പത്തനംതിട്ട: അടുത്തിടെ നടന്ന ഒരു ഉദ്യോഗസ്ഥയോഗത്തില്‍ മന്ത്രി വീണാ ജോര്‍ജ്ജിനെ മുഖ്യമന്ത്രി പരിഹസിക്കുകയും ശകാരിക്കുകയും ചെയ്തെന്ന് ആര്‍എസ്പി നേതാവ് ഷിബു ബേബി ജോണ്‍.
ഒരു ഐഎഎസ് ഉദ്യോഗസ്ഥന് എന്നോട് പറഞ്ഞതാണിത്. മുന്‍മന്ത്രി ശൈലജ പിആര്‍ ഏജന്‍സിയെ ഉപയോഗിച്ച് ആരോഗ്യവകുപ്പ് എന്തോ വലിയ സംഭവമാണെന്ന് വരുത്തി തീര്‍ത്തു. അതിന് ശേഷം വന്ന മന്ത്രി വീണാ ജോര്‍ജ്ജിന് അതിനൊത്ത് ഉയരാന്‍ കഴിയാത്തതാണ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്. ആരോഗ്യമേഖലയിലെ മോശം പ്രതിച്ഛായയുടെ പേരിലാണ് വിമര്‍ശിച്ചത്.- മന്ത്രി ഷിബു ബേബി ജോണ്‍ ആരോപിച്ചു.
മന്ത്രിമാര്‍ക്ക് ഇപ്പോള്‍ മന്ത്രിസഭായോഗത്തില്‍ സംസാരിക്കാന്‍ പോലും പറ്റാത്ത സ്ഥിതിയാണ്. മുഖ്യമന്ത്രി പറയുന്നത് കേട്ട് കയ്യടിക്കുക മാത്രമാണ് മന്ത്രിമാരുടെ ജോലിയെന്നും ഷിബു ബേബി ജോണ്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: