000 കോടിയില്‍ 3200 കോടി രൂപ മുടക്കിയത് അബുദാബിയിലെ ഐഎച്ച്സി ആണ്.  അദാനി എന്‍റര്‍പ്രൈസസ് ലിമിറ്റഡിന്റെ അടിസ്ഥാനമൂല്യങ്ങളിലുള്ള ആത്മവിശ്വാസമാണ് അദാനി ഗ്രൂപ്പിലുള്ള തങ്ങളുടെ താല്‍പര്യത്തെ നയിക്കുന്നതെന്നും അദാനി ഗ്രൂപ്പിന്റെ ദീര്‍ഘകാല അടിസ്ഥാനത്തിലുള്ള വളര്‍ച്ചയില്‍ ശക്തമായ സാധ്യത ഞങ്ങള്‍ കാണുന്നുവെന്നും സയ്യിദ് ബാസര്‍ ഷുബൈബ് അഭിപ്രായപ്പെട്ടിരുന്നു.  

ക്യു ഐബി എന്നറിയപ്പെടുന്ന ഓഹരി വിപണിയിലെ കാര്യങ്ങള്‍ പരിശോധിച്ച് ഓഹരികളില്‍ നിക്ഷേപിക്കാന്‍ ശേഷിയുള്ള, സാമ്പത്തിക അടിത്തറയുള്ള കമ്പനികള്‍ക്ക് നീക്കിവെച്ച ഓഹരികള്‍ വാങ്ങാനും  കൂടുതല്‍  ആവശ്യക്കാരുണ്ടായി. 1.28 കോടി ഓഹരികളാണ് ക്യുഐബികള്‍ക്ക് വാങ്ങാന്‍ നീക്കിവെച്ചിരുന്നതെങ്കില്‍ 1.61 കോടി ഓഹരികള്‍ വാങ്ങാന്‍ ക്യുഐബികള്‍ തയ്യാറായിരുന്നു.  

നോണ്‍-ഇന്‍സ്റ്റിറ്റ്യൂഷണല്‍ ഇന്‍വെസ്റ്റേഴ്സിന്(എന്‍ഐഐ) നീക്കിവെച്ച ഓഹരികളിലും വാങ്ങാന്‍ അഭൂതപൂര്‍വ്വമായ ആവേശമാണ് പ്രകടമായത്. ആകെ വില്‍പനയ്‌ക്ക് 96 ലക്ഷം ഓഹരികളാണ് ഉണ്ടായിരുന്നതെങ്കില്‍ 3.19 കോടി ഓഹരികള്‍ വാങ്ങാന്‍ ആവശ്യക്കാരുണ്ടായി. ഇതില്‍ ഇന്ത്യയിലും യുഎഇയിലും ഉള്ള ഫാമിലി ഓഫീസുകള്‍ ധാരാളമായി ഓഹരികള്‍ വാങ്ങാനെത്തിയതായി പറയുന്നു. ഉയര്‍ന്ന നിക്ഷേപമുള്ള വ്യക്തികളാണ് (ഹൈ നെറ്റ് വര്‍ത്ത് ഇന്‍ഡിവിജ്വല്‍സ്) ഈ ഫാമിലി ഓഫീസുകള്‍ക്ക് പിന്നില്‍. ഏകദേശം 9000 കോടി അവര്‍ മുടക്കിയതായി പറയുന്നു.  

എഫ് പിഒയ്‌ക്ക് മുന്‍പ് തന്നെ 1.8 കോടി ഓഹരികള്‍ 30 ഇന്‍സ്റ്റിറ്റ്യൂഷനല്‍ നിക്ഷേപകര്‍ക്കായി നല്‍കി 5,985 കോടി സമാഹരിച്ചിരുന്നു. ഇതില്‍ അബുദാബി ഇന്‍വെസ്റ്റ്മെന്‍റ് അതോറിറ്റി, മേബാങ്ക് ഏഷ്യ, ഗോള്‍ഡ്മാന്‍ സാക്സ്, നോമുറ ഫിനാന്‍ഷ്യല്‍, സൊസൈറ്റ് ജനറലെ, ജൂപിറ്റര്‍, ബിഎന്‍പി പാരിബാസ്, അല്‍ മെഹ്വാര്‍, സിറ്റി ഗ്രൂപ്പ്, മോര്‍ഗന്‍ സ്റ്റാന്‍ലി എന്നിവര്‍ ഉള്‍പ്പെടുന്നു. 

4.55 കോടി ഓഹരികളാണ് വില്‍പനയ്‌ക്കുണ്ടായിരുന്നു. എന്നാല്‍ 5.08 കോടി ഓഹരികള്‍ക്ക് ആവശ്യക്കാരുണ്ടായി.ചൊവ്വാഴ്ച വൈകുന്നേരം ആറ് മണിയോടെ 100 ശതമാനവും കടന്ന് 112 ശതമാനം ആവശ്യക്കാര്‍ അദാനി എന്‍റര്‍പ്രൈസസ് ഓഹരികള്‍ വാങ്ങാനുണ്ടായി എന്നര്‍ത്ഥം. .  വിചാരിച്ചതുപോലെ അദാനിയ്‌ക്ക് 20000 കോടി പിരിഞ്ഞു കിട്ടുകയും ചെയ്തു. അങ്ങിനെ ആദ്യ വിജയം അദാനിയുടെ ദൃഡനിശ്ചയത്തിന് കിട്ടി. ഹിന്‍ഡന്‍ബര്‍ഗ് ആദ്യമായി ഒരു ഇന്ത്യന്‍ വ്യവസായിയുടെ മുന്നില്‍ പതറി. 

Tags: ഐഎച്ച്‌സിഐഎച്ച്സി സിഇഒ സയ്യിദ് ബാസര്‍ ഷുഹെബ്അദാനി എന്‍റര്‍പ്രൈസസ്അദാനി എന്‍റര്‍പ്രൈസസിന്‍റെഅദാനിയെ പിന്തുണച്ച് ഇന്ത്യന്‍ വ്യവസായികള്‍ഗൗതം അദാനിഅദാനിഅദാനി ഗ്രൂപ്പ്അദാനി തുറമുഖംഹിന്‍ഡെന്‍ബെര്‍ഗിഓഹരിവിപണിഅദാനി പവര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Business

എന്‍ഡിടിവിയ്‌ക്ക് പുറമെ ക്വിന്‍റിനെയും ഏറ്റെടുത്ത് അദാനി

അദാനിയും റോബര്‍ട്ട് വദ്രയും സൗഹൃദസംഭാഷണത്തില്‍ (വലത്ത്)
India

കോണ്‍ഗ്രസ് കാലത്ത് അദാനിക്ക് 72000 കോടി വായ്‌പനല്‍കി, മുന്ദ്ര തുറമുഖവും കൊടുത്തു;റോബര്‍ട്ട് വദ്രയും അദാനിയും സുഹൃത്തുക്കള്‍:സ്മൃതി ഇറാനി

Business

അദാനിയില്‍ നിക്ഷേപിച്ച് നഷ്ടം വരുത്തിയെന്ന് വിമര്‍ശിച്ച രാഹുല്‍ എന്ത് പറയും? എല്‍ഐസിയ്‌ക്ക് ചരിത്രലാഭം-9453 കോടി

Business

ഖത്തര്‍ സര്‍ക്കാറിന്റെ ഉടമസ്ഥതയിലുള്ള കമ്പനി അദാനിയുടെ ഗ്രീന്‍ എനര്‍ജി കമ്പനിയില്‍ 3920 കോടി രൂപ നിക്ഷേപിച്ചു

Business

അദാനി പോര്‍ട്ട് കുതിയ്‌ക്കുന്നു; ലാഭം 2114 കോടി; ലാഭത്തില്‍ 82ശതമാനം വളര്‍ച്ച; വരുമാനത്തില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 23 ശതമാനം കുതിപ്പ്

പുതിയ വാര്‍ത്തകള്‍

കുട്ടികളെ ഭയപ്പെടുത്തരുത്, പരിഹസിക്കരുത്; അങ്കണവാടി ജീവനക്കാർക്ക് കർശന നിർദേശം

സച്ചിദാനന്ദൻ സാഹിത്യ അക്കാദമി പ്രസിഡന്റ് സ്ഥാനം ഒഴിയുന്നു; രാജി ഇന്നുണ്ടായേക്കും, സൂചന നൽകിയത് ഫേസ്ബുക്ക് കമന്റിലൂടെ

ED റെയ്ഡിനിടെ പഞ്ചാബ് മുഖ്യമന്ത്രിയുടെ സഹായിയുടെ വീട്ടിൽ നിന്ന് പുറത്തേക്ക് എറിഞ്ഞ ചാക്കുകളിൽ നോട്ടുകെട്ടുകൾ

കോൺഗ്രസ് സ്ഥാനാർത്ഥിയുടെ അശ്ലീല വീഡിയോ ഉണ്ടെന്ന് വ്യാജ ഭീഷണി; പണവും ഫോണും തട്ടിയെടുത്ത യുവാവ് പിടിയിൽ

കവടിയാറിൽ വാഹനങ്ങൾ കൂട്ടിയിടിച്ചു; നവവധുവിന് ദാരുണാന്ത്യം, ഭർത്താവ് ഗുരുതരാവസ്ഥയിൽ

വി ഡി സതീശനെ മുഖ്യമന്ത്രിയാക്കണം : കോട്ടയത്ത് കോൺഗ്രസ് പ്രവർത്തകന്റെ ആത്മഹത്യാശ്രമം

യുഡിഎഫ് ഇറങ്ങിയപ്പോള്‍ നിലച്ചു, തിരിച്ചെത്തുമ്പോള്‍…. കോട്ടയത്തെ ‘ആകാശപ്പാത’ ഉയര്‍ത്തെഴുന്നേല്‍ക്കുമോ?

ശബരിമല അയ്യപ്പസേവാ സമാജം സംസ്ഥാന സമ്മേളനം ചെങ്ങന്നൂരില്‍

‘ധുരന്ധർ’ സിനിമ മുസ്ലീം വിരുദ്ധമാണെന്ന് വിമർശിച്ചയാളോട് ‘പാകിസ്ഥാനിലേക്ക് പോകാൻ’ പറഞ്ഞ് കോൺഗ്രസ് വക്താവ് ഷമ മുഹമ്മദ്

‘ജാതി വോട്ട് ബാങ്കുകള്‍ തടയാന്‍ സമൂഹം ജാതി മറക്കണം’: ഡോ. മോഹന്‍ ഭാഗവത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.