Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Editorial

ഈ താലിബാന്‍ വിലക്ക് ലോകത്തിന് അപമാനം

വിദ്യാര്‍ത്ഥിനികളെയും സ്ത്രീകളെയും പലതരത്തില്‍ അപമാനിക്കുകയും, അവര്‍ക്ക് സ്വാതന്ത്ര്യം നിഷേധിക്കുകയും ചെയ്യുന്ന മുസ്ലിംലീഗിനെയും സമസ്തയെയും പോലുള്ള സംഘടനകളുടെ നിശ്ശബ്ദത കേരളത്തിലെ പൊതുസമൂഹം തിരിച്ചറിയേണ്ടതുണ്ട്. തങ്ങള്‍ക്ക് പരമാധികാരം ലഭിച്ച അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ചെയ്യുന്നതാണ് ഇവരും ആഗ്രഹിക്കുന്നതെന്ന സത്യം കാണാതെ പോയാല്‍ അത് കേരളീയ സമൂഹത്തിലും ഇരുട്ടുനിറയ്‌ക്കും

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Dec 24, 2022, 05:00 am IST
inEditorial

അഫ്ഗാനിസ്ഥാനിലെ താലിബാന്‍ ഭരണകൂടം വീണ്ടും തനിനിറം കാണിച്ചിരിക്കുന്നു. ഇസ്ലാമിക വിരുദ്ധമെന്ന് പ്രഖ്യാപിച്ച് അഫ്ഗാനിലെ വനിതകള്‍ക്ക് സര്‍വകലാശാലകളില്‍ പ്രവേശനം വിലക്കിയിരിക്കുകയാണ്. വസ്ത്രധാരണം സംബന്ധിച്ച സര്‍ക്കാരിന്റെ നിര്‍ദേശം അനുസരിക്കാത്തതിനെ തുടര്‍ന്നാണിത്. ഹിജാബും മറ്റും ശരിയായി ധരിക്കാതെ വിവാഹത്തിനു പോകുന്നവരെപ്പോലെയാണ് വനിതകള്‍ സര്‍വകലാശാലകളിലേക്ക് വരുന്നതെന്നാണ് താലിബാന്‍ സര്‍ക്കാരിന്റെ ഉന്നത വിദ്യാഭ്യാസ മന്ത്രി പറഞ്ഞത്. താലിബാന്‍ അധികാരത്തില്‍ വന്നിട്ട് പതിനാല് മാസമായെന്നും, വിദ്യാഭ്യാസം സംബന്ധിച്ച ഇസ്ലാമിക ഭരണകൂടത്തിന്റെ നിര്‍ദേശം ഇതുവരെ അഫ്ഗാന്‍ വനിതകള്‍ അനുസരിക്കുന്നില്ലെന്നും ഈ മന്ത്രി പരാതിപ്പെടുന്നു. എഞ്ചിനീയറിങ്ങും കൃഷിയും പോലുള്ള ശാസ്ത്ര വിഷയങ്ങള്‍ പഠിക്കുന്നത് വിദ്യാര്‍ത്ഥിനികളുടെ അന്തസ്സിനും അഫ്ഗാനിസ്ഥാന്റെ സംസ്‌കാരത്തിനും യോജിച്ചതല്ലെന്നു കൂടി ഈ മന്ത്രി പ്രഖ്യാപിച്ചിരിക്കുന്നു. അഫ്ഗാനിലെ വനിതകള്‍ ഒറ്റയ്‌ക്ക് പുറത്തിറങ്ങരുതെന്നും, ആണ്‍തുണ വേണമെന്നുമാണ് താലിബാന്‍ ശാസന. ഇത് വനിതകള്‍ അനുസരിക്കാത്തതും താലിബാനെ ചൊടിപ്പിക്കുന്നു. വനിതാ വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശന പരീക്ഷയെഴുതാന്‍ മൂന്നുമാസം മുന്‍പ് അനുവാദം നല്‍കിയിരുന്നു. അവര്‍ അധ്യാപകരും ഡോക്ടര്‍മാരുമൊക്കെയാവാന്‍ ആഗ്രഹിച്ചിരിക്കുമ്പോഴാണ് സര്‍വകലാശാല വിദ്യാഭ്യാസം തന്നെ വിലക്കിക്കൊണ്ട് പുതിയ മതശാസന വന്നിരിക്കുന്നത്.  

അങ്ങേയറ്റം അപരിഷ്‌കൃതവും സ്ത്രീവിരുദ്ധവുമായ താലിബാന്‍ വാഴ്ചയുടെ പുതിയ വിലക്കിനെതിരെ വലിയ പ്രതിഷേധമാണ് അഫ്ഗാന്‍  വനിതകളില്‍ നിന്ന് ഉയര്‍ന്നിരിക്കുന്നത്. ഇറാനിലെ വനിതകള്‍ നടത്തുന്ന ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തിന്റെ മാതൃകയില്‍ അഫ്ഗാന്‍ വനിതകള്‍ കൂട്ടത്തോടെ തെരുവിലിറങ്ങിയിരിക്കുകയാണ്. അവകാശങ്ങള്‍ എല്ലാവര്‍ക്കുമുള്ളതാണ്, അല്ലെങ്കില്‍ ആര്‍ക്കും വേണ്ട എന്ന മുദ്രാവാക്യം അഫ്ഗാന്‍ വീഥികളില്‍ അലയടിക്കുന്നു. പ്രതിഷേധിച്ച വനിതകളെ പോലീസ് കൂട്ടത്തോടെ പിടിച്ചുകൊണ്ടുപോവുകയും ചെയ്തു. കാബൂള്‍ സര്‍വകലാശാലയിലേക്ക് നടത്താനിരുന്ന വനിതകളുടെ പ്രതിഷേധ മാര്‍ച്ച് വന്‍ സുരക്ഷാ സന്നാഹമൊരുക്കി തടയാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് മറ്റൊരിടത്തേക്ക് മാറ്റുകയായിരുന്നു. കാണ്ഡഹാറിലെ സര്‍വകലാശാലയില്‍ ആണ്‍പെണ്‍ വ്യത്യാസമില്ലാതെ വിദ്യാര്‍ത്ഥികള്‍ ഭരണകൂടത്തിനെതിരെ മുദ്രാവാക്യം മുഴക്കിയത് പ്രതിഷേധത്തിന്റെ വ്യാപ്തിക്ക് തെൡവാണ്. വിദ്യാര്‍ത്ഥിനികളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ആണ്‍കുട്ടികള്‍ പരീക്ഷാഹാളില്‍നിന്ന് ഇറങ്ങിപ്പോവുകവരെ ചെയ്തിരിക്കുന്നു. താലിബാന്‍ ഭരണകൂടത്തിന്റെ സ്ത്രീവിരുദ്ധ നടപടിയെ ഇന്ത്യയുള്‍പ്പെടെ ലോകരാജ്യങ്ങള്‍ ശക്തമായി അപലപിച്ചിരിക്കുകയാണ്. സ്ത്രീകള്‍ക്ക് വിദ്യാഭ്യാസം നിഷേധിച്ചത് അവരുടെ അവകാശത്തിന്റെ മാത്രമല്ല, ആ രാജ്യത്തിന്റെ ഭാവിയുടെ തന്നെ നിഷേധമാണെന്ന ഐക്യരാഷ്‌ട്ര സെക്രട്ടറി ജനറലിന്റെ പ്രസ്താവന ലോകത്തിന്റെ പൊതുവികാരമാണ് പ്രതിഫലിപ്പിക്കുന്നത്.

ഹിജാബ് വിരുദ്ധ പ്രക്ഷോഭം അലയടിക്കുന്ന ഇറാനില്‍ ഭരണകൂടം വനിതകളെ അടിച്ചമര്‍ത്തുകയും കൊലപ്പെടുത്തുകയും ചെയ്യുന്നതിനെക്കുറിച്ച് പരിശോധിക്കാന്‍ യുഎന്‍ വസ്തുതാന്വേഷണ സംഘം ആ രാജ്യത്തേക്ക് പോകാന്‍ തീരുമാനിച്ചിരിക്കെയാണ് സമാനമായ അന്തരീക്ഷം അഫ്ഗാനിലും സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. സ്ത്രീകളെ അടിച്ചമര്‍ത്താന്‍ അഫ്ഗാന്‍ ഭരണകൂടം അതിന്റെ ശക്തി മുഴുവന്‍ ഉപയോഗിക്കുകയാണെന്നും, സ്ത്രീകള്‍ക്ക് ശ്വസിക്കാന്‍ അനുമതിയില്ലെന്നായിരിക്കും അടുത്ത പ്രഖ്യാപനമെന്നും പ്രതിഷേധക്കാര്‍ പറയുന്നതില്‍നിന്ന് എത്ര ഭീകരമാണ് അവസ്ഥയെന്ന് ലോകത്തിന് മനസ്സിലാക്കാനാവും. എന്നാല്‍ അഫ്ഗാനില്‍ ഇങ്ങനെയൊന്നും സംഭവിക്കുന്നില്ലെന്നും, സ്ഥിഗതികള്‍ സാധാരണ നിലയിലാണെന്നും കരുതുകയാണ് ഇന്ത്യയിലെ ലെഫ്റ്റ് ലിബറലുകളും ഇസ്ലാമികവാദികളും. ഭീകരാക്രമണത്തിലൂടെ ജനാധിപത്യ സര്‍ക്കാരിനെ അട്ടിമറിച്ച് അഫ്ഗാനില്‍ താലിബാന്‍ അധികാരം പിടിച്ചതിനെ വിസ്മയമായി കണ്ടവരാണ് കേരളത്തിലെ ഇസ്ലാമിക മതമൗലികവാദികള്‍. അവര്‍ക്കും മിണ്ടാട്ടമില്ല. വിദ്യാര്‍ത്ഥിനികളെയും സ്ത്രീകളെയും പലതരത്തില്‍  അപമാനിക്കുകയും, അവര്‍ക്ക് സ്വാതന്ത്ര്യം നിഷേധിക്കുകയും ചെയ്യുന്ന മുസ്ലിംലീഗിനെയും സമസ്തയെയും പോലുള്ള സംഘടനകളുടെ നിശ്ശബ്ദത കേരളത്തിലെ പൊതുസമൂഹം തിരിച്ചറിയേണ്ടതുണ്ട്. തങ്ങള്‍ക്ക് പരമാധികാരം ലഭിച്ച അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ചെയ്യുന്നതാണ് ഇവരും ആഗ്രഹിക്കുന്നതെന്ന സത്യം കാണാതെ പോയാല്‍ അത് കേരളീയ സമൂഹത്തിലും ഇരുട്ടുനിറയ്‌ക്കും. ഇതിനെതിരെ ജാഗ്രത പാലിക്കുകയും മതമൗലികവാദികളെ ഒറ്റപ്പെടുത്തുകയും വേണം.

Tags: womeneducationതാലിബാന്‍അഫ്ഗാനിസ്ഥാന്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്ത്രീകളെ കുഴിച്ച് മുടണമെന്ന് പറയുന്നവരല്ല ഇസ്ലാം : വിശദീകരണവുമായി കാന്തപുരം

Kerala

അയ്യങ്കാളി പുരസ്‌കാരം ജോബി ബാലകൃഷ്ണന്; അംഗീകാരം ആദിവാസി സമൂഹത്തിന്റെ വിദ്യാഭ്യാസ പുരോഗതിക്ക് നൽകുന്ന സംഭാവന പരിഗണിച്ച്

Kerala

കേരളത്തെ ശിലായുഗത്തിലേക്ക് പിന്നോട്ടടിക്കാന്‍ അനുവദിക്കില്ല; സ്ത്രീകളുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ക്കെതിരായ നീക്കത്തെ ചെറുക്കും: രാജീവ് ചന്ദ്രശേഖര്‍

Kerala

സ്ത്രീകളെ കുറിച്ച് വിവാദ പരാമര്‍ശം: കാന്തപുരത്തിന് പിന്തുണയുമായി ജിഫ്രി മുത്തുകോയ തങ്ങള്‍

Kerala

ആഘോഷങ്ങൾ മതപരമായ അതിർവരമ്പുകൾക്കുള്ളിൽ ആയിരിക്കണം; കാന്തപുരത്തെ അനുകൂലിച്ച് റഹ്മത്തുള്ള സഖാഫി എളമരം

പുതിയ വാര്‍ത്തകള്‍

എഐബിഇ യോഗ്യത നേടാത്ത അഭിഭാഷകരുടെ പേരുകള്‍ എട്ട് ആഴ്ചയ്‌ക്കുള്ളില്‍ പ്രസിദ്ധീകരിക്കണമെന്ന് ഹൈക്കോടതി

വാല്‍പ്പാറയില്‍ വീടിന്റെ വാതില്‍പ്പടിയില്‍ കളിച്ചുകൊണ്ടിരുന്ന 5 വയസുകാരനെ പുലി ആക്രമിച്ചു

പേരും പൂക്കളും പുല്ലും: തീരുമാനം വൈകിപ്പിക്കരുതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീം കോടതി

2024 ലെ മഹാരാഷ്‌ട്ര, ഹരിയാന തെരഞ്ഞെടുപ്പുകളിൽ ബിജെപി ജയിക്കാൻ കാരണം ഗ്യാനേഷ് കുമാറെന്ന് അഭിജിത് ദീപ്കെ ; ഗ്യാനേഷ് ചുമതലയേറ്റത് 2025 ൽ , നുണ പൊളിഞ്ഞു

ഏഷ്യന്‍ ഗെയിംസ് പതിനായിരം മീറ്റര്‍ ഓട്ടത്തില്‍ സീമയ്‌ക്ക് വെങ്കലം

പരീക്ഷ ക്രമക്കേട് അന്വേഷണത്തില്‍ പിഎസ്സിയുടെ നിസ്‌സഹകരണം: എസ്‌ഐടിക്ക് ഇനി ആശ്രയം ഹൈക്കോടതി

യുവതിയെ ആസിഡ് ഒഴിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ സഹപാഠിക്ക് 10 വര്‍ഷം കഠിന തടവ്

തിരുവനന്തപുരം മൃഗശാല മാറ്റം ആവര്‍ത്തിച്ച് മുഖ്യമന്ത്രി വി ഡി സതീശന്‍

നഴ്സിംഗ് വിദ്യാര്‍ത്ഥിനി ലൈംഗികാതിക്രമത്തിനിടെ ശ്വാസംമുട്ടി മരിച്ചതെന്ന് സൂചന

രാഹുൽ ജി , ഇന്ദിര ഭരിച്ചത് സ്വന്തം കുടുംബത്തിനായാണ് ; പക്ഷെ മോദിജി ഭരിക്കുന്നത് ഭാരതമെന്ന കുടുംബത്തിനായാണ് : യുവരാജ് ഗോകുൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.