വിജിത്ത് വി.
കോഴിക്കോട്: കോഴിക്കോട് അച്യുതന് ഗേള്‍സ് ‘മുപ്പിലശ്ശേരി’ യക്ഷഗാനവേദിയില് ചൗക്കി പൂജ തടഞ്ഞതിനെ തുടര്‍ന്ന് സംഘര്‍ഷം. സംഘാടക സമിതി ഭാരവാഹികളെത്തി ബലമായി വിളക്ക് അടിച്ച് കെടുത്തുകയായിരുന്നു. മേക്കപ്പ് ഇടുന്നതിന് മുമ്പ് കലാകാരന്മാരെല്ലാം ഗണപതിയുടെ അനുവാദം വാങ്ങുന്ന ചടങ്ങാണ് ചൗക്കി പൂജ. ഇത് നടക്കുമ്പോള്‍ ഡ്രസ്സിങ്ങ് റൂമിലേക്ക് അതിക്രമിച്ച് വന്ന സംഘാടക സമിതി അംഗങ്ങള്‍ ഗണപതിക്ക് മുന്നില്‍ കൊളുത്തിയ വിളക്ക് അടിച്ച് കെടുത്തുകയായിരുന്നു.
കോഴിക്കോട്, വയനാട്, കാസര്‍കോട്, യക്ഷഗാന ടീമുകളുടെ പൂജയാണ് നടന്ന് കൊണ്ടിരുന്നത്. വാദ്യോപകരണങ്ങള്‍ ഉപയോഗിച്ചു എന്നാണ് സംഘാടക സമിതി ആരോപിച്ചത്. എന്നാല്‍ ആ സമയം സ്റ്റേജില്‍ പരിപാടി ഇല്ലായിരുന്നു. ഇടവേള സമയത്താണ് വളരെ കുറഞ്ഞ സമയം മാത്രമുള്ള ഈ പൂജ നടത്തുക. 22 വര്‍ഷത്തെ കലാജീവിതത്തിനിടയില്‍ ഇങ്ങനെയൊരു അനുഭവം ആദ്യമാണെന്ന് ഗുരു മാധവന് പറഞ്ഞു. സംഘാടക സമിതി പരസ്യമായി മാപ്പ് പറയാതെ സ്റ്റേജില്‍ കയറില്ലെന്ന് പറഞ്ഞ് അവര്‍ പ്രതിഷേധിച്ചു. ‘ഞങ്ങള്‍ അവരെ വെറുതെ വിട്ടു എന്നാല്‍ ദൈവം വിടില്ല’ ഒരു ഗുരുവിന്റെ വാക്കാണിത്, അദ്ദേഹം പറഞ്ഞു,
പരാതിപ്പെട്ടപ്പോള്‍ പോലീസെത്തി. ഇവര്‍ മാധ്യമങ്ങളെ തടഞ്ഞു. ചിത്രീകരിക്കാന്‍ അനുവദിച്ചില്ല. രണ്ട് പോലീസുകാര്‍ സ്ഥലത്ത് കാവല്‍ നില്‍ക്കുകയും ചെയ്തു. ഒടുവില്‍ പോലീസ് കലാകാരന്മാരെ അനുനയിപ്പിച്ച ശേഷമാണ് അവര്‍ സ്റ്റേജില്‍ കയറിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: