തിരുവനന്തപുരം: അമിതാഭ് ബച്ചന്റെ ഉയരം തനിക്കില്ലെന്നത് വാസ്തവമെന്ന് നടന് ഇന്ദ്രന്‍സ്. അമിതാഭ് ബച്ചനെപ്പോലെ ഇരുന്ന കോണ്‍ഗ്രസ് ഇപ്പോള്‍ ഇന്ദ്രന്സിനെപ്പോലെ ആയി എന്ന് നിയമസഭയില്‍ മന്ത്രി വി.എന്‍. വാസവന് കോണ്‍ഗ്രസിനെ പരിഹസിച്ച് നടത്തിയ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു ഇന്ദ്രന്‍സ്.
അമിതാഭ് ബച്ചന്റെ കുപ്പായം തനിക്ക് പാകമാകില്ല. ഞാന്‍ കുറച്ചു പഴയ ആളാണ്. ഉള്ളത് ഉള്ളതുപോലെ പറയണമെന്ന അഭിപ്രായക്കാരനാണ് താനെന്നും അതുകൊണ്ട് ബോഡി ഷെയിമിങ് തോന്നിയില്ലെന്നും ഇന്ദ്രന്‍സ് പ്രതികരിച്ചു.
മന്ത്രി ഇന്ദ്രന്‍സിനെ ബോഡി ഷെയിമിങ്ങ് നടത്തിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് അഭിപ്രായപ്പെട്ടതിനെ തുടര്‍ന്ന് സഭാരേഖകളില്‍ നിന്നും ഈ പ്രസ്താവന നീക്കം ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: