തിരുവനന്തപുരം: സിപിഎം നേതാവും ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാനുമായി പി ജയരാജന് 35 ലക്ഷം രൂപയുടെ പുതിയ കാര്‍ വാങ്ങാന്‍ അനുമതി. വാഹനത്തിന് ഉയര്‍ന്ന സെക്യൂരിറ്റി സംവിധാനമുണ്ടാക്കാനും പ്രത്യേക നിര്‍ദ്ദേശമുണ്ട്. കടുത്ത സാമ്പത്തിക പ്രതിസന്ധിക്കു പരിഹാരമായി ഇലക്ട്രിക് വാഹനങ്ങള്‍ വാടകയ്ക്കെടുക്കണമെന്ന സര്‍ക്കാര്‍ നയം മറികടന്നുകൊണ്ടാണ് പി ജയരാജന് പുതിയ വാഹനം വാങ്ങാനുള്ള തീരുമാനമുണ്ടായത്.
മന്ത്രിമാര്‍ക്ക് വാഹനം വാങ്ങിയതിനെക്കാള്‍ ഉയര്‍ന്ന തുകയാണ് പി ജയരാജന് അനുവദിച്ചിരിക്കുന്നത്.വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് ചെയര്‍മാനായ ഖാദി ഡയറക്ടര്‍ ബോര്‍ഡാണ 35 ലക്ഷം രൂപയുടെ കാര്‍വാങ്ങാന്‍ തീരുമാനിച്ചത്. മന്ത്രിസഭായോഗം ഈ തീരുമാനത്തിന് അംഗീകാരം നല്‍കുകയായിരുന്നു.
സാമ്പത്തിക പ്രതിസന്ധികാരണം പുതിയ വാഹനം വാങ്ങുന്നതിനെ തടഞ്ഞുകൊണ്ടു നവംബര്‍ നാലിന് ചീഫ് സെക്രട്ടറിയും നവംബര്‍ ഒന്‍പതിന് ധനകാര്യവകുപ്പും ഉത്തരവിറക്കിയിരുന്നു. ഇതു മറികടന്നുകൊണ്ടാണ് പുതിയ തീരുമാനം.
കാര്‍ വാങ്ങാനുള്ള് തീരുമാനത്തെ ന്യായീകരിച്ച് ജയരാജന് രംഗത്തുവന്നു.
നിലവിലെ കാര്‍ മാറ്റുന്നത് സ്ഥിരമായി കേടുവരുന്നതിനാലെണെന്നും 35 ലക്ഷത്തിന്റെ കാറിനല്ല, പരമാവധി 35 ലക്ഷം വിലയുള്ള വാഹനത്തിനാണ് അനുമതി നല്കിയിരിക്കുന്നതതെന്നുമാണ് ന്യായം. കാര്‍ കടന്ന് ബുള്ളറ്റ് വരുമോയെന്ന് ഭയന്ന് ജീവിക്കേണ്ട അവസ്ഥയില്ലെന്നും ജയരാജന് ഫെയ്സ്ബുക്കില്‍ കുറിച്ചു.
ജയരാജന്റെ ഫെയ്സ്ബുക് പോസ്റ്റില്‍നിന്ന്:
പാര്‍ട്ടി ഏല്‍പ്പിച്ച ചുമതലകളായാണ് ഖാദി ബോര്‍ഡ് അടക്കം ഏതു സ്ഥാനത്തേയും ഞാനെന്നും കാണുന്നത്. അവ നിര്‍വ്വഹിക്കുന്നതിന്റെ ഭാഗമായി നിരന്തരം ദീര്ഘയാത്രകള് വേണ്ടിവരാറുണ്ട്. കഴിഞ്ഞ പത്തു വര്‍ഷങ്ങളായി വൈസ് ചെയര്മാന് ഉപയോഗിക്കുന്നത് ഇന്നോവയാണ്. കാലപ്പഴക്കം കൊണ്ടും ഉപയോഗം കൊണ്ടും ആ വാഹനം മാറ്റേണ്ട നിലയില്‍ എന്നേ ആയിട്ടുണ്ട്. നിരന്തരമായി അറ്റകുറ്റപ്പണികള്‍ ചെയ്യേണ്ടി വരുന്ന ആ കാറില്‍ പലയിടത്തും ഉദ്ദേശിക്കുന്ന സമയത്ത് എത്താനാവാത്ത സ്ഥിതിയായിരുന്നു. ഈ അവസ്ഥയിലാണ് പുതിയ വാഹനം വാങ്ങാനുള്ള അനുമതി ലഭിക്കുന്നത്. പരമാവധി 35 ലക്ഷം രൂപ വിലവരുന്ന ( ശ്രദ്ധിക്കുക, 35 ലക്ഷം തന്നെ വേണം എന്നല്ല, പരമാവധി വില 35 ലക്ഷം) വാഹനം വാങ്ങാനുള്ള അനുമതിയാണ് ലഭിച്ചത്.
സ്ഥിരമായി കേടുവന്ന് യാത്രാപ്രശ്നങ്ങളില്‍ പെടുന്ന പഴയ കാറിനു പകരം പുതിയതൊന്നു വേണം. അത്രയേ ഇക്കാര്യത്തില്‍ കണ്ടിട്ടുള്ളൂ. പിന്നെ, ബുള്ളറ്റ് പ്രൂഫ്. എന്റെ വീട്ടിലേക്ക് ഒരു തിരുവോണ ദിവസം ആര്‍എസ്എസുകാര്‍ ഇരച്ചു കയറി എന്നെ തലങ്ങും വിലങ്ങും വെട്ടിയപ്പോള്‍ എന്റെ പ്രൂഫ് കവചമായി ആകെ ഉണ്ടായിരുന്നത് ഒരു ചൂരല്‍ക്കസേരയാണ്. അതുപയോഗിച്ച് പ്രതിരോധിച്ചതിന്റെ ബാക്കിയാണ് ഇന്നും നിങ്ങള്‍ക്കിടയില്‍ ജീവിച്ചിരിക്കുന്ന പി. ജയരാജന്. അതുകൊണ്ട് വാങ്ങുന്ന കാര്‍ കടന്ന് ഒരു ബുള്ളറ്റ് വരുമോ എന്നു ഭയന്നു ജീവിക്കേണ്ട അവസ്ഥ എനിക്കില്ല. ബുള്ളറ്റിനു പ്രൂഫ് ഉണ്ടായാലും കൊള്ളാം, ഇല്ലെങ്കിലും കൊള്ളാം .എന്നെ അറിയുന്ന ഏതു മലയാളിക്കും ഇക്കാര്യം മനസ്സിലാവുകയും ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: