മോസ്കോ: റഷ്യയുടെ തലസ്ഥാനമായ മോക്സോയില്‍ ഖിംകി ഷോപ്പിംഗ് ആന്റ് എന്റര്‍ടെയിന്‍മെന്റ് സെന്ററില്‍ സ്ഫോടനവും തീപിടിത്തവും. ഉള്ളില്‍ ഒരു ഉഗ്രസ്ഫോടനം കേട്ടുവെന്നും അതിന് ശേഷം ഒരു ഫുട്ബാള്‍ മൈതാനത്തിന്റെ വലിപ്പത്തില്‍ തീ പടര്‍ന്നെന്നും ദൃക്സാക്ഷികള്‍ പറയുന്നു. റഷ്യ ഉക്രൈന് യുദ്ധം നടക്കുന്നതിനിടയില്‍ ആയതിനാല്‍ അട്ടിമറിയും പ്രതീക്ഷിക്കുന്നു.
ഏകദേശം 75,000 ചതുരശ്രയടി വ്യാപ്തിയില്‍ തീ പടര്‍ന്നതായി പറയുന്നു. മോസ്കോയില്‍ ഏറ്റവും വലിയ ഷോപ്പിംഗ് കോംപ്ലക്സുകളില്‍ ഒന്നായ ഖിംകി ഷോപ്പിംഗ് സെന്ററില്‍ ഉണ്ടായ തീപ്പിടിത്തം അണയ്ക്കാന്‍ ഫയര്‍ ഉദ്യോഗസ്ഥര്‍ പാടുപെട്ടു.
ഏകദേശം 70 ഫയല്ഫൈറ്റര്മാരും 20 ട്രക്കുകളും തീയണയ്ക്കല്‍ യജ്ഞത്തില്‍ പങ്കെടുത്തു. കെട്ടിടത്തില്‍ മേല്‍ക്കൂര തകര്‍ന്നുവീണതിനാല്‍ തീ പെട്ടെന്ന് വലിയൊരു പ്രദേശത്തേക്ക് പടര്‍ന്നു. തീപ്പിടിത്തതിന് കാരണം ബോംബ് സ്ഫോടനമാണോ എന്ന് വിലയിരുത്തി വരികയാണ്. കെട്ടിടത്തിലെ സ്റ്റോറിനുള്ളില്‍ പെയിന്റും എയ്റോസോളുകളും സൂക്ഷിച്ചിരുന്ന കാനുകള്‍ പൊട്ടിത്തെറിച്ചതാണ് തീപിടിത്തതിന് കാരണമായതെന്നും പറയപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: