കാര്‍ത്തിക് രാമകൃഷ്ണന്, ടിനി ടോം,ആല്‍ഫി പഞ്ഞിക്കാരന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മനോജ് പാലോടന്‍ സംവിധാനം ചെയ്യുന്ന ‘സിഗ്നേച്ചര്‍’ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ റിലീസായി. പ്രണയവും പ്രതികാരവും അട്ടപ്പാടിയുടെ ജീവിതവുമായി ഇഴ ചേര്‍ത്ത് കഥ പറയുന്ന ഈ ചിത്രത്തില്‍ ബാലചന്ദ്രന് ചുള്ളിക്കാട്, ചെമ്പില്‍ അശോകന്, ഷാജു ശ്രീധര്‍, നിഖില്‍, സുനില്‍ എന്നിവര്‍ക്കൊപ്പം മുപ്പതോളം ഗോത്രവര്‍ഗ്ഗക്കാരും അഭിനയിക്കുന്നുണ്ട്.
നായകന്റെ അച്ഛനായി അഭിനയിക്കുന്നത് കട്ടേക്കാട് ഊര് മൂപ്പന് തങ്കരാജ് മാഷാണ്. അദ്ദേഹം എഴുതിയ മുഡുക ഭാഷയിലെ ഒരു പാട്ടും0 സിനിമയിലുണ്ട്. നാഷണല്‍ അവാര്‍ഡ് ജേതാവ് നഞ്ചിയമ്മയും ഈ ചിത്രത്തില്‍ പാടി അഭിനയിക്കുന്നുണ്ട്. ‘സിഗ്നേച്ചര്‍’ നവംബര്‍ പതിനൊന്നിന് പ്രദര്‍ശനത്തിനെത്തുന്നു.
സാഞ്ചോസ് ക്രിയേഷന്‍സിന്റെ ബാനറില്‍ ലിബിന് പോള്‍ അക്കര, ജെസ്സി ജോര്‍ജ്ജ്, അരുണ്‍ വര്‍ഗീസ് തട്ടില്‍ എന്നിവര്‍ നിര്‍മിച്ച ‘സിഗ്നേച്ചറി’ന്റെ കഥ തിരക്കഥ സംഭാഷണം- ഫാദര്‍ ബാബു തട്ടില്‍ സിഎംഐ, ഛായാഗ്രഹണം- എസ് ലോവല്‍, എഡിറ്റിംഗ്- സിയാന് ശ്രീകാന്ത്, പ്രൊഡക്ഷന്‍ ഡിസൈനര്‍- നോബിള്‍ ജേക്കബ്, സംഗീതം- സുമേഷ് പരമേശ്വരന്, ക്രീയേറ്റീവ് ഡയറക്ടര്‍- നിസാര്‍ മുഹമ്മദ്, ആര്‍ട്ട് ഡയറക്ടര്‍- അജയ് അമ്പലത്തറ, പിആര്‍ഒ- എ.എസ്. ദിനേശ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: