തിരുവനന്തപുരം: കേരള ബിജെപിയില്‍ അഭിപ്രായ വ്യത്യാസമില്ലന്നും ഭാരവാഹികളില്‍ മാറ്റമുണ്ടാകില്ലെന്നുമുള്ള പ്രഭാരി പ്രകാശ് ജവഡേക്കര്‍ എംപിയുടെ പ്രസ്താവനയെ സ്വാഗതം ചെയ്യുന്നുവെന്ന് കോര്‍ കമ്മിറ്റി. കേരള ബിജെപി നേതൃത്വം ബഹുജനാടിത്തറ വിപുലപ്പെടുത്താനുള്ള തീവ്രശ്രമത്തിലാണ്.
നരേന്ദ്രമോദിയുടെ ജനപ്രിയ നയങ്ങളില്‍ വിറളി പൂണ്ട ഇടതു വലത് മുന്നണികള്‍ ബിജെപിയെ അപകീര്‍ത്തിപ്പെടുത്തുന്നതിന് പാര്‍ട്ടിയില്‍ ഭിന്നതയുണ്ട് എന്ന് അപവാദ പ്രചരണം നടത്തുകയാണ്. കഴിഞ്ഞ കുറേ ദിവസങ്ങളായി ഇവര്‍ ബിജെപിക്കെതിരെ ആസൂത്രിതമായ കള്ള പ്രചരണം നടത്തുകയാണ്.
ബിജെപി സംസ്ഥാനത്ത് ഇടത് സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കും അനീതിക്കുമെതിരെ ജനങ്ങളെ സംഘടിപ്പിച്ചു കൊണ്ട് അനേകം ജനകീയ സമരങ്ങള്‍ നടത്തിയിട്ടുണ്ട്. ഇടത് വലത് മുന്നണികള്‍ തങ്ങളുടെ അഴിമതിയും കുംഭകോണവും മൂടിവയ്ക്കുന്നതിനും ഒത്തുകളി മറച്ചുവെക്കുന്നതിനും വേണ്ടിയാണ് ഈ വ്യാജ പ്രചരണം നടത്തുന്നതെന്നും സംസ്ഥാന കോര്‍ കമ്മറ്റി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: