Friday, August 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

തിരിച്ചറിയാന്‍ വൈകിയ സാഹിതീയ വ്യക്തിത്വം

ഉള്ളൂര്‍ എന്ന് കേട്ടാല്‍ 'ഉജ്ജ്വല ശബ്ദാഢ്യന്‍ മഹാകവി' എന്ന് മനസ്സിലാക്കും. എന്നാല്‍ അന്നദ്ദേഹം അറിയപ്പെട്ടിരുന്നത് ദിവാന്‍ പേഷ്‌കാര്‍ എന്ന നിലയിലാണ്. മില്‍ട്ടണ്‍ എന്നാല്‍ എല്ലാവര്‍ക്കും അറിയാം. ഇംഗ്ലീഷിലെ മഹാകവി. പാരഡൈസ് ലോസ്റ്റും പാരഡൈസ് റീഗെയ്ന്റും എഴുതിയ അതുല്യ പ്രതിഭ. എന്നാല്‍ അന്ന് അദ്ദേഹത്തിന്റെ പ്രസക്തി കോമണ്‍ വെല്‍ത്ത് കൗണ്‍സിലില്‍ സെക്രട്ടറി എന്നനിലയിലായിരുന്നു.

സി. വി. ആനന്ദബോസ്byസി. വി. ആനന്ദബോസ്
Dec 19, 2022, 06:44 pm IST
inVaradyam

പല കാര്യങ്ങളും നാം തിരിച്ചറിയുന്നത് വൈകിയാണ്. ചിലതിനെക്കുറിച്ച് അറിവുണ്ടെങ്കിലും, തിരിച്ചറിവ് ഉണ്ടാവണം എന്നില്ല. പി.എസ്.ശ്രീധരന്‍ പിള്ള എന്ന പ്രഗത്ഭനായ അഭിഭാഷകനെ കേരളം പെട്ടെന്ന് തിരിച്ചറിഞ്ഞു. ശ്രീധരന്‍ പിള്ളയെന്ന മിതത്ത്വം പാലിക്കുന്ന രാഷ്‌ട്രീയ നേതാവിനെയും തിരിച്ചറിഞ്ഞു. ഇതേ ശ്രീധരന്‍ പിള്ള ഒന്നും രണ്ടുമല്ല, 182 പുസ്തകങ്ങള്‍ രചിച്ചു എന്നെല്ലാവരും അറിഞ്ഞു. എന്തുകൊണ്ടോ അദ്ദേഹത്തിലെ സാഹിത്യകാരനെ തിരിച്ചറിയാന്‍ അല്‍പ്പം വൈകി.

അത് അങ്ങനെയാണ്. ഉള്ളൂര്‍ എന്ന് കേട്ടാല്‍ ‘ഉജ്ജ്വല ശബ്ദാഢ്യന്‍ മഹാകവി’ എന്ന് മനസ്സിലാക്കും. എന്നാല്‍ അന്നദ്ദേഹം അറിയപ്പെട്ടിരുന്നത് ദിവാന്‍ പേഷ്‌കാര്‍ എന്ന നിലയിലാണ്. മില്‍ട്ടണ്‍ എന്നാല്‍ എല്ലാവര്‍ക്കും അറിയാം. ഇംഗ്ലീഷിലെ മഹാകവി. പാരഡൈസ് ലോസ്റ്റും പാരഡൈസ് റീഗെയ്ന്റും എഴുതിയ അതുല്യ പ്രതിഭ. എന്നാല്‍ അന്ന് അദ്ദേഹത്തിന്റെ പ്രസക്തി കോമണ്‍ വെല്‍ത്ത് കൗണ്‍സിലില്‍ സെക്രട്ടറി എന്നനിലയിലായിരുന്നു. ഫ്രാന്‍സിസ് ബേക്കണിന്റെ പ്രശസ്തി ‘മഹാനും ബുദ്ധിമാനുമായ’ ജഡ്ജി എന്ന നിലയിലായിരുന്നു. ഇന്ന് അദ്ദേഹം അറിയപ്പെടുന്നത് അര്‍ത്ഥപൂര്‍ണ്ണമായ ഉപന്യാസങ്ങള്‍ വരുംതലമുറയ്‌ക്ക് നല്‍കിയ സാഹിത്യ കാരന്‍ ആയിട്ടാണ്. മലയാറ്റൂര്‍ എന്ന് പറഞ്ഞാല്‍ യന്ത്രവും വേരുകളും അഞ്ചുസെന്റും പൊന്നിയും എഴുതിയ മഹാസാഹിത്യകാരന്‍ എന്ന് എല്ലാവര്‍ക്കും അറിയാം. അദ്ദേഹം തന്നെയായിരുന്നു റവന്യു ബോര്‍ഡ് മെമ്പറായിരുന്ന കെ. വി. രാമകൃഷ്ണ അയ്യര്‍ ഐഎഎസ് എന്ന് പറഞ്ഞാല്‍ വിശ്വസിക്കാന്‍ ആവുന്നില്ല അല്ലെ?

കാലത്തില്‍ കാലുറപ്പിച്ച് കൊണ്ട് കാലത്തെ അതിജീവിക്കാന്‍ കലാകാരന് മാത്രമേ കഴിയൂ. വ്യാസനും വാല്മീകിയും കാളിദാസനും ഇല്ലാത്ത ഭാരതത്തെയോ, ഷേക്‌സ്പിയറും യേറ്റ്‌സും വേര്‍ഡ്‌സ്‌വര്‍ത്തും ഇല്ലാത്ത ആംഗല ദേശത്തെയോ, ഹോമറും അരിസ്റ്റോട്ടിലും പ്ലേറ്റോയും ഇല്ലാത്ത യവനദേശത്തെയോ നമുക്ക് പൂര്‍ണ്ണതയോടെ നോക്കിക്കാണാന്‍ ആവില്ല. രാജ്യത്തിന്റെ ശ്രേയസ്സിനാവശ്യം ഭരണകര്‍ത്താക്കളും രാഷ്‌ട്രീയ നേതാക്കളും അഭിഭാഷകരും വിദഗ്ധരും മാത്രമല്ല. നാടിന്റെ വളര്‍ച്ചയ്‌ക്ക് കലാകാരന്മാരും സാഹിത്യകാരന്മാരും സര്‍ഗ്ഗപ്രതിഭകളും കൂടിയേ കഴിയൂ.

പ്ലേറ്റോ ദാര്‍ശനികനായ രാജാവാണ് ഭരിക്കാന്‍ ഉത്തമം എന്ന് പറയാറുണ്ട്. അറിയാതെതന്നെ ഗവര്‍ണറും രാഷ്‌ട്രീയ നേതാവുമായ പി. എസ്. ശ്രീധരന്‍ പിള്ള ഉത്തമന്മാരുടെ സദസ്സിലേക്ക് ആനയിക്ക പ്പെട്ടിരിക്കയാണ്. ഹവേലും ബെഞ്ചമിന്‍ ഡിസ്രേലിയും അടല്‍ ബിഹാരി വാജ്‌പേയിയും എ.പി.ജെ. അബ്ദുള്‍ കലാമും സര്‍ വിന്‍സ്റ്റണ്‍ ചര്‍ച്ചിലും ഉള്‍ക്കൊള്ളുന്ന സര്‍ഗ്ഗധനരായ ഭരണാധികാരികളുടെ ക്ലബ്ബില്‍ കേരളീയനായ പി. എസ്. ശ്രീധരന്‍ പിള്ളയ്‌ക്കും ഇടംകിട്ടിയത് പ്രതിഭയുടെ മിന്നലാട്ടം ഉള്ളത് കൊണ്ടാണ്. കഥയും കവിതയും ലേഖനങ്ങളും ഒക്കെ ഈ കൈകളില്‍ വഴങ്ങും. സാഹിത്യം പിള്ളകളിയല്ല. എന്നാല്‍ ഭാഷയും ആശയങ്ങളുമിട്ടമ്മാനമാടി കളിക്കാന്‍ ഈ പിള്ളയ്‌ക്ക് കഴിയും. കോടതിയില്‍ പിള്ളയോട് കളിച്ചാല്‍ അറിയാത്ത പിള്ളയ്‌ക്ക് ചൊറിയുമ്പോള്‍ അറിയുന്നത് കേരളം പലപ്പോഴും കണ്ടിട്ടുള്ളതാണ്.

നാട്ടിന്‍പുറത്തൊരു ചൊല്ലുണ്ട്. നാത്തൂന് ഈ കുണുക്ക് ഒരിണക്കാ. ശ്രീധരന്‍ പിള്ള ഏത് കുണുക്കിട്ടലും അതൊരിണക്കം തന്നെ. വക്കീലിന്റെ ജിമിക്കിയാവട്ടെ, രാഷ്‌ട്രീയ നേതാവിന്റെ കമ്മലാവട്ടെ. കവിയുടെ കുണുക്കാവട്ടെ അതെല്ലാം ഇണക്കത്തോടെ അണിയാനുള്ള വരദാനം ശ്രീധരന്‍പിള്ളയ്‌ക്ക് ലഭിച്ചിട്ടുണ്ട്. വൈറല്‍ ഗായകരെപ്പോലെ നമുക്കു പറയാം എന്റമ്മേടെ ജിമിക്കിയും കമ്മലും. നിയമവും രാഷ്‌ട്രീയവും അടിച്ചുമാറ്റിയെങ്കില്‍ എന്ത്, കവിയുടെ കുണുക്ക് അവിടെ തന്നെ ഉണ്ടല്ലോ. അതങ്ങോട്ട് എടുക്കുക. ആ കവിതകളും ആ കഥകളും ആ ലേഖനങ്ങളും ഒന്നൊന്നായി ആ താളുകള്‍ മറിച്ച് നോക്കുക. ആ വരികള്‍ ഈണത്തില്‍ ചൊല്ലുക. ആ കഥകള്‍ വായിച്ച് സിരകളില്‍ നിറയ്‌ക്കുക. അപ്പോള്‍ ഒരുകാര്യം മനസ്സിലാവും. ടീാല യീീസ െമൃല ീേ യല മേേെലറ, ീവേലൃ െീേ യല ംെമഹഹീംലറ, മിറ ീൊല ളലം ീേ യല രവലംലറ മിറ റശഴലേെലറ. ചില പുസ്തകങ്ങള്‍ രുചിച്ചു നോക്കേണ്ടവയാണ്. ചിലത് വിഴുങ്ങേണ്ടവ. ചിലത് ചവച്ചരച്ച് ദഹിപ്പിക്കേണ്ടവ എന്നാണ് ഫ്രാന്‍സിസ് ബേക്കണ്‍ പറഞ്ഞിട്ടുള്ളത്.ശ്രീധരന്‍ പിള്ളയിലെ സാഹിത്യകാരനെ മനസ്സിലാക്കാനും വിലയിരുത്താനും നാം അല്‍പ്പം വൈകി എന്നത് ശരി തന്നെ. അതുകൊണ്ട് അദ്ദേഹത്തിന്റെ സാഹിത്യ മൂല്യത്തിന് ഒരു കോട്ടവും തട്ടുന്നില്ല. വീഞ്ഞ് പഴകുംതോറും മൂല്യം കൂടും എന്നാണല്ലോ. വൈകി വന്ന വിവേകം എന്നൊക്കെ പറയാറുണ്ടല്ലോ. വൈകി വന്നാല്‍ എന്ത്, വിവേകം വിവേകം തന്നെ. പാല് പോലെ പഴകിയാല്‍ പുളിക്കുന്നതല്ലല്ലോ തിരിച്ചറിവ്.  

കുപ്പയില്‍ പൂണ്ടുകിടന്നാലും മാണിക്യം മാണിക്യം തന്നെയാണ്. ശ്രീധരന്‍ പിള്ളയുടെ രചനകള്‍ തേച്ച് മിനുക്കുകയാല്‍ കാന്തിയും മൂല്യവും വാച്ചിടും കല്ലുകള്‍ തന്നെയാണ്. അല്‍പ്പം വൈകിയെങ്കിലും കേരളം ആ മാണിക്യത്തെ തിരിച്ചറിഞ്ഞു. പിന്നെ അമാന്തിച്ചില്ല. കൊച്ചിയിലെ അന്തര്‍ദേശീയ പുസ്തകമേളയില്‍ പി. എസ്. ശ്രീധരന്‍ പിള്ളയുടെ സാഹിത്യ ലോകത്തെക്കുറിച്ചുള്ള സജീവ ചര്‍ച്ചകള്‍ അരങ്ങേറുന്നു. സാഹിത്യ നഭസ്സില്‍ ഒരു നവതാരം ഉദിക്കട്ടെ.

Tags: സാഹിത്യംസിവി ആനന്ദബോസ്പിഎസ് ശ്രീധരന്‍പിള്ള
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിദ്ദിഖിന്റെ വിയോഗം: പശ്ചിമബംഗാൾ ഗവർണർ ഡോ സി.വി.ആനന്ദബോസ് അനുശോചിച്ചു, പകരക്കാരനില്ലാതെ അരങ്ങൊഴിഞ്ഞ അനന്യ കലാകാരൻ

സമസ്ത കേരള സാഹിത്യ പരിഷത്തും ശ്രീകൃഷ്ണ കോളേജും സംയുക്തമായി സംഘടിപ്പിച്ച കോവിലന്‍ ജന്മശതാബ്ദി സമ്മേളനം ഉദ്ഘാടനം ചെയ്ത് സി. രാധാകൃഷ്ണന്‍ സംസാരിക്കുന്നു.
Thrissur

കോവിലന്റെ സാഹിത്യരചനകള്‍ അനീതിക്കെതിരെ പ്രതികരിക്കാനുള്ള അധ്വാനം: രാധാകൃഷ്ണന്‍

തുഞ്ചത്ത് എഴുത്തച്ഛന്‍ എഴുതിയ അധ്യാത്മരാമായണം കിളിപ്പാട്ട്, പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ ഡോ. സി.വി. ആനന്ദബോസ്, ശ്രീരാമജന്മഭൂമി തീര്‍ത്ഥക്ഷേത്രം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ചമ്പത്ത് റായിക്ക് സമര്‍പ്പിക്കുന്നു. ആര്‍എസ്എസ് മുന്‍ സര്‍കാര്യവാഹ് ഭയ്യാജി ജോഷി സമീപം
India

അധ്യാത്മരാമായണം അയോധ്യ രാമജന്മഭൂമി ക്ഷേത്രത്തില്‍ സമര്‍പ്പിച്ച് പശ്ചിമ ബംഗാള്‍ ഡോ.സി.വി. ആനന്ദബോസ്

Literature

മഴ നനയുന്ന കുട്ടി

Kerala

ജനഹൃദയങ്ങളില്‍ ഉമ്മന്‍ചാണ്ടിക്ക് മരണമില്ല; മുന്‍മുഖ്യമന്ത്രിയുടെ വിയോഗത്തില്‍ അനുശോചിച്ച് പശ്ചിമബംഗാള്‍ ഗവര്‍ണര്‍ ഡോ. സി.വി ആനന്ദബോസ്

പുതിയ വാര്‍ത്തകള്‍

യാത്രക്കാരുടെ ബാഹുല്യം: പ്രിയദർശിനി ബസുകളിൽ കയറുന്നത് 100 മുതല്‍ 130 വരെ ആളുകൾ, ദുരന്തത്തിന് കതോര്‍ത്ത് കെഎസ്ആര്‍ടിസി

പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കെടുത്ത വാഹനത്തിന് പിഴ; മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ

നീറ്റ് പരീക്ഷയിൽ ഗുരുതര വീഴ്ച; ചോർച്ചയ്‌ക്ക് പിന്നിൽ മൂന്ന് വിഷയ വിദഗദ്ധർ, കുറ്റപത്രം സമർപ്പിച്ച് സിബിഐ

‘വിലകുറഞ്ഞ രാഷ്‌ട്രീയം കളിക്കരുത് ‘: മേക്കാദാട്ട് അണക്കെട്ട് വിഷയത്തിൽ നിയമസഭയിൽ വാക്കുതർക്കത്തിലേർപ്പെട്ട് മുഖ്യമന്ത്രി വിജയും ഉദയനിധി സ്റ്റാലിനും 

സ്വാതന്ത്ര്യദിനാഘോഷത്തിലേക്ക് ക്ഷണം; പെരുംകുളത്ത് നിന്നും ജയലക്ഷ്മി ദൽഹിക്ക്

ഇൻസ്റ്റാഗ്രാമിലെ പോക്സോ നിയമലംഘനങ്ങൾ: മെറ്റയ്‌ക്കും എട്ട് ഡിജിപിമാർക്കും നോട്ടീസ് അയച്ച് ദേശീയ മനുഷ്യാവകാശ കമ്മീഷൻ

ഓണാഘോഷം: ഇനി ടെന്‍ഷന്‍ വേണ്ട; കേരളത്തിലേക്കുള്ള എട്ട്‌ സ്‌പെഷ്യല്‍ ട്രെയിനുകളുടെ സര്‍വീസ് സെപ്റ്റംബര്‍ അവസാനം വരെ നീട്ടി

കണ്ണൂർ പൊയ്‌ത്തുംകടവിൽ ഇരുപതുകാരി ജീവനൊടുക്കിയ സംഭവം; ഒളിവിൽ പോയ ഭർത്താവ് ആസിഫിനെതിരെ ലുക്കൗട്ട് നോട്ടീസ്

ശബരിമലയിലെ വാക്കുദോഷങ്ങൾ മാറാൻ പരിഹാരക്രിയകൾ തുടങ്ങി; മൂകാംബികയിലും കാസർകോടും പ്രത്യേക പൂജകൾ

ക​ണ്ണൂ​രി​ൽ വ​യോ​ധി​ക​യു​ടെ സ്വ​ർ​ണ്ണ​മാ​ല ക​വ​ർ​ന്ന കേ​സ്: മു​ഖ്യ​പ്ര​തി പി​ടി​യി​ൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.