Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കനകമല ഇസ്ലാമിക് സ്റ്റേറ്റ് റിക്രൂട്ട്‌മെന്‍റ് കേസ് പ്രതി മുഹമ്മദ് പോളക്കാനിക്ക് ഏഴു വർഷം തടവും മൂന്ന് ലക്ഷം രൂപ പിഴയും വിധിച്ച് എന്‍ഐഎ

കനകമല ഇസ്ലാമിക് റിക്രൂട്ട്മെന്‍റ് കേസിലെ പ്രതിക്ക് ഏഴുവർഷം കഠിന തടവും മൂന്ന് ലക്ഷം രൂപ പിഴയും വിധിച്ച് എന്‍ഐഎ കോടതി. 2016 ഒക്ടോബർ ഒന്നിന് എൻഐഎ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിൽ ഒമ്പതാം പ്രതിയായ കോഴിക്കോട് സ്വദേശി മുഹമ്മദ് പോളക്കാനിയെയാണ് പ്രത്യേക എൻഐഎ കോടതി ഏഴുവർഷം തടവുശിക്ഷ വിധിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 11, 2023, 11:03 pm IST
inKerala

കൊച്ചി: കനകമല ഇസ്ലാമിക് റിക്രൂട്ട്മെന്‍റ് കേസിലെ പ്രതിക്ക് ഏഴുവർഷം കഠിന തടവും മൂന്ന് ലക്ഷം രൂപ പിഴയും വിധിച്ച് എന്‍ഐഎ കോടതി. 2016 ഒക്ടോബർ ഒന്നിന് എൻഐഎ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിൽ ഒമ്പതാം പ്രതിയായ കോഴിക്കോട് സ്വദേശി മുഹമ്മദ് പോളക്കാനിയെയാണ് പ്രത്യേക എൻഐഎ കോടതി ഏഴുവർഷം തടവുശിക്ഷ വിധിച്ചത്.  

വിവിധ വകുപ്പുകളിലായി 38 വർഷം തടവുശിക്ഷ വിധിച്ചെങ്കിലും ഒരുമിച്ച് അനുഭവിക്കുമ്പോൾ ഏഴു വർഷത്തെ കഠിനതടവാണ് ലഭിക്കുക.

ഇസ്ലാമിക് സ്റ്റേറ്റിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിൽ അക്രമം നടത്താൻ പദ്ധതിയിട്ട സംഘത്തിലെ അംഗമാണ് മുഹമ്മദ് പോളക്കാനി. രാജ്യത്തുള്ള വിദേശികൾക്കുനേരെ ഉൾപ്പെടെ ആക്രമണങ്ങൾ നടത്താന്‍ പദ്ധതിയിട്ടിരുന്നതായി എന്‍ഐഎ പറയുന്നു.  

സിറിയയിലും മറ്റും വേരുറപ്പിച്ച ആഗോള ഭീകരസംഘമായ ഇസ്ലാമിക് സ്റ്റേറ്റിന്റെ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുന്നതിനായി അവരിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് ഒരു സംഘം യുവാക്കളാണ് ദക്ഷിണേന്ത്യ കേന്ദ്രീകരിച്ച് ‘അൻസറുൽ ഖിലാഫ-കെ എൽ’ എന്ന തീവ്രവാദ മൊഡ്യൂൾ രൂപീകരിച്ചത്. തമിഴ്‌നാടും കേരളവുമാണ് പ്രധാനമായും ഈ സംഘം ലക്ഷ്യമാക്കിയിരുന്നതെന്നാണ് വിവരം.സമൂഹമാധ്യമമായ ടെലഗ്രാമില്‍ നടന്ന ഗൂഢാലോചനയില്‍ ഹാര്‍പര്‍ പാര്‍ക്കര്‍ എന്ന പേരിലാണ് പോളക്കാനി പങ്കെടുത്തിരുന്നത്.

കണ്ണൂർ ജില്ലയിലെ കനകമലയിലാണ് പ്രതികൾ ഗൂഢാലോചന നടത്തിയിരുന്നത്. കേരളത്തിലെയും തമിഴ്‌നാട്ടിലെയും ജഡ്ജിമാർ, പോലീസ് ഉദ്യോഗസ്ഥർ, രാഷ്‌ട്രീയക്കാർ എന്നിവരുൾപ്പെടെയുള്ള പ്രമുഖരെ വധിക്കാനായിരുന്നു പദ്ധതി. ഒപ്പം വിദേശികളെ പ്രത്യേകിച്ചും ജൂതന്മാരെയും ലക്ഷ്യമിട്ടു.  

വിദേശത്തായിരിക്കെയാണ് മുഹമ്മദ് പോളക്കാനി ഐഎസിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഭീകര സംഘടനയിൽ അംഗമായത്. സിറിയയിലെ ‘ദെയിഷ്’ അല്ലെങ്കിൽ ഇസ്ലാമിക് സ്റ്റേറ്റ് എന്നറിയപ്പെടുന്ന സംഘടനയില്‍ ചേരാനും ഇയാൾ ശ്രമിച്ചിരുന്നു. ഈ ഉദ്ദേശത്തോടെയാണ് 2018 ന്റെ തുടക്കത്തിൽ സൗദി അറേബ്യയിൽ നിന്ന് ഇയാൾ ജോർജിയയിലേക്ക് പോയത്. ജോർജിയയിൽ നിന്നും തുർക്കിയിലേയ്‌ക്കും അവിടെ നിന്നും അതിർത്തി കടന്ന് സിറിയയിലേക്കും എത്തി. എന്നാൽ 2020 സെപ്തംബർ 18 ന് ജോർജിയയിൽ നിന്ന് ഇന്ത്യയിൽ എത്തിയപ്പോൾ ദൽഹി വിമാനത്താവളത്തിൽ വച്ച് പോളക്കാനി നാടകിയമായി പൊലീസ് വലയിലായി. . 2021 ജൂണ്‍, ജൂലൈ മാസങ്ങളിലാണ് കേരളത്തില്‍ നിന്നുല്ള കൂട്ടത്തോടെയുള്ള തിരോധാന കേസുകള്‍ ഉണ്ടായത്. സ്ത്രീകളും കുട്ടികളും അടങ്ങുന്ന 21 അംഗസംഘം ഇസ്ലാമിക് സ്റ്റേറ്റിലേക്കാണ് പോയതെന്ന് ഇവര്‍ തന്നെ സന്ദേശമയച്ചു. എന്നാല്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കാത്ത ഐഎസ് സ്വാധീന മേഖലകളില്‍ എത്തിപ്പെടുക എന്‍ഐഎയ്‌ക്ക് വിഷമകരമായ ദൗത്യമായിരുന്നു. 

ആഗോള ഭീകര സംഘടനയായ ഐഎസിന്റെ ഇന്ത്യയിലെയും കേരളത്തിലെയും വേരുകള്‍ യഥാസമയം കണ്ടെത്തിയെന്നത് ദേശീയ അന്വേഷണ ഏജന്‍സിക്ക് പൊന്‍തൂവലാണ്. 

Tags: അൻസറുൽ ഖിലാഫ-കെ എൽ’കേസ്ദേശീയ അന്വേഷണ ഏജന്‍സിഎൻ‌ഐ‌എകുറ്റാരോപിതന്‍ഇസ്ലാമിക് സ്റ്റേറ്റ്Kanakamalaഐഎസ് റിക്രൂട്ടിംഗ് കേന്ദ്രംമുഹമ്മദ് പോളക്കാനി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

കനകമല അന്താരാഷ്ട്ര ശ്രീകൃഷ്ണകേന്ദ്രത്തിലെ വൃന്ദാവനം ശ്രീകൃഷ്ണ പാര്‍ക്കിന്റെ ഉദ്ഘാടനം ശ്രീകൃഷ്ണകേന്ദ്രം ചെയര്‍മാന്‍ ആമേട വാസുദേവന്‍ നമ്പൂതിരി നാളികേരം ഉടച്ച് ഉദ്ഘാടനം നിര്‍വഹിക്കുന്നു
Kerala

കനകമല വൃന്ദാവനമായി; ശ്രീകൃഷ്ണ പാര്‍ക്ക് സമര്‍പ്പണം ഭക്തിസാന്ദ്രം

Kerala

നാമജപയാത്ര: എൻഎസ്എസിനെതിരെ ചുമത്തിയ കേസ് അവസാനിപ്പിക്കാൻ നീക്കം, പ്രതിഷേധത്തിന് ഗൂഢാലോചനയില്ലെന്ന് പോലീസ്

Kerala

റേഡിയോ ജോക്കി രാജേഷ്‌കുമാര്‍ കൊലക്കേസില്‍ രണ്ടും മൂന്നും പ്രതികള്‍ കുറ്റക്കാര്‍; ശിക്ഷാ വിധി 16ന്

Kerala

മലപ്പുറത്ത് നാലിടങ്ങളിൽ എൻഐഎ റെയ്ഡ്; മുന്‍ പോപ്പുലര്‍ ഫ്രണ്ടുകാരുടെ വീടുകളില്‍ പുലർച്ചെ തുടങ്ങിയ പരിശോധന തുടരുന്നു

Kerala

പോക്‌സോ കേസില്‍ സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

വീട്ടില്‍ നിന്ന് മദ്യശേഖരം പിടികൂടിയ കേസ് : റിപ്പോര്‍ട്ടര്‍ ചാനല്‍ എം ഡി ആന്റോ ആഗസ്റ്റിന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും 

മലപ്പുറത്ത് വിദ്യാർത്ഥികൾക്ക് എംഡിഎംഎ നൽകുന്ന അധ്യാപകൻ ഉൾപ്പെടെ നാലുപേർ അറസ്റ്റിൽ

മാസപ്പടി കേസില്‍ നിയമോപദേശം ഇന്ന് ലഭിക്കും : വിജിലന്‍സ് അന്വേഷണത്തിന് സാധ്യത 

ദൽഹിയിൽ കൗമാരക്കാരിയെ ബലാത്സംഗം ചെയ്ത് കുത്തിക്കൊന്നു : മൃതദേഹം ഭാഗികമായി നായ്‌ക്കൾ ഭക്ഷിച്ച നിലയിൽ

ദൽഹി യൂണിവേഴ്‌സിറ്റി തെരഞ്ഞെടുപ്പ് വോട്ടിങ് തുടങ്ങി; ഫലം നാളെ അറിയാം

മിഷിഗണിൽ പരിശീലനത്തിനിടെ എഫ്-16 യുദ്ധവിമാനം തകർന്നുവീണു : പൈലറ്റ് സുരക്ഷിതമായി പുറത്തേക്ക് ചാടി, അന്വേഷണം പുരോഗമിക്കുന്നു

കടുത്ത പ്രതിസന്ധി: പാകിസ്ഥാനിൽ കടകൾ നേരത്തേ അടയ്‌ക്കണം, പെട്രോളിന് റേഷൻ, വിദേശയാത്രകൾക്ക് വിലക്ക്; ഇന്ധനക്ഷാമം രൂക്ഷം

ഷില്ലോങ്ങിൽ സർക്കാർ ഓഫീസുകൾക്കും പോലീസ് സ്റ്റേഷനുകൾക്കും നേരെയുണ്ടായ ബോംബ് ആക്രമണ പരമ്പര : അന്വേഷണം തുടരുന്നു

രാമകഥാ ത്രിദിന കോണ്‍ക്ലേവിന് ഇന്നു തുടക്കം; കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ് ഉദ്ഘാടനം ചെയ്യും

കേന്ദ്ര പ്രതിരോധ മന്ത്രിയുടെ സന്ദർശനം: കൊച്ചിയിൽ ഇന്ന് ഗതാഗത നിയന്ത്രണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.