Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കാണിപ്പയ്യൂരും ഗുരുവായൂര്‍ ദേവസ്വം അധികൃതരും തമ്മിലുള്ള തര്‍ക്കം തീര്‍ന്നു; ഗുരുവായൂർ ഏകാദശി ഡിസംബർ 3, 4 തീയതികളിൽ

ഗുരുവായൂര്‍ ഏകാദശി ഡിസംബര്‍ മൂന്നിന് ആഘോഷിക്കാനുള്ള ഗുരുവായൂര്‍ ദേവസ്വത്തിന്റെ തീരുമാനത്തെ വെല്ലുവിളിച്ച് ഡിസംബര്‍ നാലിനാണ് ഏകാദശി എന്ന് പ്രഖ്യാപിച്ച ജ്യോത്സ്യന്‍ കാണിപ്പയ്യൂരിന്റെ വാദം കണക്കിലെടുത്ത് ദേവസ്വം. ഒടുവില്‍ ജ്യോത്സ്യന്മാരുമായുള്ള കൂടിയാലോചനകള്‍ക്ക് ശേഷം ഒരു ഒത്തുതീര്‍പ്പെന്ന നിലയില്‍ ഈ വര്‍ഷത്തെ ഗുരുവായൂര്‍ ഏകാദശി ഡിസംബര്‍ 3,4 തീയതികളില്‍ ആഘോഷിക്കാന്‍ ദേവസ്വം അധികൃതര്‍ തീരുമാനിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 27, 2022, 09:15 pm IST
inKerala

ഗുരുവായൂര്‍: ഗുരുവായൂര്‍ ഏകാദശി ഡിസംബര്‍ മൂന്നിന് ആഘോഷിക്കാനുള്ള ഗുരുവായൂര്‍ ദേവസ്വത്തിന്റെ തീരുമാനത്തെ വെല്ലുവിളിച്ച് ഡിസംബര്‍ നാലിനാണ് ഏകാദശി എന്ന് പ്രഖ്യാപിച്ച ജ്യോത്സ്യന്‍ കാണിപ്പയ്യൂരിന്റെ വാദം കണക്കിലെടുത്ത് ദേവസ്വം. ഒടുവില്‍ ജ്യോത്സ്യന്മാരുമായുള്ള കൂടിയാലോചനകള്‍ക്ക് ശേഷം ഒരു ഒത്തുതീര്‍പ്പെന്ന നിലയില്‍ ഈ വര്‍ഷത്തെ ഗുരുവായൂര്‍ ഏകാദശി ഡിസംബര്‍ 3,4 തീയതികളില്‍ ആഘോഷിക്കാന്‍  ദേവസ്വം അധികൃതര്‍ തീരുമാനിച്ചു.  

ഗുരുവായൂരിലെ പഞ്ചാംഗം തയ്യാറാക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച  ജോത്സ്യന്‍ കാണിപ്പയ്യൂര്‍ നാരായണന്‍ നമ്പൂതിരിയാണ് ഡിസംബര്‍ 3 ഏകാദശിയായി ആഘോഷിക്കാനുള്ള ദേവസ്വം തീരുമാനത്തിനെതിരെ രംഗത്തുവന്നത്. ഡിസംബര്‍ 4നാണ് ഗുരുവായൂര്‍ ഏകാദശിയെന്നാണ് കാണിപ്പയ്യൂര്‍  ശുപാര്‍ശ ചെയ്തിരുന്നതെന്നും എന്നാല്‍ താന്‍ ഗണിച്ചതിന് വിഭിന്നമായി ആരോ ഏകാദശി ദിവസം തെറ്റായി അച്ചടിച്ചത് മൂലമാണ് ഡിസംബര്‍ 3 എന്ന് തെറ്റായി ദേവസ്വം കണക്കാക്കിയതെന്നും കാണിപ്പയ്യൂര്‍ ചൂണ്ടിക്കാട്ടി.

കാണിപ്പയ്യൂര്‍ തര്‍ക്കമുയര്‍ത്തിയതിനെ തുടര്‍ന്ന് പ്രമുഖ ജ്യോതിഷികളുടെ യോഗം ദേവസ്വം വിളിച്ചിരുന്നു. തുടർന്ന് അന്തിമതീരുമാനമെടുക്കാൻ വ്യാഴാഴ്ച മാനേജ്‌മെന്റ് കമ്മിറ്റി യോഗം ചേർന്ന് രണ്ട് ദിവസവും ഏകാദശിയായി . മുൻവർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇത്തവണ രണ്ട് വ്യത്യസ്ത ദിവസങ്ങളിലായി ഏകാദശി വന്നതാണ് ആശയക്കുഴപ്പത്തിന് വഴിവെച്ചത്.

“1992-93ൽ സമാനമായ സാഹചര്യം വന്നപ്പോൾ രണ്ടാം ദിവസം ഏകാദശി ദിവസമായി കണക്കാക്കി. അങ്ങനെയാണ് ഡിസംബർ 3, 4 തീയതികൾ ഏകാദശി ദിനമായി ആചരിക്കാൻ യോഗം ഏകകണ്ഠമായി തീരുമാനിച്ചതെന്ന് ദേവസ്വം ചെയർമാൻ വി.കെ.വിജയൻ പറഞ്ഞു.

എങ്കിലും നേരത്തെ തീരുമാനിച്ച പ്രകാരം ഏകാദശി ദിനത്തിൽ ചെമ്പൈ സംഗീതോത്സവം സമാപിക്കും. ഏകാദശിയുടെ അടുത്ത ദിവസം ആചരിക്കുന്ന ദ്വാദശി പാനം വഴിപാട്, ഡിസംബർ 4 അർദ്ധരാത്രി മുതൽ ഡിസംബർ 5 രാവിലെ 9 വരെ നടക്കും. പ്രത്യേക ചടങ്ങായ ‘ഏകാദശി പ്രസാദ ഊട്ട്’ ഡിസംബർ 3, 4 തീയതികളിൽ നടക്കും. ത്രയോദശി ഊട്ട്, ഡിസംബർ 6 നാണ് നടക്കുക.

ഗുരുവും വായുവും ചേർന്ന് ഗുരുവായൂരപ്പന്റെ പ്രതിഷ്ഠ നടത്തിയ ഏകാദശി നാളിലെ ഉദയാസ്തമയപൂജ വിശേഷതയാണ്. പുരാതനകാലം മുതൽ നടന്നുവരുന്ന ചടങ്ങാണിത്. ദേവസ്വം ഏകാദശി ആചരിക്കുന്ന രണ്ടു ദിവസങ്ങളിൽ ആദ്യ ദിനമായ ഡിസംബർ മൂന്നിന് ഉദയാസ്തമയപൂജ നടത്താനാണ് ദേവസ്വം തീരുമാനിച്ചിട്ടുള്ളത്.

Tags: ഗുരുവായൂര്‍Guruvayoorജ്യോത്സ്യന്‍ കാണിപ്പയ്യൂരിഗുരുവായൂർ ഏകാദശികാണിപ്പയ്യൂരി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശക്തമായ മഴയില്‍ ഗുരുവായൂര്‍ പ്രദേശത്ത് വെള്ളക്കെട്ട് രൂക്ഷം

Kerala

ഗുരുവായൂരിലെ കോടതി വിളക്ക് നിരോധിക്കാനാവില്ല; ചടങ്ങിന് മറ്റൊരു പേര് നിർദേശിക്കാൻ ഹൈക്കോടതി ഉത്തരവ്

Kerala

കണക്കുകൾ സൂക്ഷിക്കുന്നതിൽ വീഴ്ച; ഗുരുവായൂർ ദേവസ്വത്തിലെ സാമ്പത്തിക ഇടപാടുകളിൽ രൂക്ഷ വിമർശനവുമായി ഹൈക്കോടതി

Kerala

ഗുരുവായൂർ ദേവസ്വത്തിന്റെ ഓഡിറ്റിൽ ഗുരുതര പോരായ്‌മ; ഡിജിറ്റൽ പണമിടപാടുകളിലും ഓൺലൈൻ വഴിപാടുകളിലും വൻ വീഴ്ച

Kerala

ഗുരുവായൂരിലെ ആനകൾക്ക് ഇനി സുഖചികിത്സ; ചികിത്സക്കായി 9 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് ദേവസ്വം ഭരണസമിതി അംഗീകരിച്ചു

പുതിയ വാര്‍ത്തകള്‍

പിണറായിയെ തൊടാതെ വിശാല കമ്മിറ്റിയും

മഹാകവി കുമാരനാശാന്‍ ദേഹവിയോഗ ശതാബ്ദിസമാപന സമ്മേളനം ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ്് സച്ചിദാനന്ദ സ്വാമി ഉദ്ഘാടനം ചെയ്യുന്നു

ശ്രീനാരായണഗുരുദേവന്‍ സര്‍വ്വ ലോകത്തിനും സ്വീകാര്യനെന്ന് മനസിലാക്കിയത് കുമാരനാശാന്‍: സച്ചിദാനന്ദ സ്വാമി

സെൻസർ ബോർഡ് പുനഃസംഘടിപ്പിച്ചു; പ്രിയദർശൻ, സുനിൽ ഷെട്ടി ഉൾപ്പെടെ 18 പുതിയ അംഗങ്ങൾ

ദുര്‍ഗാഷ്ടമിക്ക് പൊതുഅവധി നല്‍കണം; വിദ്യാഭ്യാസമന്ത്രിക്ക് എന്‍ടിയു കത്ത് നല്‍കി

അറബിക്കടലില്‍ പുതിയ ഈല്‍ മത്സ്യത്തെ കണ്ടെത്തി

മെഹുവ മൊയ്ത്രയ്‌ക്ക് നേരെ മുട്ടയേറ്

സ്തനാര്‍ബുദ മരുന്ന്: ഹര്‍ജി ഹൈക്കോടതി വിധി പറയാനായി മാറ്റി

എന്‍ടിയു സംസ്ഥാന വനിതാ സംഗമം ‘പ്രജ്ഞ 26’ 19ന് കൊച്ചിയില്‍

സംസ്ഥാനത്ത് വന്‍ തോതില്‍ വനഭൂമി കൈയേറ്റമെന്ന് റിപ്പോര്‍ട്ട്

വിരല്‍ത്തുമ്പില്‍ ഒതുങ്ങുന്ന വിസ്മയ ഗണേശ ശില്‍പം; 1.3 സെ.മീ. വലുപ്പം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.