കോട്ടയം: പിഎം കിസാന്‍ നിധിയും കിസാന്‍ സഭയും സംബന്ധിച്ച് കര്‍ഷകര്‍ക്ക് ആശങ്ക വേണ്ടെന്ന് കര്‍ഷക മോര്‍ച്ച അഖിലേന്ത്യ ഉപാധ്യക്ഷന്‍ അഡ്വ. എസ്. ജയസൂര്യന്‍. കിസാന്‍ നിധി കിട്ടുന്നതിന് കിസാന്‍സഭ മെമ്പര്‍ഷിപ്പ് കാര്‍ഡ് എടുക്കേണ്ട ആവശ്യമില്ല. മറിച്ചുള്ള പ്രചരണം വാസ്തവവിരുദ്ധമാണ്. ഒരു കൃഷിഭവനിലും കിസാന്‍ സമ്മാന്‍ നിധിയുമായി ബന്ധപ്പെട്ട ഒരു യോഗവും കിസാന്‍ സഭ എന്ന പേരില്‍ നിലവില്‍ വിളിച്ചു ചേര്‍ക്കുന്നതിന് ഉത്തരവില്ല.
കിസാന്‍ സഭ പോര്‍ട്ടല്‍ കര്‍ഷകര്‍ക്ക് അവരുടെ ഉത്പന്നങ്ങള്‍ വിറ്റഴിക്കുന്നതിന്, മാണ്ഡികള്‍ സെലക്റ്റ് ചെയ്യുന്നതിനും മാണ്ഡി(മാര്‍ക്കറ്റ്)കളില്‍ ഉത്പന്നങ്ങള്‍ എത്തിക്കുന്നതിനും ട്രക്കുകള്‍ തുടങ്ങിയ വാഹന സംവിധാനങ്ങള്‍ ലഭിക്കുന്നതിനും സഹായിക്കുന്ന പോര്‍ട്ടലാണ്. അതിന്റെ ആവശ്യത്തിനായിട്ടാണ് പ്രത്യേകിച്ചും ഉത്തരേന്ത്യന്‍ കര്‍ഷകര്‍ കിസാന്‍ സഭാ കാര്‍ഡ് എടുക്കുന്നത്. ഇത് ഏത് കര്‍ഷകനും ഓണ്‍ലൈന്‍ രജിസ്ട്രേഷന് വഴി ലഭ്യമാണ്. കിസാന്‍ നിധി ഗുണഭോക്താക്കളായ കര്‍ഷകര്‍ കൃഷിഭവനുമായി ബന്ധപ്പെട്ട് സത്യാവസ്ഥ ബോധ്യപ്പെടണമെന്നും നിലവില്‍ കിസാന്‍ സഭ മെമ്പര്‍ഷിപ്പ് വിതരണം നടത്തി പണം ഈടാക്കുന്നത് സ്വകാര്യ ഏജന്‍സിയാണെന്നും ജയസൂര്യന്‍ പറഞ്ഞു.
മണ്ഡി കച്ചവടക്കാര്‍, ട്രക്ക് ഉടമകള്‍, മണ്ഡി ബോര്‍ഡ് മെമ്പര്‍മാര്‍, സര്‍വീസ് പ്രൊവൈഡേഴ്സ്, ഉപഭോക്താക്കള്‍, കോള്‍ഡ് സ്റ്റോറേജ് നടത്തിപ്പുകാര്‍, ഗോഡൗണ്‍ ഉടമകള്‍, സൂപ്പര്‍ മാര്‍ക്കറ്റ് ഉടമകള്‍, ഓണ്‍ലൈന്‍ സ്റ്റോര്‍ നടത്തുന്നവര്‍, വന്‍കിട ചരക്കു വാങ്ങല്‍ നടത്തുന്ന സ്ഥാപന ഉടമകള്‍, കന്റോണ്‍മെന്റ് ബോര്‍ഡുകള്‍, റസിഡന്‍സ് വെല്‍ഫയര്‍ അസോസിയേഷനുകള്‍, റഫ്രിജറേറ്റര്‍ ട്രക്ക് ഉടമകള്‍, ടണ്‍ കണക്കിന് വിളകള്‍ കയറ്റി അയക്കുന്ന കര്‍ഷകര്‍ എന്നിവരാണ് കിസാന്‍സഭാ കാര്‍ഡ് എടുക്കേണ്ട വിഭാഗക്കാര്‍. ഇതില്‍പെടാത്ത ചെറുകിട കര്‍ഷകര്‍ കിസാന്‍ സഭാ കാര്‍ഡ് എടുക്കേണ്ടതില്ലെന്നും കാര്‍ഡ് എടുത്തില്ലെങ്കിലും കിസാന്‍ സമ്മാന്‍ നിധി കിട്ടും എന്നും ജയസൂര്യന്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: