Monday, April 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

പാകിസ്ഥാന്റെ അധിക്ഷേപം ഒറ്റപ്പെടലിന്റെ അമര്‍ഷം

പാക് മന്ത്രിയുടെ അധിക്ഷേപത്തോട് കോണ്‍ഗ്രസ്സും ഇടതുപാര്‍ട്ടികളും മൗനം പാലിക്കുന്നത് ഇക്കൂട്ടരുടെ രാജ്യവിരുദ്ധ മനോഭാവം വെളിപ്പെടുത്തുന്നതാണ്. പ്രധാനമന്ത്രിയായിരുന്ന മന്‍മോഹന്‍ സിങ്ങിനെ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് 'ഗ്രാമീണ സ്ത്രീ' എന്നു വിളിച്ചു അധിക്ഷേപിച്ചപ്പോള്‍ അതിനെ ശക്തമായി അപലപിച്ച് രംഗത്തുവന്നത് അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായ നരേന്ദ്ര മോദിയാണ്. രാജ്യതാല്‍പ്പര്യത്തിന്റെ കാര്യം വരുമ്പോള്‍ അന്തസ്സ് എന്താണെന്ന് ഇക്കൂട്ടര്‍ മോദിയില്‍നിന്ന് പഠിക്കേണ്ടിയിരിക്കുന്നു

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Dec 19, 2022, 05:19 am IST
in Editorial

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വ്യക്തിപരമായി അധിക്ഷേപിച്ച് പാകിസ്ഥാന്‍ വിദേശകാര്യമന്ത്രി ബിലാവല്‍ ഭൂട്ടോ നടത്തിയ പരാമര്‍ശത്തിനെതിരെ രാജ്യവ്യാപകമായ പ്രതിഷേധം ഉയര്‍ന്നത് സ്വാഭാവികം. നുണപ്രചാരണവും ഭീകരപ്രവര്‍ത്തനവുമൊക്കെ നയതന്ത്രത്തിന്റെ ഭാഗമായി കൊണ്ടുനടക്കുന്ന രാജ്യമാണ് പാകിസ്ഥാന്‍. ഇതിനു മുന്‍പും ഈ രാജ്യത്തെ ഭരണാധികാരികളില്‍നിന്ന് ഇന്ത്യയ്‌ക്കും ഇന്ത്യയുടെ ഭരണാധികാരികള്‍ക്കുമെതിരെ മോശമായ പരാമര്‍ശങ്ങള്‍ നിരവധി തവണ ഉണ്ടായിട്ടുള്ളതാണ്. ഇപ്പോഴത്തെ ഊഴം ബിലാവല്‍ ഭൂട്ടോയുടെതാണെന്നു മാത്രം. ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ ഐക്യരാഷ്‌ട്രസഭയില്‍ പാകിസ്ഥാനെതിരെ നടത്തിയ കടന്നാക്രമണമാണ് ബിലാവലിനെ പ്രകോപ്പിച്ചത്. വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിന്റെ സൂത്രധാരനായ അല്‍ഖ്വയ്ദ ഭീകരത്തലവന്‍ ഒസാമ ബിന്‍ലാദനെ അമേരിക്ക എല്ലായിടവും അന്വേഷിച്ചു നടക്കുമ്പോള്‍ ലാദന്‍ പാകിസ്ഥാനില്‍ സുഖമായി ഒളിച്ചു താമസിക്കുകയായിരുന്നു എന്നാണ് ജയശങ്കര്‍ ചൂണ്ടിക്കാട്ടിയത്. 2001 ല്‍ ഇന്ത്യന്‍ പാര്‍ലമെന്റിനു നേര്‍ക്കു നടന്നതുള്‍പ്പെടെ പല ഭീകരാക്രമണങ്ങളെയും സഹായിച്ച പാകിസ്ഥാന്‍, ലാദനെ അതിഥിയായി സംരക്ഷിക്കുകയായിരുന്നുവെന്നും യുഎന്‍ രക്ഷാ സമിതിയില്‍ നടത്തിയ പ്രസംഗത്തില്‍ ജയശങ്കര്‍ വിമര്‍ശിക്കുകയുണ്ടായി. ലോകത്തിന് അസ്വീകാര്യമായതിനെയൊക്കെ പാകിസ്ഥാന്‍ ന്യായീകരിക്കുകയാണെന്നും ജയശങ്കര്‍ പറഞ്ഞത് പാക് ഭരണാധികാരികള്‍ക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. ഇതിനെ തുടര്‍ന്നാണ് ന്യൂയോര്‍ക്കില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ബിലാവല്‍ ഭൂട്ടോ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെടുത്തി വ്യക്തിപരമായി അധിക്ഷേപിച്ച് അമര്‍ഷം തീര്‍ത്തത്.

ഇന്ത്യയോടുള്ള പാകിസ്ഥാന്റെ വിരോധം ചരിത്രപരമാണ്. നിലവില്‍ വന്ന് ഏഴ് പതിറ്റാണ്ടുകാലമായിട്ടും ഒരു രംഗത്തും വിജയിക്കാന്‍ കഴിയാത്ത ആ രാജ്യം ഇപ്പോള്‍ ശിഥിലീകരണത്തിന്റെ വക്കിലാണ്. രാഷ്‌ട്രീയ അസ്ഥിരതയാണ് പതിറ്റാണ്ടുകളായി പാകിസ്ഥാന്റെ മുഖമുദ്ര. ഭരണാധികാരികള്‍ തമ്മിലടിക്കുക മാത്രമല്ല പരസ്പരം ആക്രമിക്കുകയും കൊലപ്പെടുത്തുക പോലും ചെയ്യുന്നു. പ്രധാനമന്ത്രിമാരും പ്രസിഡന്റുമാരുമൊക്കെ മാറിമാറി വരുമ്പോഴും ഭരണകാര്യങ്ങള്‍ നിയന്ത്രിക്കുന്നത് സൈന്യമാണ്. സൈന്യത്തിന്റെ അനിഷ്ടത്തിനിരയായ ഒരു ഭരണാധികാരിക്കും അധികാരത്തില്‍ തുടരാന്‍ കഴിയില്ല. ഇമ്രാന്‍ഖാന് പുറത്തുപോകേണ്ടി വന്നത് ഒടുവിലത്തെ ഉദാഹരണം. അലങ്കോലമായ സമ്പദ്‌വ്യവസ്ഥ കാരണം അമേരിക്കയുടെയും ചൈനയുടെയുമൊക്കെ പിന്നാലെ ഭിക്ഷാപാത്രവുമായി നടന്നാണ് പാകിസ്ഥാന്‍ അതിജീവിച്ചുകൊണ്ടിരിക്കുന്നത്. പ്രതിസന്ധി വര്‍ധിക്കുന്നതല്ലാതെ ഇതൊന്നും പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാവുന്നില്ല. എല്ലാ മേഖലയിലും മുന്നേറുന്ന ഇന്ത്യയുടെ നേതൃത്വം ഇപ്പോള്‍ ലോകരാജ്യങ്ങള്‍ അംഗീകരിക്കുന്നത് പാകിസ്ഥാനെ കുറച്ചൊന്നുമല്ല നിരാശപ്പെടുത്തുന്നത്. ഭീകരവാദത്തെ ഉപയോഗിച്ച് ഇന്ത്യയെ ശല്യം ചെയ്യുന്ന രീതിക്കും കനത്ത തിരിച്ചടി കിട്ടിയിരിക്കുന്നു. സര്‍ജിക്കല്‍ സ്‌ട്രൈക്കു മുതല്‍ കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതുവരെ പാകിസ്ഥാന് കനത്ത പ്രഹരമാണ് ഏല്‍പ്പിച്ചത്. ഇതൊക്കെ ലോകത്തിനു മുന്നില്‍ ഈ രാജ്യത്തെ പരിഹാസപാത്രമാക്കുകയും ചെയ്തു. കശ്മീരിന്റെ പേരിലുള്ള അവകാശവാദങ്ങള്‍ വിഴുങ്ങുകയോ കയ്യൊഴിയേണ്ടിവരികയോ ചെയ്തിരിക്കുകയാണ്. ഇതിനൊക്കെ ഉത്തരവാദി നരേന്ദ്ര മോദിയാണെന്ന ധാരണയാണ് പാക് ഭരണാധികാരികള്‍ക്കുള്ളത്. ഭീകരവാദത്തെ എല്ലാവിധത്തിലും പിന്തുണച്ചുകൊണ്ടുതന്നെ തങ്ങള്‍ ഭീകരവാദത്തിന്റെ ഇരകളാണെന്നു കള്ളപ്രചാരണം നടത്തുകയാണ് കുറെക്കാലമായി പാകിസ്ഥാന്‍ ചെയ്തുകൊണ്ടിരിക്കുന്നത്.  

അധികാരം നഷ്ടപ്പെടുകയും ജനങ്ങളില്‍നിന്ന് ഒറ്റപ്പെടുകയും ചെയ്തുകൊണ്ടിരിക്കുന്ന ഇന്ത്യയിലെ ലെഫ്റ്റ്-ലിബറലുകള്‍ നരേന്ദ്ര മോദിക്കെതിരെ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ഭാഷയാണ് ബിലാവല്‍ ഭൂട്ടോയും കടമെടുത്തിരിക്കുന്നത്. കോണ്‍ഗ്രസ്സ് നേതാവ് രാഹുലും ബിലാവലും ഒരേ നാണയത്തിന്റെ ഇരുപുറങ്ങളാണ്. ഒരാള്‍ ഇന്ത്യന്‍ പപ്പുവാണെങ്കില്‍ മറ്റെയാള്‍ പാകിസ്ഥാന്‍ പപ്പുവാണെന്ന വ്യത്യാസമേയുള്ളൂ. ഇസ്ലാമിക തീവ്രവാദികള്‍ രാമഭക്തരെ ഗോധ്രയില്‍ കൂട്ടക്കൊല ചെയ്തതിനെത്തുടര്‍ന്ന് ഗുജറാത്തിലുണ്ടായ കലാപങ്ങളില്‍ നരേന്ദ്ര മോദി ഒരുതരത്തിലും കുറ്റക്കാരനല്ലെന്ന് രാജ്യത്തെ പരമോന്നത നീതിപീഠം തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. ഏതെങ്കിലുമൊരു കേസില്‍ മോദിയെ പ്രതിയാക്കാനുള്ള ശ്രമവും കോടതി തടയുകയുണ്ടായി. ഇന്ത്യയിലെ ബഹുഭൂരിപക്ഷം ജനങ്ങള്‍ക്കും ലോകത്തിനു തന്നെയും ഇതൊക്കെ നന്നായറിയാം. ഗുജറാത്തില്‍ ഏറ്റവുമൊടുവില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിലും ബിജെപിയും മോദിയും നേടിയ ചരിത്ര വിജയം  ഇതിനു തെളിവാണ്. എന്നിട്ടും ചിലര്‍ അധികാര നഷ്ടത്തില്‍ കോപാകുലരായി മോദിക്കെതിരെ കുപ്രചാരണം നടത്തുകയാണ്. രാജ്യത്തിന്റെ പ്രധാനമന്ത്രിയെ മോശക്കാരനാക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് ഇവര്‍ തിരിച്ചറിയുന്നില്ല. പാക് മന്ത്രിയുടെ അധിക്ഷേപത്തോട് കോണ്‍ഗ്രസ്സും ഇടതുപാര്‍ട്ടികളും മൗനം പാലിക്കുന്നത് ഇക്കൂട്ടരുടെ രാജ്യവിരുദ്ധ മനോഭാവം വെളിപ്പെടുത്തുന്നതാണ്. ‘കോണ്‍ഗ്രസ് കെ ഹാത് പാകിസ്ഥാന്‍ കെ സാഥ്’ എന്ന വിമര്‍ശനത്തെ ഇത് അരക്കിട്ടുറപ്പിക്കുന്നു. പ്രധാനമന്ത്രിയായിരുന്ന മന്‍മോഹന്‍ സിങ്ങിനെ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് ‘ഗ്രാമീണ സ്ത്രീ’  എന്നു വിളിച്ചു അധിക്ഷേപിച്ചപ്പോള്‍ അതിനെ ശക്തമായി അപലപിച്ച് രംഗത്തുവന്നത് അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായ നരേന്ദ്ര മോദിയാണ്. രാജ്യതാല്‍പ്പര്യത്തിന്റെ കാര്യം വരുമ്പോള്‍ അന്തസ്സ് എന്താണെന്ന് ഇക്കൂട്ടര്‍ മോദിയില്‍നിന്ന് പഠിക്കേണ്ടിയിരിക്കുന്നു.

Tags: indiapakistan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മിയ്‌ക്ക് നേവിയിലുമുണ്ട് പിടി…പട്രോളിംഗിന് വന്ന പാകിസ്ഥാന്‍ബോട്ടിന് നിറയൊഴിച്ചു, മൂന്ന് പാക് സൈനികര്‍ കൊല്ലപ്പെട്ടു

India

പ്രശസ്ത ഫോട്ടോ ജേണലിസ്റ്റ് രഘു റായ് അന്തരിച്ചു : വിടവാങ്ങിയത് ക്യാമറക്കണ്ണുകളിൽ ഇന്ത്യയെ ഒപ്പിയെടുത്ത മാധ്യമ പ്രവർത്തകൻ

ഏഷ്യന്‍ ബീച്ച് ഗെയിംസ് ബാസ്‌കറ്റ്‌ബോളില്‍ വിജയിച്ച ഭാരത ടീം
Sports

ഏഷ്യന്‍ ബീച്ച് ഗെയിംസ്: ഭാരതത്തിന് മികച്ച തുടക്കം

India

മേധാവിത്വം ഹിന്ദുവിന്റെ സ്വഭാവമല്ല; ന്യൂനപക്ഷം, ഭൂരിപക്ഷം എന്നീ വേര്‍തിരിവുകളില്ല, എല്ലാവരും ഭാരതീയർ: ദത്താത്രേയ ഹൊസബാളെ

India

ഡൽഹി ലക്ഷ്യമിട്ടെത്തി പാക് മിസൈൽ ; ആകാശത്ത് വച്ച് തകർത്തെറിഞ്ഞ് ഇന്ത്യയും , ഇസ്രായേലും ചേർന്നൊരുക്കിയ ബരാക് 8

പുതിയ വാര്‍ത്തകള്‍

ഓപ്പറേഷന്‍ സിന്ദൂര്‍ വാര്‍ഷികത്തില്‍ പൂര്‍വ്വാഞ്ചലിനെ വ്യോമസേനയുടെ എമര്‍ജന്‍സി ലാന്‍ഡിംഗ് സംവിധാനം പരീക്ഷിച്ചു, 100 ശതമാനം വിജയം

പൊലീസുകാരന്‍റെ കടിയേറ്റ് കയ്യില്‍ നീലിച്ച പാടുമായി വേദനകടിച്ചമര്‍ത്തുന്ന ബിജെപി വനിതാ പ്രവര്‍ത്തക (വലത്ത്)

കയ്യില്‍ നീലിച്ച പാടുമായി വേദനയോടെ ബിജെപി പ്രവര്‍ത്തക, ബിജെപി മാര്‍ച്ചിനിടെ നൗഫല്‍ എന്ന പൊലീസുകാരന്‍ കയ്യില്‍ കടിച്ചതാണെന്ന് മേയര്‍ രാജേഷ്

നടി ദേവി അജിത് (ഇടത്ത്) ദി കാര്‍ എന്ന ജയറാം സിനിമയില്‍ ഉപയോഗിച്ച കാര്‍ (നടുവില്‍) ദേവി അജിത് ഭര്‍ത്താവ് അജിതിനൊപ്പം (വലത്ത്)

‘ദി കാർ’ എന്ന ജയറാം സിനിമ നിർമ്മിച്ചു, ആ സിനിമയ്‌ക്ക് വേണ്ടി വാങ്ങിയ കാര്‍ അപകടത്തില്‍പ്പെട്ടപ്പോള്‍ ഭര്‍ത്താവ് മരിച്ചു: ദേവി അജിത്

വയറുവേദന ഗ്യാസ്ട്രബിൾ ആണെന്ന് കരുതി : സിദ്ധാർഥിനെ ബാധിച്ചത് അതീവ ഗുരുതരമായ കാൻസർ

ബിജെപി പിന്തുണ സ്വീകരിച്ചുകൊണ്ടുള്ള സ്ഥാനാര്‍ത്ഥിയാകാന്‍ നടി അഞ്ജലി നായര്‍ തീരുമാനിച്ചതിനെ പിന്തുണച്ച് നടി സരയൂ

ഏത് അക്രമിയെയും നിമിഷങ്ങൾക്കുള്ളിൽ കീഴ്പ്പെടുത്തും ; കൈക്കരുത്തുള്ള അപകടകാരികൾ ; യുഎസ് പ്രസിഡന്റിന്റെ രക്ഷാകവചമായ CAT

കഴിഞ്ഞ ദിവസം ബിജെപിയില്‍ ചേര്‍ന്ന ആം ആദ്മി എംപി അശോക് മിത്തല്‍ (വലത്ത്)

ശീഷ് മഹല്‍ ഒഴിയേണ്ടിവന്നപ്പോള്‍ കെജ്രിവാളിന്റെ താമസം ശിഷ്യന്‍ അശോക് മിത്തലിന്റെ വീട്ടില്‍, മിത്തല്‍ ബിജെപിയിലെത്തിയതോടെ വീണ്ടും തെരുവില്‍

വനിതാ സംവരണ ബിൽ അട്ടിമറി: നാളെ വനിതാ മാർച്ച്

ഭാഗ്യലക്ഷ്മി വോട്ടെടുപ്പിന് മുന്‍പ് അഖില്‍ മാരാര്‍ക്കെതിരെ കമന്‍റുമായി വന്നിരുന്നെങ്കില്‍ പതിനായിരം വോട്ടുകള്‍ക്കെങ്കിലും മാരാര്‍ ജയിച്ചേനെ:യുവരാജ്

പശ്ചിമ ബംഗാൾ ബോംബ് സ്ഫോടനത്തിൽ പ്രധാന പങ്കുവഹിച്ച അഹിദുൾ ഇസ്ലാം മൊല്ലയെ എൻഐഎ അറസ്റ്റ് ചെയ്തു ; പിടിയിലായത് ബോംബുകൾ നിർമ്മിക്കുന്ന കൊടും ഭീകരൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.