തിരുവനന്തപുരം: കേരള ഫിഷറീസ് സര്‍വകലാശാല (കുഫോസ്) വിസി നിയമനം റദ്ദാക്കിയ ഹൈക്കോടതി നടപടി ഗവര്‍ണര്‍ക്കേറ്റ തിരിച്ചടിയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ വാദം. ഇതു സര്‍ക്കാരിനുമേല്‍ ചാര്‍ത്തി രക്ഷപ്പെടാനാണു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ശ്രമം. വിസി സ്ഥാനത്തു വിദഗ്ധരില്ലെന്ന് കണ്ടാല്‍ തിരുത്തേണ്ടതു ഗവര്‍ണറാണെന്നും എല്‍ഡിഎഫിന്റെ രാജ്ഭവന് മാര്‍ച്ചില്‍ ഗോവിന്ദന് വ്യക്തമാക്കി. കുഫോസ് വൈസ് ചാന്‍സലര്‍ കെ.റിജി ജോണിന്റെ നിയമനമാണു കഴിഞ്ഞദിവസം ഹൈക്കോടതി റദ്ദാക്കിയത്. യുജിസി ചട്ടങ്ങള്‍ ലംഘിച്ചാണ് റിജി ജോണിനെ നിയമിച്ചതെന്നാണ് ഹൈക്കോതി നിരീക്ഷിച്ചത്. യുജിസി ചട്ടപ്രകാരം പുതിയ സെലക്ഷന് കമ്മിറ്റി രൂപീകരിച്ച്, വിസിയെ കണ്ടെത്താന്‍ ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ക്കു ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു.
സാങ്കേതിക സര്‍വകലാശാല വിസി നിയമനം സുപ്രീം കോടതി റദ്ദാക്കിയതിനു പിന്നാലെ സംസ്ഥാനത്തെ എല്ലാ വിസിമാരോടും രാജിവയ്ക്കാന്‍ ഗവര്‍ണര്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍, ഇതിനു കൂട്ടാക്കാതെ ഗവര്‍ണറെ വെല്ലുവിളിച്ച് നിയമപോരാട്ടത്തിന് സര്‍ക്കാരും വിഎസിമാരും ഇറങ്ങിയതിനു പിന്നാലെയാണ് കുഫോസ് വിസിയേയും ഹൈക്കോടതി പുറത്താക്കിയത്. ഗവര്‍ണറുടെ നടപടി സാധൂകരിക്കുന്നതായിരുന്നു ഹൈക്കോടതി വിധി. ഇതാണ് ഇപ്പോള്‍ ഗവര്‍ണര്‍ക്കെതിരാണ് ഹൈക്കോടതി നടപടിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി ആരോപിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: