Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

പെന്‍ഷന്‍ മുടങ്ങുമോ …വരുമാന സര്‍ട്ടിഫിക്കറ്റിനായി അലഞ്ഞ് വയോധികര്‍, വില്ലേജ് ഓഫീസുകളില്‍ കുമിഞ്ഞുകൂടി അപേക്ഷകള്‍

ഒരു ലക്ഷം രൂപയാണ് വിവിധ ക്ഷേമപെന്‍ഷനുകളുടെ വാര്‍ഷിക കുടുംബ വരുമാന പരിധി. എന്നാല്‍ ഇതില്‍ കൂടുതല്‍ വരുമാനമുള്ളവരും പെന്‍ഷന്‍ വാങ്ങുന്നുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. പുതിയ വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്നതോടെ അനര്‍ഹരെ പുറത്താക്കാന്‍ കഴിയുമെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 2, 2022, 11:17 am IST
in Thrissur

തൃശൂര്‍: ക്ഷേമ പെന്‍ഷന്‍ ലഭിക്കാന്‍ വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന ഉത്തരവിനെ തുടര്‍ന്ന് വില്ലേജ് ഓഫീസുകളില്‍ കുമിഞ്ഞുകൂടി അപേക്ഷകള്‍. സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ ഗുണഭോക്താക്കള്‍ പുതിയ വരുമാന സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കണമെന്നാണ് സര്‍ക്കാര്‍ ഉത്തരവ്. വരുമാന സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കാത്തവരെ പെന്‍ഷന്‍ ഗുണഭോക്തൃ ലിസ്റ്റില്‍ നിന്ന് സസ്പെന്റ് ചെയ്യുന്നതും ഇവര്‍ക്ക് 2023 മാര്‍ച്ച് മുതല്‍ പെന്‍ഷനുകള്‍ അനുവദിക്കുന്നതല്ലെന്നും ഉത്തരവില്‍ പറയുന്നു.  

ഉത്തരവിന് തൊട്ടുപിറകേ ജില്ലയിലെ വില്ലേജ് ഓഫിസുകളില്‍ വരുമാന സര്‍ട്ടിഫിക്കറ്റിനായുള്ള അപേക്ഷകളില്‍ വന്‍വര്‍ധനവാണ് ഉണ്ടായത്. രോഗികളായവരും പ്രായാധിക്യത്താല്‍ നടക്കാന്‍ ബുദ്ധിമുട്ടുള്ളവരും സര്‍ട്ടിഫിക്കറ്റിനായി ദിവസവും വില്ലേജ് ഓഫീസുകള്‍ കയറിയിറങ്ങുകയാണ്. ജീവനക്കാരും ജനങ്ങളും ഒരുപോലെ ബുദ്ധിമുട്ടുന്ന സാഹചര്യമാണ് നിലവില്‍. മസ്റ്ററിങ് നിര്‍ബന്ധമാക്കിയിട്ടും ക്ഷേമപെന്‍ഷന്‍ പട്ടികയില്‍ അനര്‍ഹര്‍ തുടരുന്നതായി സര്‍ക്കാര്‍ കണ്ടണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു ശുപാര്‍ശ.  

ഒരു ലക്ഷം രൂപയാണ് വിവിധ ക്ഷേമപെന്‍ഷനുകളുടെ വാര്‍ഷിക കുടുംബ വരുമാന പരിധി. എന്നാല്‍ ഇതില്‍ കൂടുതല്‍ വരുമാനമുള്ളവരും പെന്‍ഷന്‍ വാങ്ങുന്നുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. പുതിയ വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്നതോടെ അനര്‍ഹരെ പുറത്താക്കാന്‍ കഴിയുമെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍. സര്‍ക്കാര്‍ ഉത്തരവിന് തൊട്ടുപിറകെ ക്ഷേമ പെന്‍ഷനുകള്‍ തുടര്‍ന്ന് ലഭിക്കുന്നതിന് വരുമാന സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കണമെന്ന് പഞ്ചായത്തുകളില്‍ നിന്ന് അറിയിപ്പുണ്ടായി. ഇതോടെ സര്‍ട്ടിഫിക്കറ്റിന് അപേക്ഷിക്കുന്നവരുടെ വന്‍ തിരക്കാണ് അക്ഷയ കേന്ദ്രങ്ങളില്‍ അനുഭവപ്പെടുന്നത്.

ജില്ലയിലെ ഭൂരിഭാഗം വില്ലേജ് ഓഫിസുകളിലും പ്രതിദിനം ഇരുന്നൂറോളം  അപേക്ഷകളാണ് ലഭിക്കുന്നത്. രേഖകളുടെ പരിശോധന പൂര്‍ത്തിയാക്കി സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ ഇതു മൂലം ഏറെ താമസം നേരിടുന്നുണ്ടെന്ന് ജീവനക്കാര്‍ പറയുന്നു. അപേക്ഷകളുടെ എണ്ണം കൂടിയതോടെ രാത്രിയിലും ഇതുമായി ബന്ധപ്പെട്ട ജോലികള്‍ ചെയ്യാന്‍ ജീവനക്കാര്‍ നിര്‍ബന്ധിതരായിരിക്കുകയാണ്. കഴിഞ്ഞ രണ്ടു മാസത്തിനിടെ രണ്ടായിരത്തിലധികം അപേക്ഷകള്‍ ചില വില്ലേജ് ഓഫിസുകളില്‍ ലഭിച്ചിട്ടുണ്ട്. അപേക്ഷകരുടെ എണ്ണം കൂടിയതുമൂലം സെര്‍വര്‍, ഇന്റര്‍നെറ്റ് തകരാര്‍ പതിവായിരിക്കുകയാണ്. വില്ലേജ് ഓഫീസുകളില്‍ ജീവനക്കാര്‍ക്ക് ജോലിഭാരം കൂടിയതോടെ മറ്റു സര്‍ട്ടിഫിക്കറ്റുകളുടെ വിതരണവും അവതാളത്തിലായി.  

വിവിധ സ്‌കോളര്‍ഷിപ്പുകള്‍ക്കും ഗ്രാന്റുകള്‍ക്കും അപേക്ഷിക്കേണ്ട വിദ്യാര്‍ഥികളാണ് കൂടുതല്‍ ബുദ്ധിമുട്ടിലായത്. വിവിധ സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കാന്‍ വിദ്യാര്‍ഥികളും രക്ഷിതാക്കളും വില്ലേജ് ഓഫീസുകള്‍ കയറിയിറങ്ങുകയാണ്.  വരുമാന സര്‍ട്ടിഫിക്കറ്റ് തദ്ദേശ ഭരണ സ്ഥാപനങ്ങളില്‍ സമര്‍പ്പിക്കാന്‍ 2023 ഫെബ്രുവരി 28 വരെ സമയം നീട്ടി നല്‍കിയിട്ടുണ്ടണ്ടെന്നും ലഭിച്ചുകൊണ്ടിരിക്കുന്ന ക്ഷേമപെന്‍ഷന്‍ മുടങ്ങില്ലെന്നും അധികൃതര്‍ പറയുന്നു.  എന്നാല്‍ സമയം നീട്ടി നല്‍കിയിട്ടും ചില പഞ്ചായത്തുകള്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയില്ലെന്ന കാരണം പറഞ്ഞു പെന്‍ഷന്‍ മുടക്കുന്നുവെന്ന പരാതിയുമുണ്ട്.  

വാര്‍ധക്യകാല പെന്‍ഷനും കര്‍ഷക തൊഴിലാളി പെന്‍ഷനും ലഭിക്കുന്നവരില്‍ കൂടുതല്‍ പേരും രോഗികളാണ്. 70-80 വയസായവര്‍ പ്രായത്തിന്റെ അവശതകള്‍ക്കിടയിലും വരുമാന സര്‍ട്ടിഫിക്കറ്റിന് അപേക്ഷിക്കാന്‍ അക്ഷയ കേന്ദ്രങ്ങള്‍ കയറിയിറങ്ങി വലയുകയാണിപ്പോള്‍.

Tags: പെന്‍ഷന്‍Village OfficeincomeCertificate
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹിന്ദു വിവാഹമാകണമെങ്കില്‍ ചടങ്ങുകള്‍ നടത്തണം, അല്ലാതുള്ള സര്‍ട്ടിഫിക്കറ്റ് അസാധുവെന്ന് കോടതി

Kerala

സംസ്ഥാനത്തെ ജയിലുകളിലെ തടവുപുള്ളികളുടെ കൂലി കുത്തനെ കൂട്ടി സര്‍ക്കാര്‍

Kerala

വില്ലേജ് ഓഫീസില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന; കണക്കില്‍പ്പെടാത്ത പണവും മദ്യവും കണ്ടെത്തി

Kerala

ശബരിമല വരുമാനം 332.77 കോടി രൂപ കവിഞ്ഞു

Kerala

പമ്പ കെ എസ് ആര്‍ സി ഡിപ്പോയ്‌ക്ക് മികച്ച വരുമാനം

പുതിയ വാര്‍ത്തകള്‍

38 വർഷങ്ങൾക്ക് ശേഷം ലിസി കാമറയ്‌ക്ക് മുന്നിൽ , സംവിധാനം പ്രിയദർശൻ; ഒപ്പം മകൾ കല്യാണിയും

ലഷ്‌കർ-ഇ-തൊയ്ബ പ്രവർത്തകരായ സാക്കിർ അഹമ്മദ് ഗാനിയും അയാളുടെ കൂട്ടാളിയായ ലത്തീഫ് ഭട്ടും

ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ രണ്ട് ലഷ്കര്‍ ഭീകരരെ തീര്‍ത്ത് സൈന്യം; ഇന്ത്യയുടെ സാങ്കേതിക വിദ്യകള്‍ക്ക് മുന്നില്‍ നുഴഞ്ഞുകയറ്റക്കാര്‍ക്ക് രക്ഷയില്ല

യുകെയിലെ ഗ്രൂമിങ്ങ് ഗ്യാങ്ങും മുന്‍ യുകെ പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാമറും (ഇടത്ത്) ലവ് ജിഹാദിന് ഇരയായ ഹിന്ദു പെണ്‍കുട്ടി. പിന്നീട് ആര്‍ഷ വിദ്യാസമാജത്തിന്‍റെ ഇടപെടലോടെയാണ് രക്ഷപ്പെട്ടത് (വലത്ത്)

ബ്രിട്ടനിലെ ഗ്രൂമിങ്ങ് ഗ്യാങ്ങും ഇന്ത്യയിലെ ലവ് ജിഹാദികളും ഒരേ തൂവല്‍ പക്ഷികള്‍

ഓപ്പറേഷൻ തൂഫാൻ : 24 ഗ്രാം എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ അങ്കമാലിയിൽ പിടിയിൽ

രണ്ടരവയസുകാരിയ്‌ക്ക് ടോയ്‌ലറ്റ് കാണുമ്പോൾ ഭയം , കരച്ചിൽ ; ഡേകെയറിലെ ജീവനക്കാരുടെ ക്രൂരത കുഞ്ഞുങ്ങളെ മാനസികമായി ബാധിച്ചതായി റിപ്പോർട്ട്

‘ഞങ്ങള്‍ രണ്ട് രാജ്യങ്ങള്‍’ തമ്മില്‍ ചര്‍ച്ച ചെയ്തുവെന്ന് തമിഴ്നാട്ടിലെത്തിയ ഇന്ത്യയിലെ യുഎസ് അംബാസഡര്‍ സെര്‍ജിയോ ഗോര്‍, തമിഴ്നാട് രാജ്യമോ?

ഇന്ത്യയിൽ 35 രൂപയ്‌ക്ക് ലഭിക്കുന്ന മരുന്നിന് അമേരിക്കയിൽ 85,000 രൂപ ; ആരോഗ്യസംരക്ഷണത്തിൽ ഇന്ത്യയെ മാതൃകയാക്കണമെന്ന് യുഎസ് വനിത

ഖമേനിയുടെ സംസ്കാര ചടങ്ങിൽ പൊട്ടിക്കരഞ്ഞ് ഇറാൻ വിദേശകാര്യ മന്ത്രിയും പാർലമെന്റ് സ്പീക്കറും ; വീഡിയോ പുറത്ത്

കേപ് വെര്‍ദെ പിള്ളേരെല്ലാം മെസ്സിയുടെ ഫാന്‍സ്…കളിക്ക് ശേഷം ദൈവത്തെപ്പോലെ ആരാധിക്കുന്ന മെസ്സിയ്‌ക്കൊപ്പം ഫോട്ടോയെടുക്കാന്‍ അടി

ചൈനീസ് മാധ്യമ പ്രവർത്തകന്റെ കുത്തിത്തിരിപ്പ് ചോദ്യത്തിന് കിടിലൻ മറുപടിയുമായി ദൊരൈസ്വാമി: ഇന്ത്യയെ പാകിസ്ഥാനുമായി താരതമ്യം ചെയ്യുന്നത് ആന മണ്ടത്തരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.