തിരുവനന്തപുരം: കായികമന്ത്രി അബ്ദുറഹിമാനെ തീവ്രവാദിയെന്ന് വിളിച്ച വിഴിഞ്ഞം സമരസമിതി നേതാവ് ഫാദര്‍ തിയോഡോഷ്യസ് ഡിക്രൂസ് മന്ത്രിയുടെ പേരില്‍ത്തന്നെ ഒരു തീവ്രവാദിയുണ്ടെന്നും പറഞ്ഞത് വിവാദമാകുന്നു. മുല്ലൂരില സമരവേദിക്ക് സമീപം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഫാദര്‍ തിയോഡോഷ്യസ് ഡിക്രൂസ്.
വിഴിഞ്ഞത്തെ വികസനം മുടക്കുന്നത് ചില രാജ്യദ്രോഹികളാണെന്ന് മന്ത്രി അബ്ദുറഹിമാന് വിഴിഞ്ഞം സെമിനാറില്‍ പറഞ്ഞതാണ് ഫാദര്‍ തിയോഡോഷ്യസിനെ ചോടിപ്പിച്ചത്. വിഴിഞ്ഞം പൊലീസ് സ്റ്റേഷന് ആക്രമണം നടത്തിയത് സര്‍ക്കാരാണെന്നും തിയോഡോഷ്യസ് ആരോപിച്ചു.
തിയോഡോഷ്യസ് ഡിക്രൂസിനെതിരെ കേസെടുക്കണമെന്ന് എംഎല്‍എ കെ.ടി. ജലീല്‍ പറഞ്ഞു. അദ്ദേഹം ക്രിസംഘിയാണെന്നും കെ.ടി.ജലീല്‍ പറഞ്ഞു.
പാലാ ബിഷപ്പിനോട് സ്വീകരിച്ച അഴകൊഴമ്പന്‍ നിലപാട് തിയോഡോഷ്യസ് അടക്കമുള്ളവര്‍ക്ക് വളമായെന്നും ജലീല്‍ ഫെയ്സ് ബുക്കില്‍ കുറിച്ചു. നര്‍കോട്ടിക് ജിഹാദ് നടക്കുന്നുവെന്ന് പ്രസ്താവിച്ച പാലാ ബിഷപ്പിനെതിരെ ഇടത് സര്‍ക്കാര്‍ കാര്യമായ നടപടി സ്വീകരിച്ചില്ലായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: