തിരുവനന്തപുരം; അഖില ഭാരത ശ്രീമദ് ഭാഗവത മഹാസത്ര വേദിയിൽ മള്ളിയൂർ പുരസ്കാരം മെട്രോമാൻ ഇ ശ്രീധരന് സമ്മാനിച്ചു. കേരള ഹൈക്കോടതി മുൻ ജസ്റ്റ്സ്റ്റീസ് കെ.പി ബാലചന്ദ്രനാണ് പുരസ്കാരം സമ്മാനിച്ചത്. ഗുരുവായൂരപ്പന്റെ ഫോട്ടോ ലേഖനം ചെയ്ത ഒരു പവൻ സ്വർണ്ണമെഡലും, അമ്പതിനായിരം രൂപയും, പ്രശസ്തിപത്രവും അടങ്ങിയതാണ് പുരസ്കാരം. അഖിലഭാരത ശ്രീമദ് ഭാഗവത സത്രസമിതി ഗുരുവായൂർ ആണ് പുരസ്കാരം ഏർപ്പെടുത്തിയിരിക്കുന്നത്.
സത്ര വേദിയിൽ വെച്ച് ഇത്തരത്തിലൊരു പുരസ്കാരം ലഭിച്ചത് ഭാഗ്യമായി കരുതുന്നുവെന്ന് മറുപടി പ്രസംഗത്തിൽ ഇ ശ്രീധരൻ പറഞ്ഞു. നേരത്തെ ലഭിച്ച പത്മപുരസ്കാരങ്ങളെക്കാൽ മികച്ചതായി മള്ളിയൂർ പുരസ്കാരത്തെ കാണുന്നു. കഴിഞ്ഞ 20 വർഷമായി താൻ ദിവസേന ഭാഗവതം വായിക്കുന്നു. ചെറുപ്പകാലത്ത് സംസ്കൃതം കുറച്ച് പഠിച്ചത് കൊണ്ടാണ് അത് സാധിക്കുന്നത്. ഭാഗവതം കൊണ്ട് തന്റെ ജീവിതത്തിൽ ഉണ്ടായത് അന്തകരണ സിദ്ധിയാണ്. മനസിന്റെ പവിത്ര ലഭിച്ചത് അതിലൂടെയാണ്. എന്ത് സമ്പാദിക്കുന്നതല്ല കാര്യം , നല്ലതായി ജീവിക്കുകാണ് പ്രധാന്യമെന്നും ഇ ശ്രീധരൻ പറഞ്ഞു.
ഇ. ശ്രീധരന് ഇങ്ങനെയൊരു പുരസ്കാരം നൽകാൻ സാധിച്ചതിൽ കൃതാർത്ഥനാണെന്ന് ജസ്റ്റിസ്റ്റിസ് കെ.പി ബാലചന്ദ്രൻ പറഞ്ഞു. നല്ലതിന് വേണ്ടിയുള്ള പ്രാർത്ഥനയാണ് തന്റെ വിജയത്തിന് പിന്നിൽ ഭഗവാന്റെ കടാക്ഷം കൊണ്ട് മാത്രമേ ജീവിതവിജയം കൈവരിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.
സത്ര നിർവ്വഹണ സമിതി ചെയർമാൻ ആർ. രാമചന്ദ്രൻനായർ റിട്ട ഐഎഎസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ, സത്ര സമിതി പ്രസിഡന്റ് ടി.ജി പത്മനാഭൻ നായർ, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ എസ്. നാരായണ സ്വാമി, ഫിനാൻസ് കമ്മിറ്റി ചെയർമാൻ പി.എസ് ശ്രീകുമാർ , സത്രം ട്രഷറർ എസ്. ശ്രീനി, കൺവീനർ സി. ആർ രാധാകൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: