കൊച്ചി : തീർഥാടകരുടെ തിരക്ക് കൂടിയതോടെ പമ്പയിലും നിലയ്‌ക്കലും ബസ് കിട്ടാതെ വലഞ്ഞ് അയ്യപ്പന്മാര്‍. തീര്‍ത്ഥാനടത്തിനിടയില്‍ ഉണ്ടായേക്കാവുന്ന ഈ ഭക്തജനത്തിരക്ക് മുന്‍കൂട്ടിക്കണ്ട് പരിഹാരം ഉണ്ടാക്കുന്നതില്‍ സര്‍ക്കാര്‍ ഒരിയ്‌ക്കല്‍ കൂടി പരാജയപ്പെട്ടു. ഒടുവില്‍ ഈ സങ്കടം അയ്യപ്പന്‍മാര്‍ ഹൈക്കോടതിയെ കത്ത് മുഖാന്തിരം അറിയിച്ചതോടെ ഹൈക്കോടതി ഇടപെടുകയായിരുന്നു.
പമ്പയിലും നിലക്കലിലും ആവശ്യത്തിന് കെഎസ്ആർടിസി ബസുകൾ ഉണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് ഹൈക്കോടതി സര്‍ക്കാരിന് നിർദ്ദേശം നൽകി. മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാർക്കും ബസുകളിൽ കയറാൻ യാതൊരു ബുദ്ധിമുട്ടും ഉണ്ടാകുന്നില്ലെന്ന് പൊലീസ് ഉറപ്പുവരുത്തണം. ഇവരെ ബസ്സിന്റെ മുൻ വാതിലിലൂടെ ആദ്യം കയറാൻ അനുവദിക്കണം. അതിനുശേഷം മാത്രമേ മറ്റ് യാത്രക്കാരെ പിൻവാതിൽ വഴി കയറ്റാവൂ. നടപടികൾ ഇന്നുതന്നെ സ്വീകരിച്ച് തിങ്കളാഴ്ച റിപ്പോർട്ട് സമർപ്പിക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു.
ഇക്കാര്യത്തിൽ വിശദീകരണം നല്‍കാന്‍ പത്തനംതിട്ട ജില്ലാ കലക്ടർക്കും എസ്പിക്കും ദേവസ്വം ബെഞ്ച് നിർദേശം നൽകിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: