Sunday, July 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ലിറ്ററിന് ആറ് രൂപ നിരക്കില്‍ മില്‍മ പാലിന്റെ വില വര്‍ദ്ധനവ് ഇന്ന് മുതല്‍ പ്രാബല്യത്തില്‍:മില്‍മ കാലിത്തീറ്റ ഫാക്ടറികള്‍ ഏഴു മാസമായി നഷ്ടത്തിത്തില്‍

കേരളത്തിലെ ക്ഷീരകര്‍ഷകരുടെ പ്രയാസങ്ങള്‍ പരിഗണിച്ചും ഉത്പ്പാദനോപാധികളുടെ ഗണ്യമായ വില വര്‍ദ്ധനവ് കണക്കിലെടുത്തുമാണ് പാല്‍ വില വര്‍ധിപ്പിക്കുന്നതെന്ന് മില്‍മ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 1, 2022, 03:21 am IST
in Kerala

 

തിരുവനന്തപുരം:കേരളത്തിലെ ക്ഷീരകര്‍ഷകരുടെ പ്രയാസങ്ങള്‍ പരിഗണിച്ചും ഉത്പ്പാദനോപാധികളുടെ ഗണ്യമായ വില വര്‍ദ്ധനവ് കണക്കിലെടുത്തുമാണ് പാല്‍ വില വര്‍ധിപ്പിക്കുന്നതെന്ന് മില്‍മ ഫെഡറേഷന്‍ ചെയര്‍മാന്‍ കെ എസ് മണി അറിയിച്ചു. ലിറ്ററിന് ആറ് രൂപ നിരക്കില്‍ മില്‍മ പാലിന്റെ വില വര്‍ദ്ധനവ് ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും

ഇതിനനുസരിച്ച് ഡബിള്‍ടോണ്‍ഡ് മില്‍ക്ക് 500 മില്ലിക്ക് 24 രൂപയും ഹോമോജനൈസ് ചെയ്യാത്ത ടോണ്‍ഡ് മില്‍ക്ക് 500 മില്ലിക്ക് 25 രൂപയും ഹോമോജനൈസ് ചെയ്ത ടോണ്‍ഡ് മില്‍ക്ക് 500 മില്ലിക്ക് 26 രൂപയും ഹോമോജനൈസ് ചെയ്ത ടോണ്‍ഡ് മില്‍ക്ക് 525 മില്ലിക്ക് 28 രൂപയും സ്റ്റാന്‍ഡേഡൈസ്ഡ് മില്‍ക്ക് 500 മില്ലിക്ക് 29 രൂപയും പ്രൈഡ് മില്‍ക്ക് 520 മില്ലിക്ക് 28 രൂപയുമാണ് വില നിശ്ചയിച്ചിരിക്കുന്നത്.

പാല്‍ വില ലിറ്ററിന് ആറ് രൂപ വര്‍ദ്ധിപ്പിക്കുമ്പോള്‍ വര്‍ദ്ധനവിന്റെ 83.75 ശതമാനം (5.025 രൂപ) കര്‍ഷകര്‍ക്കും ക്ഷീര കര്‍ഷക ക്ഷേമനിധി ബോര്‍ഡിന് 0.75 ശതമാനവും (0.045 രൂപ) ഡീലര്‍മാക്കും സംഘങ്ങള്‍ക്കും 5.75 ശതമാനം വീതവും (0.345 രൂപ) മില്‍മക്ക് 3.5 ശതമാനവും (0.21 രൂപ) പ്ലാസ്റ്റിക്ക് നിര്‍മ്മാര്‍ജ്ജനത്തിന് 0.5 ശതമാനവും ( 0.03 രൂപ) ലഭ്യമാകുന്ന രീതിയിലാണ് വിഭജിച്ചിരിക്കുന്നത്. 3.0/8.5 ഗുണനിലവാരമുളള പാല്‍ സംഘത്തില്‍ കര്‍ഷകര്‍ നല്‍കുമ്പോള്‍ 5.025 രൂപ കര്‍ഷകന് അധികമായി ലഭിക്കും. 

3.0 /8.5 ഗുണനിലവാരമുളള പാലിനാണ് ലിറ്ററിന് 5.03 രൂപ കര്‍ഷകന് വില വര്‍ദ്ധനവ് ലഭിക്കുന്നത്. സംസ്ഥാന ശരാശരിയായ 4.1/8.3 ഗുണനിലവാരമുളള പാലിന് മേഖലാ യൂണിയനുകള്‍ ലിറ്ററിന് 6.07 രൂപ വില വര്‍ദ്ധനവ് സംഘങ്ങള്‍ക്ക് നല്‍കുമ്പോള്‍ സംഘങ്ങളില്‍ നിന്നും കര്‍ഷകര്‍ക്ക് ലഭിക്കുന്ന വര്‍ദ്ധനവ് 5.68 രൂപയാണ്. 

കേരളത്തിന്റെ പാല്‍ ഉത്പ്പാദന ചെലവിനെക്കുറിച്ച് പഠിക്കുന്നതിന് കാര്‍ഷിക- വെറ്റിനറി സര്‍വ്വകലാശാലകളില്‍ നിന്നുളള വിദഗ്ധരെ ഉള്‍പ്പെടുത്തി വിദഗ്ധസമിതിയ്‌ക്ക് മില്‍മ രൂപം നല്‍കിയിരുന്നു. ഇവരുടെ റിപ്പോര്‍ട്ട് പ്രകാരം കര്‍ഷകര്‍ക്ക് ലിറ്ററിന് 8.57 രൂപ നഷ്ടമുളളതായാണ് കണക്കാക്കിയത്. സമിതിയുടെ ശുപാര്‍ശകളുടെ അടിസ്ഥാനത്തിലാണ് നിലവിലെ വില പരിഷ്കരണം.

മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് പാല്‍ ഉത്പ്പാദനചെലവ് കേരളത്തില്‍ കൂടുതലാണ്.  ഇത് കാരണം ക്ഷീര കര്‍ഷകര്‍ കടുത്ത ബുദ്ധിമുട്ടിലായിരുന്നത് കൊണ്ട് ഉത്പ്പാദനചെലവിന് ആനുപാതികമായി പാല്‍ വില വര്‍ദ്ധിപ്പിക്കണമെന്ന് നിരന്തരം ആവശ്യപ്പെട്ടിരുന്നുവെങ്കിലും കോവിഡ് കാരണം മില്‍മക്ക് വിതരണത്തെക്കാള്‍ കൂടുതല്‍ അളവില്‍ പാല്‍ സംഭരിക്കേണ്ട സാഹചര്യമാണ് ഉണ്ടായിരുന്നത്. ഇങ്ങനെ സര്‍പ്ലസ്സായി പാല്‍ ഉണ്ടായിരുന്നതിനാല്‍ കര്‍ഷകരുടെ ആവശ്യപ്രകാരമുളള പാല്‍ വില വര്‍ദ്ധനവ് നടപ്പിലാക്കാന്‍ സാധിച്ചിരുന്നില്ല. പാല്‍വില വര്‍ദ്ധനവ് സംബന്ധിച്ചുളള മില്‍മ ഭരണസമിതിയുടെ ശുപാര്‍ശ സര്‍ക്കാരുമായി ചര്‍ച്ചചെയ്ത് ഉചിതമായ വര്‍ദ്ധനവ് നടപ്പിലാക്കുകയാണ് ചെയ്യുന്നതെന്ന് ചെയര്‍മാന്‍ പറഞ്ഞു.

മില്‍മയുടെ കാലിത്തീറ്റ ഫാക്ടറികള്‍ ഏഴു മാസമായി നഷ്ടത്തിലാണ്. ഒക്ടോബര്‍ വരെയുളള കണക്ക് അനുസരിച്ച് 20.00 കോടി രൂപയോളം സഞ്ചിത നഷ്ടമുണ്ട്.  2019-ലാണ് മില്‍മ കാലിത്തീറ്റ വില ഇതിന് മുന്‍പ് വര്‍ദ്ധിപ്പിച്ചത്. സംസ്ഥാന സര്‍ക്കാറിന്റെ കന്നുകുട്ടി പരിപാലന പദ്ധതിയ്‌ക്ക് നല്കുന്ന കാലിത്തീറ്റയുടെ വിലയും അന്ന് മില്‍മ വര്‍ധിപ്പിച്ചിരുന്നു.  2019-ന് ശേഷം കാലിത്തീറ്റക്ക് മില്‍മ വില വര്‍ദ്ധിപ്പിച്ചില്ല എന്നുമാത്രമല്ല വലിയ അളവിലുളള സബ്സിഡി കര്‍ഷകര്‍ക്ക് നല്‍കി സഹായിക്കുന്നതിനും ശ്രമിച്ചിരുന്നു. സംസ്ഥാന സര്‍ക്കാര്‍ കാലിത്തീറ്റ വിലവര്‍ധനവിനെക്കുറിച്ച് പഠിക്കുന്നതിന് സമിതിയെ നിയോഗിച്ചിരുന്നു. അവരുടെ റിപ്പോര്‍ട്ട് അനുസരിച്ചാണ് കാലിത്തീറ്റയുടെ വില വര്‍ധിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.

Tags: Milma
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാലിനും മുട്ടയ്‌ക്കും വിലയേറി; അങ്കണവാടികളിലും സ്‌കൂളുകളിലും പോഷകാഹാര വിതരണം പ്രതിസന്ധിയില്‍

Kerala

ആ ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ കിട്ടുന്നത് സമ്മാനമല്ല, ധനനഷ്ടം: വ്യാജ സമ്മാന പദ്ധതിക്കെതിരെ മുന്നറിയിപ്പുമായി മില്‍മ

Kerala

ശബരിമല ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രത്തിലേക്ക് നെയ്യ് എത്തിക്കുന്നതില്‍ മില്‍മയുടെ ഭാഗത്തുനിന്ന് യാതൊരു വീഴ്ചയും ഉണ്ടായിട്ടില്ല: ടിആര്‍സിഎംപിയു

Kerala

മില്‍മ പാലിന് നാളെ മുതല്‍ വില കൂടും; ലിറ്ററിന് വര്‍ധിക്കുന്നത് നാല് രൂപ

Kerala

മിൽമ പാലിന്റെ വില ലിറ്ററിന് 4 രൂപ കൂട്ടും; ജൂൺ ഒന്നുമുതൽ പ്രാബല്യത്തിൽ, ഒരു ലിറ്റർ പാലിന് ഇനി 56 രൂപ നൽകണം

പുതിയ വാര്‍ത്തകള്‍

നിലയ്‌ക്കില്ല ഗാനവസന്തം; ജാനകിയമ്മയ്‌ക്ക് വിട

ക്രിട്ടിക്കല്‍ മിനറല്‍സ് കേരളത്തിന്റെ സാധ്യതകള്‍

ഇ-ജാഗ്രിതി: ഉപഭോക്തൃ നീതിയുടെ പുനര്‍വിചിന്തനം

ഇന്‍ഫ്‌ളുവന്‍സ: ലക്ഷണങ്ങളും പ്രതിരോധ മാര്‍ഗങ്ങളും

വിബി-ജി റാം ജി പദ്ധതിയില്‍ പ്രത്യേക തൊഴില്‍ കാര്‍ഡുകളും

പ്രധാനമന്ത്രി കഴുത്തില്‍ അണിഞ്ഞിരുന്ന മഫ്‌ലര്‍ ഉയര്‍ത്തി കാണിക്കുന്നു

‘ഈ മഫ്‌ലര്‍ അന്നത്തെ സ്‌നേഹത്തിന്റെ അടയാളം’

ബാലഗോകുലം ഉത്തരകേരളം വാര്‍ഷിക സമ്മേളനം എടനീര്‍ മഠാധിപതി സ്വാമി സച്ചിതാനന്ദഭാരതി ഉദ്ഘാടനം ചെയ്യുന്നു. എം. രാധാകൃഷ്ണന്‍, കെ.എന്‍. സജി, അരവിന്ദന്‍, എന്‍.എം. സദാനന്ദന്‍ സമീപം

സംസ്‌കൃതിയുടെ തനിമയെ തിരിച്ചു പിടിക്കണം: എം. രാധാകൃഷ്ണന്‍

സാവരിയ ഉപയോഗിച്ച ലാപ്ടോപ്പ്

സാവരിയയുടെ കൊലപാതകം: തെളിവ് വസ്തുക്കള്‍ നാട്ടിലേക്ക് അയച്ചതില്‍ ദുരൂഹതയെന്ന് ബന്ധു

ഹിന്ദുഐക്യവേദി സംസ്ഥാന രക്ഷാധികാരി കെ.പി. ശശികല ടീച്ചറോട് സാവരിയയുടെ പിതൃസഹോദരന്‍ ജനീഷ് സംഭവങ്ങള്‍ വിവരിക്കുന്നു

സാവരിയയുടെ കുടുംബത്തെ ശശികല ടീച്ചര്‍ സന്ദര്‍ശിച്ചു

‘ എല്ലാ മലയാളികളുടെയും ഹൃദയത്തില്‍ അവര്‍ ഇരിപ്പുറപ്പിച്ചു’ : എസ് ജാനകിയെ അനുസ്മരിച്ച് പിണറായി വിജയൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.