തിരുവനന്തപുരം:കഴിഞ്ഞ വര്‍ഷത്തേതിനെ അപേക്ഷിച്ച് ഇക്കുറി ക്രിസ്മസ് സീസണില്‍ മദ്യവില്പന അല്പം കുറഞ്ഞെങ്കിലും കേരളത്തിന് സാമ്പത്തിക രക്ഷയായി മദ്യത്തില്‍ നിന്നും പിരിഞ്ഞ് കിട്ടിയത് 229.80 കോടി രൂപ.
ഏറ്റവും കൂടുതല്‍ മദ്യം വിറ്റത് കൊല്ലം ആശ്രാമം ഔട്ട്ലെറ്റിലാണ്. രണ്ടാം സ്ഥാനം തിരുവനന്തപുരം പവര്‍ഹൗസ് ഔട്ട്ലെറ്റിലാണ്. മൂന്നാം സ്ഥാനം ഇരിങ്ങാലക്കുട ഔട്ട്ലെറ്റ് നേടി.
ഏറ്റവും കൂടുതല്‍ വിറ്റഴിഞ്ഞത് റം ആണ്. രണ്ടാം സ്ഥാനം വിസ്കി നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: