ലഖ്നൗ: ഹിന്ദു സംസ്കാരത്തെക്കുറിച്ച് രാഹുല്‍ഗാന്ധിക്ക് അറിവില്ലാത്തതുമൂലമാണ് ‘ജയ് ശ്രീറാം’ എന്നതിനൊപ്പം ‘ജയ് സീതാ റാം’ എന്നും ‘ഹേ റാം’ എന്നും വിളിക്കണമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞതെന്ന് ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി ബ്രജേഷ് പതക്. ഇങ്ങിനെ വിളിച്ചാലാണ് സീതാദേവിയെയും ശ്രീരാമനെയും യഥാര്‍ത്ഥത്തില്‍ ബഹുമാനിക്കാന്‍ കഴിയൂ എന്നായിരുന്നു രാഹുല്‍ഗാന്ധിയുടെ വാദം.
“ഹിന്ദുമതത്തെക്കുറിച്ച് രാഹുല്‍ ഗാന്ധിക്ക് ഒന്നുമറിയില്ല. സ്വന്തം മതത്തെക്കുറിച്ച് അറിവില്ലാത്ത രാഹുല്‍ഗാന്ധിക്ക് എങ്ങിനെയാണ് ഹിന്ദുമത്തെ നിര്‍വ്വചിക്കാന്‍ കഴിയുക? കോട്ടിന് മുകളില്‍ പൂണൂല് ധരിക്കുന്ന വ്യക്തി ഹിന്ദുമതത്തെ നിര്‍വ്വചിച്ചു കൂടാ “- ബ്രജേഷ് പതക് പറഞ്ഞു.
ശ്രീരാമഭഗവാന്റെയും സീതാദേവിയുടെയും യഥാര്‍ത്ഥ ശക്തി എന്താണെന്ന് രാഹുല്ഗാന്ധിക്കറിയില്ല. വോട്ടര്‍മാരെ ആകര്‍ഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് രാഹുല്‍ഗാന്ധിയുടെ ഇത്തരം പ്രസ്താവനകള്‍. ആളുകളെ പരസ്പരം അഭിവാദ്യം ചെയ്യുന്ന നമ്മുടെ രീതികള്‍ രാഹുല്ഗാന്ധിയ്ക്കറിയില്ല. ഗുഡ് മോണിംഗ്, ഗുഡ് ഈവനിംഗ് എന്നെല്ലാം പറയാനല്ലാതെ. – ബ്രജേഷ് പതക് കുറ്റപ്പെടുത്തുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: