Monday, June 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ഭീകരവാദികള്‍ക്കെതിരെ കനത്ത ജാഗ്രത വേണം

ഭീകരവാദ ആശയങ്ങളുള്ള പ്രചാരണ സാഹിത്യം കയ്യില്‍ വയ്‌ക്കുകയോ വായിക്കുകയോ ചെയ്താല്‍ അത് ഭീകരപ്രവര്‍ത്തനമാവില്ലെന്നും, അവര്‍ക്കെതിരെ യുഎപിഎ പോലുള്ള വകുപ്പുകള്‍ പ്രകാരം കേസെടുക്കാനാവില്ലെന്നും സമീപകാലത്ത് ചില കോടതിവിധികള്‍ വന്നിരുന്നു. ഇതിന്റെ പരിഹാസ്യതയിലേക്കാണ് ഉക്കടം സ്‌ഫോടനവും മംഗലാപുരം സ്‌ഫോടനവും വിരല്‍ചൂണ്ടുന്നത്

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Nov 23, 2022, 05:00 am IST
in Editorial

മംഗലാപുരത്തെ ഓട്ടോറിക്ഷാ സ്‌ഫോടനം ആസൂത്രിതമായ ഭീകരാക്രമണമാണെന്ന് സ്ഥിരീകരിക്കാവുന്ന കൂടുതല്‍ തെളിവുകള്‍ പുറത്തുവരികയാണ്. സ്‌ഫോടനവുമായി ബന്ധപ്പെട്ട് പിടിയിലായ  മുഹമ്മദ് ഷെരീഖിന്റെയും കൂട്ടാളികളുടെയും ഭീകരവാദ ബന്ധം സംബന്ധിച്ച വിവരങ്ങള്‍ പലതും വെളിപ്പെട്ടിരിക്കുന്നു. ഓട്ടോറിക്ഷയില്‍ യാത്ര ചെയ്തയാളുടെ പ്രഷര്‍ കുക്കറില്‍നിന്ന് തീ പടര്‍ന്ന സംഭവമെന്നാണ് ആദ്യം കരുതിയിരുന്നതെങ്കിലും കര്‍ണാടക പോലീസും എന്‍ഐഎയും നടത്തിയ അന്വേഷണത്തിലാണ് ഭീകരാക്രമണം തന്നെയാണ് നടന്നതെന്ന വ്യക്തമായ സൂചന ലഭിച്ചത്. മംഗലാപുരത്തെ വാടക വീട്ടില്‍ വച്ച് നിര്‍മിച്ച ബോംബ് തിരക്കേറിയ ബസ് സ്റ്റാന്റിലെത്തിച്ച് വലിയ ആളപായമുണ്ടാക്കുന്ന വിധം സ്‌ഫോടനം നടത്താനാണ് പദ്ധതിയിട്ടിരുന്നത്. എന്നാല്‍ പ്രഷര്‍ കുക്കര്‍ ബോംബ് ഓട്ടോറിക്ഷയില്‍ കൊണ്ടുപോകുന്നതിനിടെ അപ്രതീക്ഷിതമായി പൊട്ടുകയായിരുന്നു. എന്തുകൊണ്ടോ ആഘാതം ലഘുവായിരുന്നു. നിര്‍മാണപ്പിഴവ് ആയിരിക്കാം. ഭാഗ്യം തുണച്ചു എന്നു പറയാം. അല്ലായിരുന്നുവെങ്കില്‍ വലിയ ആള്‍നാശം തന്നെ സംഭവിക്കുമായിരുന്നു. ലഭ്യമായ വിവരങ്ങളില്‍ നിന്നുതന്നെ കോയമ്പത്തൂര്‍ ഉക്കടം മാതൃകയിലുള്ള സ്‌ഫോടനമാണ് മംഗലാപുരത്തും ആസൂത്രണം ചെയ്തതെന്ന് കരുതേണ്ടിയിരിക്കുന്നു. ഉക്കടത്തും കാര്‍ ബോംബു സ്‌ഫോടനത്തിന് തയ്യാറാക്കിയ സിലിണ്ടര്‍ അപ്രതീക്ഷിതമായി പൊട്ടിയതിനാല്‍ ഭീകരര്‍ക്ക് ലക്ഷ്യം തെറ്റുകയായിരുന്നുവല്ലോ. ഭീകരരുടെ അടുത്ത ലക്ഷ്യം എവിടെയാണെന്ന ആശങ്ക ജനങ്ങളില്‍ ഉയര്‍ന്നിരിക്കുകയാണ്. അബ്ദുള്‍ നാസര്‍ മദനിയുടെയും തടിയന്റവിട നസീറിന്റെയുമൊക്കെ നാട് ഇക്കാര്യത്തില്‍ കനത്ത ജാഗ്രത പാലിക്കേണ്ടിയിരിക്കുന്നു.  

ആഗോള ഇസ്ലാമിക ഭീകരവാദവുമായി ബന്ധമുള്ള ബേസ് മൂവ്‌മെന്റ്  എന്ന സംഘടനയിലെ അംഗങ്ങളാണ് മുഹമ്മദ് ഷെരീഖും കൂട്ടാളികളുമെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നു. കര്‍ണാടകയിലും തമിഴ്‌നാട്ടിലുമായി നിരവധിയിടങ്ങളില്‍ ഈ സംഘടനയ്‌ക്ക് സ്വാധീനമുണ്ടെന്ന് എന്‍ഐഎയുടെ അന്വേഷണത്തില്‍ തെളിഞ്ഞു. വീരസവര്‍ക്കറുടെ ചിത്രം വരച്ചതിന് മംഗലാപുരത്ത് രാജസ്ഥാന്‍ സ്വദേശിയായ ഒരു ആര്‍എസ്എസ് പ്രവര്‍ത്തകനെ കുത്തിയ കേസിലെ പ്രതികളാണ് ഷെരീഖും കൂട്ടാളികളും. ഐഎസിന്റെ ആശയങ്ങള്‍ പ്രചരിപ്പിക്കുന്ന ലഘുലേഖകള്‍ ഇവരില്‍നിന്ന് പിടിച്ചെടുക്കുകയും ചെയ്തിരുന്നു. യുഎപിഎ പ്രകാരം കേസില്‍ പ്രതിയായ മുഹമ്മദ് ഷെരീഖിന് പിന്നീട് ജാമ്യം ലഭിക്കുകയും ചെയ്തു. ഭീകരവിരുദ്ധപ്പോരാട്ടങ്ങള്‍ എങ്ങനെ ദുര്‍ബലമാകുന്നു എന്നതിന്റെ തെളിവാണിത്. ഭീകരവാദ സംഘടനകളുമായി ബന്ധമുണ്ടെന്ന് തെളിഞ്ഞ ഒരാള്‍ക്ക് സാങ്കേതികമായ കാരണങ്ങളാല്‍ ജാമ്യം ലഭിക്കുന്നത് അപകടം ക്ഷണിച്ചുവരുത്തും. ഭീകരവാദ ആശയങ്ങളുള്ള പ്രചാരണ സാഹിത്യം കയ്യില്‍ വയ്‌ക്കുകയോ വായിക്കുകയോ ചെയ്താല്‍ അത് ഭീകരപ്രവര്‍ത്തനമാവില്ലെന്നും, അവര്‍ക്കെതിരെ യുഎപിഎ പോലുള്ള വകുപ്പുകള്‍ പ്രകാരം കേസെടുക്കാനാവില്ലെന്നും സമീപകാലത്ത് ചില കോടതിവിധികള്‍ വന്നിരുന്നു. ഇതിന്റെ പരിഹാസ്യതയിലേക്കാണ് ഉക്കടം സ്‌ഫോടനവും മംഗലാപുരം സ്‌ഫോടനവും വിരല്‍ചൂണ്ടുന്നത്. ഭീകരവാദ ആശയങ്ങള്‍ വെറുതെ വായിച്ചു രസിക്കുകയല്ല, മറ്റുള്ളവരെ വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്ക് പ്രേരിപ്പിച്ച് ഭീകര സംഘടനയിലേക്ക് ആളെക്കൂട്ടുകയാണ് ചെയ്യുന്നതെന്ന വസ്തുത മറച്ചുപിടിക്കാനാവില്ല. മറ്റേതൊരു സ്ഥാപനത്തേക്കാളും നീതിപീഠങ്ങള്‍ക്ക് ഇക്കാര്യം ബോധ്യമാവണം.

മറ്റു പല ഭീകരാക്രമണങ്ങളെയും പോലെ മംഗലാപുരം സ്‌ഫോടനത്തിനും കേരള ബന്ധമുണ്ടെന്ന് വെളിപ്പെട്ടിരിക്കുന്നു. സ്‌ഫോടനത്തിന്റെ മുഖ്യ ആസൂത്രകനായ മുഹമ്മദ് ഷെരീഖ് കേരളത്തില്‍ വരികയും, ആലുവായിലെ ഹോട്ടലില്‍ തങ്ങുകയും ചെയ്തിട്ടുള്ളതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. ആലുവായിലെ ഒരു മേല്‍വിലാസത്തിലാണ് ഓണ്‍ലൈന്‍ വഴി ഇയാള്‍ സ്‌ഫോടനത്തിന് ആവശ്യമായ സാമഗ്രികള്‍ വാങ്ങിച്ചതെന്നും വ്യക്തമായിട്ടുണ്ട്. ആലുവായില്‍ ആരെയൊക്കെയാണ് ഇയാള്‍ ബന്ധപ്പെട്ടതെന്നും, എന്തൊക്കെ സഹായങ്ങളാണ് ലഭിച്ചതെന്നും അന്വേഷിക്കേണ്ടിയിരിക്കുന്നു. തൊടുപുഴയിലെ അധ്യാപകന്റെ കൈവെട്ടല്‍, കളമശ്ശേരി ബസ് കത്തിക്കല്‍, പാനായിക്കുളം സിമി യോഗം എന്നിങ്ങനെ ഭീകരപ്രവര്‍ത്തനത്തിന്റെ സിരാകേന്ദ്രമായാണ് ആലുവ അറിയപ്പെടുന്നത്. ആ നിലയ്‌ക്ക് മംഗലാപുരം ഭീകരനുമായി ആലുവായിലെ സമാനചിന്താഗതിക്കാര്‍ ബന്ധപ്പെടാനുള്ള സാധ്യത വളരെയേറെയാണ്. ഇത്തരം കാര്യങ്ങള്‍ അന്വേഷിക്കുന്നതില്‍ കേരളാ പോലീസിന് പണ്ടേ വിമുഖതയുള്ളതിനാല്‍ മംഗലാപുരം സ്‌ഫോടനക്കേസ് ഏറ്റെടുക്കുമെന്നു കരുതപ്പെടുന്ന എന്‍ഐഎതന്നെ അതിന്റെ ആലുവാ കണക്ഷനും വിപുലമായി അന്വേഷിക്കേണ്ടിയിരിക്കുന്നു. പ്രത്യക്ഷത്തിലുള്ള ആക്രമണങ്ങള്‍ എണ്ണത്തില്‍ കുറവാണെങ്കിലും അതിനുള്ള ആസൂത്രിതമായ ശ്രമങ്ങള്‍ അണിയറയില്‍ സജീവമാണെന്നും, ശരിയായ അവസരത്തിന് കാത്തിരിക്കുകയാണ് ഭീകരരെന്നുമുള്ള  വ്യക്തമായ സന്ദേശമാണ് ഉക്കടം-മംഗലാപുരം സ്‌ഫോടനങ്ങള്‍ നല്‍കുന്നത്.

Tags: indiaterrorismterroristsഭീകരവിരുദ്ധ ദൗത്യം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

48 മണിക്കൂർ ഇന്ത്യ പരീക്ഷിച്ചത് മൂന്ന് ബാലിസ്റ്റിക് മിസൈലുകൾ : ലക്ഷ്യം ഭേദിച്ചത് അതീവ കൃത്യതയോടെ : ലക്ഷ്യം വയ്‌ക്കുന്നത് എന്തെന്ന് പാക് മാധ്യമങ്ങൾ

News

ഇത് വെറും ‘പാറ്റ’കളല്ല, തീ തുപ്പുന്ന ഡ്രാഗൺ; പാകിസ്ഥാനെതിരേ പിഒകെയിൽ ലക്ഷങ്ങളുടെ പ്രതിഷേധം, 20 മരണം

India

ഭാരതത്തിന്റെ കാര്‍ഷിക കയറ്റുമതി 52.55 ബില്യണ്‍ യുഎസ് ഡോളറിന്റെ റിക്കാര്‍ഡ് നേട്ടം

India

ലോക യോഗാസന ചാമ്പ്യന്‍ഷിപ്പ്: 102 സ്വര്‍ണ്ണമുള്‍പ്പെടെ114 മെഡലുകളുമായി ഭാരതത്തിന് ആധികാരിക വിജയം

India

സ്വന്തം പരാജയങ്ങള്‍ മറച്ചുവെക്കാനുള്ള ശ്രമം: പാക് നടപടിയെ ശക്തമായി അപലപിച്ച് ഇന്ത്യ

പുതിയ വാര്‍ത്തകള്‍

ആ ഇരിക്കുന്നവരൊന്നും കോൺഗ്രസുകാരല്ല ; പി. പരമേശ്വര്‍ജിയുടെ പുസ്തക പ്രകാശനത്തിന് ഭാരതീയവിചാരകേന്ദ്രത്തിൽ എത്തിയത് വിഡി സതീശൻ മറന്നോ ?

ഒരു ലക്ഷ്യവും ഇല്ലാതെ നൽകുന്ന ആനുകൂല്യം; ‘പ്രിയദർശിനി’ പദ്ധതി ഭരണഘടനയുടെ ലംഘനം, ഹൈക്കോടതിയിൽ റിട്ട് ഹർജി

92 കോടിയുടെ വിദേശപണം എത്തിയത് കര്‍ണാടക, ഛത്തീസ്ഗഢ്, അസം എന്നിവിടങ്ങളിലെ മാവോയിസ്റ്റ് മേഖലയിൽ: അമേരിക്കൻ ക്രിസ്ത്യന്‍ മിഷിണറിമാരുടെ പേരില്‍ യുഎപിഎ

മമത അധികാരത്തിരുന്നപ്പോൾ ജനങ്ങളുടെ പേടിസ്വപ്നമായിരുന്ന തൃണമൂൽ ഗുണ്ട ജഹാംഗീർ ഖാൻ : ഇന്ന് അതേ ജനങ്ങൾക്ക് മുന്നിൽ കൈകൂപ്പി മാപ്പ് പറഞ്ഞു

വഞ്ചനയിൽ കെട്ടിപ്പടുത്തൊരു പദ്ധതി എനിക്ക് അംഗീകരിക്കാനാവില്ല; പ്രിയദർശിനി ഉദ്ഘാടനത്തിൽ നിന്നും വിട്ട് നിന്ന് രാജീവ് ചന്ദ്രശേഖർ എം എൽ എ

രാജീവ് ചന്ദ്രശേഖറിന്റെ ഇടപെടൽ; മുനമ്പം ഭൂമി വിഷയത്തിൽ കേരള വഖഫ് ബോർഡിന് കേന്ദ്രത്തിന്റെ നോട്ടീസ്

കൊളോണിയൽ കാലത്തെ പാരമ്പര്യങ്ങൾ ഒഴിവാക്കി ഭാരതത്തിന്റെ സ്വത്വം ഉയർത്തിപ്പിടിച്ച് പുതിയ ഡ്രെസ് കോഡുമായി ഇന്ത്യൻ സൈന്യം

സിഎംആർഎൽ-എക്സാലോജിക് കേസ്: ശശിധരൻ കർത്തയുടെ മകൾ ഷിബി എസ് കർത്തയെ ഇ ഡി ചോദ്യം ചെയ്യുന്നു

പ്രിയദർശിനി പദ്ധതി യാത്രയ്‌ക്കിടെ മന്ത്രി ബിന്ദുകൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു

ധർമ്മസ്ഥല ഗൂഡാലോചന നടന്നതു മാനന്തവാടിയിൽ; ഗൂഡാലോചനക്കാർ ഒത്തു ചേർന്നത് വയനാട് ലിറ്റററി ഫെസ്റ്റിവലിന്റെ മറവിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.