Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

ഇന്ദ്രിയാതീതമായ സൗന്ദര്യസന്ദേശങ്ങള്‍

'ഉത്തരായണം' എന്ന ചലച്ചിത്രത്തിന്റെ സംവിധായകനായി അരവിന്ദന്‍ പ്രത്യക്ഷപ്പെടുന്നത്. അത് ചലച്ചിത്രകലയ്‌ക്ക് മലയാളത്തില്‍ ഒരു ദിശാവ്യതിയാനം നല്‍കി. ഒരു തലമുറ മുഴുവനും പുതിയ പ്രത്യാശയോടെ അരവിന്ദനെ പിന്‍തുടരുവാന്‍ സന്നദ്ധരായി. സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ടതായിരുന്നു ഉത്തരായണത്തിലെ ചില അടിയൊഴുക്കുകള്‍. അത് ആ വര്‍ഷത്തെ ദേശീയോല്‍ഗ്രഥനത്തിനുള്ള പ്രത്യേക അവാര്‍ഡ് കേന്ദ്രത്തില്‍നിന്നും സ്വീകരിച്ചു

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Jan 29, 2023, 04:18 pm IST
in Varadyam

വേണു വി.ദേശം

മലയാളത്തിലെ ഗ്രാഫിക് നോവലിന്റെ ആദ്യ പ്രയോക്താവ്, ചലച്ചിത്രകാരന്‍ എന്നീ നിലകളില്‍ വിഖ്യാതനായ അരവിന്ദന്റെ എണ്‍പത്തിയെട്ടാം ജന്മദിനമാണല്ലോ കടന്നുപോയത്. അദ്ദേഹത്തെക്കുറിച്ച്  പല ഓര്‍മകളും അന്തരംഗത്തില്‍ പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നു. ഇടക്കിടെ അവ പാളി കടന്നുപോകുന്നു.

ഞാന്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിയായിരിക്കുമ്പോഴാണ് ‘ചെറിയ മനുഷ്യരും വലിയ ലോകവും’ എന്ന  ഗ്രാഫിക് നോവലില്‍ ശ്രദ്ധ പതിയുന്നത്. മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ അവസാന താളുകളില്‍ വന്നുകൊണ്ടിരുന്ന (1961 മുതല്‍ 74 വരെ) ആ വരയും വരികളും ആ കാലഘട്ടത്തിലെ കേരളത്തിന്റെ ബൗദ്ധികവും സാംസ്‌കാരികവും ആയ അവസ്ഥയുടെ നേര്‍ച്ചിത്രമായിരുന്നു. 1961 മുതല്‍ വന്ന എല്ലാ ലക്കങ്ങളും ശേഖരിച്ചിവച്ചിരുന്ന ഒരാളുടെ വീട്ടില്‍നിന്നും തുടക്കം മുതല്‍ വായിക്കുവാന്‍ എനിക്ക് സാധിച്ചുവെന്നത് വലിയ സൗഭാഗ്യമായി. അതോടെ ഞാന്‍ അരവിന്ദന്റെ ആരാധകനായി.  

ഞാന്‍ പ്രീഡിഗ്രിക്കു പഠിക്കുമ്പോഴാണ് ‘ഉത്തരായണം’ എന്ന ചലച്ചിത്രത്തിന്റെ സംവിധായകനായി അരവിന്ദന്‍ പ്രത്യക്ഷപ്പെടുന്നത്. അത് ചലച്ചിത്രകലയ്‌ക്ക് മലയാളത്തില്‍ ഒരു ദിശാവ്യതിയാനം നല്‍കി. ഒരു തലമുറ മുഴുവനും പുതിയ പ്രത്യാശയോടെ അരവിന്ദനെ പിന്‍തുടരുവാന്‍ സന്നദ്ധരായി. സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ടതായിരുന്നു ഉത്തരായണത്തിലെ ചില അടിയൊഴുക്കുകള്‍. അത് ആ വര്‍ഷത്തെ ദേശീയോല്‍ഗ്രഥനത്തിനുള്ള പ്രത്യേക അവാര്‍ഡ് കേന്ദ്രത്തില്‍നിന്നും സ്വീകരിച്ചു.

ആദ്യത്തെ വിഷയവുമായി ഒരു ബന്ധവുമില്ലാത്തതായിരുന്നു അടുത്ത ചിത്രം കാഞ്ചനസീത. സി.എന്‍. ശ്രീകണ്ഠന്‍ നായരുടെ പ്രഖ്യാതമായ നാടകത്തിനു നല്‍കിയ ചലച്ചിത്രരൂപം ലോകമാകെ ശ്രദ്ധിക്കപ്പെട്ടു. പിന്നീട് വന്ന തമ്പും എന്നെ വല്ലാതെ ആകര്‍ഷിച്ചു. എന്നാല്‍ ചിദംബരം, ഒരിടത്ത് എന്നീ ചിത്രങ്ങളില്‍ എനിക്ക് അരവിന്ദനെ കാണാന്‍ കഴിഞ്ഞില്ല. രാജന്‍ കാക്കനാടനെ നായകനാക്കിയ എസ്തപ്പാനാണ് പിന്നീട് വന്നത്. പിന്നീട് അദ്ദേഹത്തിന്റെ അവസാന ചിത്രമായ ‘വാസ്തുഹാര’ ആ മഹാപ്രതിഭയുടെ ഹംസഗാനമായി പരിണമിച്ചു. ഉദാത്തമായിരുന്നു ആ കലാസൃഷ്ടി. അരവിന്ദന്‍ മരണമടഞ്ഞ ദിവസം ബംഗാള്‍ ഗവണ്‍മെന്റ് അദ്ദേഹത്തോടുള്ള ആദരസൂചകമായി പകുതി ദിവസം അവധി പ്രഖ്യാപിക്കുകയുണ്ടായി.

1999 ലായിരിക്കണം ‘അവനവന്‍ കടമ്പ’ എന്ന കാവാലത്തിന്റെ  നാടകം അരവിന്ദന്‍ സംവിധാനം ചെയ്യുന്നത്. അത് വലിയ വിജയമായി. മുന്‍പ് സി.എന്‍. ശ്രീകണ്ഠന്‍ നായരുടെ കലി എന്ന നാടകം അരവിന്ദന്‍ സംവിധാനം ചെയ്തിട്ടുണ്ടെങ്കിലും ശ്രദ്ധിക്കപ്പെട്ടില്ല.

എന്റെ സുഹൃത്ത് ബാലചന്ദ്രന്‍ ചുള്ളിക്കാട് നായകനായ ‘പോക്കുവെയിലി’ന്റെ ആദ്യ പ്രദര്‍ശനത്തിന് ബാലചന്ദ്രനും വിജയലക്ഷ്മിയും ഞാനും മറ്റു രണ്ടു സുഹൃത്തുക്കളും കൂടി തിരുവനന്തപുരത്തിനു പോയി. അന്നാദ്യമായാണ് അരവിന്ദനെ നേരില്‍ കണ്ടത്. രബീന്ദ്ര സംഗീതം നാലുവരി താഴ്ന്ന സ്വരത്തില്‍ അദ്ദേഹം പാടി. പോക്കുവെയിലിലാണ് ഹിന്ദുസ്ഥാനി സംഗീതം തനിമയോടെ മലയാള ചലച്ചിത്രത്തില്‍ ആദ്യമായവതരിപ്പിക്കപ്പെട്ടത്. മുന്‍പ് ഗസല്‍ ഛായയുള്ള ചില ഗാനങ്ങള്‍ മാത്രമേ മലയാളത്തില്‍ വന്നിരുന്നുള്ളൂ. കുമ്മാട്ടി, മാറാട്ടം എന്നീ ചലച്ചിത്രങ്ങളിലൂടെയും പുതിയ വഴികള്‍ അരവിന്ദന്‍ തേടിയിരുന്നു.

അരവിന്ദന്റെ മരണം വലിയ ആഘാതമാണ് ആസ്വാദകരിലുളവാക്കിയത്. ആ സങ്കടം തീരുന്നില്ല. ധ്യാനപരവും ഇന്ദ്രിയാതീതവുമായ സൗന്ദര്യവീചികള്‍ സംക്രമിപ്പിക്കുന്നതായിരുന്നു ആ കല.

Tags: സംവിധായകന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

‘താങ്കളെ മിസ് ചെയ്യുന്നൂ’…..സിദ്ദിഖിനെ ഓര്‍മ്മിച്ച് കരീന കപൂര്‍

Entertainment

സംവിധായകന്‍ സിദ്ദിഖ് അന്തരിച്ചു; മണ്മറഞ്ഞത് മലയാളത്തിന് എക്കാലത്തെയും ഹിറ്റ് ചിത്രങ്ങള്‍ നല്‍കിയ പ്രതിഭ

Kerala

ഹൃദയാഘാതം; ആശുപത്രിയില്‍ പ്രവേശിപ്പിച്ച സംവിധായകന്‍ സിദ്ധിഖിന്റെ നില അതീവ ഗുരുതരമായി തുടരുന്നു

Kerala

സംവിധായകന്‍ സിദ്ധിഖിന് ഹൃദയാഘാതം; കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍

Kerala

ഗണപതി ഭഗവാനെ അവഹേളിച്ച സംഭവം: തുടര്‍ പ്രക്ഷോഭം തീരുമാനിക്കാന്‍ എന്‍ എസ് എസ് അടിയന്തര പ്രതിനിധി സഭയും ഡയറക്ടര്‍ ബോര്‍ഡും നാളെ

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരം കോർപ്പറേഷൻ യോഗത്തിൽ സംഘർഷം സൃഷ്ടിച്ച് ഇൻഡി സഖ്യം; അവിശ്വാസ പ്രമേയ നീക്കം പരാജയപ്പെട്ടു

ഉത്തരം മൂല്യനിർണ്ണയം ചെയ്യാത്ത സംഭവം: പിഴവ് ആഭ്യന്തര വിജിലൻസ് അന്വേഷിക്കുമെന്ന് പിഎസ്‌സി , റാങ്ക് പട്ടിക പരിഷ്‌കരിക്കും

യുവതിയുടെ മൊഴിപുറത്ത്; ഉറക്കം വരാതിരിക്കാന്‍ എംഡിഎംഎ, അനസ്തീസിയ ടെക്നീഷ്യന്‍ നൽകിയ മൊഴി ഞെട്ടിക്കുന്നത്

ഏഴാം വയസ്സിൽ ഭാരം 113 കിലോ! ഹൃദയാഘാതത്തിൽ കുട്ടി മരിച്ച സംഭവത്തിൽ മാതാപിതാക്കൾക്കെതിരെ കൊലക്കുറ്റം ചുമത്തി

ഗ്യാസ് സിലിണ്ടർ മാറ്റിയപ്പോൾ അടുപ്പിൽ കെടാതെ കിടന്ന കനൽ കത്തിപ്പടർന്നു, യുവാവ് മരിച്ചു, മാതാവ് ഗുരുതരാവസ്ഥയിൽ

സിപിഎംകാർക്കായി പി.എസ്.സി.യിലെ ഉത്തരങ്ങൾ നോക്കാതെ മൂല്യനിര്‍ണ്ണയം, കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിക്കാൻ ഉദ്യോഗാർത്ഥികൾ

ഇന്ത്യയിൽ നിന്നുള്ള ബസുമതി അരി മതിയെന്ന് അഫ്ഗാൻ ; കയറ്റുമതി കരാർ ഉടൻ ; പാകിസ്ഥാനിൽ നിന്നുള്ള ഇറക്കുമതി കുറയ്‌ക്കും, നഷ്ടമാകുന്നത് കോടികൾ

കേന്ദ്ര സർവീസിൽ 450 ഒഴിവുകൾ; ഇന്ത്യൻ നേവിയിലും അവസരം, അപേക്ഷിക്കേണ്ടത് ഇങ്ങനെ

നടന്നത് മരണം വരെ സംഭവിക്കാവുന്ന കൃത്യം; ഉദ്യോഗസ്ഥർക്ക് നേരെ നടന്ന ആക്രമണം സിപിഎം ഗൂഢാലോചന: ഇ.ഡി കോടതിയിൽ

കേരളത്തിൽ ജലജന്യ രോഗങ്ങളാൽ പൊലിഞ്ഞത് 2500 ജീവനുകൾ; മെഡിക്കൽ കോളേജുകളിലെ ദയനീയാവസ്ഥയ്‌ക്ക് ഇന്നും മാറ്റമില്ല: വി.മുരളീധരൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.