Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

വിഴിഞ്ഞം സമരത്തിന്റെ വിപല്‍ സന്ദേശങ്ങള്‍

സര്‍ക്കാര്‍ വിചാരിച്ചിരുന്നെങ്കില്‍ സമരം നേരത്തെ അവസാനിപ്പിക്കാമായിരുന്നു. അതിനു പകരം സമരക്കാരുടെ താളത്തിനു തുള്ളുകയാണുണ്ടായത്. സമരക്കാര്‍ക്ക് അഴിഞ്ഞാടാന്‍ പോലീസിനെ നോക്കുകുത്തിയാക്കിയത് സര്‍ക്കാരാണ്. ഇപ്പോള്‍ നിവൃത്തിയില്ലാതെ ഒരു ഘട്ടത്തില്‍ സമരം അവസാനിപ്പിച്ചിട്ടുണ്ടെങ്കിലും വീണ്ടും പ്രശ്‌നങ്ങളുണ്ടാക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Dec 8, 2022, 05:00 am IST
inEditorial

വിഴിഞ്ഞം തുറമുഖ പദ്ധതിക്കെതിരെ ലത്തീന്‍ കത്തോലിക്കാ അതിരൂപതയുടെ നേതൃത്വത്തില്‍ മൂന്നുമാസത്തിലേറെയായി നടന്നുകൊണ്ടിരുന്ന അക്രമാസക്ത സമരം സംസ്ഥാന സര്‍ക്കാരുമായുള്ള ചര്‍ച്ചയെതുടര്‍ന്ന് നിര്‍ത്തിവച്ചതില്‍ ആശ്വസിക്കാം.  സമരക്കാര്‍ ഉന്നയിച്ച ഏതാണ്ട് എല്ലാ ആവശ്യങ്ങളും അംഗീകരിച്ചിട്ടും തുറമുഖനിര്‍മാണം നിര്‍ത്തിവയ്‌ക്കാതെ സമരം പിന്‍വലിക്കില്ലെന്ന വാശിയിലായിരുന്നു ലത്തീന്‍ അതിരൂപതാ നേതൃത്വം. അവരാണിപ്പോള്‍ പുതിയ ആവശ്യങ്ങളൊന്നും അംഗീകരിക്കാതിരുന്നിട്ടും സമരം നിര്‍ത്തിയത്! നിര്‍മാണ പ്രവര്‍ത്തനവും സഞ്ചാരസ്വാതന്ത്ര്യവും തടയരുതെന്ന് ഹൈക്കോടതിയുടെ ഉത്തരവുണ്ടായിട്ടും അത് വകവയ്‌ക്കാതെ പദ്ധതി പ്രദേശത്ത് ഉപരോധം ഏര്‍പ്പെടുത്തുകയാണ് സമര്‍ക്കാര്‍ ചെയ്തത്. സര്‍ക്കാര്‍ ഇതിനോട് മൃദുസമീപനം സ്വീകരിച്ചതിനാല്‍ അന്തരീക്ഷം  മുതലെടുത്ത് വലിയൊരു കലാപം തന്നെ സമരക്കാര്‍ അഴിച്ചുവിട്ടു. ക്രൈസ്തവ മതനേതാക്കളുടെ നേതൃത്വത്തില്‍ സംഘടിച്ചെത്തിയ ആയിരക്കണക്കിന് സമരക്കാര്‍ പോലീസ് സ്റ്റേഷന്‍ ആക്രമിച്ച് പോലീസുകാരെ പരിക്കേല്‍പ്പിക്കുകയും ചെയ്തു. അക്രമം നടത്തിയതിന് അറസ്റ്റിലായവരെ സര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരം വിട്ടയയ്‌ക്കുകയും ചെയ്തു. അക്രമത്തിനു പ്രേരിപ്പിച്ചവരെ എന്തുകൊണ്ട് അറസ്റ്റു ചെയ്യുന്നില്ല എന്ന കോടതിയുടെ ചോദ്യത്തിന് സര്‍ക്കാര്‍ മറുപടി പറഞ്ഞില്ല. സമരക്കാരും സര്‍ക്കാരും തമ്മിലെ ഒത്തുകളിയുടെ തെളിവായി ഇതിനെ കരുതാം.

സമരം അവസാനിപ്പിച്ചത് സ്വാഗതാര്‍ഹമാണെങ്കിലും എന്തിനായിരുന്നു ഈ സമരം എന്ന ചോദ്യം ഓരോ പൗരനും ചോദിക്കേണ്ടതുണ്ട്. രാജ്യത്തെ പരമോന്നത നീതിപീഠമായ സുപ്രീംകോടതിയുടെ വിധി ഉള്‍പ്പെടെ പദ്ധതിക്കുവേണ്ട എല്ലാ അനുമതിയും ലഭിച്ച ശേഷമാണ് തുറമുഖ നിര്‍മാണം ആരംഭിച്ചത്. നിര്‍മാണം നടത്താന്‍ അനുവദിക്കില്ലെന്ന് വാശിപിടിച്ചവര്‍ തുറമുഖം നിര്‍മിക്കുന്ന അദാനിയുടെ കമ്പനിയെ മാത്രമല്ല, സുപ്രീംകോടതിയെ തന്നെയാണ് വെല്ലുവിളിച്ചത്. സമരക്കാര്‍ക്ക് ഗൂഢലക്ഷ്യമായിരുന്നു. വിഴിഞ്ഞത്ത് ഒരു മദര്‍പോര്‍ട്ടു വന്നാല്‍ രാജ്യത്തിന്റെ വികസനത്തെ അത് വന്‍തോതില്‍ മുന്നോട്ടു നയിക്കും. വിഴിഞ്ഞം തുറമുഖം ചരക്കു കൈമാറ്റത്തിന്റെ പ്രധാന കേന്ദ്രമായി മാറുന്നതോടെ മറ്റ് ചില രാജ്യങ്ങളിലെ തുറമുഖങ്ങള്‍ക്ക് തിരിച്ചടിയാവും. ഈ രാജ്യങ്ങളുമായി ബന്ധമുള്ള ശക്തികളാണ് സമരം കുത്തിപ്പൊക്കിയതെന്ന ആരോപണം നിഷേധിക്കാനാവില്ല. സമരക്കാര്‍ക്ക് കോടിക്കണക്കിന് രൂപയുടെ സഹായം ലഭിച്ചു എന്ന വാര്‍ത്തകള്‍ ഇതിലേക്കാണ് വിരല്‍ചൂണ്ടുന്നത്. അയല്‍ സംസ്ഥാനമായ തമിഴ്‌നാട്ടിലെ കൂടംകുളത്ത് ആണവനിലയത്തിനെതിരെ സമരം ചെയ്ത ശക്തികളാണ് അതേ മാതൃകയില്‍ വിഴിഞ്ഞത്തും സമരത്തിനിറങ്ങിയത്. രാജ്യത്തിന്റെ    ഊര്‍ജ്ജോല്‍പ്പാദനം തടസ്സപ്പെടുത്തുകയായിരുന്നു കൂടംകുളം സമരത്തിന്റെ ലക്ഷ്യം. കൂടംകുളത്തിന്റെ തനിയാവര്‍ത്തനമാണ് വിഴിഞ്ഞത്ത് കണ്ടതെങ്കിലും അക്കാര്യം ചൂണ്ടിക്കാട്ടാന്‍ ഭരണാധികാരികളോ മാധ്യമങ്ങളോ തയ്യാറായില്ല. സമരക്കാരുടെ ദുഷ്ടലാക്ക് വെളിപ്പെടാതിരിക്കാനായിരുന്നു ഇതെന്ന് സംശയിക്കണം. ജന്മഭൂമി മാത്രമാണ് സമരക്കാരുടെ ഗൂഢലക്ഷ്യത്തെക്കുറിച്ച് ആവര്‍ത്തിച്ചു പറഞ്ഞുകൊണ്ടിരുന്നത്.

സര്‍ക്കാരുമായുള്ള ചര്‍ച്ചയില്‍ സമരം അവസാനിപ്പിക്കുകയാണെന്നു പറയുമ്പോഴും അവസാനിച്ചത് ഒന്നാംഘട്ടം മാത്രമാണെന്ന് മതനേതാക്കള്‍ പറയുന്നത് ശ്രദ്ധിക്കേണ്ടതുണ്ട്. തുറമുഖനിര്‍മാണത്തിന് സംരക്ഷണം ഏര്‍പ്പെടുത്താന്‍ കേന്ദ്ര സേനയെ വിന്യസിക്കണമെന്ന ആവശ്യം ശക്തമായിരുന്നു. കോടതിയും ഇതിനെ അനുകൂലിച്ചു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ചര്‍ച്ച ചെയ്ത് ഇക്കാര്യത്തില്‍ തീരുമാനത്തിലെത്താനായിരുന്നു നിര്‍ദേശം. ഇത് ഒരു അപകട സൂചനയായി സമരക്കാര്‍ കണ്ടിരിക്കണം. സമരക്കാര്‍ക്ക് ഒത്താശ ചെയ്യുന്ന സംസ്ഥാന സര്‍ക്കാരിന്റെയും പോലീസിന്റെയും നയമായിരിക്കില്ല കേന്ദ്ര സേനയുടേത്. അവര്‍ ചുമതല നിര്‍വഹിക്കും. സര്‍ക്കാര്‍ വിചാരിച്ചിരുന്നെങ്കില്‍ സമരം നേരത്തെ അവസാനിപ്പിക്കാമായിരുന്നു. അതിനു പകരം സമരക്കാരുടെ താളത്തിനു തുള്ളുകയാണുണ്ടായത്. സമരക്കാര്‍ക്ക് അഴിഞ്ഞാടാന്‍ പോലീസിനെ നോക്കുകുത്തിയാക്കിയത് സര്‍ക്കാരാണ്. ഇപ്പോള്‍ നിവൃത്തിയില്ലാതെ ഒരു ഘട്ടത്തില്‍ സമരം അവസാനിപ്പിച്ചിട്ടുണ്ടെങ്കിലും വീണ്ടും പ്രശ്‌നങ്ങളുണ്ടാക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. പദ്ധതി പ്രദേശത്തിന് മൂന്നുകിലോമീറ്റര്‍ ചുറ്റളവില്‍ സമരക്കാര്‍ ആരും താമസിക്കുന്നില്ല. എന്നിട്ടും സര്‍ക്കാരുമായും തുറമുഖനിര്‍മാണ കമ്പനിയുമായും വിലപേശി കിട്ടാവുന്ന എല്ലാ ആനുകൂല്യങ്ങളും അവര്‍ വാങ്ങിക്കഴിഞ്ഞു. എന്നിട്ടിപ്പോള്‍ അദാനിയുടെ പണം വേണ്ടെന്നു പറയുന്നത് കാപട്യവും പരിഹാസ്യവുമാണ്. സമരക്കാരെപ്പോലെ സംഘടിത മതശക്തിയല്ലാത്തതിനാല്‍ പദ്ധതി പ്രദേശത്ത് കഴിയുന്ന ഹിന്ദുവിഭാഗങ്ങള്‍ അവഗണിക്കപ്പെടുകയാണ്. അവരാണ് സഹായം അര്‍ഹിക്കുന്നത്. അധികൃതരുടെ ശ്രദ്ധ ഇതിലേക്ക് തിരിയണം. പദ്ധതി പ്രദേശത്ത് സമാധാനം നിലനിര്‍ത്താന്‍ കേന്ദ്ര സേനയുടെ നിയന്ത്രണത്തിലാക്കണം.

Tags: strikeharbourവിഴിഞ്ഞം തുറമുഖംവിഴിഞ്ഞം സമരം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോതമംഗലം എംഎ എന്‍ജിനിയറിംഗ് കോളേജ്:ചര്‍ച്ചകളില്‍ അനുകൂല തീരുമാനമുണ്ടായതോടെ വിദ്യാര്‍ത്ഥികളുടെ സമരം പിന്‍വലിച്ചു

Kerala

അക്രമ സമരം നടത്തിയവരെ വിമര്‍ശിച്ച അഡ്വ ടി ജി മോഹന്‍ദാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു, തിരുവനന്തപുരത്തെത്തിച്ച് തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും

Kerala

ദല്‍ഹിയില്‍ അക്രമസമരം നടത്തിയവരെ വിമര്‍ശിച്ച അഡ്വ.ടി.ജി.മോഹന്‍ദാസിന്റെ വീട്ടില്‍ പൊലീസ് പരിശോധന

Kerala

ഓണ്‍ലൈന്‍ ടാക്സി ഡ്രൈവര്‍മാരുടെ സമരം അവസാനിപ്പിച്ചു

Kerala

ചിക്കന്‍പ്രേമികള്‍ വിഷമിക്കും, ഇറച്ചിക്കോഴി വ്യാപാരി സമരം നാളെ മുതല്‍, തമിഴ്നാടിന് പിന്തുണയുമായി കേരളവും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വരുൺ തുടങ്ങി, അഖിൽ തീർത്തു; സീസണിലെ ഏറ്റവും ഉയർന്ന സ്കോറുമായി കാലിക്കറ്റ്

യൂണിവേഴ്‌സല്‍ ബോസ് ക്രിസ് ​ഗെയിൽ നാളെ ഗ്രീൻഫീൽഡിൽ ബാറ്റ് വീശും

അടിമുടി അഴിമതി : കര്‍ണാടകയില്‍ കോണ്‍ഗ്രസ് സർക്കാരിന് തിരിച്ചടിയായി മന്ത്രി ബി നാഗേന്ദ്ര രാജിവെച്ചു

സൂപ്പർ ബൈക്ക് പ്രേമികളെ ലക്ഷ്യമിട്ട് യമഹ വൈസെഡ്എഫ്-ആർ2 ഇന്ത്യയിൽ : വില 2.30 ലക്ഷം മുതൽ

‘അവർ എന്റെ അച്ഛനെ കൊല്ലാൻ ആഗ്രഹിക്കുന്നു…’: പാകിസ്ഥാൻ സർക്കാരിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച് ഇമ്രാൻ ഖാന്റെ മക്കൾ

മതങ്ങൾക്കെതിരായ അധിക്ഷേപങ്ങളിൽ സർക്കാരിന്റെ സെലക്ടീവ് പ്രതികരണം ഇരട്ടത്താപ്പ്: രാജീവ് ചന്ദ്രശേഖർ എംഎൽഎ

വെറുപ്പ്, പ്രതികാര മനോഭാവം : ആർ‌എസ്‌എസ് പരിപാടിയിൽ പങ്കെടുത്തതിന് രണ്ട് സർക്കാർ അധ്യാപകരെ സസ്‌പെൻഡ് ചെയ്ത കോൺഗ്രസിനെതിരെ ബിജെപിയുടെ രൂക്ഷ വിമർശനം

ഓണക്കാലത്തും ബിഎല്‍ഒമാരെ കൈവിട്ട് അധികൃതര്‍; സര്‍ക്കാരിന്റെ 100 ദിനാഘോഷം കഴിഞ്ഞിട്ടും ഇവര്‍ക്ക് കൂലി കിട്ടിയില്ല

ജാപ്പനീസ് യുദ്ധവിമാനങ്ങൾ ആദ്യമായി ഇന്ത്യയിലേക്ക് വരുന്നു : പാകിസ്ഥാൻ അതിർത്തിയിൽ എഫ്-2എ അലറും

അന്യപുരുഷന്മാർക്കിടയിൽ യുവതികളെ പ്രദർശിപ്പിക്കരുത്; മതപരമായ അതിർവരമ്പുകൾ ലംഘിക്കുന്നത് ഗൗരവതരം: വിവാദ നിർദേശവുമായി കാന്തപുരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.