ലഖ്നൗ :കൂട്ടത്തോടെ ഹിന്ദു സമുദായത്തില്‍ നിന്നുള്ളവരെ ക്രിസ്ത്യന്‍ സമുദായത്തിലേക്ക് പരിവര്‍ത്തനം ചെയ്യാനുള്ള പരിപാടി ബജ്രംഗ് ദളിന്റെ ഇടപെടലിന്റെ ഭാഗമായി പൊലീസ് തടഞ്ഞു. ബെഹ്റ ഗ്രാമത്തിലായിരുന്നു കൂട്ടത്തോടെ മതം മാറ്റാനുള്ള ഈ പരിപാടി.
ഹസ്രത്ത്പൂര്‍ പൊലീസ് സ്റ്റേഷന് കീഴിലുള്ള ബെഹ്റ ഗ്രാമത്തില്‍ മതപരിവര്‍ത്തന പരിപാടി സംഘടിപ്പിക്കാന്‍ പൊലീസില്‍ നിന്നും മുന്‍കൂട്ടി അനുമതി വാങ്ങിയിരുന്നില്ലെന്ന് പൊലീസ് പറഞ്ഞു. ഏകദേശം രണ്ട് ഡസന്‍ ഹിന്ദുക്കളെയാണ് ക്രിസ്ത്യന്‍ മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യാന്‍ സംഘാടകര്‍ പദ്ധതിയിട്ടിരുന്നത്. എന്നാല്‍ ബജ്രംഗ് ദളിന്റെ നിര്‍ദേശപ്രകാരം പൊലീസ് ഇടപെട്ട് മതപരിവര്‍ത്തനം തടയുകയായിരുന്നു.
“വിവരം കിട്ടിയതിനെ തുടര്‍ന്ന് ഹിന്ദുഭജനുകള് പാടുന്ന മതപരിവര്‍ത്തനത്തിന് ഒരുക്കിയ പന്തലില്‍ പൊലീസ് എത്തി. വന്നവരോടൊക്കെ പിരിഞ്ഞുപോകാനും പൊലീസ് ആവശ്യപ്പെട്ടു.”- ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് കരംവീര്‍ സിങ്ങ് പറഞ്ഞു.
ഈ ഗ്രാമത്തില്‍ ഒരൊറ്റ ക്രിസ്ത്യന്‍ കുടുംബവും ഇല്ലാതിരിക്കെ എങ്ങിനെയാണ് ഇത്രയും വലിയ പരിപാടി സംഘടിപ്പിച്ചതെന്ന് അതിശയം തോന്നുന്നുവെന്ന് ബജ്രംഗ് ദള്‍ ജില്ലാ പ്രസിഡന്റ് പങ്കജ് ഗുപ്ത പറഞ്ഞു. ഇവിടെ ഒരു കുടുംബം ക്രിസ്ത്യന്‍ മതത്തിലേക്ക് പരിവര്‍ത്തനം ചെയ്തതായി വിവരം ലഭിച്ചുവെന്നും അത് ശരിയാണെന്നും പങ്കജ് ഗുപ്ത പറഞ്ഞു. വൈകാതെ മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ കാണുമെന്നും സംഘാടകര്‍ക്കെതിരെ നടപടിയെടുക്കുമെന്നും പങ്കജ് ഗുപ്ത പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: