Tuesday, July 15, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

“അനിശ്ചിത നീതി”; കലാപകാരികളായ ഇസ്ലാമിസ്റ്റുകളെ വെള്ളപൂശി മദന്‍ ലോകൂര്‍ റിപ്പോര്‍ട്ട്; മുന്‍ ആഭ്യന്തരസെക്രട്ടറി ജി.കെ. പിള്ളയും അംഗം

2020ല്‍ വടക്ക് കിഴക്കന്‍ ദല്‍ഹിയില്‍ നടന്നത് ഹിന്ദു വിരുദ്ധ റാലിയെ മുസ്ലിങ്ങള്‍ക്കനുകൂലമായി ചിത്രീകരിച്ച് മുന്‍ സുപ്രീംകോടതി ജസ്റ്റിസായ മദന്‍ ലോകൂറും സംഘവും. ഇവര്‍ തയ്യാറാക്കിയ സിറ്റിസണ്‍സ് റിപ്പോര്‍ട്ടില്‍ ഹിന്ദുസമുദായത്തില്‍പ്പെട്ടവരെ ആക്രമണകാരികളായി ചിത്രീകരിക്കുന്നു എന്ന് മാത്രല്ല, കലാപത്തിന് കാരണക്കാരായ ഇസ്ലാമിസ്റ്റുകളെ റിപ്പോര്‍ട്ടിലൂടനീളം രക്ഷിക്കാനും ശ്രമിക്കുന്നു.

Janmabhumi Online by Janmabhumi Online
Oct 28, 2022, 07:38 am IST
in India
മുന്‍ സുപ്രീംകോടതി ജഡ്ജി മദന്‍ ലോകൂര്‍ (ഇടത്ത്) 59 പേരുടെ ജീവനെടുത്ത ദല്‍ഹി കലാപത്തിലേക്ക് നയിച്ച ഇസ്ലാമിസ്റ്റുകളുടെ കല്ലേറിന്‍റെ ഒരു ദൃശ്യം (വലത്ത്)

മുന്‍ സുപ്രീംകോടതി ജഡ്ജി മദന്‍ ലോകൂര്‍ (ഇടത്ത്) 59 പേരുടെ ജീവനെടുത്ത ദല്‍ഹി കലാപത്തിലേക്ക് നയിച്ച ഇസ്ലാമിസ്റ്റുകളുടെ കല്ലേറിന്‍റെ ഒരു ദൃശ്യം (വലത്ത്)

FacebookTwitterWhatsAppTelegramLinkedinEmail

ന്യൂദല്‍ഹി:2020ല്‍ വടക്ക് കിഴക്കന്‍ ദല്‍ഹിയില്‍ നടന്നത് ഹിന്ദു വിരുദ്ധ റാലിയെ മുസ്ലിങ്ങള്‍ക്കനുകൂലമായി ചിത്രീകരിച്ച് മുന്‍ സുപ്രീംകോടതി ജസ്റ്റിസായ മദന്‍ ലോകൂറും സംഘവും. ഇവര്‍ തയ്യാറാക്കിയ സിറ്റിസണ്‍സ് റിപ്പോര്‍ട്ടില്‍ ഹിന്ദുസമുദായത്തില്‍പ്പെട്ടവരെ ആക്രമണകാരികളായി ചിത്രീകരിക്കുന്നു എന്ന് മാത്രല്ല, കലാപത്തിന് കാരണക്കാരായ ഇസ്ലാമിസ്റ്റുകളെ റിപ്പോര്‍ട്ടിലൂടനീളം രക്ഷിക്കാനും ശ്രമിക്കുന്നു.  

“അനിശ്ചിത നീതി” എന്ന പേരിലാണ് മുന്‍ സുപ്രീംകോടതി ജസ്റ്റിസായ മദന്‍ ലോകൂറും പ്രസിദ്ധീകരിച്ചിരിക്കുന്ന റിപ്പോര്‍ട്ടിലാണ് ഈ കണ്ടെത്തല്‍. ഇടത്-ഇസ്ലാമിക വീക്ഷണകോണിലാണ് ഈ റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്ന് ഒറ്റനോട്ടത്തില്‍ മനസ്സിലാക്കാനാകും. സത്യം മറച്ചുവെയ്‌ക്കുന്നു എന്ന് മാത്രമല്ല,  ബിജെപി സര്‍ക്കാരിനെതിരെ മുന്‍കൂട്ടി തയ്യാറാക്കിയ അജണ്ടയുടെ ഭാഗമായി പല പുതിയ കാര്യങ്ങള്‍ കൂട്ടിച്ചേര്‍ക്കുക കൂടി ചെയ്തിരിക്കുന്നു.  

മദന്‍ ലോകൂറിന് പുറമെ മുന്‍ മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് എ.പി. ഷാ, ദല്‍ഹി ഹൈക്കോടതി മുന്‍ ജഡ്ജി ആര്‍.എസ്. സോധി, മുന്‍ പട്ന ഹൈക്കടോതി ജഡ്ജി അഞ്ജന പ്രകാശും മുന്‍ ആഭ്യന്തരസെക്രട്ടറി ജി.കെ. പിള്ളയും അംഗങ്ങളാണ്.  

മുന്‍ സുപ്രീംകോടതി ജഡ്ജിയുടെ റിപ്പോര്‍ട്ട് എന്ന ആധികാരികതയുടെ മുഖംമൂടിയിട്ട് റിപ്പോര്‍ട്ടിനെ ആധികാരികമാക്കാനാണ് മുഖ്യധാരാ മാധ്യമങ്ങളും ശ്രമിക്കുന്നത്. എന്നാല്‍ 171 പേജുകളുള്ള റിപ്പോര്‍ട്ടുകളില്‍ മുഴുവന്‍ സത്യവും വസ്തുതകളും ഒഴിവാക്കുകയും നുണകള്‍ കൂട്ടിച്ചേര്‍ക്കുകയും  ചെയ്തിരിക്കുകയാണ്.  

ഈ റിപ്പോട്ടിന്റെ രത്നച്ചുരുക്കം വായിച്ചുനോക്കിയാല്‍ തന്നെ ഹിന്ദു വിരുദ്ധത ബോധ്യമാകും. മുസ്ലിം വിരുദ്ധ വെറുപ്പ് ഈ കലാപത്തിന് മാസങ്ങള്‍ക്ക് മുന്‍പേ മുഖ്യധാരാ മാധ്യമങ്ങള്‍ ഊതിക്കത്തിച്ചിരുന്നതായും റിപ്പോര്‍ട്ട് പറയുന്നു. സിഎഎ (പൗരത്വ ഭേദഗതി നിയമം), ദേശീയ പൗരത്വ രജിസ്ട്രി (എന്‍ആര്‍സി) എന്നിവ നടപ്പാക്കിയാല്‍  പൗരത്വം നഷ്ടപ്പെടുമോ എന്ന  ഭയത്തിന്റെ പിടിയിലായിരുന്നു മുസ്ലിം സമുദായമെന്നും ഈ റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു. എന്നാല്‍ ആരാണ് സിഎഎ, എന്‍ആര്‍സി എന്നിവയെക്കുറിച്ച് നുണകള്‍ പ്രചരിപ്പിച്ച് മുസ്ലിങ്ങളുടെ മനസ്സില്‍ ഭയാശങ്കകള്‍ നിറച്ചതെന്ന  കാര്യത്തെപ്പറ്റി മാത്രം മുന്‍ ജസ്റ്റിസ് മദന്‍ ലോകൂര്‍ ഒരക്ഷരം പറയുന്നില്ല.  

ദല്‍ഹി കലാപത്തെക്കുറിച്ചുള്ള 17000 പേജുള്ള പൊലീസ് കുറ്റപത്രത്തില്‍ ഡിസംബര്‍ അഞ്ചിന് പാര്‍ലമെന്‍റില്‍ പൗരത്വ ഭേദഗതി ബില്‍ ചര്‍ച്ചയ്‌ക്കായി മേശപ്പുറത്ത് വെയ്‌ക്കുന്നത് തടയാന്‍ കലാപവും അസ്വാരസ്യവും നിറയ്‌ക്കുക എന്ന ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമായിരുന്ന ദല്‍ഹി കലാപം എന്ന് പറയുന്നുണ്ട്. 59 പേരാണ് കലാപത്തില്‍ കൊല്ലപ്പെട്ടത്. ഷര്‍ജീല്‍ ഇമാം, ഉമര്‍ ഖാലിദ്, മുന്‍ ആം ആദ്മി നേതാവ് താഹിര്‍ ഹുസൈന്‍ എന്നീ ഇസ്ലാമിക വാദികളുടെ കലാപത്തിന് പിന്നിലെ പങ്കും ഈ പൊലീസ് കുറ്റപത്രം  വ്യക്തമായി വിവരിക്കുന്നുണ്ട്. ഷര്‍ജീല്‍ ഇമാം തയ്യാറാക്കിയ ലഘുലേഖകള്‍ വര്‍ഗ്ഗീസസ്വഭാവം ഉള്ളതായിരുന്നു. മുസ്ലിം സമുദായത്തിനുള്ളില്‍ ഹിന്ദുസമുദായത്തിന് നേരെ വെറുപ്പ് ആളിക്കത്തിക്കുന്നതായിരുന്നു ഈ ലഘുലേഖകള്‍. രാമജന്മഭൂമി കേസിലെ സുപ്രീംകോടതി വിധി പ്രചരിപ്പിച്ച് മുസ്ലിം സമുദായത്തില്‍ ഹിന്ദുക്കള്‍ക്കെതിരെ വെറുപ്പ് നിറയ്‌ക്കാനാണ്  ഇവര്‍ തയ്യാറാക്കിയ ലഘുലേഖകളില്‍ ശ്രമിക്കുന്നത്.  

ഈ വസ്തുതകളൊന്നും ജസ്റ്റിസ് ലോകൂര്‍ തന്റെ റിപ്പോര്‍ട്ടില്‍ കണക്കിലെടുത്തിട്ടേയില്ല. റിപ്പോര്‍ട്ടില്‍ മുസ്ലിങ്ങളോടുള്ള ഹിന്ദുക്കളുടെ വെറുപ്പാണ് കലാപത്തിന് പിന്നിലെന്നാണ് പറയുന്നത്. അതേ സമയം പൗരത്വ ഭേദഗതി ബില്ലിനും ദേശീയ പൗരത്വ രജിസ്ട്രിയ്‌ക്കും എതിരെ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ച് കലാപം ആളിക്കത്തിക്കുകയായിരുന്നു സിഎഎ-വിരുദ്ധ പ്രക്ഷോഭകര്‍ എന്ന വസ്തുതയെപ്പറ്റി മൗനം പാലിക്കുകയും ചെയ്യുന്നു..  

അനുരാഗ് താക്കൂര്‍, കപില്‍ മിശ്ര എന്നിവരുടെ പ്രസംഗങ്ങളാണ് കലാപത്തിന് കാരണമായതെന്നും ലോകൂറിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ആ നാളുകളില്‍ നടന്ന മുസ്ലിം അനുകൂല പ്രസംഗങ്ങളോ, അക്രമത്തിന് കാരണമായ പോസ്റ്റുകളോ ഒന്നും കമ്മീഷന്‍ കണക്കിലെടുത്തില്ല. അതുപോലെ ഷര്‍ജീല്‍ ഇമാം, ഉമര്‍ ഖാലിദ് തുടങ്ങിയവര്‍ക്കെതിരെ എന്തിന് യുഎപിഎ ചുമത്തി എന്നതിനെക്കുറിച്ച് റിപ്പോര്‍ട്ടില്‍ വിശദമായാണ് വിശകലനം ചെയ്യുന്നത്. ഇതില്‍ നിന്നും ഇവരെ രക്ഷിച്ചെടുക്കലും റിപ്പോര്‍ട്ടിന്റെ അജണ്ടയായിരുന്നു എന്നത് എളുപ്പത്തില്‍ മനസ്സിലാക്കാം.  

അതുപോലെ ആം ആദ്മിയുടെ താഹിര്‍ ഹുസൈന്റെ പേര് ഈ 171 പേജുള്ള റിപ്പോര്‍ട്ടില്‍ കുറഞ്ഞത് ഏഴ് തവണയെങ്കിലും പരാമര്‍ശിക്കുന്നുണ്ട്. എന്നാല്‍ ഇതില്‍ നാല് തവണയും സത്യം വളച്ചൊടിക്കുകയാണ്. മൂന്ന് തവണ യുഎപിഎ എന്തുകൊണ്ട് താഹിര്‍ ഹുസൈന്റെ കാര്യത്തില്‍ ബാധകമാകില്ല എന്നു വിശദീകരിക്കാനും ശ്രമിക്കുന്നു. അങ്ങിനെ താഹിര്‍ ഹുസൈനെ വെള്ളപൂശാന്‍ ബോധപൂര്‍വ്വ ശ്രമമാണ് നടത്തുന്നത്. എന്നാല്‍ താഹിര്‍ ഹുസൈന്‍ ചെയ്ത കുറ്റകൃത്യങ്ങള്‍ എന്തായിരുന്നു എന്നത് സംബന്ധിച്ചും അദ്ദേഹത്തിന്റെ കുറ്റസമ്മതങ്ങളും ജസ്റ്റിസ് ലോകൂറിന്റെ റിപ്പോര്‍ട്ട് ഒഴിവാക്കുന്നു.  

 കപില്‍ ശര്‍മ്മ ഉള്‍പ്പെടെയുള്ള ഹിന്ദു നേതാക്കളെയാണ് ലോകൂര്‍ കമ്മിറ്റി കുറ്റപ്പെടുത്തുന്നത്.   രാഗിണി തിവാരിയും കപില്‍ ശര്‍മ്മയും ഹിന്ദുക്കളോട് അണിചേരാന്‍ ആഹ്വാനം ചെയ്തതായി ലോകൂര്‍ റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു. എന്നാല്‍ പൗരത്വ ഭേദഗതി ബില്ലിനെതിരെ സമരം ചെയ്യുന്നവര്‍ ദല്‍ഹിയിലേക്കുള്ള ഗതാഗതം സുഗമമാക്കുന്ന ജഫ്രാബാദ്, ചാന്ദ് ബാഗ് എന്നിവിടങ്ങളിലെ റോഡ് ഉപരോധിച്ചതിനെക്കുറിച്ച് പറയുന്നില്ല. ദല്‍ഹിയിലേക്ക് വരുന്നവരും പോകുന്നവരുമായ പതിനായിരങ്ങളെയാണ് ഈ റോഡ് ഉപരോധം ബാധിച്ചത്.. ഇതിനെയാണ് കപില്‍ ശര്‍മ്മയും കൂട്ടറും എതിര്‍ത്തത്. അത്  പിന്‍വലിക്കാന്‍ ദല്‍ഹി പൊലീസിന് കപില്‍ മിശ്ര അന്ത്യശാസനം കൊടുത്തതായും പറയുന്നു. ഇതിനും കമ്മിറ്റി കപില്‍ ശര്‍മ്മയെയും കൂട്ടരേയും കുറ്റപ്പെടുത്തുന്നു.  

പൊലീസ് കുറ്റപത്രത്തില്‍ ഇസ്ലാം വാദികളാണ് അക്രമം തുടങ്ങിയതെന്നും പൗരത്വഭേദഗതി ബില്ലിനെതിരെ പ്രക്ഷോഭം നടത്തുന്നവരാണ് ആദ്യം കല്ലേറ് തുടങ്ങിയതെന്നും വ്യക്തമായി പറയുന്നുണ്ട്. എന്നാല്‍ പൊലീസ് കുറ്റപത്രത്തിലെ ഈ ഭാഗം ലോകൂര്‍ കമ്മിറ്റി കണ്ടില്ലെന്ന് നടിക്കുന്നു.  

മുസ്ലിം സമുദായത്തില്‍പ്പെട്ടവരെ ഇരകളാക്കുകയാണ് ലോകൂര്‍ കമ്മിറ്റി റിപ്പോര്‍ട്ട്. ക്രൂരമായി കൊലചെയ്യപ്പെട്ട ഹിന്ദുക്കളുടെ കഥകള്‍ സൗകര്യപൂര്‍വ്വം ഒഴിവാക്കുകയും ചെയ്യുന്നു. അങ്കിതിന്റെ കൊലപാതകം മരണമാണെന്ന് പറയുന്ന ലോകൂര്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ അതിലേക്ക് നയിച്ച കാരണങ്ങളെക്കുറിച്ച് മൗനം പാലിക്കുന്നു. എന്നാല്‍ പൊലീസ് കുറ്റപത്രത്തില്‍ അങ്കിതിന്റെ കൊലയിലേക്ക് നയിച്ച ഇസ്ലാമിക വാദികളുടെ ആക്രമണത്തെക്കുറിച്ച് വ്യക്തമായി പറയുന്നു. ഇസ്ലാമിസ്റ്റുകള്‍ പല തവണയാണ് അങ്കിത് ശര്‍മ്മയെ മൂര്‍ച്ചയേറിയ ആയുധങ്ങള്‍ ഉപയോഗിച്ച് കുത്തിയത്. കൊന്നതിന് ശേഷം അങ്കിത് ശര്‍മ്മയുടെ ശവശരീരം ഓടയിലേക്ക് തള്ളുകയായിരുന്നുവെന്ന് പൊലീസ് കുറ്റപത്രം വ്യക്തമായി വിശദമാക്കുന്നുണ്ട്. എന്നാല്‍ ലോകൂര്‍ കമ്മിറ്റി ഇതിനെ കണ്ടില്ലെന്ന് നടിക്കുന്നു.  

ഇത്തരത്തില്‍ ഹിന്ദുക്കള്‍ക്ക് നേരെയുള്ള ആക്രമണങ്ങളെ കണ്ടില്ലെന്ന് നടിക്കുന്നതും ഇസ്ലാം വാദികളെ ഇരകളാക്കുകയും ചെയ്യുന്ന ഈ റിപ്പോര്‍ട്ടിന്റെ ആധികാരികതയ്‌ക്കും സത്യാവസ്ഥയ്‌ക്കും എതിരെ ചോദ്യങ്ങള്‍ ഉയരുകയാണ്. മാത്രമല്ല, ഈ കലാപത്തിന്റെ പേരില്‍ ഈ സമിതി കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തെ കുറ്റപ്പെടുത്തുകയും ചെയ്യുന്നു. കലാപം നടക്കുന്നതിനുള്ള സൗകര്യമൊരുക്കി എന്ന രീതിയിലാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തെ ലോകൂര്‍ കമ്മിറ്റി കുറ്റപ്പെടുത്തുന്നത്.  

ഷര്‍ജീല്‍ ഇമാം, ഉമര്‍ ഖാലിദ് തുടങ്ങിയ ദേശവിരുദ്ധ നേതാക്കളെ വെള്ളപൂശാനും ഈ കലാപത്തിന്റെ ഇരകളായ ഹിന്ദുക്കളെ പ്രതികളാക്കാനും ബോധപൂര്‍വ്വ ശ്രമമാണ് മുന്‍ ജസ്റ്റിസ് ലോകൂറും സംഘവും ശ്രമിച്ചിരിക്കുന്നത്. ഇതുവഴി, ഷര്‍ജീല്‍ ഇമാം, ഉമര്‍ ഖാലിദ് തുടങ്ങിയ ദേശവിരുദ്ധ നേതാക്കള്‍ക്കെതിരെ ചുമത്തിയിട്ടുള്ള യുഎപിഎ ഒഴിവാക്കുകയാണ് ഈ റിപ്പോര്‍ട്ടിന്റെ ലക്ഷ്യം. മുന്‍ സുപ്രീംകോടതി ജഡ്ജി ഉള്‍പ്പെട്ടു എന്നതുകൊണ്ട് മാത്രം, വസ്തുതകളും യാഥാര്‍ത്ഥ്യങ്ങളും കണക്കിലെടുക്കാത്ത ഒരു റിപ്പോര്‍ട്ടിനെ സത്യമായി അംഗീകരിക്കേണ്ടതുണ്ടോ?മാത്രമല്ല, പാകിസ്ഥാന്‍ ചീഫ് ജസ്റ്റിസ് തസാദുഖ് ഹുസൈന്‍ ജില്ലാനിയുടെ സത്യപ്രതിജ്ഞാച്ചടങ്ങില്‍ പങ്കെടുത്ത വ്യക്തികൂടിയാണ് മുന്‍ ജസ്റ്റിസ് മദന്‍ ലോകൂര്‍ എന്നറിയുക.  

Tags: delhi riotകപില്‍ ശര്‍മ്മഹിന്ദു വിരുദ്ധ കലാപംഉമര്‍ ഖാലിദ്മദന്‍ ലോകൂര്‍ റിപ്പോര്‍ട്ടിdelhiമദന്‍ ലോകൂര്‍violenceആം ആദ്മിയുടെ താഹിര്‍ ഹുസൈന്‍റെislamistsതാഹിര്‍ ഹുസൈന്‍റെഅനുരാഗ് താക്കൂര്‍delhi riotsഷര്‍ജീല്‍ ഇമാം
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സദാനന്ദന്‍ മാസ്റ്റര്‍ 18ന് ദല്‍ഹിയിലേക്ക്; അഭിനന്ദനങ്ങളുമായി സംഘപരിവാര്‍ നേതാക്കളും സാമൂഹ്യ-സാംസ്‌കാരിക നായകരും

India

ദൽഹിയിലെ നാവിക, സിആർപിഎഫ് സ്കൂളുകൾക്ക് ബോംബ് ഭീഷണി ; തിരച്ചിൽ ഊർജിതമാക്കി പോലീസ്

ദല്‍ഹി മുഖ്യമന്ത്രി രേഖാ ഗുപ്ത (വലത്ത്) അരവിന്ദ് കെജ്രിവാള്‍ (ഇടത്ത്)
India

ആപ് കീ സര്‍ക്കാര്‍…..ഇത് ആപിന്റെ സര്‍ക്കാരല്ല, ദല്‍ഹി ഭരിയ്‌ക്കുന്നത് ബിജെപി സര്‍ക്കാര്‍ എന്ന് മാധ്യമപ്രവര്‍ത്തകനെ തിരുത്തി രേഖാ ഗുപ്ത

Kerala

തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി,പൊന്നിന്‍കുടം സമര്‍പ്പിച്ച് അമിത് ഷാ

India

എബിവിപി സ്ഥാപക ദിനം വിപുലമായി ആഘോഷിച്ചു 

പുതിയ വാര്‍ത്തകള്‍

കേരള സര്‍വകലാശാലയില്‍ ഇടത് സിന്‍ഡിക്കേറ്റിന്റെ ധാര്‍ഷ്ട്യത്തിന് വഴങ്ങാതെ വി സി, ഡോ കെ എസ് അനില്‍കുമാര്‍ ഔദ്യോഗിക വാഹനം ഉപയോഗിക്കുന്നത് തടഞ്ഞു

മഹാഭാരതത്തില്‍ സുന്നത്ത് കല്യാണമില്ല; അതിനാല്‍ മഹാഭാരതത്തില്‍ ഇല്ലാത്തത് എവിടെയുമില്ല എന്ന് പറയാനാവില്ലെന്ന് സുനില്‍പി ഇളയിടം

ഷാര്‍ജയില്‍ ജീവനൊടുക്കിയ വിപഞ്ചികയുടെ കുഞ്ഞിന്റെ മൃതദേഹം സംസ്‌കരിക്കുന്നത് മാറ്റി

ഹേമചന്ദ്രന്‍ കൊലപാതക കേസ്: പ്രധാന പ്രതി നൗഷാദിന്റെ കാര്‍ കണ്ടെത്തി, കണ്ടെത്തിയത് മൃതദേഹം മറവ് ചെയ്യാന്‍ കൊണ്ടുപോയ കാര്‍

നിമിഷപ്രിയയുടെ മോചനത്തിന് കേന്ദ്രത്തിന്റെ ഭാഗത്ത് നിന്നും സക്രിയമായ ഇടപെടല്‍ ഉണ്ടാകുന്നില്ലെന്ന പറഞ്ഞ കെ.സി. വേണുഗോപാല്‍ ആരായി?

വയനാട് വന്യമൃഗ ശല്യത്തിനെതിരെ സമരം: നാട്ടുകാര്‍ക്ക് നേരെ പൊലീസ് ലാത്തിവീശി

നിമിഷ പ്രിയയുടെ മോചനത്തിനായി ഗവര്‍ണര്‍ അടക്കം  ശ്രമിക്കുന്നു-ചാണ്ടി ഉമ്മന്‍ എംഎല്‍എ, മനുഷ്യനെന്ന നിലയില്‍ ഇടപെട്ടെന്ന് കാന്തപുരം

താത്കാലിക വി സി നിയമനം: ഹൈക്കോടതി വിധിയില്‍ രാജ്ഭവന്‍ അപ്പീല്‍ നല്‍കും

നിമിഷപ്രിയ (നടുവില്‍) അറ്റോര്‍ണി ജനറല്‍ വെങ്കടരമണി (വലത്ത്)

“വധശിക്ഷ നീട്ടിവെയ്‌ക്കാന്‍ ശ്രമിയ്‌ക്കും”-.ഇന്നലെ സുപ്രീംകോടതിയില്‍ കേന്ദ്രസര്‍ക്കാരിന് വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ പറഞ്ഞത് പൊന്നായി…

ആറടി ഉയരം, ഒത്തവണ്ണം ; ഭൂമിയിലെതന്നെ ഏറ്റവും വലിയ ആട് ഭീകരൻ , മാർഖോർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies