തിരുവനന്തപുരം: ജെഎന്‍യു ഉള്‍പ്പെടെയുള്ള ദല്‍ഹിയിലെ സര്‍വ്വകലാശാലകളിലേക്ക് കേരളത്തില്‍ നിന്നും ഈ വര്‍ഷം പ്രവേശനം നേടിയവരുടെ എണ്ണം നന്നേ കുറഞ്ഞിരുന്നു. കഴിഞ്ഞ വര്‍ഷം 1672 പേര് ദല്‍ഹിയിലെ വിവിധ സര്‍വ്വകലാശാലകളില്‍ എത്തിയപ്പോള്‍ ഇക്കുറി എത്തിയത് 342 പേര് മാത്രം. പക്ഷെ ഇതില്‍ 31 പേര് എത്തിയത് മലപ്പുറം ജില്ലയില്‍ നിന്ന്.
ഇതിന് പിന്നില്‍ ഒരു കാരണമുണ്ട്. മലപ്പുറം നഗരസഭ ദല്‍ഹിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ജില്ലയില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നേടിക്കൊടുക്കാനായി മിഷന് 1000 എന്ന പദ്ധതി കഴിഞ്ഞ വര്‍ഷം ആരംഭിച്ചിരുന്നു. അടുത്ത് അഞ്ച് വര്‍ഷത്തിനുള്ളില്‍ മലപ്പുറത്ത് നിന്നു മാത്രം 1000 പേര്‍ക്ക് ദല്‍ഹിയിലെ വിവിധ സര്‍വ്വകലാശാലകളില്‍ പ്രവേശനം നേടിക്കൊടുക്കുക എന്നതാണ് മിഷന് 1000 പദ്ധതി.
സ്വകാര്യ ഏജന്‍സിയുടെയും നഗരസഭയുടെ ഐടി വിങ്ങിന്റെയും സഹായത്തോടെയാണ് മിഷന് 1000 നടപ്പാക്കിയത്. ഈ കോച്ചിംഗ് പൂര്‍ണ്ണമായം സൗജന്യവുമാണ്. കഴിഞ്ഞ വര്‍ഷം ദല്‍ഹിയിലെ സര്‍വ്വകലാശാലകളിലേക്ക് മലപ്പുറത്ത് നിന്നു മാത്രം സെലക്ഷന് നേടിയത് 47 വിദ്യാര്‍ത്ഥികള്‍.
ഇക്കുറി എന്‍ട്രന്‍സ് പരീക്ഷ വിഷമകരമായിരുന്നിട്ട് കൂടി മലപ്പുറത്ത് നിന്നും 31 പേര്‍ക്ക് പ്രവേശനം നേടാനായി. ഇതുകൂടാതെ ഐഐടി, ഐസര്‍, എയിംസ്, എന്‍ ഐടി എന്നിവിടങ്ങളിലായി 21 പേര്‍ക്ക് സെലക്ഷന് കിട്ടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: