അയ്യപ്പഭക്തരെ രോമാഞ്ചം കൊള്ളിക്കുന്ന സിനിമയായിരിക്കും ഇതെന്ന ഉറപ്പ് മാളികപ്പുറത്തിലൂടെ അക്ഷരാര്‍ത്ഥത്തില്‍ പാലിക്കാന്‍ കഴിഞ്ഞെന്ന് ഉണ്ണി മുകുന്ദന്‍. “കാരണം അത്രയും മികച്ച വിജയമാണ് സിനിമയ്‌ക്കുണ്ടായത്. ശബരിമല കാണാത്ത അമ്മമാര്‍, പോയി വന്ന അമ്മമാര്‍ എല്ലാം എന്നെ കരഞ്ഞുകൊണ്ടാണ് കെട്ടിപ്പിടിച്ച് ഉമ്മ വെച്ചത്”- വികാരാധീനനായി ഉണ്ണി മുകുന്ദന്‍ പറയുന്നു.
“നിങ്ങള്‍ ഒരു അയ്യപ്പഭക്തനാണെങ്കില്‍ രോമാഞ്ചം വരും. ചിത്രത്തിന്റെ ഷൂട്ടിംഗ് സീക്വന്‍സുകള്‍ കഴിയുമ്പോള്‍ അയ്യപ്പഭക്തനായ എനിക്കും രോമാഞ്ചം ഉണ്ടായി.”- ഒരു സ്വകാര്യ ചാനലിന് അനുവദിച്ച് അഭിമുഖത്തിലാണ് ഉണ്ണി മുകന്ദന്‍ മനസ്സ് തുറന്നത്. മാളികപ്പുറത്തിന്റെ വിജയം അയ്യനാണ് സമര്‍പ്പിക്കുന്നതെന്നും ഉണ്ണി മുകന്ദന്‍ പറഞ്ഞു. സിനിമയുടെ റിലീസിങ്ങ് ഡേറ്റിന് രണ്ട് ദിവസം മുന്‍പ് വരെ വലിയ ടെന്‍ഷന്‍ ആയിരുന്നു. പക്ഷെ പ്രൊഡ്യൂസര്‍മാരും സംവിധായകനും കഥയെഴുത്തുകാരനും പ്രോത്സാഹിപ്പിച്ചുകൊണ്ടേയിരുന്നു. റിവ്യൂകള്‍ ഒന്നോ രണ്ടോ വാക്കുകളിലല്ല, പാരഗ്രാഫുകളായാണ് പുറത്തുവന്നത്. അതില്‍ ഏറെ സന്തോഷം തോന്നുന്നു. – ഉണ്ണി മുകന്ദന്‍ പറഞ്ഞു.
മറ്റാര‍്ക്കും ഇഷ്ടപ്പെട്ടിട്ട് കാര്യമില്ല. പ്രേക്ഷകന് അത് ഇഷ്ടപ്പെടണം. പ്രേക്ഷകന് അത് ഇഷ്ടപ്പെട്ടാലേ അത് നല്ല സിിനിമയാകൂ എന്ന് വിശ്വസിക്കുന്ന വ്യക്തിയാണ് ഞാന്‍. എന്തായാലും പ്രേക്ഷകര്‍ മാളികപ്പുറം സ്വീകരിച്ചു. – ഉണ്ണി മുകുന്ദന്‍ പറഞ്ഞു.
2022 ഉണ്ണി മുകുന്ദനെ സംബന്ധിച്ചിടത്തോളം രോമാഞ്ചം പകരുന്ന വര്‍ഷമായിരുന്നു. മേപ്പടിയാന്‍, ഷെഫീഖിന്റെ സന്തോഷം, മാളികപ്പുറം….തുടര്‍ച്ചയായ ഹിറ്റുകള്‍ പിറന്ന വര്‍ഷം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: