Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Sports
Football

സ്‌പെയ്‌നെ ഷൂട്ടൗട്ടില്‍ കീഴടക്കി മൊറോക്കോ

നിശ്ചിത സമയത്തും അധിക സമയത്തും ഗോളടിക്കാതെ ഷൂട്ടൗട്ടിലേക്ക് കളി നീണ്ടപ്പോള്‍ സ്‌പെയ്‌നിനെ കണ്ണീര് കുടിപ്പിച്ച് മൊറോക്കോയുടെ തേരോട്ടം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 8, 2022, 10:36 am IST
inFootball
സ്റ്റാര്‍ ബോനു... ഷൂട്ടൗട്ടില്‍ പെനല്‍റ്റി കിക്ക് രക്ഷപ്പെടുത്തിയ ശേഷം മൊറോക്കോ ഗോള്‍കീപ്പര്‍ യാസിന്‍ ബോനു

സ്റ്റാര്‍ ബോനു... ഷൂട്ടൗട്ടില്‍ പെനല്‍റ്റി കിക്ക് രക്ഷപ്പെടുത്തിയ ശേഷം മൊറോക്കോ ഗോള്‍കീപ്പര്‍ യാസിന്‍ ബോനു

ദോഹ: എതിര്‍താരങ്ങള്‍ക്ക് പന്ത് വിട്ടുനല്‍കാതെ നിയന്ത്രിച്ച്, കുറിയ പാസുകളുമായി, സൗന്ദര്യമുള്ള ഫുട്ബോളിലൂടെ കളം നിറയുന്ന, ടിക്കി ടാക്ക ശൈലിയുമായെത്തിയ സ്പെയ്ന്‍ ഒരു കാര്യം മറന്നു. കളിച്ചതുകൊണ്ടു കാര്യമില്ല, ഗോളടിക്കണം, എന്നാലേ മുന്നേറാനാവൂയെന്ന കാര്യം. നിശ്ചിത സമയത്തും അധിക സമയത്തും ഗോളടിക്കാതെ ഷൂട്ടൗട്ടിലേക്ക് കളി നീണ്ടപ്പോള്‍ സ്‌പെയ്‌നിനെ കണ്ണീര് കുടിപ്പിച്ച് മൊറോക്കോയുടെ തേരോട്ടം. യാസിന്‍ ബോനുവെന്ന ഗോള്‍കീപ്പര്‍ പോസ്റ്റിനു മുന്നില്‍ വലവിരിച്ചപ്പോള്‍ ഷൂട്ടൗട്ടില്‍ സ്‌പെയ്‌നിന് എതിരില്ലാത്ത മൂന്നു ഗോള്‍ തോല്‍വി.  

ആദ്യ കളിയില്‍ കോസ്റ്ററിക്കയ്‌ക്കെതിരെ മാത്രമാണ് ടിക്കി ടാക്ക ഗെയിം പ്ലാന്‍ വിജയിച്ചത്. ഏഴ് ഗോളടിച്ച് ഈ ടീം ഏറെ പ്രതീക്ഷ നല്‍കി. തുടര്‍ന്നുള്ള കളികളിലൊക്കെ പന്തിന്മേല്‍ നിയന്ത്രണം ഏറെക്കുറെ പൂര്‍ണമായി സ്വന്തമാക്കിയിട്ടും യുവതാരനിര ഗോളടിക്കാന്‍ മറന്നു. അതുതന്നെയാണ് മൊറോക്കോയ്‌ക്കെതിരായ പ്രീ ക്വാര്‍ട്ടറിലും കണ്ടത്. സ്പെയ്‌നിനെ വീഴ്‌ത്തിയതോടെ ചരത്രത്തിലാദ്യമായി മൊറോക്കോ ലോകകപ്പിന്റെ ക്വാര്‍ട്ടറില്‍ എത്തുകയും ചെയ്തു.

ഷൂട്ടൗട്ടില്‍ 3-0നായിരുന്നു ആഫ്രിക്കന്‍ കരുത്തരുടെ വിജയം. സ്പെയ്ന്‍ എടുത്ത മൂന്ന് കിക്കുകളും പാഴായി. ഷൂട്ടൗട്ടില്‍ കാര്‍ലോസ് സോളറെടുത്ത രണ്ടാമത്തെ കിക്കും ക്യാപ്റ്റന്‍ സെര്‍ജിയോ ബുസ്‌ക്വെറ്റ്സിന്റെ മൂന്നാം കിക്കും തടുത്തിട്ട ബോനുവാണ് മൊറോക്കോയുടെ ഹീറോ. മറ്റൊരു സ്പാനിഷ് താരം പാബ്ലോ സറാബിയയുടെ കിക്ക്  പോസ്റ്റില്‍ത്തട്ടി തെറിച്ചു. മൊറോക്കോയ്‌ക്കായി അബ്ദല്‍ഹമീദ് സബീരി, ഹാകിം സിയെച്ച്, അച്റഫ് ഹക്കിമി എന്നിവര്‍ ലക്ഷ്യം കണ്ടു. ബദിര്‍ ബെനോണിന്റെ ഷോട്ട് സ്പാനിഷ് ഗോള്‍കീപ്പര്‍ ഉനായ് സൈമണ്‍ രക്ഷപ്പെടുത്തി. പരാജയത്തോടെ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ തവണ ഷൂട്ടൗട്ടില്‍ തോല്‍ക്കുന്ന ടീമെന്ന നാണക്കേട് സ്പെയ്‌നിന്റെ പേരിലായി. നാലാം തവണയാണ് സ്പെയ്ന്‍ ഷൂട്ടൗട്ടില്‍ തോല്‍ക്കുന്നത്.

പതിവുപോലെ പന്തടക്കത്തിലും പാസിങ്ങിലുമെല്ലാം സ്പാനിഷ് ആധിപത്യമായിരുന്നു കളത്തില്‍. എന്നാല്‍ ശക്തമായ പ്രതിരോധം മൊറോക്കോ ഉയര്‍ത്തിയതോടെ അവരുടെ മുന്നേറ്റങ്ങളെല്ലാം ബോക്സിന് പുറത്ത് അവസാനിച്ചു.  

അപൂര്‍വമായി മാത്രമാണ് സ്പാനിഷ് താരനിരക്ക് മൊറോക്കോ ബോക്സില്‍ കടക്കാനായത്. എന്നാല്‍ കളത്തില്‍ ശ്രദ്ധേയമായ നിമിഷങ്ങള്‍ സമ്മാനിച്ചത് മൊറോക്കോ.  

മത്സരത്തില്‍ സ്പാനിഷ് താരം റോഡ്രി വ്യക്തിപരമായ ഒരു റിക്കാര്‍ഡ് സ്വന്തമാക്കി. 1966 മുതലിങ്ങോട്ട് ഒറ്റ ലോകകപ്പില്‍ അറനൂറിലധികം പാസ് പൂര്‍ത്തിയാക്കുന്ന ആദ്യത്തെ താരമാണ് റോഡ്രി. 2010 ലോകകപ്പില്‍ 599 പാസുകള്‍ പൂര്‍ത്തിയാക്കിയ മറ്റൊരു സ്പാനിഷ് താരം ചാവിയുടെ റിക്കാര്‍ഡാണ് മറികടന്നത്.

Tags: Moroccoസ്‌പെയിന്‍ഫിഫ ലോകകപ്പ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

2030 ലോകകപ്പ് ഫൈനല്‍ വേദി മൊറോക്കോയ്‌ക്ക്: വിവാദങ്ങള്‍ക്ക് മറുപടിയുമായി ഫിഫ

World

സ്‌പെയിനിലെ കൂട്ട കുടിയേറ്റ ശ്രമങ്ങൾക്കിടെ ഉണ്ടായ അപകടങ്ങളിൽ 67 പേർ മരണപ്പെട്ടു: ഒരാളും കടക്കാതിരിക്കാൻ പ്രതിരോധ വേലി തീർത്ത് സ്പെയിൻ

അച്‌റഫ് ഹക്കീമി, അയ്യൂബ് ബൗദ്ദി, ബ്രാഹിം ഡയസ്, ഇസ്മായില്‍ സൈബാരി, യാസിന്‍ ബൗനു
Football

ഫിഫ ലോകകപ്പ് 2026: മൊറോക്കോയുടെ വിദേശ മേല്‍ക്കോയ്‌മ

ലോകകപ്പ് ഫുട്ബാളില്‍ നോക്കൗട്ടിലേക്ക് കടന്ന ദക്ഷിണാഫ്രിക്കന്‍ ടീമിന്‍റെ ആഹ്ളാദം
Football

ലോകകപ്പ് ഫുട്ബാളില്‍ യൂറോപ്യന്‍, ലാറ്റിനമേരിക്കന്‍ കളിസൗന്ദര്യത്തെ തോല്‍പിച്ച് ആഫ്രിക്കന്‍ രാജ്യങ്ങള്‍; 9 ആഫ്രിക്കന്‍ രാജ്യങ്ങളും നോക്കൗട്ടില്‍

Football

മോറോക്കോയുടെ യോഗം; ഏകഗോളില്‍ സ്‌കോട്ട്‌ലന്‍ഡിനെ തോല്‍പ്പിച്ചു

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

നെടുമ്പാശേരി മിനികൂപ്പര്‍ വാഹനാപകടം: സുഹൈല്‍ സജീവിനും കൂട്ടുപ്രതികള്‍ക്കും ജാമ്യമില്ല

പുതിയ ഓഡി ക്യു3 ഇന്ത്യയിൽ അവതരിപ്പിച്ചു; പ്രാരംഭ വില 51.99 ലക്ഷം രൂപ

ദുരൂഹതകളുടെ ചുരുളഴിക്കാൻ ‘ക്രൈം 302’

” വോയിസ് നോട്ട് ” യൂട്യൂബിൽ റിലീസായി.

അതി മനോഹരം ഡിസംബർ ഇരുപത്തി നാലിന് അനൗൺസ്മെന്റ് പോസ്റ്റർ എത്തി.

കീർത്തി സുരേഷ് – രാധിക ആപ്തെ – യഷ് രാജ് ഫിലിംസ് ടീം ഒന്നിക്കുന്ന നെറ്റ്ഫ്ലിക്സ് സീരീസ് ‘അക്ക’ ഒക്ടോബർ 30ന്; ടീസർ പുറത്ത്

ദുൽഖർ സൽമാൻ – പവൻ സാദിനേനി ചിത്രം ‘ആകാശംലോ ഒക താര’ ടീസർ പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് നവംബർ 20ന്

സൈനുൽ ആബിദ് വധക്കേസ്: പ്രതിചേർക്കപ്പെട്ടവർ നിരപരാധികൾ; 21 ആർഎസ്എസ് പ്രവർത്തകരെയും വെറുതെവിട്ട് കോടതി

ശബരിമല തീർഥാടനം: കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ പരിഗണനയിൽ; റെയിൽവേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

മണ്ഡലകാലം പടിവാതിൽക്കൽ; ശബരിമലയിൽ 75 ലക്ഷം അരവണ ലക്ഷ്യം കടുത്ത വെല്ലുവിളിയിൽ!

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.