Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Cricket

സൂര്യതാണ്ഡവം: ഇന്ത്യയ്‌ക്ക് ജയം;പരമ്പര

സൂര്യകുമാര്‍ യാദവിന്റെ (112*) സെഞ്ച്വറി മികവില്‍ ശ്രീലങ്കയ്‌ക്ക് എതിരായ മൂന്നാമത്തെയും അവസാനത്തെയുമായ ട്വന്റി ട്വന്റി മത്സരത്തില്‍ 91 റണ്‍സിന് ജയിച്ച ഇന്ത്യ 2-1ന് പരമ്പരയും സ്വന്തമാക്കി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 8, 2023, 04:42 am IST
inCricket

രാജ്‌കോട്ട് : സൂര്യകുമാര്‍ യാദവിന്റെ (112*) സെഞ്ച്വറി മികവില്‍ ശ്രീലങ്കയ്‌ക്ക് എതിരായ മൂന്നാമത്തെയും അവസാനത്തെയുമായ ട്വന്റി ട്വന്റി മത്സരത്തില്‍ 91 റണ്‍സിന് ജയിച്ച ഇന്ത്യ 2-1ന് പരമ്പരയും സ്വന്തമാക്കി. മത്സരത്തില്‍ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറില്‍ അഞ്ചുവിക്കറ്റ് നഷ്ടത്തില്‍് 228 റണ്‍സ് നേടി്. ലങ്കയുടെ മറുപടി 16.4 ഓവറില്‍ 137ല്‍ ഒതുങ്ങി. 

51 പന്തുകളില്‍ ഏഴുഫോറും ഒന്‍പത് സിക്‌സുകളുമടക്കം പുറത്താവാതെ 112 റണ്‍സടിച്ച്  സൂര്യകുമാറിന്റെ ബാറ്റിംഗ് മികവാണ് ഇന്ത്യയ്‌ക്ക് വമ്പന്‍ സ്‌കോര്‍ സമ്മാനിച്ചത്.ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍ 36 പന്തുകളില്‍ 46 റണ്‍സും രാഹുല്‍ ത്രിപാതി 16പന്തുകളില്‍ 35 റണ്‍സും നേടി. അക്ഷര്‍ പട്ടേല്‍ ഒന്‍പത് പന്തുകളില്‍ 21 റണ്‍സുമായി പുറത്താവാതെ നിന്നു. മൂന്ന് വിക്കറ്റ് നേടിയ അര്‍ഷ്ദീപ് സിംഗും രണ്ടുവിക്കറ്റുവീതം വീഴ്‌ത്തിയ ഹാര്‍ദിക് പാണ്ഡ്യയും ഉമ്രാന്‍ മാലിക്കും ചഹലും ചേര്‍ന്നാണ് ലങ്കയെ എറിഞ്ഞിട്ടത്. കുശാല്‍ മെന്‍ഡിസ്(23),ഷനക (23),ധനഞ്ജയ (22) എന്നിവര്‍ക്ക് മാത്രമാണ് ലങ്കന്‍ നിരയില്‍ പിടിച്ചുനില്‍ക്കാനായത്.

മോശം തുടക്കമാണ് ഇന്ത്യക്ക് ലഭിച്ചത്. ആദ്യ ഓവറില്‍ തന്നെ ഇഷാന്‍ കിഷന്‍ (1) മടങ്ങി.  രാഹുല്‍ ത്രിപാഠി ഇന്ത്യയെ മത്സരത്തിലേക്ക് തിരികെയെത്തിച്ചു. വെറും 16 പന്തുകള്‍ നേരിട്ട് 5 ബൗണ്ടറിയും രണ്ട് സിക്‌സറുകളും സഹിതം 35 റണ്‍സ് നേടിയ ത്രിപാഠി പവര്‍പ്ലേടെ അവസാന ഓവറില്‍ പുറത്താവുമ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ 52. മൂന്നാം വിക്കറ്റാണ് കളി മാറ്റിയത്. ടി20യുടെ വേഗതയ്‌ക്കൊപ്പം നില്‍ക്കാത്ത കളിക്കാരനെന്ന ആക്ഷേപമുള്ള ശുഭ്മന്‍ ഗില്‍ അപ്രകാരം തന്നെ ബാറ്റിംഗ് തുടര്‍ന്നപ്പോള്‍ തന്റെ പതിവുശൈലിയില്‍ കത്തിക്കയറിയ സൂര്യകുമാര്‍ യാദവാണ് ഇന്ത്യന്‍ ഇന്നിംഗ്‌സിനെ മുന്നോട്ടുനയിച്ചത്. സാവധാനം ശുഭ്മന്‍ ഗില്ലും ബൗണ്ടറികള്‍ കണ്ടെത്തി. 26 പന്തുകളില്‍ സൂര്യ ഫിഫ്റ്റി തികച്ചു. 111 റണ്‍സ് നീണ്ട മൂന്നാം കൂട്ടുകെട്ടിനൊടുവില്‍ മടങ്ങുമ്പോള്‍ ഗില്‍ തന്റെ ആദ്യ ടി20 ഫിഫ്റ്റിക്ക് 4 റണ്‍സ് മാത്രം അകലെയായിരുന്നു. ഹാര്‍ദിക് പാണ്ഡ്യയും ദീപക് ഹൂഡയും 4 റണ്‍സ് വീതമെടുത്ത് മടങ്ങി. ഏഴാം നമ്പറില്‍ അക്‌സര്‍ പട്ടേല്‍ എത്തിയതോടെ ഇന്ത്യ വീണ്ടും ഉണര്‍ന്നു. 45 പന്തുകളില്‍ സൂര്യ ഫിഫ്റ്റി തികച്ചു. കളി അവസാനിക്കുമ്പോള്‍ 51 പന്തുകള്‍ നേരിട്ട് 7 ബൗണ്ടറിയും 9 സിക്‌സറും സഹിതം 112 റണ്‍സ് നേടിയ സൂര്യയും 9 പന്തുകളില്‍ 4 ബൗണ്ടറി സഹിതം 21 റണ്‍സ് നേടിയ അക്‌സര്‍ പട്ടേലും പുറത്താവാതെ നിന്നു.

കൂറ്റന്‍ വിജലയക്ഷ്യവുമായി ശ്രീലങ്കയ്‌ക്ക് മികച്ച തുടക്കമാണ് ലഭിച്ചത്. കുശാല്‍ മെന്‍ഡിസ് ആക്രമിച്ച് ബാറ്റ് ചെയ്തപ്പോള്‍ ആദ്യ വിക്കറ്റില്‍ തന്നെ 44 റണ്‍സിന്റെ കൂട്ടുകെട്ട് പിറന്നു. അഞ്ചാം ഓവറില്‍ കുശാല്‍ മെന്‍ഡിസിനെ (23) പുറത്താക്കിയ അക്‌സര്‍ പട്ടേല്‍ ഇന്ത്യക്ക് ആദ്യ ബ്രേക്ക് ത്രൂ സമ്മാനിച്ചു. തൊട്ടടുത്ത ഓവറില്‍ അര്‍ഷ്ദീപ് സിംഗ് പാത്തും നിസങ്കയെയും (15) പുറത്താക്കി. അവിഷ്‌ക ഫെര്‍ണാണ്ടോയെ (1) ഹാര്‍ദിക് പാണ്ഡ്യ വീഴ്‌ത്തിയപ്പോള്‍ ശ്രീലങ്ക 3 വിക്കറ്റ് നഷ്ടത്തില്‍ 51 റണ്‍സ് എന്ന നിലയിലേക്ക് തകര്‍ന്നു.

നാലാം വിക്കറ്റില്‍ ധനഞ്ജയ ഡിസില്‍വയും ചരിത് അസലങ്കയും ചേര്‍ന്ന 33 റണ്‍സ് കൂട്ടുകെട്ടാണ് ശ്രീലങ്കയെ നാണക്കേടില്‍ നിന്ന് രക്ഷിച്ചത്. എന്നാല്‍, അസലങ്കയെയും (19) ഡിസില്‍വയെയും (22) വീഴ്‌ത്തിയ ചഹാല്‍ ശ്രീലങ്കയെ വീണ്ടും തകര്‍ച്ചയിലേക്ക് തള്ളിവിട്ടു. വനിന്ദു ഹസരങ്കയെയും (9) മഹീഷ് തീക്ഷണയെയും (0) മടക്കി അയച്ച ഉമ്രാന്‍ ഖാന്‍ ശ്രീലങ്കയുടെ വാലറ്റത്തെ ചുരുട്ടിക്കൂട്ടി. ഇതിനിടെ ചമിക കരുണരത്‌നെയെ ഹാര്‍ദിക് മടക്കി അയച്ചു. ശ്രീലങ്കയുടെ അവസാന പ്രതീക്ഷയായ ദസുന്‍ ശാനകയെ (23) മടക്കി ഇന്ത്യയുടെ കൂറ്റന്‍ വിജയം ഉറപ്പിച്ച അര്‍ഷ്ദീപ് അവസാന വിക്കറ്റായ ദില്‍ഷന്‍ മധുഷനകയെയും (1) മടക്കി അയച്ചു. ലങ്കയുടെ മറുപടി 16.4 ഓവറില്‍ 137ല്‍ ഒതുങ്ങി.

Tags: cricket
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന ട്വന്റി20 പരമ്പര: സഞ്ജു സാംസണ്‍ ടീമില്‍, കാര്യവട്ടത്ത് കളി 27ന്

New Release

പുതിയ തമിഴ് ചിത്രവുമായി ഷെയ്ൻ നിഗം; ക്രിക്കറ്റ് പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഷെയ്ൻ28 , നിർമ്മാണം മാസ്സ് സ്റ്റുഡിയോസ്

Cricket

വനിതാ ഏഷ്യാകപ്പ് ഇന്ത്യയ്‌ക്ക്; ശ്രീലങ്കയെ തകർത്തത് 72 റൺസിന്; ഇന്ത്യയുടെ എട്ടാം കിരീടം, ഈ ജയം ഇന്ത്യയുടെ വിധിയെന്ന് അമിത് ഷാ

Cricket

ശ്രീശാന്ത് പഠിപ്പിച്ചു; എന്താ മോനെ ദിനേശാ… ‘ലാല്‍’ ആക്ഷനുമായി ഗെയ്ല്‍

Cricket

വരുൺ തുടങ്ങി, അഖിൽ തീർത്തു; സീസണിലെ ഏറ്റവും ഉയർന്ന സ്കോറുമായി കാലിക്കറ്റ്

പുതിയ വാര്‍ത്തകള്‍

സ്കൂളിന്റെ നിലവാരം മെച്ചപ്പെടുത്താന്‍ യുപിയിലെ സ്കൂളിലേക്ക് പോയ സൗരവ് ദാസിന് തിരിച്ചോടേണ്ടി വന്നു

ശബരിമല പ്രതിസന്ധിക്ക് സർക്കാരും ബോർഡും ഉത്തരവാദികൾ – കുമ്മനം രാജശേഖരൻ

പാകിസ്ഥാന് ഇനി കേരളവും ആക്രമിക്കാനാവും; 3000 കിലോമീറ്റര്‍ വരെ ദൂരേയ്‌ക്ക് വിടാന്‍ കഴിയുന്ന ഡ്രോണുകള്‍ നിര്‍മ്മിക്കുന്നു; ഇതിനെ ഇന്ത്യ ഭയക്കണോ?

യോഗി ആദിത്യനാഥ് (ഇടത്ത്) അനുപം മിശ്ര (വലത്ത്)

യുപിയില്‍ യോഗി ആദിത്യനാഥ് തന്നെ ജയിക്കുമെന്ന് സാമൂഹ്യനിരീക്ഷകന്‍ അനുപം മിശ്ര, കാരണം യുപിയിലെ ക്രമസമാധാനം

കൊച്ചിയില്‍ യുവതിയെ ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി, പ്രതി പിടിയില്‍

‘പരാജയപ്പെട്ട’ ക്യൂബയെ വീഴ്‌ത്തുമെന്ന് ട്രംപ് അന്താരാഷ്‌ട്ര വേദിയിൽ

ഭാരതത്തില്‍ നിന്ന് മയക്കുമരുന്ന് വ്യാപാരം 2029-ഓടെ പൂര്‍ണമായും തുടച്ചുനീക്കും: അമിത് ഷാ, മയക്കുമരുന്ന് മാഫിയയ്‌ക്കെതിരെ ശക്തമായ നടപടിക്ക് സമയമായി

ഒബിസി സര്‍ട്ടിഫിക്കറ്റ് അസാധുവാക്കിയ നടപടിക്കെതിരെ മുംബായ് മുന്‍ മേയര്‍ സുപ്രീം കോടതിയില്‍

‘സർക്കാർ അനുവദിച്ച ഇന്നോവ കാർ IUML മന്ത്രി കെ.എം. ഷാജിക്ക് പോരാ, കോടികളുടെ റേഞ്ച് റോവറിൽ സഞ്ചരിക്കാനാണ് ഷാജിക്ക് താൽപ്പര്യം’

അട്ടപ്പാടിയില്‍ ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റ സ്ത്രീ മരിച്ചു 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.